ബേഷരം രംഗ്: ഷാരൂഖിന്റെ പത്താനിലെ ദീപിക പദുക്കോണിന്റെ വൈറലായ ബോളിവുഡ് ബീറ്റിന് ഒരു ഭോജ്പുരി പതിപ്പ് (വീഡിയോ)

ബേഷരം രംഗിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ ബോളിവുഡ് ഗാനത്തിന്റെ അശ്ലീല ദൃശ്യങ്ങളെ ആക്ഷേപിച്ചു, മറ്റുള്ളവരാകട്ടേ സംഗീതവും ദീപിക പദുക്കോണിന്റെ ചലനങ്ങളും ആസ്വദിക്കുന്നു. ഷാരൂഖിന്റെ വരാനിരിക്കുന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തയുടൻ തന്നെ ഒരു കോളിളക്കമാണ് സൃഷ്ടിച്ചത്. അതേസമയം, സമാനമായ വരികളിൽ ചിത്രീകരിച്ചതായി തോന്നുന്ന ഒരു ഭോജ്പുരി ഗാനവും ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. വിവാദങ്ങൾക്ക് തിരികൊളുത്തിയ ദീപിക പദുകോണിന്റെ കാവി നിറത്തിലുള്ള വസ്ത്രത്തിന് സമാനമായി, ഈ ഭോജ്പുരി ഗാനമായ ‘ലജ്ജയി കഹേ’യിലെ പ്രധാന നർത്തകിയും കാവി വസ്ത്രത്തിൽ നൃത്തം ചെയ്യുന്നു. ‘ലജ്ജയി കഹേ (അർത്ഥം: എന്തിനാണ് നാണം?)’ എന്ന ബേഷരം രംഗിന് സമാനമായ തലക്കെട്ടോടെ പോകുന്ന ഭോജ്‌പുരി ഗാനത്തിലെ പെപ്പി നൃത്തത്തിനിടെ ഹിന്ദു മതവുമായി ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്ന നിറം സാരിയായി ധരിച്ചിരിക്കുന്നു. പത്താനിലെ ബേഷരം രംഗിന്റെ ഔദ്യോഗിക പതിപ്പല്ല, ഭോജ്പുരി ഗാനം ആലപിച്ചിരിക്കുന്നത് ഗായകൻ ശിൽപി…

ബിജെപിയുടെ ജൻ ആക്രോശ് യാത്ര രാജസ്ഥാനിൽ തുടരുമെന്ന് സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷന്‍ സതീഷ് പൂനിയ

ജയ്പൂർ: ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ കണക്കിലെടുത്ത് രാജസ്ഥാനിലെ “ജൻ ആക്രോശ് യാത്ര” താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ച് മണിക്കൂറുകൾക്ക് ശേഷം, കോവിഡ് -19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നിയമസഭാ മണ്ഡലങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ബിജെപി അറിയിച്ചു. ജൻ ആക്രോശ് യാത്രയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും ജൻ ആക്രോശ് സഭകൾ (യോഗങ്ങൾ) ഷെഡ്യൂൾ അനുസരിച്ച് നടക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു. യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു. ജെ പി നദ്ദ ജൻ ആക്രോശ് യാത്ര പ്രഖ്യാപിച്ചു രാജസ്ഥാനിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തി, കർഷകരും ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ തകർക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ ‘ജൻ ആക്രോശ് യാത്ര’ ആരംഭിച്ചത്. “കോവിഡ്-19 കേസുകളുടെ…

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ സദാ ശ്രദ്ധയോടെ യൂണിയന്‍ കോപ്

ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങളും പരിശീലനം സിദ്ധിച്ച ജീവനക്കാരും ഉള്‍പ്പെടുന്ന യൂണിയന്‍കോപ് ശാഖകള്‍ ഏറ്റവും മികച്ച സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ദുബൈ: അനിതരസാധാരണമായ ഷോപ്പിങ് അനുഭവമാണ് യൂണിയന്‍ കോപ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതെന്ന് ഓപ്പറേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ഹരീബ് മുഹമ്മദ് ബിന്‍താനി പറ‌ഞ്ഞു. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ അറിവും നൈപുണ്യവും പകരുന്നതിന് വേണ്ടി, ജീവനക്കാര്‍ക്ക് പരിശീലനവും ആവശ്യമായ വിദ്യാഭ്യാസവും നല്‍കുന്നതിലൂടെയും ജനപ്രിയ അന്താരാഷ്‍ട്ര ബ്രാന്‍ഡുകളുടെയും പ്രാദേശിക ബ്രാന്‍ഡുകളുടെയും ഉത്പന്നങ്ങള്‍ ദുബൈയിലെ വിവിധ ശാഖകളിലൂടെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്. “ഞങ്ങളുടെ അഭിലാഷങ്ങളും ദീര്‍ഘകാല പദ്ധതികളും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഓരോ പ്രദേശത്തെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ പദ്ധതിപ്രകാരമുള്ള വിപുലീകരണമായിരുന്നു അവയില്‍ മിക്കതും. ലോകത്തിന്റെ വിവിധ മുക്കൂമൂലകളില്‍ നിന്നുള്ള ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ നല്‍കുന്നതിലൂടെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും…

അന്നമ്മ പോൾ മുരിക്കൻ റോക്ക്‌ലാൻഡിൽ അന്തരിച്ചു

ന്യു യോർക്ക്: അന്നമ്മ പോൾ മുരിക്കൻ (കുഞ്ഞുമോൾ-78) റോക്ക്‌ലാൻഡിൽ അന്തരിച്ചു . ഏതാനും മാസം മുൻപാണ് ഭർത്താവ് ലുക്കാ പോൾ (പൈലോച്ചൻ) വിട പറഞ്ഞത്. റിട്ട. ജില്ലാ മജിസ്‌ട്രേറ്റ് പരേതനായ എൻ.ജെ. ചെറിയാന്റെയും പരേതയായ മറിയാമ്മ ചെറിയാന്റെയും (പ്ലാക്കാട്ട്) പുത്രിയാണ് മക്കൾ: റെന്നി പോളോ മുരിക്കൻ, യുഎസ്എ, റെജി ജിതേഷ്, യുഎസ്എ, റോണി പോളോ മുരിക്കൻ, യുഎസ്എ, റോജി ജോമി, ആർഎസ്എ   മരുമക്കൾ: ഡെന്നീസ് വെട്ടൂർ (കോട്ടയം) യുഎസ്എ, ജിതേഷ് കട്ടക്കയം (ചക്കാമ്പുഴ) യുഎസ്എ, മറിയമ്മ നങ്ങച്ചിവീട്ടിൽ (കൈനകരി) യുഎസ്എ, ജോമി ഞാറവേലിൽ (തലയോലപ്പറമ്പ്) ആർഎസ്എ. പരേതനായ റവ. കുരുവിള ചെറിയാൻ, എസ്.ജെ. സഹോദരനാണ്. മറ്റു സഹോദരങ്ങൾ: പരേതയായ മേരി (ലില്ലിക്കുട്ടി) ഇലവനാൽ, പരേതനായ ജോസഫ് ചെറിയാൻ നാൽപതാംകളം, പരേതയായ സാറാമ്മ ജോസഫ് പുതിയപറമ്പിൽ പീടികയിൽ, പരേതനായ സഖറിയാസ് ചെറിയാൻ നാൽപതാംകളം, പരേതനായ തോമസ് ചെറിയാൻ നാൽപതാംകളം,…

ഫിലാഡല്‍ഫിയ സീറോമലബാര്‍ മതബോധനസ്‌കൂളിന്റെ ജീസസ് ബര്‍ത്ത്‌ഡേ ആഘോഷം അവിസ്മരണീയം

ഫിലാഡല്‍ഫിയ: ഉണ്ണിയേശുവിന്റെ പിറവിത്തിരുനാള്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലനസ്‌കൂളിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 18 ഞായറാഴ്ച്ച സമുചിതമായി ആഘോഷിച്ചു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണ് പാരീഷ് ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നത്. നേറ്റിവിറ്റി ഷോ, കരോള്‍ഗാനമല്‍സരം, സാന്താക്ലോസിന്റെ ആഗമനം, ജീസസ് ബര്‍ത്ത്‌ഡേ കേക്ക് പങ്കുവയ്ക്കല്‍ എന്നിവയായിരുന്നു ചടങ്ങുകള്‍. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 2 വര്‍ഷങ്ങളായി വിശ്വാസപരിശീലന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാക്ലാസുകളും ഒന്നിച്ചുകൂടി ക്രിസ്മസ് ആഘോഷിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ പൂര്‍വാധികം ഭംഗിയായി നടത്താന്‍ സാധിച്ചു. മതാദ്ധ്യാപികയും, പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ജയിന്‍ സന്തോഷ് എല്ലാവരെയും സ്വാഗതം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ കാഴ്ച്ചവച്ച ലൈവ് നേറ്റിവിറ്റി ഷോ കാണികളുടെ പ്രശംസക്കര്‍ഹമായി. ഗബ്രിയേല്‍ മാലാഖ മറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നതുമുതല്‍ കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകള്‍ സമര്‍പ്പിച്ചു…

ഈസ്റ്റേണ്‍ യൂറോപ്പിലൂടെ ഒരു തീര്‍ത്ഥാടന യാത്ര: ജോസ് കല്ലിടിക്കില്‍, ചിക്കാഗോ

തീര്‍ത്ഥാടനത്തിനൊപ്പം ഈസ്റ്റേണ്‍ യൂറോപ്പിലെ 7 പ്രധാന രാജ്യങ്ങളിലെ തലസ്ഥാന നഗരികളും സന്ദര്‍ശിച്ച 47 അംഗങ്ങള്‍ ഉള്‍പ്പെടുന്നൊരു യാത്രാ സംഘത്തിന്‍റെ ഭാഗമാകുവാന്‍ കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നു. വിദേശ യാത്രകളും തീര്‍ത്ഥാടനവും സംഘടിപ്പിക്കുന്നതില്‍ അനുഭവസമ്പന്നരായ ഫെയിത്ത് ഹോളിഡേസിനൊപ്പമായിരുന്നു മോര്‍ട്ടണ്‍ ഗ്രോവ് സെയിന്‍റ് മേരീസ് ക്നാനായ പാരീഷ് വികാരിയും, ചിക്കാഗോ സെയിന്‍റ് തോമസ് രൂപതാ വികാരി ജനറാളുമായ ഫാ. തോമസ് മുളവനാലും സംഘവും ഈ പര്യടനം നടത്തിയത്. നവംബര്‍ ഒന്നിന് ചിക്കാഗോയില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടക സംഘം, സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച് വഴി നവംബര്‍ രണ്ടിന് പോളണ്ടിന്‍റെ തലസ്ഥാനമായ വാര്‍സോയിലെത്തി. പോളണ്ടിനൊപ്പം ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, കൊറേഷ്യ, ബോസ്നിയ – ഹെര്‍സെഗൊവിനാ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നവംബര്‍ 13 ഞായറാഴ്ച സംഘം ചിക്കാഗോയില്‍ തിരിച്ചെത്തി. ഭൂരിപക്ഷം യാത്രികരും ബന്ധുക്കളോ, സുഹൃത്തുക്കളോ, പരിചിതരോ ആയിരുന്നതിനാല്‍ യാത്രയിലുടനീളം ഒരു കുടുംബാന്തരീക്ഷം നിലനില്‍ക്കുകയും വിരസത…

മിഷൻ ലീഗ് ചിക്കാഗോ രൂപതാ ക്രിസ്‌തുമസ്‌ ആഘോഷം അവിസ്മരണീയമായി

ചിക്കാഗോ: സീറോ-മലബാർ രൂപതയിലെ ലിറ്റൽ ഫ്ളവർ (ചെറുപുഷ്‌പ) മിഷൻ ലീഗ് സംഘടിപ്പിച്ച ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ അവിസ്മരണീയമായി. ഡിസംബർ 22ന് ഓൺലൈനിലൂടെ നടത്തപ്പെട്ട ആഘോഷ പരിപാടികൾ, രൂപത അധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്‌തു. സിസ്റ്റർ ഡിയാന്ന തെരേസാ സി.എം.സി. ക്രിസ്‌തുമസ്‌ സന്ദേശം നൽകി. മിഷൻ ലീഗ് രൂപത രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്റ് സിജോയ് സിറിയക് , സെക്രട്ടറി ടിസൻ തോമസ്, ജോയിൻറ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ എന്നിവർ സംസാരിച്ചു. ആൻസാന്ദ്രാ സിജോ പരിപാടിയിലെ എംസിയായി പ്രവർത്തിച്ചു. ഫ്‌ളോറിഡ താമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ ഫൊറോനാ പള്ളി, നോർത്ത് കരോലിന ഷാർലെറ്റ് സെന്റ് മേരിസ് സിറോ മലബാർ പള്ളി, ടെക്സാസ് പിയർലൻഡ് സെന്റ് മേരിസ് സിറോ മലബാർ പള്ളി, കാലിഫോർണിയ മിൽപിറ്റസ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ പള്ളി,…

സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിലെ ഈ വർഷത്തെ ക്രിസ്മസ് കാരോളിംഗിന് സമാപനം

ന്യൂജേഴ്‌സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിണി വെട്ടത്തിന്റേയും ഇത്തിരി വെളിച്ചത്തില്‍ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്മസ് രാവുകളെ സമ്പന്നമാക്കുമ്പോള്‍, ശാന്തിയുടേയും സമാധാനത്തിന്റേയും സ്നേഹദൂതുമായി സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോന ദേവാലയവും വാര്‍ഡ് തോറുമുള്ള ഈ വര്‍ഷത്തെ ക്രിസ്‌മസ് കരോള്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. വാര്‍ഡ്‌ തിരിച്ചു നടത്തിയ ക്രിസ്‌തുമസ്‌ കരോളിംഗിന് വാര്‍ഡ്‌ പ്രതിനിധികള്‍ നേതൃത്വം നല്‍കി. ക്രിസ്‌മസ്‌ പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയ്യിലേന്തി നടത്തിയ കുടുംബ സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു. ഉണ്ണിയേശുവിന്റെ തിരുപ്പറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിംഗില്‍ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ച്‌, ക്രിസ്‌തുമസ്‌ സന്ദേശം നല്‍കി ക്രിസ്‌തുമസ്‌ ഗാനാലാപനത്തോടെയാണ്‌ സമാപിച്ചത്‌. കരോൾ സർവീസിന്റെ ഭാഗമായി ഉണ്ണി ഈശോയെ വരവേൽക്കാൻ എല്ലാം വീടുകളിലും ക്രിസ്മസ് ട്രീയും, മനോഹരമായ ദീപാലങ്കാരങ്ങളും നടത്തിയിരുന്നു. വികാരി…

ലീലാമ്മ ജോർജ് ഫ്ളോറിഡയിൽ അന്തരിച്ചു

ഫ്ളോറിഡ: ഒർലാന്റോ ഐ.പി.സി സഭാംഗം ഫോർട്ട് കൊച്ചി ഞാറയ്ക്കൽ പുത്തൻവീട്ടിൽ പരേതനായ പാപ്പു ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (84) ഫ്ളോറിഡയിൽ അന്തരിച്ചു. കല്ലിശ്ശേരി നൈപ്പള്ളിയുഴത്തിൽ കുടുംബാഗമാണ്. സംസ്കാര ശുശ്രൂഷകൾ 2023 ജനുവരി 2, 3 തീയതികളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് . പൊതുദർശനം ജനുവരി 2ന് തിങ്കളാഴ്ച വൈകിട്ട് ആറു മുതൽ ഒമ്പതു വരെയും, 3 ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ 12 വരെ ഐ.പി.സി സഭാഹാളിലും (Ipc Orlando, 11531 Winter Garden Vineland Rd, Orlando, FL 32836) തുടർന്ന് സംസ്കാര ശുശ്രൂഷ 1 മണിക്ക് വുഡ്ലോണ് സെമിത്തേരിയിൽ (Woodlawn Cemetery, 400 Woodlawn Cemetry Rd, Gotha, FL 34734) നടത്തപ്പെടുന്നതുമാണ്. തൽസമയ പ്രക്ഷേപണം www.ipcorlando.org മുഖേന ഉണ്ടായിരിക്കും. മക്കൾ: ഷാജി, ഷീബാ, ഷെപ്പേർഡ്. മരുമക്കൾ: ലില്ലി,…

കാരുണ്യത്തിന്റെ മുഖമായി ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി

ഡാളസ്സ് : ക്നാനായ കാത്തലിക് റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡാളസ്സിൽ വെച്ച് നടത്തിയ മിഷൻ ട്രിപ്പ് – “ഇൻസ്പയർ”, യുവജനങ്ങളിൽ കാരുണ്യത്തിന്റെ നവ്യാനുഭവമായി മാറി. ക്നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ നാല് ദിവസം ഭവനരഹിതരും ദുരിതമനുഭവിക്കുന്നവരുമായ വിവിധ ആളുകളെ സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായ സഹകരങ്ങൾ നൽകുകയും ചെയ്തു. വിവിധ ആതുരസേവന സംഘടനകളുമായി സഹകരിച്ച് പ്രതികൂലമായ കാലാവസ്തയുടെ നടുവിലും യൂത്ത് മിനിസ്ടിയിലെ യുവജനങ്ങൾ ഉണ്ണിയേശുവിന്റെ പിറവി തിരുനാളിന്റെ ഒരുക്കം കാരുണ്യ പ്രവർത്തനങ്ങളിലൂടെ ഏറെ അനുഗ്രഹീതമാക്കിയതിന്റെ നിറവിലാണ്. ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക സമൂഹം ഇൻസ്പയർ മിഷൻ ട്രിവിൽ പങ്കെടുത്ത കുട്ടികൾ പ്രത്യേക സ്വീകരണവും വിരുന്നും ഒരുക്കി ‘ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ , ഫാ. ജോസഫ് തച്ചാറ എന്നിവർ മിഷൻ ട്രിപ്പിന് നേതൃത്വം നൽകി.