വടവാതൂര്‍ (കോട്ടയം): പരേതനായ റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജോര്‍ജ് എം. ജോണിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ് (77) അന്തരിച്ചു. സംസ്‌കാരം ഒക്‌ടോബര്‍ 21-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് കോട്ടയം ചാലുകുന്ന് സി.എസ്.ഐ കത്തീഡ്രല്‍ സെമിത്തേരിയില്‍. പരേത വടവാതൂര്‍ അമ്പലത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സുനിത (മുംബൈ), സുനില്‍ (അമേരിക്ക), സുജ (അമേരിക്ക). മരുമക്കള്‍: മോന്‍സി വര്‍ഗീസ് (മുംബൈ), അശ്വതി സുനില്‍, വര്‍ഗീസ് ഉമ്മന്‍ (ഇരുവരും അമേരിക്ക). വാര്‍ത്ത അയച്ചത്: ലാലു കുര്യാക്കോസ്, ന്യൂജേഴ്‌സി
Year: 2022
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു
ലണ്ടൻ: സാമ്പത്തിക വിപണിയെ പിടിച്ചുകുലുക്കുകയും സ്വന്തം കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ കലാപം ഉണ്ടാക്കുകയും ചെയ്ത വിവാദ നികുതി വെട്ടിക്കുറച്ച ബജറ്റിനെത്തുടർന്ന് ആറാഴ്ചത്തെ അധികാരത്തിന് ശേഷം യുകെ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. “ബ്രക്‌സിറ്റ് പ്രയോജനപ്പെടുത്തുന്ന കുറഞ്ഞ നികുതി, ഉയർന്ന വളർച്ചാ സമ്പദ്‌വ്യവസ്ഥയ്ക്കായി ഞങ്ങൾ ഒരു കാഴ്ചപ്പാട് രൂപീകരിച്ചു. സാഹചര്യം കണക്കിലെടുത്ത്, കൺസർവേറ്റീവ് പാർട്ടി എന്നെ തിരഞ്ഞെടുത്ത ജനവിധി നൽകാൻ എനിക്ക് കഴിയില്ലെങ്കിലും ഞാൻ തിരിച്ചറിയുന്നു. അതിനാൽ ഞാൻ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് സ്ഥാനം രാജിവെക്കുകയാണെന്ന് അറിയിക്കാൻ രാജാവിനോട് സംസാരിച്ചു,” ഡൗണിംഗ് സ്ട്രീറ്റിന് പുറത്തുള്ള ഒരു പ്രസ്താവനയിൽ ട്രസ് പറഞ്ഞു. നേതൃത്വ വോട്ടുകളുടെയും പുനഃസംഘടനയുടെയും ചുമതലയുള്ള കൺസർവേറ്റീവ് രാഷ്ട്രീയക്കാരനായ ഗ്രഹാം ബ്രാഡിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് അവരുടെ രാജി. ബ്രാഡി 1922-ലെ കമ്മറ്റിയുടെ അദ്ധ്യക്ഷനാണ് – മന്ത്രിസ്ഥാനങ്ങളില്ലാത്ത കൺസർവേറ്റീവ് എംപിമാരുടെ സംഘം പ്രധാനമന്ത്രിക്ക് അവിശ്വാസത്തിന് കത്തുകൾ സമർപ്പിക്കാം. മീറ്റിംഗ് നടന്ന്…
പ്രണാമം
വിശുദ്ധ നാമധാരിയായ…… സ്വതസിദ്ധമായ പുഞ്ചിരിയിലൂടെ… ഘനഗംഭീര ശബ്ദത്തിനുടമയായ കാര്യകാരണസഹിതം പറയേണ്ടത് പറഞ്ഞു… നിലപാടുതറയിൽ ഉറച്ചു നിന്ന് അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തകളുടെ “തലക്കെട്ടിലെ” രഹസ്യങ്ങളുടെ ചുരുൾ അഴിച്ച്….. കാർന്നു തിന്നുന്ന വേദനയിൽ കരുത്തയായ സഹധർമ്മിണിയുടെ മടിയിൽ കുരുന്നുകളെ മാറോടുചേർത്ത് ജനാധിപത്യത്തിൻറെ അഞ്ചാം തൂണ് തേടിയ യാത്രയിൽ …… മരണമെത്തും വരെ ഊർജ്ജസ്വലനായി…. ഒരായിരം ചിന്തകൾക്ക് നിറം പകർന്നു…. വഴികാട്ടിയായ നന്മമരമേ.. പ്രണാമം പ്രണാമം പ്രണാമം
സാബു നായർ ഹ്യൂസ്റ്റനിൽ അന്തരിച്ചു
ഹ്യൂസ്റ്റൺ: സാബു ജി നായർ (52) ബുധനാഴ്‌ച വൈകുന്നേരം ഹ്യൂസ്റ്റനിലെ മിസ്സോറി സിറ്റിയിൽ നിര്യാതനായി. ചെങ്ങന്നൂർ കാരക്കാട് അസാനിയയിൽ പരേതനായ ഇ എസ് ഗോപാലൻ നായർ സരസമ്മ ദമ്പതികളുടെ പുത്രനാണ്. കഴിഞ്ഞ പത്തു വർഷത്തോളമായി ഹ്യൂസ്റ്റനിൽ തമസിച്ചു വരികയായിരുന്നു സാബുവും കുടുംബവും. ചെങ്ങന്നൂർ ചെറിയനാട് കളീക്കൽ വടക്കേതിൽ ഗോപിനാഥൻ നായരുടെ മകൾ സുജ ഗോപിനാഥ് ആണ് ഭാര്യ. ഗീതാഞ്ജലി, ഹരിഗോവിന്ദ് എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് അറിയിക്കും.
ഫ്രാന്‍സിസ് തടത്തിലിന്റെ കുട്ടികളെ സഹായിക്കുന്നതിനായി ‘ഗോഫണ്ട്മീ പേജ്’ ആരംഭിച്ചു
ന്യൂയോര്‍ക്ക്: അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനുംം സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ഫ്രാന്‍സിസ് തടത്തിലിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഫൊക്കാനയുടേയും ഫ്രാന്‍സിസ് തടത്തിലിന്റെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ ഒരു ‘ഗോ ഫണ്ട് മീ’ പേജ് ആരംഭിച്ചു. ഫ്രാന്‍സിസ് തടത്തിലിന്റെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നുപോയ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് പണം സമാഹരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന പ്രിയ മക്കള്‍ ഐറിന്‍, ഐസക് എന്നിവര്‍ക്ക് ഇനിയും ജീവിതം തുടരുന്നതിന് അനുകമ്പയോടെ ഓരോരുത്തരും നല്‍കുന്ന സാമ്പത്തിക സഹായം തുണയാകും. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ സ്‌നേഹവും സംരക്ഷണവും നഷ്ടമായ ഫ്രാന്‍സിസ് തടത്തിലിന്റെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ആഗ്രഹത്തോടെയാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഗോഫണ്ട് മീ പേജ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് സംഭാവനകൾ നൽകാവുന്നതാണ്. https://gofund.me/7badbdef https://www.gofundme.com/f/fund-raising-for-francis-thadathil?utm_campaign=p_cp+share-sheet&utm_medium=copy_link_all&utm_source=customer
മാത്യു ചെറിയാൻ തെക്കേക്കര ഹ്യൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ ചങ്ങനാശേരി വേരൂർ മാത്യു ചെറിയാൻ തെക്കേക്കര (സണ്ണി – 68) യുടെ പൊതുദർശനവും സംസ്കാരവും ഒക്ടോബർ 21 വെള്ളിയാഴ്ച ഹൂസ്റ്റണിൽ നടക്കും. ഭാര്യ ബ്രിഡ്‌ജെറ്റ് ചെറിയാൻ മക്കൾ. ആന്റണി ചെറിയാൻ, റോസ് ചെറിയാൻ. മരുമക്കൾ: ശാലിനി ചെറിയാൻ, ജസ്റ്റിൻ ജോസഫ്. കൊച്ചു മകൻ: ജെയിംസ് ചെറിയാൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഒക്ടോബർ 21 വെള്ളിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ ( 211, Present Street, Missouri City , TX 77489). ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ ഉച്ച കഴിഞ്ഞു 1:30 ന് (12800, Westheimer Rd, Houston TX 77077) മൃതദേഹം സംസ്കരിക്കുന്നതുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ യുഎൻ സെക്രട്ടറി ജനറൽ ഗുട്ടെറസിനെ കാണും
അഹമ്മദാബാദ്: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഗുജറാത്തിലെ കെവാഡിയയിൽ ഉഭയകക്ഷി ചർച്ച നടത്തും. അതിനുശേഷം, കെവാഡിയയിലെ ഏകതാ നഗറിലെ യൂണിറ്റി പ്രതിമയിൽ ഗുട്ടെറസിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി മിഷൻ ലൈഫ് (പരിസ്ഥിതിക്കുള്ള ജീവിതശൈലി) ഉദ്ഘാടനം ചെയ്യും. സുസ്ഥിരതയിലേക്കുള്ള ആളുകളുടെ കൂട്ടായ സമീപനം മാറ്റുന്നതിനുള്ള ത്രിതല തന്ത്രം പിന്തുടരുകയാണ് മിഷൻ ലൈഫ് ലക്ഷ്യമിടുന്നത്. വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തിൽ (ഡിമാൻഡ്) ലളിതവും എന്നാൽ ഫലപ്രദവുമായ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്, മാറിക്കൊണ്ടിരിക്കുന്ന ഡിമാൻഡിനോട് (വിതരണം) അതിവേഗം പ്രതികരിക്കാൻ വ്യവസായങ്ങളെയും വിപണികളെയും പ്രാപ്തമാക്കുകയും സുസ്ഥിര ഉപഭോഗത്തെയും ഉൽപാദനത്തെയും പിന്തുണയ്ക്കുന്നതിന് സർക്കാരിനെയും വ്യാവസായിക നയത്തെയും സ്വാധീനിക്കുകയും ചെയ്യുന്നു. വിദേശകാര്യ മന്ത്രാലയം ഒക്‌ടോബർ 20 മുതൽ 22 വരെ കെവാഡിയയിൽ സംഘടിപ്പിക്കുന്ന പത്താമത് മിഷൻ മേധാവികളുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ലോകമെമ്പാടുമുള്ള 118 ഇന്ത്യൻ…
ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ മാധവൻ ബി നായർ അനുശോചിച്ചു
ന്യൂജെഴ്സി: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ ‘നാമം’, വേൾഡ് ഹിന്ദു പാർലമെന്റ് എന്നീ സംഘടനകളുടെ ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമായ മാധവൻ ബി നായർ അനുശോചിച്ചു. കർമ്മ പഥത്തിൽ സജീവമായിരിക്കേ അൻപതിരണ്ടാം വയസിൽ അകാലത്തിൽ പൊലിഞ്ഞ ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം അമേരിക്കയിലെ പ്രവാസി മാധ്യമ ലോകത്ത് തീരാനഷ്ടവും വേദനയുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. ഇതിനു മുന്‍പ് നിരവധി തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് തടത്തില്‍. രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു. 27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ 2006 ജനുവരിയിൽ അമേരിക്കയിലേക്കു കുടിയേറിയതു മുതൽ മാധ്യമ…
പൂർവ വിദ്യാർഥി സംഗമത്തില്‍ പങ്കെടുത്ത 16 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു
പിലിക്കോട്: നീലേശ്വരത്തെ സ്വകാര്യ കോളേജിലെ 1994-95 പ്രീ ഡിഗ്രി ബാച്ചിലെ പൂർവ വിദ്യാർഥി കൂട്ടായ്മയിൽ പങ്കെടുത്ത 16 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കാലിക്കടവ് തൃക്കരിപ്പൂർ റോഡിലെ ഒരു ഹോട്ടലിലായിരുന്നു പരിപാടി. ഇവിടെ നിന്ന് ബിരിയാണി കഴിച്ചവർക്ക് അടുത്ത ദിവസം മുതൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് 16 പേർ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടി. ബുധനാഴ്ച പരാതിയുമായി പിലിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ഹോട്ടല്‍ ഉടമയെയും സമീപിച്ചതിനെ തുടര്‍ന്ന് സെക്രട്ടറി കെ. രമേശന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.വി. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഹോട്ടല്‍ പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. അന്നേ ദിവസം ഒട്ടേറേ പേര്‍ ഹോട്ടിലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ അവരാരും ഭക്ഷ്യവിഷബാധയേറ്റന്ന പരാതിയുമായി എത്തിയിരുന്നില്ലെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.
പുറത്താക്കിയ സെനറ്റ് അംഗങ്ങൾ ഗവര്‍ണ്ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: പുറത്താക്കിയ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ ഇന്ന് ഗവര്‍ണ്ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. സെനറ്റ് പ്രതിനിധിയെ വൈസ് ചാൻസലർ സെർച്ച് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിനായി ചാൻസലർ വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് ഗവർണറുടെ നോമിനികളായ 15 പേരെയാണ് പുറത്താക്കിയത്. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നലെ ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ വിസിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് വിസി വിസമ്മതിച്ചതോടെ 15 പേരെയും പിന്‍വലിച്ച് രാജ്ഭവന്‍ ഇന്നലെ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. വിശദീകരണം ചോദിക്കാതെയുള്ള ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് ഇവരുടെ അഭിപ്രായം. നിരന്തരം നിർദേശങ്ങൾ ലംഘിക്കുന്ന വൈസ് ചാൻസലർക്കെതിരെ ഗവർണർ നടപടിയെടുക്കുമോയെന്നാണ് ഏവരും കാത്തിരിക്കുന്നത്. വൈസ് ചാൻസലറുടെ കാലാവധി ഈ മാസം 24ന് അവസാനിക്കുകയാണ്.
