മാഗ് കർഷകശ്രീ അവാർഡ്: വിജയികള്‍ക്ക് സമ്മാനങ്ങളും ക്യാഷ് അവാര്‍ഡും നല്‍കി

ഹൂസ്റ്റൻ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ (മാഗ്) എല്ലാ വർഷവും നടത്തിവരാറുള്ള കർഷകശ്രീ അവാർഡ് ഇത്തവണയും ആഘോഷമായി നടത്തി. അന്നമ്മ തോമസ്, എൽസി സൈമൺ വാളാച്ചേരി എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി. ബാബു മുല്ലശ്ശേരി ചെയർമാനായും ജെയിംസ് തുണ്ടത്തിൽ, മോൻസി കുരിയാക്കോസ് എന്നിവർ കമ്മറ്റി അംഗങ്ങളുമായുള്ള വിധികർത്താക്കളാണ് ഇരുപതോളം കൃഷിക്കാരിൽനിന്ന് ഷുഗർലാൻഡിലുള്ള അന്നമ്മ തോമസിനെയും സൈമൺ വാളാച്ചേരിയുടെ പത്നി എൽസി സൈമനെയും വിജയികളായി തിരഞ്ഞെടുത്തത്. നാൽപ്പതിലധികം പച്ചമരുന്നുകൾ യഥാവിധി കൃഷിചെയ്യുന്ന ജേക്കബ് ചാക്കോയെ (ബേബി) ബഹുമതിയും പ്രശംസാ പത്രവും നൽകി ആദരിച്ചു. ഒന്നാം സ്ഥാനക്കാരിയായ അന്നമ്മയുടെ കൃഷിയിടത്തിൽ അൻപതോളം ചേനകളും എല്ലാ ദിവസവും മുപ്പതു മുതൽ മുപ്പത്തിയഞ്ചു കിലോ പാവക്കായും മറ്റു പച്ചക്കറികളും വിളവെടുക്കുന്നതോടൊപ്പം മുപ്പതോളം താറാവുകളും ഉണ്ട്. രണ്ടാം സ്ഥാനക്കാരി എൽസി വാളാച്ചേരി തന്റെ വിളവെടുപ്പിൽനിന്നു എല്ലാ ആഴ്ച്ചകളിലും ആറു മുതൽ പത്തുവരെ…

ന്യൂയോര്‍ക്ക് സ്റ്റാറ്റൻ ഐലന്റില്‍ തെരുവു നായകളുടെ ആക്രമണത്തില്‍ മൂന്നു കുട്ടികള്‍ക്ക് പരിക്കേറ്റു

സ്റ്റാറ്റൻ ഐലന്റ് (ന്യൂയോർക്ക്): സ്റ്റാറ്റന്‍ ഐലന്റിലെ തെരുവുകളില്‍ അഴിഞ്ഞാടിയ ഒരുപറ്റം നായകളുടെ ആക്രമണത്തിൽ മൂന്നു പെൺകുട്ടികൾക്കു പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒഴിഞ്ഞു കിടന്നിരുന്ന ഒരു വീട്ടിൽ നിന്നാണ് എട്ടു പിറ്റ്ബുൾ വർഗത്തിൽപ്പെട്ട നായകള്‍ തെരുവിലെത്തിയതെന്ന് പറയുന്നു. 250 യോർക്ക് അവന്യുവിലെ വീടിനു മുമ്പിൽ നിൽക്കുകയായിരുന്ന 2, 13, 19 വയസ്സുള്ള പെൺകുട്ടികളാണ് നായകളുടെ കൂട്ടായ ആക്രമണത്തിനിരകളായത്. കാലിലും കൈകളിലും കടിയേറ്റ രണ്ടു വയസ്സുകാരി ഉൾപ്പെടെ മൂന്നു പേരേയും രക്തം വാർന്നൊലിക്കുന്ന സ്ഥിതിയിൽ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ 15 നായകളാണുണ്ടായിരുന്നതെന്ന് പറയുന്നു. അതിൽ എട്ടെണ്ണമാണ് കുട്ടികളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ മൃഗ നിയന്ത്രണ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് നായകളെ പിടികൂടി മൃഗ അഭയകേന്ദ്രത്തില്‍ അടച്ചു. റിച്ച്മണ്ട് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച കുട്ടികൾ ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.…

ഫൊക്കാനയുടെ മാധ്യമ മുഖമായിരുന്ന ഫ്രാൻസിസ് തടത്തിലിന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം

ഫൊക്കാനയുടെ അടുത്ത പ്രവർത്തകനും ഫൊക്കാനയുടെ ന്യൂസുകൾ മീഡിയകളിൽ എത്തിച്ചേരുന്ന ഫൊക്കാനയുടെ മാധ്യമ മുഖം ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം ഓരോ ഫൊക്കാന പ്രവർത്തരെയും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്‌. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയാതെ അമേരിക്കൻ മലയാളികൾക്ക് ഒരു അവിശ്വാസിനിയാ വാർത്തയാണ് കേൾക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തുന്നതെയി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. സ്വന്തം കുടുബത്തിൽ ഉണ്ടായ ഒരു നഷ്‌ടമാണ്‌ ഫ്രാൻസിന്റെ വിയോഗം എന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷാഹി, ട്രഷർ ബിജു ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് എന്നിവർ അനുശോചനം അറിയിച്ചു. ദീപിക പത്രത്തിലൂടെ പത്രപ്രവത്തക ട്രെയിനിയായി തൃശൂരിൽ പത്ര പ്രവർത്തന പരിശീലനം ആരംഭിച്ച ഫ്രാൻസിസ് തടത്തിൽ ശ്രദ്ധേയമായ ഒട്ടേറെ…

നാലു പേരുടെ അറുത്തു മാറ്റപ്പെട്ട ശരീര ഭാഗങ്ങള്‍ നദിയില്‍ നിന്ന് കണ്ടെടുത്തു; സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു

ഒക്‌ലഹോമ: സൈക്കിൾ സവാരിക്കിറങ്ങിയ നാലുപേരുടെ അറുത്തു മാറ്റപ്പെട്ട ശരീരഭാഗങ്ങൾ ഒക്‌ലഹോമ നദിയിൽ നിന്ന് കണ്ടെടുത്ത സംഭവത്തിൽ കുറ്റവാളിയെന്നു സംശയിക്കുന്ന ജോ കെന്നഡി (67) എന്ന വ്യക്തിയെ ഫ്ലോറിഡയിലെ ഡെയ്ടണ്‍ ബീച്ചില്‍ നിന്ന് അറസ്റ്റു ചെയ്തതായി ലോക്കല്‍ പൊലീസ് ചീഫിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഷ്ടിച്ച വാഹനത്തിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. ഒക്ടോബർ ഒമ്പതിനാണ് മാർക്ക് ചാസ്റ്റിൻ (32), ബില്ലി ചാസ്റ്റിൻ (30), മൈക്ക് സ്പാർക്ക്സ് (32), അലക്സ് സ്റ്റീവൻസ് (29) എന്നിവരെ കാണാനില്ലെന്നു കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയത്. ബില്ലിയുടെ വീട്ടിൽ നിന്ന് നാലുപേർ സംഘമായി ഒക്ടോബർ 9-ന് രാത്രി 9 മണിക്കാണ് ഇവര്‍ വീട്ടില്‍ നിന്ന് പുറത്തുപോയതെന്നു പറയുന്നു. വെടിയേറ്റ് കൊല്ലപ്പെട്ട ഇവരുടെ ശരീരഭാഗങ്ങൾ നദിയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. ഇവരിൽ രണ്ടുപേരുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. ശരീരഭാഗങ്ങൾ അറുത്തു…

ഇടക്കാല തിരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കയില്‍ ഗ്യാസ് വില നിയന്ത്രിക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമം

വാഷിംഗ്ടണ്‍: ഇടക്കാല തിരഞ്ഞെടുപ്പിനു മുമ്പ് എങ്ങനെ നേട്ടമുണ്ടാക്കാമെന്ന ഡമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങളുടെ ഭാഗമായി കുതിച്ചുയരുന്ന ഗ്യാസ് വിലയിൽ പൊറുതിമുട്ടി കഴിയുന്ന ജനങ്ങൾക്ക് ആശ്വാസം പകരാൻ നീക്കം. ഫെഡറൽ പെട്രോളിയം റിസർവിൽ നിന്ന് ഡിസംബറിൽ 15 മില്യൺ ബാരൽ വിട്ടു നൽകുമെന്ന് ബൈഡൻ ഭരണകൂടം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഫെഡറൽ റിസർവിൽ നിന്ന് 180 മില്യൺ ബാരൽ ഓയിലാണ് മാർക്കറ്റിലെത്തിച്ചത്. ഈ സമയത്ത് ഫെഡറൽ റിസർവിൽ ഉണ്ടായിരുന്നത് 400 മില്യൻ ബാരൽ ഓയിലാണ്. പുറത്തുനിന്ന് കൂടുതൽ ബാരൽ ഓയിൽ ഇറക്കുമതി ചെയ്യുന്നതിനും ബൈഡൻ ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നവംബർ എട്ടിനു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ഡമോക്രാറ്റിക് പാർട്ടിക്ക് ജീവന്മരണ പോരാട്ടമാണ്. സെനറ്റിൽ ഭൂരിപക്ഷം ഇല്ലാത്ത പാർട്ടിക്ക് കൂടുതൽ നിയമനിർമാണം നടത്തുന്നതിന് കൂടുതൽ സെനറ്റ് സീറ്റുകൾ പിടിച്ചെടുത്തേ മതിയാകൂ. ബൈഡന്റെ പ്രശസ്തി ദിനംതോറും…

ആധാര്‍ കാര്‍ഡ് അപേക്ഷയില്‍ ഒപ്പിടണമെങ്കില്‍ ഹിജാബ് അഴിക്കണം; പാലക്കാട് നഗര സഭാ സെക്രട്ടറിക്കെതിരെ പ്രതിഷേധം

പാലക്കാട്: ആധാർ കാർഡിൽ ഒപ്പിടീക്കാനെത്തിയ മുസ്ലീം യുവതിയെ ഹിജാബ് അഴിച്ചാൽ മാത്രമേ ഒപ്പിടൂ എന്ന് പറഞ്ഞ് തിരിച്ചയച്ച പാലക്കാട് നഗരസഭാ സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമായി. നഗരസഭാ സെക്രട്ടറി അനിതാ ദേവിക്കെതിരെയാണ് കൗൺസിലർമാർ പ്രതിഷേധിച്ചത്. സെക്രട്ടറിയുടെ ക്യാബിനിലെത്തി കൗൺസിലർമാർ പ്രതിഷേധിച്ചതോടെ സെക്രട്ടറി ക്ഷമാപണം നടത്തി ഒപ്പിട്ടു. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വാരണാസിയിലെ മണികർണിക ഫിലിം ഫെസ്റ്റിൽ സായിദ് ഖാനെയും സോണാൽ മൊണ്ടീറോയേയും ആദരിച്ചു

‘ബനാറസ്’ എന്ന ചിത്രം പ്രഖ്യാപിച്ചത് മുതൽ വൻ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ സായിദ് ഖാന്റെ ലോഞ്ച് പാഡായ ചിത്രം ഒരു പാൻ ഇന്ത്യ ഫ്ലിക്കാണ്, കർണാടകയിൽ പ്രമോഷനുകൾ ആരംഭിച്ചതോടെ ചിത്രം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എത്തി. പ്രമോഷൻ സമയത്ത് ടീമിനെ തേടി പ്രത്യേക അവസരങ്ങൾ വന്നു എന്നതാണ് പ്രത്യേകത. വാരണാസി നഗരത്തിൽ ആദ്യമായി നടന്ന മണികർണിക ഫിലിം ഫെസ്റ്റിവൽ അത്തരത്തിലുള്ള ഒന്നാണ്. ബോളിവുഡ് നടൻ സഞ്ജയ് മിശ്രയാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. സഞ്ജയ് പിന്നീട് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ സെയ്ദ് ഖാനെയും സോണാൽ മൊണ്ടീറോയെയും സ്നേഹപൂർവ്വം അഭിനന്ദിച്ചു. മുതിർന്ന ബിടൗൺ നടനും ബനാറസിനെക്കുറിച്ച് നല്ല കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അത് നവാഗതനായ സെയ്ദിന് വളരെയധികം പ്രോത്സാഹനം നൽകി. മറ്റൊരു ശ്രദ്ധേയമായ വസ്തുത, ബനാറസ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത് വിശുദ്ധ നഗരത്തിലാണ് എന്നതാണ്. കൂടാതെ, മായാ ഗംഗ എന്ന ഹിറ്റ് ഗാനം…

സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി സൈബര്‍ ക്രൈം പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതോടെ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും ഫ്രണ്ട്സ് ലിസ്റ്റിലുള്ളവർക്ക് പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് ഫോൺ നമ്പർ നൽകി അതുവഴി പണം നല്‍കുകയോ സമ്മാന കൂപ്പൺ വാങ്ങി അയക്കാന്‍ ആവശ്യപ്പെട്ടോ ആണ് തട്ടിപ്പുകാർ പണം കവരുന്നത്. ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരുടെയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നവരുടെയോ സെലിബ്രിറ്റികളുടെയോ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കാമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനുള്ള പോംവഴി സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ പ്രൈവറ്റ് ആയി സൂക്ഷിക്കുകയെന്നതാണെന്ന് പൊലീസ് പറയുന്നു. ഇതുപോലെയുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 എന്ന നമ്പരില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും പൊലീസ് അറിയിക്കുന്നു.

മലേഷ്യ മൊസാദ് സംഘത്തെ തകർത്തു; തട്ടിക്കൊണ്ടുപോയ ഫലസ്തീൻ പ്രവർത്തകനെ മോചിപ്പിച്ചു

ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ സായുധ വിഭാഗവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇസ്രായേൽ ചാര ഏജൻസിയുടെ ഏജന്റുമാർ തട്ടിക്കൊണ്ടുപോയ ഫലസ്തീൻ പ്രവർത്തകനെ മലേഷ്യൻ അധികൃതർ മോചിപ്പിച്ചു. അൽ-ജസീറ റിപ്പോർട്ട് അനുസരിച്ച്, തൊഴിൽപരമായി കമ്പ്യൂട്ടർ പ്രോഗ്രാമറായ ഫലസ്തീൻ ആക്ടിവിസ്റ്റിനെ, യൂറോപ്പിലെ ഇസ്രായേൽ ചാരസംഘടനയായ മൊസാദിൽ നിന്ന് റിക്രൂട്ട് ചെയ്യുകയും പരിശീലനം നേടുകയും ചെയ്ത മലേഷ്യൻ ഏജന്റുമാർ സെപ്റ്റംബർ 28 ന് ക്വാലാലംപൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയി. ഹമാസും അതിന്റെ സായുധ വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വീഡിയോ കോൺഫറൻസ് വഴി ടെൽ അവീവിലെ മൊസാദ് ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തതായി റിപ്പോർട്ട് പറയുന്നു. “കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റിലെ അദ്ദേഹത്തിന്റെ അനുഭവം, സോഫ്‌റ്റ്‌വെയർ വികസിപ്പിക്കുന്നതിലെ ഹമാസിന്റെ ശക്തി, അദ്ദേഹത്തിന് അറിയാവുന്ന അൽ-ഖസ്സാം ബ്രിഗേഡിലെ അംഗങ്ങൾ, അവരുടെ ശക്തി എന്നിവയെക്കുറിച്ച് അറിയാൻ സയണിസ്റ്റുകൾക്ക് താൽപ്പര്യമുണ്ടായിരുന്നു,” കേസിനെക്കുറിച്ചുള്ള അറിവുള്ള ഒരു സ്രോതസ്സ്…

ഗവര്‍ണ്ണര്‍ക്കെതിരെ അധിക്ഷേപം: അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന എൽഡിഎഫ് മന്ത്രിമാരിൽ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാനെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വ്യക്തിഹത്യ അതിരു കടന്നതിനാലാണ് ഗവർണർ മന്ത്രിമാരെ താക്കീത് ചെയ്തതെന്നും, ഗവർണർ പദവി അംഗീകരിക്കാത്ത സിപിഎമ്മുകാരിൽ നിന്ന് കടുത്ത വിമർശനമാണ് അദ്ദേഹം നേരിടേണ്ടിവരുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ബന്ധുനിയമനങ്ങളും സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാണിച്ചതു കൊണ്ടാണ് മന്ത്രിമാർ ഗവർണറെ അവഹേളിക്കുന്നത്. അഴിമതിക്ക് കുടപിടിക്കുന്ന എൽഡിഎഫ് മന്ത്രിമാരിൽ നിന്നും വെറൊന്നും പ്രതീക്ഷിക്കാനില്ല. ഗവർണറെ ഭീഷണിപ്പെടുത്തി എന്തും ചെയ്യാമെന്ന് പിണറായി വിജയൻ കരുതരുതെന്നും വില കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾ ഗവർണർക്ക് നേരെ ഉന്നയിക്കുന്നത് അവസാനിക്കുന്നതാണ് സർക്കാരിന് നല്ലതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മന്ത്രിമാർ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം, എന്നാൽ കേരളത്തിൽ സിപിഎമ്മിന്റെ ഭരണഘടന അനുസരിച്ചാണ് മന്ത്രിമാർ പ്രവർത്തിക്കുന്നത്. ഭരണപക്ഷത്തിന് വേണ്ടി പ്രതിപക്ഷം ഗവർണറെ വിമർശിക്കുന്നത് അഴിമതിയുടെ വിഹിതം അവർക്ക് ലഭിക്കുന്നതിനാലാണ്. കേരളത്തിലെ ജനങ്ങൾ ഗവർണർക്കൊപ്പമാണെന്നും…