എഡ്മിന്റൻ: എഡ്മിന്റൻ റീജിയൻ മലയാളീ അസോസിയേഷൻ (നേർമ) 2023 -പുതുവത്സര ആഘോഷങ്ങൾക്കായി ബാൽവിൻ ഹാൾ അണിഞ്ഞൊരുങ്ങി. ഡിസംബറിൽ നിന്ന് ജനുവരിയിലേക്കുള്ള ദൂരമാണ് നമുക്കിടയിലുള്ളതെങ്കിലും കാലം നമുക്കായ് ജനുവരിയിൽ നിന്നും ഡിസംബറിലേക്കുള്ള പ്രതീക്ഷകൾ കാത്തുവെച്ചിരിക്കുന്നു…..പുതുവർഷം പ്രതീക്ഷകളുടെതാണ്, ജീവിതത്തിൽ മനോഹരമായ ഏടുകൾ തുന്നിചേർക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഓരോ പ്രതീക്ഷകളും. ഓരോ പുതുവർഷവും ഒത്തുചേരലുകളോടെയാണ് ആരംഭിക്കുന്നത്. പരസ്പരം സന്തോഷം പങ്കിട്ടും പ്രതീക്ഷകൾ കൈമാറിയുമാണ് ഓരോ പുതു വർഷത്തെയും വാരിപ്പുണരുന്നത്. കഴിഞ്ഞുപോകുന്നത് അസാധാരണമായ ഒരു വർഷമാണ്, കഴിഞ്ഞുപോകുന്ന വർഷത്തിലെ മനോഹരമായ ഓർമകളെ ചേർത്ത് പിടിച്ചുകൊണ്ട് നമുക്ക് പുതിയ വർഷത്തെ വരവേൽക്കാം, എഡ്മിന്റണിന്റെ ചരിത്രത്തിൽ ആദ്യമായി മലയാളികൾക്കായി നേർമ മലയാളി അസോസിയേഷൻ ഒരുക്കുന്ന ന്യൂ ഇയർ സ്പെഷ്യൽ ആഘോഷം ഡിസംബർ 31നു വൈകിട്ടു 6 മണിമുതൽ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്നു. മനോഹരമായ സ്റ്റേജ് പ്രോഗ്രാമുകളും ആവേശകരമായ മാജിക്‌ഷോയും,സ്വാദിഷ്ടമായ വിഭവങ്ങളും, അനേകം സമ്മാനങ്ങളും നിങ്ങൾക്കായി…
Year: 2022
മിസ്സോറി സംസ്ഥാന ട്രഷറര്‍ പദവിയില്‍ വിവേക് മാലിക്കിന് നിയമനം
മിസ്സോറി: മിസ്സോറി സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാന ട്രഷറര്‍ പദവിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി വിവേക് മാലിക്കിനെ നിയമിച്ചു. ഇതു സംബന്ധിച്ചു പ്രഖ്യാപനം ഗവര്‍ണ്ണര്‍ മൈക്ക് പാര്‍സനാണ് നടത്തിയത്. വൈല്‍ഡ് വുഡില്‍ നിന്നുള്ള അറ്റോര്‍ണിയും, ബിസ്സിനസ് ഓണറുമായ മാലിക്കിന്റെ നിയമനം അടുത്ത തലമുറക്ക് ആവേശം പകരുമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. അമേരിക്കയുടെ മഹത്വത്തിന്റെ പ്രചോദനം എന്നും അമേരിക്കന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് എത്തിചേരുന്ന കുടിയേറ്റക്കാരിലാണെന്ന് പ്രസിഡന്റ് റീഗന്‍ പറഞ്ഞ വാക്കുകള്‍ ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ചു നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നതിന് വിവേക് നല്‍കിവരുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ല്‍ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നതിന് മുമ്പ് രണ്ട് വര്‍ഷം ട്രഷറര്‍ പദവിയിലിരിക്കുന്നത് പ്രയോജനം ചെയ്യുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പദവി ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് എന്റെ ജീവിതത്തില്‍ മഹാ ഭാഗ്യമായി കണക്കാക്കുന്നു. വിവേക് പറഞ്ഞു. റോഹ്ടക്ക് മഹര്‍ഷി ദയാനന്ദ യൂണിവേഴ്സിറ്റിയില്‍…
ഫോമാ പ്രസിഡന്റ് ജേക്കബ് തോമസിന്റെ കേരളാ സന്ദര്‍ശനം വന്‍ വിജയം
തിരുവനന്തപുരം: ഫോമയുടെ പ്രസിഡന്റായി അവരോധിക്കപ്പെട്ടതിനു ശേഷമുള്ള തന്റെ ആദ്യ കേരള സന്ദര്‍ശനം വന്‍ വിജയമായിരുന്നു എന്ന് ഡോ. ജേക്കബ് തോമസ്. ഫോമയുടെ കേരള കണ്‍വന്‍ഷന്‍, ഫോമാ ഹെല്പിംഗ് ഹാന്‍ഡ്സ്, ഫോമാ ഭവന പദ്ധതി അടക്കമുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റ് ജേക്കബ് തോമസ് കേരളാ സന്ദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തു സെക്രട്ടറിയേറ്റില്‍ മിക്ക വകുപ്പുകളുടെയും മന്ത്രിമാരെയും വകുപ്പുതല സെക്രട്ടറിമാരെയും സന്ദര്‍ശിച്ച അദ്ദേഹം വിവിധ വകുപ്പുതല ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു, ചര്‍ച്ചകളില്‍ കേരളത്തിലെ ശുദ്ധജലവിതരണവും മാലിന്യ നിര്‍മാര്‍ജനവുമടക്കമുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിന് അമേരിക്കന്‍ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, കേരളത്തിലേയ്ക്ക് കൂടുതല്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുവാന്‍ വിദേശ നിക്ഷേപ സാദ്ധ്യതകള്‍, യു എസ് കാനഡ സ്റ്റുഡന്റസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, കൂടാതെ അമേരിക്കയും കാനഡയും യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളിലടക്കം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കുടിയേറിയ മലയാളികളുടെ കേരളത്തിലെ സ്വത്തുവകകളുടെ…
മങ്കി പോക്സ്: ഡാളസ് കൗണ്ടിയില്‍ രണ്ട് മരണം
ഡാളസ്: ഡാളസ് കൗണ്ടിയില്‍ എംപോക്സ്(മങ്കിപോക്സ്) വ്യാപകമാകുകയും, അതിനെ തുടര്‍ന്ന് രണ്ടു മരണം റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസ് ഔദ്യോഗീകമായി സ്ഥരീകരിക്കുകയും നാല്‍പതു വയസ്സിനു താഴെയുള്ളവരാണ് മരിച്ചവര്‍ രണ്ടുപേരെന്നും ഡോ. ഫിലിപ്പ് വാങ് പറഞ്ഞു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് മരണം നടന്നതെങ്കിലും ഈ ആഴ്ചയാണ് ഡാളസ് കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ എം.പോക്സാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഡിസംബര്‍ 20 വരെ ഡാളസ് കൗണ്ടിയില്‍ മാത്രം 851 എംപോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 839 പേര്‍ പുരുഷന്മാരും 12 സ്ത്രീകളുമാണ്. ഇതില്‍ പതിനെട്ടു വയസ്സിന് താഴെയുള്ളവര്‍ മൂന്നു പേര്‍ മാത്രമാണ്. എംപോക്സ് പരിശോധനക്ക് പാര്‍ക്ക്ലാന്റ് ആശുപത്രിയിലും, പ്രിസം ഹെല്‍ത്തിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കൗണ്ടി അധികൃതര്‍ അറിയിപ്പു രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനക്ക് വരുമ്പോള്‍ മാസ്‌കും, ലോംഗ് പാന്റ്സും, ലോങ്ങ് സ്ലീവ് ഷര്‍ട്ടും ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.…
യുക്രെയ്നില്‍ സ്വാതന്ത്ര്യം വിജയിച്ചുകൊണ്ടിരിക്കുകയാണെന്ന് സെലന്‍സ്‌ക്കി
വാഷിംഗ്ടണ്‍ ഡി.സി.: മുന്നൂറ് ദിവസമായി റഷ്യ യുക്രെയ്നെതിരെ തുടരുന്ന യുദ്ധം അതിന്റെ പരിസമാപ്തിയിലേക്കെത്തി കൊണ്ടിരിക്കുകയാണെന്നും, യുക്രെയ്ന്‍ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തിനു മുമ്പില്‍ റഷ്യ അടിയറവു പറയേണ്ടിവരുമെന്നും യു.എസ്. കാപ്പിറ്റോളില്‍ കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്ത അഭിസംബോധന ചെയ്തുകൊണ്ട് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി. അന്താരാഷ്ട്ര സമാധാനശ്രമങ്ങളെ കാറ്റില്‍ പറത്തി റഷ്യ യുക്രെയ്നെതിരെ നടത്തുന്ന മനുഷ്യത്യരഹിതമായ അക്രമങ്ങളെ ചെറുക്കുന്നതിന് അമേരിക്ക നല്‍കി വരുന്ന പിന്തുണക്കും, സഹായത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1944 ല്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ജര്‍മ്മനിക്കെതിരെ അമേരിക്കന്‍ പട്ടാളക്കാര്‍ നടത്തിയ ധീരമായ ചെറുത്തു നില്‍പ്പിന് തുല്യമായാണ് ഈ ക്രിസ്തുമസ് സീസണില്‍ ചെറുത്തു നില്‍ക്കുന്നതെന്ന് അമേരിക്കന്‍ ചരിത്രം പരാമര്‍ശിച്ചു സെലന്‍സ്‌കി പറഞ്ഞു. അമേരിക്കന്‍ ജനത നല്‍കുന്ന സാമ്പത്തിക സഹായം ആഗോള തലത്തില്‍ സുരക്ഷിതത്വവും, ജനാധിപത്യവും നിലനിര്‍ത്തുക എന്ന സദ് ഉദ്ദ്യേശത്തോടെയാണെന്നും സെലന്‍സ്‌കി പറഞ്ഞു.…
കാൽഗറി സെന്റ് തോമസ് മാർത്തോമാ പള്ളി ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 23 ന്
കാൽഗറി : കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് 2022 ഡിസംബർ 23 വെള്ളിയാഴ്ച്ച വൈകുന്നേരം 7:00 PM (MST) മാർത്തോമാ പള്ളിയിൽ വെച്ച് നടത്തപ്പടുന്നതാണ്. ഇടവക വികാരി, റെവ. ജോജി ജേക്കബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ , കാൽഗറി സ്കൈ വ്യൂ MP, ജോർജ് ചഹാൽ മുഖ്യാഥിതി ആയിരിക്കും. ഇടവക ക്വയർ അംഗങ്ങൾ ആലപിക്കുന്ന കരോൾ സംഗീത വിരുന്നും, സൺഡേ സ്കൂൾ കുഞ്ഞുങ്ങളുടെ പ്രത്യേക പരിപാടികളും, മറ്റു സ്പെഷ്യൽ പ്രോഗ്രാമുകളുംകലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് . ഈ പ്രോഗ്രാമിലേക്കു കാൽഗറിയിലുള്ള എല്ലാവരേയും സംഘാടകർ ക്ഷണിച്ചു കൊള്ളുന്നു.
എഴുത്തുകാരി പ്രൊഫ. ശ്രീദേവി കൃഷ്ണൻ ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: എഴുത്തുകാരി പ്രൊഫ. ശ്രീദേവി കൃഷ്ണൻ ന്യൂയോർക്കിൽ അന്തരിച്ചു. പ്രൊഫ. ശ്രീദേവി പൊളിറ്റിക്കല്‍ സയന്‍സില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റാങ്കോടെ എം എ പാസ്സായ ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഒരു മാസ്‌റ്റേഴ്‌സ് ബിരുദം കൂടി നേടി .“കാസറ്റ് ആന്‍ഡ് പൊളിറ്റിക്‌സ് ഇന്‍ കേരള” എന്ന വിഷയത്തില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ റിസേര്‍ച്ച് സ്‌കോളറും ആയിരുന്നു. ആന്ധ്രപ്രദേശ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ കോളേജ് അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്. റീഡേഴ്‌സ് ഡൈജസ്റ്റ്, ഫെമിന, വനിത, ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങി ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും കോളങ്ങളും, ചെറുകഥ, നോവല്‍, ലേഖനങ്ങള്‍ എന്നിവയും തുടര്‍ച്ചയായി പ്രൊഫ. ശ്രീദേവി എഴുതിയിരുന്നു. റീഡേഴ്‌സ് ഡൈജസ്റ്റ് നടത്തിയ വാലന്‍ന്റൈന്‍ സ്‌പെഷ്യല്‍ രചനാ മത്സരത്തില്‍ സമ്മാനം നേടി . പ്രസിദ്ധീകരിച്ചിട്ടുള്ള ഇംഗ്ലീഷ് പുസ്തകങ്ങള്‍: The Truth of the…
ജനചേതന യാത്ര വിളംബര ജാഥയ്ക്ക് ചെക്കിടിക്കാട് സെൻ്റ് മേരീസ് ഗ്രന്ഥശാല നാളെ സ്വീകരണം നല്‍കും
എടത്വ: ശാസ്ത്രവും ശാസ്ത്ര തത്വങ്ങളും വികാസം പ്രാപിച്ചിട്ടും നാട്ടിൽ വളർന്നു വരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങൾക്കുമെതിരെയും രാസലഹരി ഉപയോഗത്തിനെതിരെയും പൊതു സമൂഹത്തിൻ്റെ ശാസ്ത്രബോധവും മൂല്യവും സംരംക്ഷിച്ചു കൊണ്ട് തിന്മകൾക്കെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്ര നാളെ എടത്വയിൽ എത്തിചേരും. കുട്ടനാട് ലൈബ്രററി കൗൺസിലിൻ്റെ നേതൃത്വത്തിൽ ക്യാപ്റ്റൻ ഹരീന്ദ്രനാഥ് തായംങ്കരി, കെ.കെ ശശീധരൻ എന്നിവർ ജാഥ ക്യാപ്റ്റൻ മാരായി നടത്തുന്ന വിളംബര ജാഥയ്ക്ക് പച്ച – ചെക്കിടിക്കാട് സെൻ്റ് മേരീസ് ലൈബ്രററി ആൻ്റ് റീഡിംഗ് റൂം ഡിസംബർ 23ന് വൈകിട്ട് 4.30ന് സ്വീകരണം നല്‍കും. ലൈബ്രററി വൈസ് പ്രസിഡൻ്റ് അഡ്വ.വിനോദ് വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പോളി തോമസ് മുഖ്യ പ്രഭാഷണം നടത്തും. ലൈബ്രറി…
UST Recognized by PMI South Asia Awards for Contributions to Education and Community Development Across India
Prestigious award presented for comprehensive efforts to transform rural communities through education and social development Trivandrum, December 21, 2022 – UST, a leading digital transformation solutions company, announced that it has been presented with 2022 Project Management Institute (PMI) South Asia Award for Project of the Year in the ‘Contribution to Community’ category. Judges recognized UST for its strong corporate social responsibility initiatives dedicated to improving communities and increasing well-being in the areas where it is active. Organized by PMI – one of the world’s largest not-for-profit membership associations – these prestigious awards are the highest recognition for project…
ബഫര്‍സോണ്‍ എത്ര പഞ്ചായത്തുകളിലെന്ന് സര്‍ക്കാരിനുപോലും വ്യക്തതയില്ലാത്തത് നിര്‍ഭാഗ്യകരം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ ബാധകമാകുന്ന പഞ്ചായത്തുകളുടെ എണ്ണത്തില്‍ ഓരോ തവണയും വ്യത്യസ്തമായ കണക്കുകള്‍ അവതരിപ്പിച്ച് വനംവകുപ്പ് അവ്യക്തത സൃഷ്ടിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനുപോലും വ്യക്തമായ കണക്കില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍. 115 പഞ്ചായത്തുകളിലാണ് ബഫര്‍സോണ്‍ ബാധകമാകുന്നതെന്ന് വനംവകുപ്പ് മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുവിട്ട ഉപഗ്രഹസര്‍വ്വേയിലിത് 106 പഞ്ചായത്തുകളാണ്. എന്നാല്‍ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഉന്നതതല സമ്മേളനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് 87 പഞ്ചായത്തുകളും. സംസ്ഥാന ഭരണസംവിധാനത്തിലെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥത തുറന്നുകാട്ടുന്നതാണ് ഈ കണക്കുകള്‍. ഉപഗ്രഹസര്‍വ്വേ പുറത്തുവന്നിരിക്കുമ്പോള്‍ കാലങ്ങളായി കൈവശംവെച്ച് അനുഭവിക്കുന്നതും പതിറ്റാണ്ടുകള്‍ക്കു മുമ്പ് ധനാധാരം രജിസ്റ്റര്‍ ചെയ്ത് വിലകൊടുത്ത് വാങ്ങിയതുമായ കൈവശഭൂമി വനഭൂമിയായി സര്‍ക്കാര്‍ മാപ്പില്‍ വന്നിരിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന പരാജയമാണ് സൂചിപ്പിക്കുന്നത്. ഇത് ജനങ്ങളെ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനിറങ്ങുവാന്‍ ഇടയാക്കും. പരിസ്ഥിതിലോലത്തിന്റെയും ബഫര്‍സോണിന്റെയും അടിസ്ഥാന യൂണിറ്റ് വില്ലേജാണ്. ഉദാഹരണമായി 123 വില്ലേജുകളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്.…
