ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 20 , 21 (ശനി, ഞായർ) തീയതികളിൽ നടക്കും. 20-ന് ശനിയാഴ്ച വൈകിട്ട് 6.30 -ന് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. 21-ന് ഞായാറാഴ്ച്ച രാവിലെ 8.00 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, മദ്ധ്യസ്ഥപ്രാർഥനയും നടക്കും. 11 -മണിക്ക് ഈ വർഷം ഗ്രാജ്യൂറ്റ് ചെയ്ത വിദ്ധ്യാർഥികളെയും ഇടവകയിലെ മർത്തമറിയം സമാജത്തിന്റെ ആദ്യകാല പ്രവർത്തകരെ ആദരിക്കും. ജാക്സൺ ഹൈറ്റ്സ് സെൻറ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിൻറെ മധ്യസ്ഥതയില്‍ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാന്‍…
Year: 2022
കൊല്ലത്ത് ബൈക്കപകടം; മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു
കൊല്ലം: താന്നിയില്‍ ബൈക്കപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. പറവൂർ ചില്ലക്കൽ കോങ്ങൽ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ താന്നി തീരത്തിന് സമീപമായിരുന്നു അപകടം. കടൽക്ഷോഭം തടയാൻ റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന ടെട്രാപോഡിൽ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. കടലിൽ മത്സ്യബന്ധനത്തിന് പോയ സംഘം മീൻപിടിത്തം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നാണ് നിഗമനം. രാവിലെ പ്രഭാത സവാരിക്ക് പോയവരാണ് അപകടത്തിൽ പെട്ട് കിടക്കുന്നവരെ കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ താനി പോലീസ് അന്വേഷണം ആരംഭിച്ചു.
അവർ സംസ്ക്കാരമുള്ള നല്ല ബ്രാഹ്മണരാണ്; ബിൽക്കിസ് ബാനോ കേസിലെ പ്രതികളുടെ മോചനത്തെ ന്യായീകരിച്ച് ബിജെപി എംഎൽഎ
ന്യൂഡൽഹി: ബിൽക്കിസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ മോചിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനിച്ച ഗുജറാത്ത് സർക്കാരിന്റെ പാനലിൽ ഉൾപ്പെട്ട ബിജെപി നേതാവ് മോചിതരായ പ്രതികളെ “ബ്രാഹ്മണർ” എന്നും “നല്ല സംസ്ക്കാരം” ഉള്ളവരും എന്ന് ന്യായീകരിച്ച് മറ്റൊരു വിവാദം സൃഷ്ടിച്ചു. ബിൽക്കീസ് ബാനോയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ പരാമർശിച്ചാണ് സികെ റൗൾജി ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത്. 2002-ലെ ഗോധ്ര കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളും ഗോധ്ര സബ് ജയിലിൽ നിന്ന് ഇറങ്ങിപ്പോയത് ഗുജറാത്ത് സർക്കാർ അവരുടെ ഇളവ് നയപ്രകാരം അവരെ മോചിപ്പിക്കാൻ അനുവദിച്ചതിനെ തുടർന്നാണ്. ശിക്ഷയിൽ ഇളവ് തേടി പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് തീരുമാനം. തുടർന്ന് സംസ്ഥാന സർക്കാരിന് കൈമാറി. “അവർ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശം ഉണ്ടായിരിക്കണം. അവർ…
ഓഐസിസി ഹൂസ്റ്റൺ ചാപ്റ്റർ: ഇന്ത്യയിലെ മുൻ സൈനികരെ ആദരിക്കുന്ന ചടങ്ങ് പ്രൗഢഗംഭീരമായി
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി സമ്മേളനവും അതോടനുബന്ധിച്ചു നടന്ന മുൻ ഇന്ത്യൻ സൈനികരെ ആദരിക്കുന്ന ചടങ്ങും വികാരനിർഭരമായ നിരവധി മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് മിസ്സോറി സിറ്റി അപ്ന ബസാർ ഹാളിൽ വച്ചായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ ദിന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ. ത്രിവർണ്ണ പതാകകൾ കൊണ്ട് നിറഞ്ഞു നിന്ന സമ്മേളന ഹാളിലേക്ക് വൈകുന്നേരം അഞ്ചു മുതൽ ഹൂസ്റ്റണിലുള്ള ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളിൽ പ്രവർത്തിച്ച ധീര ദേശാഭിമാനികളായ 25 ൽ പരം മുൻ സൈനികർ എത്തിച്ചേർന്നു. തുടർന്ന് വിശിഷ്‌ഠാതിഥികളും എത്തിയപ്പോൾ ഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. ഹൂസ്റ്റൺ ചാപ്റ്റർ വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു. ചാപ്റ്റർ ജനറൽ സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. ഡോണ ജോസ് ദേശഭക്തി…
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് പത്താം വാർഷിക നിറവിൽ!; ആഘോഷം ഉജ്ജ്വലമാക്കാൻ പ്രീമിയം ബാങ്ക്വറ്റ് സെപ്റ്റംബര്‍11 ന്
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ട് 2012 ന്റെ ആരംഭത്തിൽ രൂപം കൊണ്ട സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് അതിന്റെ ജൈത്ര യാത്രയിൽ 10 വർഷം പിന്നിടുമ്പോൾ സംഘടനയുടെ നാൾവഴികൾ ചരിത്രത്താളുകളിൽ എഴുതിച്ചേർക്കുവാൻ വർണപ്പകിട്ടാർന്ന പരിപാടികൾ ഒരുക്കുന്നു. ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പ്രീമിയം ബാങ്ക്വറ്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്ന് ഓഗസ്റ്റ് 17 ന് വൈകുന്നേരം സ്റ്റാഫോർഡിലെ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ കൂടിയ പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 11 )൦ തീയതി ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവൻറ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളാണ് നടക്കുന്നത്. അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ, ബിസിനസ്സ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നു.…
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഡൽഹിയിലെ വസതിയിൽ സിബിഐ റെയ്ഡ്
ന്യൂഡൽഹി: സിബിഐ ഉദ്യോഗസ്ഥരുടെ സംഘം വെള്ളിയാഴ്ച തന്റെ വസതി സന്ദർശിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അവകാശപ്പെട്ടു. ഈ ആരോപണം ബിജെപി നിഷേധിച്ചെങ്കിലും ഡൽഹി എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. അതേസമയം, എക്സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ ഉൾപ്പെടെ ഡൽഹി-എൻസിആറിലെ 21 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സിബിഐയുമായി സഹകരിക്കുമെന്നും സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും സിസോദിയ പറഞ്ഞു. നല്ല ജോലി ചെയ്യുന്നവരെ ഇങ്ങനെ പീഡിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഡാളസിൽ നിര്യാതനായ കെ. എ തോമസിന്റെ സംസ്കാരം നാളെ
ഡാളസ്: ഡാളസിൽ നിര്യാതനായ പത്തനംതിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.എ തോമസിന്റെ (ജോർജ്‌കുട്ടി 75) പൊതുദർശനവും, സംസ്കാര ശുശ്രുഷയും നാളെ (ശനി) രാവിലെ 8 മണിക്ക് ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും,11 മണിയോടുകൂടി റോളറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിലേക്ക് (3900 Rowlett Rd, Rowlett,Tx75088) കൊണ്ടുപോകുന്നതും തുടർന്ന് അവിടെ സംസ്കരിക്കുന്നതുമായിരിക്കും. ഭാര്യ: തൃശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ ശോശാമ്മ തോമസ്. മക്കൾ: റവ. റോയ് തോമസ്, ഡോ. ഫെയ് സൈമൺ. മരുമക്കൾ: ഡോ. റേച്ചൽ തോമസ്, ഡോ. വിനു സൈമൺ. കൊച്ചുമക്കൾ: ജിൻജർ സൈമൺ, ഐശയ തോമസ്, ജ്യുഡ് സൈമൺ, ഫെയ്ത്ത് തോമസ്, ഡാനിക്ക സൈമൺ, ജെറമ്മിയ തോമസ്. സഹോദരങ്ങൾ: ഡോ. കെ.എ കോശി, ഡോ. കെ.എ വർഗീസ്, കെ.എ എബ്രഹാം (ഡാളസ്), കെ.എ ബെഞ്ചമിൻ (കെൽട്രോൺ…
പുകവലി, മദ്യപാനം, ഉയർന്ന ബിഎംഐ എന്നിവ ആഗോള ക്യാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങൾ: പഠനം
വാഷിംഗ്ടൺ: പുകവലി, മദ്യപാനം, ഉയർന്ന ബോഡി മാസ് ഇൻഡക്സ് (ബിഎംഐ), മറ്റ് അറിയപ്പെടുന്ന മറ്റ് അപകട ഘടകങ്ങൾ എന്നിവ 2019-ൽ 4.45 ദശലക്ഷം ആഗോള കാൻസർ മരണങ്ങൾക്ക് കാരണമായതായി വെള്ളിയാഴ്ച ദി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പ്രാദേശികമായും ദേശീയമായും ആഗോളതലത്തിലും അർബുദത്തിൽ നിന്നുള്ള മരണങ്ങളും അനാരോഗ്യവും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളിൽ ലക്ഷ്യമിടുന്ന പ്രധാന അപകട ഘടകങ്ങൾ തിരിച്ചറിയാൻ ഈ കണ്ടെത്തലുകൾ നയരൂപീകരണക്കാരെയും ഗവേഷകരെയും സഹായിക്കും. “കാൻസര്‍ ലോകമെമ്പാടും വളരുന്ന ഒരു പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുന്നുവെന്ന് ഈ പഠനം വ്യക്തമാക്കുന്നു,” യുഎസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) ഡയറക്ടർ ക്രിസ്റ്റഫർ മുറെ പറഞ്ഞു. ആഗോളതലത്തിൽ ക്യാൻസറിനുള്ള പ്രധാന അപകട ഘടകമാകാൻ, കാൻസർ ഭാരത്തിന്റെ മറ്റ് കാര്യമായ സംഭാവനകൾ വ്യത്യസ്തമാണ്, പഠനത്തിന്റെ സഹ-സീനിയർ രചയിതാവായ മുറെ പറഞ്ഞു. ഗ്ലോബൽ ബർഡൻ…
Hindus push for Diwali holiday in all 13 school districts of Hudson County in New Jersey
Hindus are asking for a Diwali holiday in all the 13 public school districts of Hudson County (New Jersey), while schools in only one of these districts are closing on October 24, the day of their most popular festival Diwali in 2022. Schools are closed only in Jersey City Public Schools on Diwali day in 2022; while schools are open in Bayonne, East Newark, Guttenberg, Harrison, Hoboken, Hudson County Schools of Technology, Kearny, North Bergen, Secaucus, Union City, Weehawken, West New York school districts in Hudson County. Distinguished Hindu statesman…
തമായസ്: യൂണിയന്‍ കോപിന്റെ ലോയല്‍റ്റി പ്രോഗ്രാമില്‍ ചേര്‍ന്നത് 7,40,000ല്‍ അധികം ഉപഭോക്താക്കള്‍
യൂണിയന്‍ കോപില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ തമായസ് കാര്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി പോയിന്റുകള്‍ ലഭിക്കുന്നിത് പുറമെ, ആകര്‍ഷകമായ വിലക്കുറവ് ലഭിക്കുന്ന പ്രമോഷണല്‍ ഓഫറുകളില്‍ നിന്നുള്ള പ്രയോജനവും ലഭിക്കുന്നു. ദുബൈ: യൂണിയന്‍ കോപിന്റെ 740,840 ഉപഭോക്താക്കള്‍ ഇതുവരെ തമായസ് ലോയല്‍റ്റി പ്രോഗ്രാമില്‍ അംഗമായതായി യൂണിയന്‍ കോപ് ഹാപ്പിനസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി അറിയിച്ചു. രണ്ട് തരത്തിലുള്ള കാര്‍ഡുകളാണ് നിലവിലുള്ളത്. ഓഹരി ഉടമകളായ ഉപഭോക്താക്കള്‍ക്കായി ‘ഗോള്‍ഡന്‍’ കാര്‍ഡുകളും ഓഹരി ഉടമകളല്ലാത്ത ഉപഭോക്താക്കള്‍ക്കായി ‘സില്‍വര്‍’ കാര്‍ഡുകളുമാണുള്ളത്. വ്യാപാരത്തിന്റെ ഏറിയപങ്കും ലോയല്‍റ്റി പ്രോഗ്രാമില്‍ അംഗങ്ങളായ ഉപഭോക്താക്കളില്‍ നിന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഉത്പന്നങ്ങള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ യൂണിയന്‍കോപ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. എല്ലാ വര്‍ഷവും ഗോള്‍ഡ്, സില്‍വര്‍ കാറ്റഗറികളിലുള്ള തമായസ് കാര്‍ഡ് ഉടമകളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ധനവ് യൂണിയന്‍ കോപില്‍ ഉപഭോക്താക്കള്‍ക്കുള്ള…
