കൊല്ലത്ത് ബൈക്കപകടം; മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

കൊല്ലം: താന്നിയില്‍ ബൈക്കപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. പറവൂർ ചില്ലക്കൽ കോങ്ങൽ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ താന്നി തീരത്തിന് സമീപമായിരുന്നു അപകടം.

കടൽക്ഷോഭം തടയാൻ റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന ടെട്രാപോഡിൽ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. കടലിൽ മത്സ്യബന്ധനത്തിന് പോയ സംഘം മീൻപിടിത്തം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നാണ് നിഗമനം. രാവിലെ പ്രഭാത സവാരിക്ക് പോയവരാണ് അപകടത്തിൽ പെട്ട് കിടക്കുന്നവരെ കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ താനി പോലീസ് അന്വേഷണം ആരംഭിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment