നടുമുറ്റം ബുക്ക്സ്വാപ് അവസാനിച്ചു

ദോഹ: സ്‌കൂളുകളിൽ അധ്യയന വർഷം അവസാനിച്ചതോടെ ഉപയോഗിച്ച പഠപുസ്തകങ്ങൾ പുനരുപയോഗത്തിന് സാധ്യമാക്കിക്കൊണ്ട് നടുമുറ്റം ഖത്തർ നടത്തി വന്ന ബുക്ക്സ്വാപ് അവസാനിച്ചു. കൾച്ചറൽ ഫോറം ഓഫീസിൽ 6 ദിവസം തുടർച്ചയായി വൈകുന്നേരങ്ങളിലാണ് ബുക്ക്സ്വാപ് നടന്നത്.പരിസ്ഥിതി സൗഹൃദവും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് ആശ്വാസവും ലഭിക്കുന്ന സാമൂഹിക സേവനം ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് ബുക്ക്സ്വാപ്. ഒരു മാസത്തോളമായി വിവിധ സ്കൂളുകൾക്ക് വേണ്ടി വാട്സ്ആപ് ഗ്രൂപ്പുകൾ രൂപീകരിച്ചു പുസ്തകങ്ങൾ രക്ഷിതാക്കൾക്ക് തന്നെ നേരിട്ട് കൈമാറാനുള്ള അവസരം ഒരുക്കിയിരുന്നു. വാട്സ്ആപ് ഗ്രൂപ്പ് വഴി ലഭ്യമാവാത്തവർക്കാണ് കൾച്ചറൽ ഫോറം ഓഫീസ് വഴി പുസ്തകങ്ങൾ കൈമാറാനുള്ള സൗകര്യമൊരുക്കിയത്. ഏകദേശം രണ്ടായിരത്തിലധികം വിദ്യാർഥികൾ പദ്ധതിയുടെ ഗുണഭോക്താക്കളായി.നടുമുറ്റത്തിന്റെ വിവിധ ഏരിയകളിൽ നിന്നുള്ള ഏരിയ കോഡിനേറ്റർമാരായിരുന്നു വാട്സ്ആപ് ഗ്രൂപ്പുകൾ നിയന്ത്രിച്ചിരുന്നത്.ഈ ഗ്രൂപ്പുകൾ വഴി ബുക്ക്സ്വാപ് പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി…

No association between use of ranitidine and risk of cancer

Nature, the world’s leading multidisciplinary science Journal, publishes important findings Kochi: A recent study published in scientific reports in the journal Nature finds that there is no link between the use of ranitidine and cancer. Ranitidine is used to treat and prevent gastric ulcers. The recent study evaluated the records of 12,680 ranitidine users and 12,680 other H2RA (ranitidine like medicines) users retrospectively.  [1] The study was conducted in South Korea on the alleged link between the use of ranitidine and cancer, which has concluded the lengthening debate on the alleged…

റാനിറ്റിഡിൻ ഉപയോഗം ക്യാൻസറിന് കാരണമാകില്ലെന്ന് പഠനം

അൾസർ ചികിത്സയ്ക്കു വേണ്ടി ഉപയോഗിക്കുന്ന റാനിറ്റിഡിൻ അർബുദത്തിന് കാരണമാകുമെന്ന വാദം തള്ളിക്കളഞ്ഞിരിക്കുകയാണ് പ്രമുഖ സയൻസ് ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്. കൊച്ചി: ആമാശയത്തിലെ അൾസർ രോഗത്തിന്റെ ചികിത്സയ്ക്കു വേണ്ടി കഴിക്കുന്ന റാനിറ്റിഡിൻ, ക്യാൻസറിന് കാരണമാകില്ലെന്ന് ലോകത്തെ പ്രമുഖ മൾട്ടി ഡിസിപ്ലിനറി സയൻസ് ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച ശാസ്ത്ര റിപ്പോർട്ടുകളിലെ പഠനത്തിൽ കണ്ടെത്തി. 12680 ഓളം റാനിറ്റിഡിൻ ഉപയോക്താക്കളുടെയും 12680 എച്ച് ടു ആർ എ (റാനിറ്റിഡിൻ പോലുള്ള മരുന്നുകൾ) ഉപയോക്താക്കളിലും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇതോടുകൂടി റാനിറ്റിഡിൻ ഉപയോഗം ക്യാൻസറിന് കാരണമാകും എന്ന നീണ്ടകാലത്തെ വാദത്തിന് വിരാമമായിരിക്കുകയാണ്. പുതിയ കണ്ടെത്തലിന് കൂടുതൽ ആധികാരികത നൽകുന്ന വിവരങ്ങളാണ് നേച്ചറിന്റെ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലബോറട്ടറി പഠനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് മനുഷ്യനിൽ കാൻസർ രോഗത്തിന് കാരണമാകുന്ന എൻ-നൈട്രസോ ഡൈ മീതയിലമീന്റെ (എൻ ഡി എം എ) സാന്നിധ്യം 2019 ൽ…

Experience the spirit of Ramadan at Shurooq’siconic destinations in Sharjah

Prepare to be amazed by live performances, enjoy sumptuous Iftar spreads, and exclusive competitions and discounts to celebrate Ramadan with your loved ones Sharjah Investment and Development Authority (Shurooq), is all set to provide an exceptional Ramadan experience for families and visitors across its destinations in the emirate. With its keen focus on cultivating a vibrant cultural landscape and spearheading the Sharjah’s transformation, “Shurooq” is geared up to offer a diverse range of activities at all its destinations this holy month, spanning family-friendly events, art and culture experiences, and world-class…

കലാപ്രകടനങ്ങളും രുചിമേളയും ഇഫ്താർ അനുഭവങ്ങളും; റമദാൻ രാത്രികൾക്കൊരുങ്ങി ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ

വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളിലൂടെ റമദാൻ രാത്രികൾക്ക് നിറം പകരാനൊരുങ്ങി ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ. കുടുംബങ്ങൾക്കും സഞ്ചാരികൾക്കുമെല്ലാം ആസ്വദിക്കത്തക്ക വിനോ​ദങ്ങളും ഇഫ്താർ വിരുന്നുമെല്ലാം ആഘോഷങ്ങളുടെ ഭാ​ഗമാകും. അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, നൂർ ഐലൻഡ്, മെലീഹ ആർക്കിയോളജിക്കൽ സെന്റർ, ഖോർഫക്കാൻ ബീച്ച് തുടങ്ങി പ്രവാസികളുടെ പ്രിയകേന്ദ്രങ്ങളിലെല്ലാം ഇഫ്താർ, സുഹൂർ വിശേഷങ്ങൾക്കു പുറമെ ഇത്തവണ പരമ്പരാ​ഗ സം​ഗീതപ്രകടനവും ഫുഡ് ഫെസ്റ്റിവലുമടക്കം പ്രത്യേക റമദാൻ പരിപാടികളുണ്ട്. ഭക്ഷ്യമേളയും സൗജന്യ ആരോ​ഗ്യ പരിശോധനയുമൊരുക്കി അൽ ഖസ്ബ റമദാൻ മാസങ്ങളിലടക്കം പ്രത്യേക അലങ്കാരത്തോടെ തിളങ്ങി നിൽക്കുന്ന അൽ ഖസ്ബയിൽ ഇത്തവണ അതോടൊപ്പം പത്തു ദിവസം നീണ്ടു നിൽക്കുന്ന ഭക്ഷ്യമേളയുമുണ്ടാവും. മാർച്ച് 30 മുതൽ ഏപ്രിൽ 8 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന അൽ ഖസ്ബ ഫുഡ് ഫെസ്റ്റിവലിൽ പാചകവുമായി ബന്ധപ്പെട്ട ശിൽപ്പശാലകളും പ്രഫഷണൽ ഷെഫ് മത്സരവും കുട്ടികൾക്ക് ആവേശം പകരാൻ…

300 രൂപയ്ക്ക് റബര്‍ സംഭരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആര്‍ജ്ജവമുണ്ടോയെന്ന് വ്യക്തമാക്കണം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: കിലോഗ്രാമിന് 300 രൂപയ്ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കുവാനുള്ള ആര്‍ജ്ജവമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും ആദ്യം വ്യക്തമാക്കണമെന്നും പ്രഖ്യാപനങ്ങളല്ല ന്യായവിലയ്ക്ക് റബര്‍ സംഭരണത്തിന് തയ്യാറാകുകയാണ് വേണ്ടതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. അനിയന്ത്രിത റബര്‍ ഇറക്കുമതിക്ക് കുടപിടിക്കുകയും നിലവിലുള്ള റബര്‍ ആക്ട് ഇല്ലാതാക്കാന്‍ നിയമനിര്‍മ്മാണം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരും രാഷ്ട്രീയ ഭരണനേതൃത്വവും കിലോഗ്രാമിന് 300 രൂപ റബറിന് വേണമെന്ന കര്‍ഷകനിര്‍ദ്ദേശം വെല്ലുവിളിയായി ഏറ്റെടുക്കാന്‍ തയ്യാറാകണം. റബര്‍ ഉള്‍പ്പെടെ കാര്‍ഷികമേഖല കാലങ്ങളായി നേരിടുന്ന വിലത്തകര്‍ച്ച കര്‍ഷകരുടെ ജീവിത പ്രശ്‌നമാണ്. അതിനാല്‍ കര്‍ഷകരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരോടൊപ്പം കര്‍ഷകരുണ്ടാകും. പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ വിലയ്‌ക്കെടുക്കാമെന്ന് ആരും കരുതണ്ട. ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും സ്ഥിരനിക്ഷേപമാകാനും കര്‍ഷകരെ കിട്ടില്ല. വിവിധ രാജ്യാന്തര വ്യാപാരക്കരാറുകളിലൂടെ റബര്‍ കര്‍ഷകരെ ചതിക്കുഴിയിലേയ്ക്ക് തള്ളിയിട്ടവര്‍ സംരക്ഷകരുടെ കുപ്പായമിട്ടുവന്നാല്‍ തിരിച്ചറിയാന്‍ കര്‍ഷകര്‍ക്കാവുമെന്നും 2014 മുതലുള്ള…

ഹൈ ഓൺ മ്യൂസിക് 2023 പൗവേർഡ് ബൈ ഹ്യുസ്റ്റൺ മോർട്ഗേജ് ഔദ്യോഗിക ടിക്കറ്റ് കിക്കോഫ് വിജയകരമായി നടത്തപ്പെട്ടു

ഹ്യൂസ്റ്റൺ : കേരളക്കരയെയും ലോകമെമ്പാടുമുള്ള മലയാളികളെയും പുളകം കൊള്ളിച്ച യുവ ഗായകരായ വിധു പ്രതാപും ജോൽസനെയും സച്ചിൻ വാര്യരും ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക് 2023 ന്റെ ഔദ്യോഗിക ടിക്കറ്റ് കിക്കോഫ് മാർച്ച് 18 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ ആസ്ഥാന മന്ദിരമായ സ്റ്റാഫോർഡിലുള്ള കേരള ഹൗസിൽ വച്ച് വിജയകരമായി നടത്തപ്പെട്ടു. ഹൈ ഓൺ മ്യൂസിക് 2023 സംഗീത പരിപാടിയുടെ മുഖ്യ സ്പോണ്സര്മാരിൽ ഒരാളായ ജെയിംസ് ഓലൂട്ടിനെ ആദരിക്കയും സ്റ്റാഫോർഡ് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന കെൻ മാത്യുവിന് ആദ്യ ടിക്കറ്റ് നൽകിയുമാണ് ഹൈ ഓൺ മ്യൂസിക് 2023 പൗവേർഡ് ബൈ ഹ്യുസ്റ്റൺ മോർട്ഗേജ് കിക്ക്‌ ഓഫ് നടത്തപ്പെട്ടത്. 2023 ഏപ്രിൽ 22ന് വൈകുന്നേരം 6:00 മണിക്ക് സെൻറ് ജോസഫ് ഹാളിൽ വച്ച്…

ഹൂസ്റ്റണിൽ ‘ഹോപ്’ ന്റെ നേതൃത്വത്തിൽ “പ്രൊഫ. ഗോപിനാഥ് മുതുകാടിനൊപ്പം” പ്രത്യേക പരിപാടി മാർച്ച് 24 ന്

ഹൂസ്റ്റൺ: ലോകപ്രശസ്ത മജീഷ്യനും ഇപ്പോൾ നൂറു കണക്കിന് ഭിന്നശേഷിക്കാരുടെ ആശ്രയവും അഭയകേന്ദ്രവുമായി മാറിയ പ്രൊഫ.ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷണൽ ക്ലാസിന് കാതോർക്കുവാൻ ഹൂസ്റ്റണിൽ വേദിയൊരുങ്ങുന്നു. അടുത്ത കാലത്ത് പൂർണസമയം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവതം ഉഴിഞ്ഞു വച്ച പ്രൊഫ.മുതുകാട് തിരുവനന്തപുരത്തു സ്ഥാപിച്ച മാജിക് പ്ലാനെറ്റിനോട് ചേർന്നു ഭിന്ന ശേഷിക്കാർക്ക് വേണ്ടി സ്ഥാപിച്ച “Different Art Center” ഇന്ന് ലോക ശ്രദ്ധയാകർഷിച്ച സ്ഥാപനമാണ്. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് ( 12803, Sugar Ridge Blvd, Stafford, TX 77477) നടക്കുന്ന പ്രത്യേക പരിപാടി മാർച്ച് 24 നു വെള്ളിയാഴ്ച വൈകുന്നേരം 6. 30 മുതൽ 8.30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച “ഹോപ് “(H.O.P.E) ന്റെയും ഇടവകയിലെ യുവജനസഖ്യത്തിന്റെയും ഇംഗ്ലീഷ് ഗായകസംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ഈ…

50 ദശലക്ഷം വില മതിക്കുന്ന ഹീബ്രു ബൈബിൾ ന്യൂയോർക്കിൽ ലേലം ചെയുന്നു

ന്യൂയോര്‍ക്ക്: 1,000 വർഷത്തിലധികം പഴക്കമുള്ള, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ന്യൂയോർക്കിൽ ലേലത്തിന്. 1970-കളിൽ സാസൂണിന്റെ ശേഖരം ലേലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഏഴ് കൈയെഴുത്തുപ്രതികൾ നാഷണൽ ലൈബ്രറിക്കു വാങ്ങാൻ സാധിച്ചുവെന്ന് ഇസ്രായേലിന്റെ നാഷണൽ ലൈബ്രറിയിലെ ശേഖരണ മേധാവി റാക്വൽ യുകെലെസ് പറഞ്ഞു. എന്നാൽ ഈ മഹത്തായ നിധി അന്ന് വാങ്ങുവാൻ കഴിഞ്ഞില്ല . ഇപ്പോൾ ഇതു നിങ്ങൾക്കു വീട്ടിലേക്ക് കൊണ്ടുപോകാനുള്ള സുവർണ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും യുകെലെസ് പറഞ്ഞു ആദ്യകാല ഹീബ്രു ബൈബിള്‍ ലേലത്തിലൂടെ 50മില്യന്‍ ഡോളര്‍ വരെ നേടിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പഴക്കമുള്ള പൂര്‍ണ്ണമായ ഹീബ്രു ബൈബിളെന്ന് സോത്ത്‌ബൈസ് വിശേഷിപ്പിക്കുന്ന ഈ ബൈബിള്‍ ന്യൂയോർക്കിൽ വെച്ച് മെയ് മാസത്തിലാണ് ലേലം ചെയ്യുന്നത്. 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ഡോളര്‍ വരെ വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.1942-ല്‍ മരിക്കുന്നതിന് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ എബ്രായ കൈയെഴുത്തുപ്രതികളുടെ…

ജോസ് കിഴക്കേകാട്ടിൽ (77) റോക്ക് ലാൻഡിൽ അന്തരിച്ചു

ന്യുയോർക്ക്: ജോസ് കിഴക്കേകാട്ടിൽ (77) റോക്ക് ലാൻഡിൽ അന്തരിച്ചു. കൈപ്പുഴ സ്വദേശിയാണ് ഭാര്യ: ഗ്രേസി ജോസ് (പറയൻകാലായിൽ കുടുംബം-കൈപ്പുഴ) മക്കൾ: ജോബിൾ & ഡോണ; ലൂക്ക & ഷെറിൻ കൊച്ചുമക്കൾ: ജെയ്‌ഡൻ, മിക്കെയ്‌ല & വെസ്‌ലി സഹോദരങ്ങളിൽ ഏലിക്കുട്ടി പള്ളിചെറയിൽ – കണ്ണങ്കര; മാത്യു കിഴക്കേകാട്ടിൽ – കൈപ്പുഴ; ത്രേസ്യാമ്മ പുന്നൻ വടകര -അമ്മഞ്ചേരി; സിസ്റ്റർ മേരി മാഗ്ഡെലിൻ ഡിലൂർദസ് എന്നിവർ നേരത്തെ അന്തരിച്ചു. മറ്റു സഹോദരർ: മേരി തോമസ് കറുകകുറ്റിയിൽ- കുമരകം, ജോസഫ് ചാക്കോ കിഴക്കേകാട്ടിൽ – റോക്ക് ലാൻഡ്, ന്യൂയോർക്ക് പൊതു ദർശനം: മാർച്ച് 26 ഞായറാഴ്‌ച 5 മുതൽ 8 വരെ; തുടർന്ന് പ്രാർത്ഥന: സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്, 46 കോൺക്ലിൻ അവന്യൂ, ഹാവർസ്‌ട്രോ, NY, 10927 സംസ്കാരശുശ്രുഷ: മാർച്ച് 27- 9 മുതൽ 10 വരെ പൊതുദർശനം; 10…