നടുമുറ്റം ബുക്ക്സ്വാപ് അവസാനിച്ചു

ദോഹ: സ്‌കൂളുകളിൽ അധ്യയന വർഷം അവസാനിച്ചതോടെ ഉപയോഗിച്ച പഠപുസ്തകങ്ങൾ പുനരുപയോഗത്തിന് സാധ്യമാക്കിക്കൊണ്ട് നടുമുറ്റം ഖത്തർ നടത്തി വന്ന ബുക്ക്സ്വാപ് അവസാനിച്ചു.

കൾച്ചറൽ ഫോറം ഓഫീസിൽ 6 ദിവസം തുടർച്ചയായി വൈകുന്നേരങ്ങളിലാണ് ബുക്ക്സ്വാപ് നടന്നത്.പരിസ്ഥിതി സൗഹൃദവും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് ആശ്വാസവും ലഭിക്കുന്ന സാമൂഹിക സേവനം ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് ബുക്ക്സ്വാപ്. ഒരു മാസത്തോളമായി വിവിധ സ്കൂളുകൾക്ക് വേണ്ടി വാട്സ്ആപ് ഗ്രൂപ്പുകൾ രൂപീകരിച്ചു പുസ്തകങ്ങൾ രക്ഷിതാക്കൾക്ക് തന്നെ നേരിട്ട് കൈമാറാനുള്ള അവസരം ഒരുക്കിയിരുന്നു. വാട്സ്ആപ് ഗ്രൂപ്പ് വഴി ലഭ്യമാവാത്തവർക്കാണ് കൾച്ചറൽ ഫോറം ഓഫീസ് വഴി പുസ്തകങ്ങൾ കൈമാറാനുള്ള സൗകര്യമൊരുക്കിയത്. ഏകദേശം രണ്ടായിരത്തിലധികം വിദ്യാർഥികൾ പദ്ധതിയുടെ ഗുണഭോക്താക്കളായി.നടുമുറ്റത്തിന്റെ വിവിധ ഏരിയകളിൽ നിന്നുള്ള ഏരിയ കോഡിനേറ്റർമാരായിരുന്നു വാട്സ്ആപ് ഗ്രൂപ്പുകൾ നിയന്ത്രിച്ചിരുന്നത്.ഈ ഗ്രൂപ്പുകൾ വഴി ബുക്ക്സ്വാപ് പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നുണ്ട്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ കുഞ്ഞി, വർക്കി ബോബൻ, കുൽദീപ് കൗർ, ദീപക് ഷെട്ടി തുടങ്ങിയവർ ബുക്ക്സ്വാപ് സന്ദർശിക്കുകയും പ്രവർത്തന രീതികൾ ചർച്ച ചെയ്യുകയും ചെയ്തു.
നടുമുറ്റം പ്രസിഡന്റ്‌ സജ്‌ന സാക്കിയുടെ കീഴിൽ അജീന, മോന ഹലീമ എന്നിവരുടെ കോഡിനേഷനിൽ വിവിധ ഏരിയ കോഡിനേറ്റർമാരായ മായ, റിയാന ഹസ്സൻ (മഅമൂറ)മോന ഹലീമ (ദോഹ )റിനിഷ, ഹസീന,നിസ (മദീന ഖലീഫ )രജിഷ, ആയിഷ (വുകൈർ)അജീന, സുമയ്യ (വക്ര )ഷഹീറ ഇക്ബാൽ, രേഷ്മ (ബർവ സിറ്റി ),നിജാന (ഐൻ ഖാലിദ് ),ഗ്രീഷ്മ, ശൈലജ, സിജി (മതാർ ഖദീം)ഷെറിൻ (അൽ ഖോർ)തുടങ്ങിയവരും നടുമുറ്റം സെക്രട്ടറിയേറ്റ് അംഗങ്ങളായ റുബീന,ഫാത്തിമ തസ്‌നീം,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജോളി , സനിയ്യ, സുമയ്യ, നജ്ല,മാജിദ തുടങ്ങിയവരും നേതൃത്വം കൊടുത്തു.വിവിധ ഏരിയ പ്രവർത്തകരായ 45 ഓളം വനിതകൾ വളണ്ടിയർമാരായിരുന്നു.

ഫോട്ടോ : ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ബുക്ക്സ്വാപ് സന്ദർശിച്ചപ്പോൾ

Print Friendly, PDF & Email

Leave a Comment

More News