വാഷിംഗ്‌ടണ്‍: അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫായി ഇന്ത്യന്‍ വംശജ നിഷ ദേശായി ബിസ്വാളിന്റെ പേര് ബൈഡന്‍ നാമനിർദേശം ചെയ്‌തു .യു എസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്മീഷനിലെ ഭരണപരമായ ഉന്നത സ്ഥാനത്തേക്കായിരുന്നു ഇന്ത്യന്‍ വംശജയുടെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് നിര്‍ദ്ദേശം സ്ഥിരീകരിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിഷ ദേശായി ബിസ്വാള്‍ ഒബാമയുടെ ഭരണകാലത്ത് ദക്ഷിണ-മധ്യേഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. യുഎസ് വിദേശനയം, സ്വകാര്യ മേഖല എന്നിവയിലും അന്താരാഷ്‌ട്ര വികസന പരിപാടികളിലും ദീര്‍ഘ നാളത്തെ പരിചയമുള്ള വ്യക്തിയാണ്.നിലവില്‍ ഇവര്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ഇന്റര്‍നാഷണല്‍ സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ ഇനിഷ്യേറ്റീവുകളുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ്. യുഎസ്- ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെയും യുഎസ്-ബംഗ്ലാദേശ് ബിസിനസ് കൗണ്‍സിലിന്റെയും മേല്‍നോട്ടം വഹിക്കുന്നുമുണ്ട്. സ്റ്റേറ്റ് ആന്‍ഡ് ഫോറിന്‍ ഓപ്പറേഷന്‍സ് സബ്കമ്മിറ്റിയില്‍ സ്റ്റാഫ് ഡയറക്ടറായും, ഫോറിന്‍…
Month: March 2023
തിരിച്ചറിവിൻറെ, തിരിച്ചുവരവിന്റെ കാലഘട്ടമാണ് നോയമ്പ്: ബിഷപ്പ് റാഫേൽ തട്ടിൽ
ഡിസ്ട്രോയ്റ്റ് :അമ്പതു ദിവസം നീണ്ടുനിൽക്കുന്ന നോമ്പിൻറെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോൾ പിന്നിട്ട ജീവിത പാതകളിലേക്ക് തിരിഞ്ഞു നോക്കി ഒരു തിരിച്ചുവരവിന്റെ. തിരിച്ചറിവിൻറെ അവസരമാക്കി മാറ്റുവാൻ ഈ കാലഘട്ടത്തിനു കഴിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നു ബിഷപ്പ് ഉദ്‌ബോദിപ്പിച്ചു മാർച്ച് 21 നു ചൊവാഴ്ച വൈകീട്ട് ഇന്റർനാഷണല്‍ പ്രയര്‍ലൈൻ സംഘടിപ്പിച്ച നാനൂറ്റി അറുപത്തിരണ്ടാമതു പ്രാർഥനാ സമ്മേളനത്തിൽ ന്യൂജേഴ്‌സിയിൽ നിന്നും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ. ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം 11 മുതൽ 16 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി ധൂർത്തപുത്രനെ പാപത്തിന്റെ പാതയിലേക്ക് നയിച്ച വിവിധ പ്രലോഭനങ്ങളെ കുറിച്ച് ബിഷപ്പ് സവിസ്തരം പ്രദിപാദിച്ചു.പാപം ആരംഭിക്കുന്നത് മനുഷ്യൻ ദൈവത്തിന്റെ കല്പനകളുടെ വളയം ഉപേക്ഷിക്കുവാൻ തീരുമാനിക്കുമ്പോൾ ആണ് .വളയമില്ലാതെ ചാടുന്നവൻ തോന്നിവാസിയാണെന്നും എന്നാൽ വളയത്തിൽ കൂടി ചാടുന്നവനാണു അഭ്യാസി എന്നുള്ള യാഥാർഥ്യം നാം…
വേൾഡ് മലയാളി ഗ്ലോബൽ റീജിയണൽ നേതാക്കൾക്ക് ഡാളസിൽ ഉജ്വല വരവേൽപ്പ്
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ശ്രീ പിന്റോ കണ്ണംപള്ളിയ്ക്കും അമേരിയ്ക്ക റീജിയൻ സെക്രട്ടറി ശ്രീ അനീഷ് ജെയിംസിനും ട്രഷറർ ശ്രീ സജി പുളിമൂട്ടിലിനും നോർത്ത് ടെക്സാസ് പ്രൊവിൻസിന്റെയും ഡാളസ് പ്രൊവിൻസിന്റെയും സംയുക്തമായ ആഭിമുഖ്യത്തിൽ മാർച്ച് 24 ആം തീയതി വൈകുന്നേരം 6 മണിയ്ക്ക് ഡാളസിലെ പസന്റ് ഓഡിറ്റോറിയത്തിൽ വച്ച് ഉജ്വല സ്വീകരണം സംഘടിപ്പിയ്ക്കുവാൻ തീരുമാനിച്ചതായി പ്രൊവിൻസ് ഭാരവാഹികളായ നോർത്ത് ടെക്സാസ് പ്രൊവിൻസ് ചെയർ പേഴ്സൺ ശ്രീമതി ആൻസി തലച്ചെല്ലൂർ, നോർത്ത് ടെക്സാസ് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ സുകു വര്ഗീസ്, ഡാളസ് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ അലക്സ് അലക്സാണ്ടർ, ഹൂസ്റ്റൺ പ്രസിഡന്റ് ശ്രീ റോയ് മാത്യു എന്നിവർ അറിയിച്ചു്. പ്രസ്തുത പരിപാടിയിലേയ്ക്ക് എല്ലാ വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങളുടെയും വിലയേറിയ സാന്നിധ്യ സഹകരണങ്ങൾ പ്രെതീക്ഷിക്കുന്നതായി പ്രോഗ്രാം കോർഡിനേറ്റർ ശ്രീ മാത്യു മുണ്ടയ്ക്കാൻ അറിയിച്ചു.
ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും
ന്യൂയോർക് :ഡൊണാൾഡ് ട്രംപ് തന്റെ 2016 ലെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിനിടെ പ്രായപൂർത്തിയായ ഒരു സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ്സ് രേഖകൾ നിയമവിരുദ്ധമായി തിരുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള തെളിവുകൾ മാൻഹട്ടൻ ഗ്രാൻഡ് ജൂറി കേൾക്കുന്നു. ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിക്ക് എപ്പോൾ വേണമെങ്കിലും വോട്ട് ചെയ്യാം. അമേരിക്കൻ ചരിത്രത്തിൽ കുറ്റാരോപിതനായ ആദ്യ മുൻ പ്രസിഡന്റായിരിക്കും അദ്ദേഹം. ഗ്രാൻഡ് ജൂറി പ്രക്രിയ രഹസ്യമാണ്, അതിനാൽ ഒരു കുറ്റകൃത്യം ചുമത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ അനുയായികളോട് പറഞ്ഞത് ശരിയാണോ എന്ന് അറിയാൻ ഒരു മാർഗവുമില്ല. എന്നാൽ ട്രംപ് കുറ്റാരോപിതനായാൽ എന്തും സംഭവിക്കാം .ഈ സാഹചര്യങ്ങളെ നേരിടാൻ സാധ്യമായ എല്ലാനടപടികളും നിയമപാലകർ തയ്യാറെടുക്കുന്നു, പോലീസ് ന്യൂയോർക് കോർട്ട്‌ഹൗസ്, ക്യാപിറ്റോൾ എന്നിവ വളഞ്ഞിട്ടുണ്ട്
തങ്കമ്മ വർഗീസ് 81 നിര്യാതയായി
ഡാലസ്/എടത്വ : ആനപ്രമ്പാൽ പുത്തൻപറമ്പിൽ തങ്കമ്മ വർഗീസ് 81 അന്തരിച്ചു. ഭർത്താവ് പരേതനായ പി.വി. വർഗീസ് (മലയാള മനോരമ ഉദ്യോഗസ്ഥൻ കോട്ടയം). ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഡയറക്ടർ ബോർഡ് ചെയര്‍മാന്‍ ബിജിലി ജോർജിന്റെ ഭാര്യാമാതാവാണ് പരേത. മക്കൾ ഷീല .ഷൈനി ,ഡോക്ടർ അഞ്ജു (എല്ലാവരും ഡാളസ്) പരേതനായ ബിജു വര്‍ഗീസ്. മരുമക്കൾ :ജോസ് ,അനിൽ ,ബിജിലി ,ബീന ബിജു വർഗീസ് (എടത്വ) കൊച്ചുമക്കൾ: ഡോ. ക്രിസ്റ്റി, കെവിൻ ,ഡോ. ബ്രാൻ ,ഡോ ക്രിസ്റ്റീന , ഡോ.അലീഷ്യ, ബനീറ്റ ,ക്രിസ്റ്റ ,ഡെറിക് ,റ്റാനിയ, ,പോൾ സംസ്കാരം മാര്ച്ച് 24 വെള്ളിയാഴ്ച 10 30 ന് സ്വ വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 12ന് ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ കൂടുതൽ വിവരങ്ങൾക്കു ബിജിലി ജോർജ് ഡാളസ് 214 794 2646.
ദി സാൽവേഷൻ ആർമി ചർച്ച് സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടത്തി
എടത്വ : ദി സാൽവേഷൻ ആർമി ചർച്ച് കൊമ്പങ്കേരി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടന്നു. സി.എച്ച്:ബിൻസി ജോൺസൺ, സി.എച്ച് : എൻ.എസ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10ന് സ്ത്രോത്ര ശുശ്രൂഷ നടന്നു. 3 മണിക്ക് വിശിഷ്ട അതിഥികൾക്ക് സ്വീകരണം നല്കി. തുടർന്ന് ആനപ്രമ്പാൽ തെക്ക് തലവടി റവ. വില്യം ബൂത്ത് നഗറിൽ (സാൽവേഷൻ ആർമി ചർച്ച് ഗ്രൗണ്ട് )ചേർന്ന പൊതുസമ്മേളനം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ സെക്രട്ടറി മേജർ ടി.ഇ സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭ,സുസ്ഥിര വികസന ലക്ഷ്യം അംബാസിഡർ ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയിൽ നിന്നും ആദ്യ സംഭാവന ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ സ്വീകരിച്ചു. ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ ശിലാസ്ഥാപനം നിർവഹിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ…
സിദ്ദീഖ് കാപ്പനെ സന്ദർശിച്ചു
മലപ്പുറം : ഭരണകൂട വേട്ടക്ക് ശേഷം ജയിൽ മോചിതനായ പത്രപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു . സംഘപരിവാറിന്റെ വംശീയ പ്രത്യയശാസ്ത്രത്തെയും സമൂഹ്യകാഴ്ചപ്പാടുകളെയും എതിർത്തതിന്റെ പേരിൽ നിരവധി സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ ഇപ്പോഴും ജയിലിനകത്താണ്, മുഴുവൻ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാസിസത്തിനും ഭരണകൂട വേട്ടയ്ക്കെതിരെയുമുള്ള പോരാട്ടത്തിന് എന്നും വെൽഫെയർ പാർട്ടി മുന്നിൽ ഉണ്ടാകുമെന്നും സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. സിദ്ദീഖ് കാപ്പനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ അദ്ദേഹത്തിൻറെ വീട്ടിലെത്തിയ സംഘത്തിൽ സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ, ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, മണ്ഡലം പ്രസിഡണ്ട് ഹമീദ് മാസ്റ്റർ, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ കൂടെയുണ്ടായിരുന്നു.
ഇന്നത്തെ രാശിഫലം (2023 മാര്‍ച്ച് 20 തിങ്കള്‍)
ചിങ്ങം: വ്യാപാരികൾക്ക് ഇന്ന് കടുത്ത മത്സരം നേരിടേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിനും ഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. ആളുകളുമായി തർക്കിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക. കന്നി: നിങ്ങൾക്കൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ് ഇന്ന്. മുന്നിലുള്ള അവസരം ഉപയോഗപ്പെടുത്തി ഭാവി സുന്ദരമാക്കുന്നതിനുള്ള സമ്പത്ത് ഉണ്ടാക്കാനും നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഇന്ന് ഏറ്റവും മുന്നിലായിരിക്കും. ആത്മീയതമായ പാത സ്വീകരിക്കാൻ കഴിയും. തുലാം: പ്രവർത്തനസ്വാലനും സന്തോഷവാനുമായ ഒരു വ്യക്തിയായി നിങ്ങൾ ഇന്ന് കാണപ്പെടും. നിങ്ങളുടെ സർഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കാൻ സാധിക്കും. നിങ്ങൾ ആദരിക്കപ്പെടും. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനെ പറ്റി തീരുമാനമെടുക്കേണ്ടി വരും. വൃശ്ചികം: സ്നേഹ ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണിന്ന്. നിങ്ങളുടെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കാൻ പറ്റുന്ന ഒരാളെ ഇന്ന് കണ്ടുമുട്ടുകയും അയാളുമൊത്ത് സമയം ചെലവഴിക്കുകയും ചെയ്യും. ജോലിയെ കുറിച്ച് നിങ്ങൾ കാര്യമായി ചിന്തിക്കാൻ കഴിയും. ധനു: ഉദാരമനസ്‌കനാണ് നിങ്ങൾ. തുറന്ന മനസോടെയുള്ള പെരുമാറ്റവും ചിന്താഗതിയും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ പങ്കാളിയെ ക്ഷമയോടെ കേൾക്കണം. അവരെ…
റെസ്‌പിറ്റോറി കെയറിൽ ലോകത്തെ ആദ്യ പിഎച് ഡി ഇന്ത്യൻ ഡോക്ടർക്ക്
റെസ്‌പിറ്റോറി കെയറിൽ അടിസ്ഥാന വിദ്യാഭ്യാസം നേടിയ ഡോക്ടർ ലോകത്തു ആദ്യമായി ആ രംഗത്തെ പിഎച് ഡി നേടി: ഡോക്ടർ ജിതിൻ കെ. ശ്രീധരൻ. മറ്റു പല പിഎച് ഡിക്കാരും ശ്വാസകോശ ചികിത്സാ രംഗത്തുണ്ടെങ്കിലും അവരുടെയെല്ലാം അടിസ്ഥാന ബിരുദം മറ്റു രംഗങ്ങളിലാണ് . BScRT, MScRT, FISQua, FNIV, FIARC എന്നീ ബിരുദങ്ങൾക്കു ശേഷമാണു ശ്രീധരൻ പിഎച് ഡി നേടുന്നത്. മംഗലാപുരത്തെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൽ നിന്നാണ് അദ്ദേഹം പിഎച് ഡി എടുത്തത്. 2017 ൽ ഈ രംഗത്തെ മികച്ച ഡോക്ടറേറ്റ് പ്രോഗ്രാമുകളിൽ ഒന്ന് ആരംഭിച്ച സ്ഥാപനത്തിൽ 2018 ലാണ് ശ്രീധരൻ ചേർന്നത്. അഞ്ചു വര്ഷം കൊണ്ടു ഡോക്ടറേറ്റ് ലഭിച്ചു. രംഗത്ത് ഒട്ടേറെ ബിരുദധാരികൾ ഉണ്ടെന്നു ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു. “അതു കൊണ്ട് പിഎച് ഡി വേറിട്ടു നില്ക്കാൻ സഹായിക്കും എന്ന ചിന്ത പ്രേരണയായി,” സൗദി…
ട്രംപിന്റെ അറസ്റ്റിനെച്ചൊല്ലി പ്രതിഷേധങ്ങളോ അക്രമങ്ങളോ വേണ്ടെന്ന് മക്കാർത്തി
ഒർലാൻഡോ( ഫ്ലോറിഡ)- മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ള സാഹചര്യത്തിൽ ട്രംപിന്റെ അറസ്റ്റിനെച്ചൊല്ലി പ്രതിഷേധങ്ങളോ അക്രമങ്ങളോ വേണ്ടെന്ന് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി പ്രവർത്തകരോട് അഭ്യർത്ഥിച്ചു 2016-ലെ പ്രചാരണത്തിനിടെ മുതിർന്ന ചലച്ചിത്രതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയതിനെക്കുറിച്ചുള്ള മാൻഹട്ടൻ ഡിഎ ആൽവിൻ ബ്രാഗിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു .അക്രമസാധ്യതയെക്കുറിച്ച് ആശങ്കയുണ്ടെന്നും ട്രംപ് പറഞ്ഞു. ജനങ്ങൾ ഈ വിഷയത്തിൽ പ്രതിഷേധിക്കുമെന്ന് ഞാൻ കരുതുന്നില്ല,” ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ മക്കാർത്തി ഞായറാഴ്ച ഹൗസ് ജിഒപി ഇഷ്യു റിട്രീറ്റിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.”എന്താണ് സംഭവിക്കുന്നതെന്ന് ആളുകളെ ബോധവൽക്കരിക്കാൻ” ട്രംപ് മറ്റുള്ളവരോട് ആവശ്യപ്പെടുകയാണെന്ന് മക്കാർത്തി അഭിപ്രായപ്പെട്ടു. ട്രംപ് ദോഷകരമായ രീതിയിൽ ഒന്നും സംസാരിച്ചിട്ടില്ല ,” മക്കാർത്തി പറഞ്ഞു. “ആരും പരസ്‌പരം ഉപദ്രവിക്കരുത് .നിയമം എല്ലാവര്ക്കും ഒരേപോലെ ബാധകമാകുകയാണെങ്കിൽ അങ്ങനെയൊന്നും…
