ഇന്നത്തെ രാശിഫലം (2023 മാര്‍ച്ച് 20 തിങ്കള്‍)

ചിങ്ങം: വ്യാപാരികൾക്ക് ഇന്ന് കടുത്ത മത്സരം നേരിടേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിനും ഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. ആളുകളുമായി തർക്കിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക.

കന്നി: നിങ്ങൾക്കൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ് ഇന്ന്. മുന്നിലുള്ള അവസരം ഉപയോഗപ്പെടുത്തി ഭാവി സുന്ദരമാക്കുന്നതിനുള്ള സമ്പത്ത് ഉണ്ടാക്കാനും നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഇന്ന് ഏറ്റവും മുന്നിലായിരിക്കും. ആത്മീയതമായ പാത സ്വീകരിക്കാൻ കഴിയും.

തുലാം: പ്രവർത്തനസ്വാലനും സന്തോഷവാനുമായ ഒരു വ്യക്തിയായി നിങ്ങൾ ഇന്ന് കാണപ്പെടും. നിങ്ങളുടെ സർഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കാൻ സാധിക്കും. നിങ്ങൾ ആദരിക്കപ്പെടും. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനെ പറ്റി തീരുമാനമെടുക്കേണ്ടി വരും.

വൃശ്ചികം: സ്നേഹ ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണിന്ന്. നിങ്ങളുടെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കാൻ പറ്റുന്ന ഒരാളെ ഇന്ന് കണ്ടുമുട്ടുകയും അയാളുമൊത്ത് സമയം ചെലവഴിക്കുകയും ചെയ്യും. ജോലിയെ കുറിച്ച് നിങ്ങൾ കാര്യമായി ചിന്തിക്കാൻ കഴിയും.

ധനു: ഉദാരമനസ്‌കനാണ് നിങ്ങൾ. തുറന്ന മനസോടെയുള്ള പെരുമാറ്റവും ചിന്താഗതിയും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ പങ്കാളിയെ ക്ഷമയോടെ കേൾക്കണം. അവരെ നന്നായി പരിഗണിക്കുന്നു എന്ന തോന്നൽ അവരിൽ ഉണ്ടാകും.

മകരം: കഠിനമായ സാഹചര്യങ്ങൾ മൂലം നിങ്ങളുടെ മാനസികനില തെറ്റാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ ക്ഷമ കൈവിടാതെ ഇരിക്കേണ്ടതാണ്. അത് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കും. ജോലി സ്ഥലത്ത് ആരുമായും വാക്ക് തർക്കത്തിൽ ഏർപ്പെടരുത്. കാരണം അത് നിങ്ങളെ വളരെയധികം വിഷമിപ്പിക്കും. പങ്കാളിയോട് തുറന്ന മനസോടെ ഇടപെടുകയും അവർ നിങ്ങൾക്ക് എത്രമാത്രം പ്രത്യേകതയുള്ള വ്യക്തിയാണെന്ന് ബോധ്യപ്പെടുത്തുകയും വേണം.

കുംഭം: എല്ലാ കാര്യങ്ങളും അറിയാൻ ആഗ്രഹിക്കുന്ന ഒരു ദിവസമാണിന്ന്. നിങ്ങൾ നല്ലൊരു എതിരാളിയാണെന്ന് തെളിയിക്കുകയും നിങ്ങളുടെ ലാഭത്തിന് എതിരായി നിൽക്കുന്ന പദ്ധതികൾ ഉപേക്ഷിക്കുകയും ചെയ്യും. കഠിനമായ അവസ്ഥയിൽ മനസിൻറെ കരുത്ത് അതിൽ നിപുണനാണെന്ന് തെളിയിക്കുകയും ചെയ്യും.

മീനം: ഭാവിയെ കുറിച്ച് കാര്യമായി ചിന്തിക്കും. മുന്നോട്ടുള്ള ജീവിതത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും സാമ്പത്തിക പണം മാറ്റിവയ്‌ക്കുകയും ചെയ്യും.

മേടം: പെട്ടന്ന് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നിങ്ങളുടെ കഴിവുകൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ചില തീരുമാനങ്ങൾ തെറ്റാകും എന്ന് തോന്നിയാൽ ആവശ്യമായ ഉപദേശം മറ്റുള്ളവരിൽ നിന്ന് തേടേണ്ടതാണ്.

ഇടവം: നിങ്ങൾക്ക് സന്തോഷമുള്ള ദിവസമാണ്. യാതൊരു കുഴപ്പവും നിങ്ങളെ ഇന്ന് അലട്ടുകയില്ല. എങ്കിലും ചെയ്യാൻ പറ്റാത്തത്ര കാര്യങ്ങൾ ഏറ്റെടുക്കേണ്ടി വരും. ഇത് സമ്മർദത്തിലാക്കിയേക്കാം. ഉചിതമായ തീരുമാനങ്ങൾ എടുക്കുക.

മിഥുനം: കുടുംബവുമൊത്ത് വിനോദയാത്ര പോകണമെന്ന അമിതമായ ആഗ്രഹം സഫലമാകുന്ന ദിവസമാണിന്ന്. യാത്ര നൽകുന്ന സന്തോഷത്തിന് പുറമെയുള്ള ചെലവുകൾ നിങ്ങൾ വിചാരിച്ചതിലും മുകളിൽ പോകാത്തതും നിങ്ങളെ സംതൃപ്‌തനാക്കും.

കർക്കടകം: ജോലിക്ക് പ്രധാന്യം നൽകുക. നിങ്ങളിൽ അർപ്പിതമായിരിക്കുന്ന ജോലി ഏകാഗ്രതയോടു കൂടി എത്രയും പെട്ടന്ന് ചെയ്‌ത് തീർക്കുക. ജോലിയോടുള്ള അർപ്പണ ബോധം വളരെ വലുതാണ്. സുഹൃത്തുക്കളെ കാണാൻ പോകുന്ന രീതി അനുസരിച്ച് അവർക്ക് നിങ്ങൾ എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നറിയാൻ കഴിയും.

Print Friendly, PDF & Email

Leave a Comment

More News