കെ.എ.ജി.ഡബ്ല്യു ടാലന്റ് ടൈം 2023

വാഷിംഗ്ടൺ ഡിസി ഏരിയയിലെ ഏറ്റവും വലിയ വൈവിധ്യമാർന്ന മൾട്ടി-കൾച്ചറൽ മത്സരങ്ങളിൽ ഒന്നാണ് KAGW യുടെ ടാലന്റ് ടൈം. 100-ൽ താഴെ ആളുകളും 15-ഓളം മത്സരങ്ങളും പങ്കെടുക്കുന്ന ഒരു ഏകദിന ഇവന്റ് എന്നതിൽ നിന്ന് ഇപ്പോൾ 800-ലധികം പേർ പങ്കെടുക്കുന്നു, 3 ദിവസങ്ങളിലായി 25-ലധികം മത്സരങ്ങൾ, KAGW ന്റെ ടാലന്റ് ടൈമിൽ നിങ്ങളുടെ കഴിവുകൾ അനാവരണം ചെയ്യുന്നതിന് പ്രായം ഒരിക്കലും ഒരു തടസ്സമല്ല – KAGW’s Talent Time – where Time Waits For Talent!.. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സാംസ്കാരിക അവബോധം വർദ്ധിപ്പിക്കുന്നതിനൊപ്പം അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും സഹായിക്കുന്ന 100% സന്നദ്ധസേവന പ്രവർത്തനമായി ടാലന്റ് ടൈം തുടരുന്നു. ഒരാളുടെ സർഗ്ഗാത്മകവും ബൗദ്ധികവും കലാപരവുമായ അഭിരുചി പ്രദർശിപ്പിക്കുന്നതിന് ഒരു തനതായ വേദി നൽകുന്നതിന് പുറമേ, അതിന്റെ ഭാഗമാകുന്നത് വളരെ രസകരമാണ്, എല്ലാ വർഷവും നിങ്ങൾ ഈ കലാമാമാങ്കത്തിനായി…

ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ കേരള കണ്‍വെന്‍ഷനിൽ റിലീസ് ചെയ്യും

ന്യൂ യോർക്ക് : ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്തു നടത്തുന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പുറത്തിറക്കുവാൻ ഫൊക്കാന കമ്മിറ്റി തീരുമാനിക്കുകയുണ്ടായി . ഫൊക്കാനയുടെ പ്രവർത്തങ്ങൾ ചാരിറ്റി പ്രവർത്തങ്ങൾ തുടങ്ങിവ ഉൾപ്പെടുത്തി അണിയിച്ചൊരുക്കുന്ന ഫൊക്കാന ടുഡേ പ്രദര്‍ശന ഗംഭീരമായ ഒരു ന്യൂസ് പേപ്പര്‍ ആയി ഫൊക്കാന കഴിഞ്ഞ വർഷങ്ങളിൽ പബ്ലിഷ് ചെയ്‌ത്‌ വരുന്നതാണ് . അമേരിക്കക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവെൻഷൻ കേരളത്തിന്റെ തിലകക്കുറിയായി നിൽക്കുന്ന തിരുവനന്തപുരം ഹയാത്ത്‌ ഇന്റർനാഷണൽ ഹോട്ടൽ സമുച്ചയത്തിൽ മാർച്ച് 31 , ഏപ്രിൽ 1 ആം തിയതി കളിൽ ആണ് അരങ്ങേറുന്നത്‌. ഇതിൽ കേരള മുഖ്യമന്ത്രിയും ,ഗവർണ്ണർ ,മന്ത്രിമാർ ,എം .പി മാർ ,എം .എൽ .എ മാർ സാഹിത്യ നായകന്മാർ തുടങ്ങി നിരവധി വിശിഷ്‌ട വ്യക്തികൾ പങ്കെടുക്കുന്നു .അതുകൊണ്ടുതന്നെ ഇത്‌ എത്രയും…

ഇന്ന് ബഹിരാകാശത്തെത്തിയ ലോകത്തിലെ ആദ്യ വനിത വാലന്റീന തെരേഷ്‌കോവയുടെ 76-ാം ജന്മദിനം

ഇന്ന് (2023 മാർച്ച് 6 ന്) ബഹിരാകാശത്തേക്ക് പറന്ന ലോകത്തിലെ ആദ്യത്തെ വനിതയുടെ 76-ാം ജന്മദിനമാണ്. വാലന്റീന വ്‌ളാഡിമിറോവ്ന തെരേഷ്‌കോവ ഒരു റഷ്യൻ എഞ്ചിനീയറും സ്റ്റേറ്റ് ഡുമയിലെ അംഗവും മുൻ സോവിയറ്റ് ബഹിരാകാശയാത്രികയുമാണ്, 1937 മാർച്ച് 6 നാണ് ജനനം. 1963 ജൂൺ 16-ന്, യൂറി ഗഗാറിനെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതിന് സമാനമായ വോസ്റ്റോക്ക് 6 വാഹനത്തിൽ സഞ്ചരിച്ച തെരേഷ്കോവ, രണ്ട് ദിവസം ഭൂമിയെ ഭ്രമണം ചെയ്യുന്ന ആദ്യ വനിതയായി ചരിത്രം സൃഷ്ടിച്ചു. അഞ്ച് ഫൈനലിസ്റ്റുകളുടെ ഗ്രൂപ്പിൽ നിന്നാണ് അവരെ തിരഞ്ഞെടുത്തത്. സോവിയറ്റ് ഹ്യൂമൻ ബഹിരാകാശ യാത്രാ പരിപാടിയുടെ ഏറ്റവും നിരീക്ഷകരായ കാഴ്ചക്കാർ ഒഴികെ എല്ലാവർക്കും, അവരുടെ പേരുകൾ – ടാറ്റിയാന കുസ്നെറ്റ്സോവ, ഐറിന സോളോവ്യോവ, ഷന്ന യോർക്കിന, വാലന്റീന പൊനോമയോവ – ഒരു നിഗൂഢതയായി തുടരുന്നു. 1963 ലെ അവരുടെ യാത്രയ്ക്ക് മുമ്പ്, തെരേഷ്കോവ് ഈ സ്ത്രീകളുമായി…

നോർത്തേൺ വിർജീനിയ സെൻറ് ജൂഡ് സിറോ മലബാർ ദേവാലയ പുനർ നിർമാണവും കൂദാശാ കർമ്മവും കൊണ്ടാടി

നോർത്തേൺ വിർജീനിയ: സെൻറ് ജൂഡ് സിറോ മലബാർ ദേവാലയ പുനർ നിർമാണവും കൂദാശാ കർമ്മവും ആഘോഷപൂർവം കൊണ്ടാടി. നോർത്തേൺ വിർജീനിയയിലെ സെൻറ് ജൂഡ് സിറോ മലബാർ ഇടവകദേവാലയത്തിൻറെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പുനർപ്രതിഷ്ഠ കർമങ്ങൾ ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ നിർവഹിച്ചു. രൂപതയുടെ ബിഷപ്പ് ആയി അവരോധിക്കപ്പെട്ട ശേഷം ആദ്യമായി ഇടവകയിൽ എത്തിയ പിതാവിനെ ഇടവകാംഗങ്ങൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എതിരേറ്റു. നൈറ്സ് ഓഫ് കൊളംബസ് ഓണർ ഗാർഡ് കാർമ്മികരെയും ശുശ്രൂഷകരെയും അൾത്താരയിലേക്കു ആനയിച്ചു. 2023 ഫെബ്രുവരി 25 ആം തീയതി ഉച്ചക്കുശേഷം 3 മണിക്കു ആരംഭിച്ച വിശുദ്ധ കുർബാനക്ക് പ്രാരംഭം ആയി, ഏഴ് തിരിയിട്ട നിലവിളക്കിൽ വിശ്വാസ സമൂഹത്തിലെ വിവിധ തലങ്ങളെ പ്രതിനിധാനം ചെയ്തു കൊണ്ട് ബിഷപ് ജോയി ആലപ്പാട്ട്‌, ഫാദർ.ജസ്റ്റിൻ പുതുശ്ശേരി, ജെ ജോസഫ്, സജിത്ത് തോപ്പിൽ, ആൻഡ്രൂ ജോജോ, സിസ്റ്റേഴ്സ്, ജെറീഷ്-ദീപ്‌തി,…

ബിഷപ്പ് മാർ റാഫേൽ തട്ടിലിനു ഡാളസ് സെന്റ്‌ പോൾസ് മാർത്തോമ ചർച്ചിൽ സ്വീകരണം

ഡാളസ് : ബിഷപ്പ് മാർ റാഫേൽ തട്ടിലിനു ഡാളസ് സെന്റ്‌ പോൾസ് മാർത്തോമ ചർച്ചിൽ മാർച്ച് 8നു വൈകീട്ട് 7 മണിക് കേരള ക്രിസ്ത്യൻ എക്ക്യൂമിനികൽ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കുന്നു. കെ സി ഇ എഫ് പ്രസിഡന്റ് റെവ ഷൈജു സി ജോയ് അച്ചന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡാളസ്സിലെ ഇതര സഭ വിഭാഗങ്ങളിൽ നിന്നുള്ള വൈദീകരും , സാമൂഹ്യ സാംസ്കാരിക നേതാക്കളും വിശ്വാസ സമൂഹവും പങ്കെടുക്കുമെന്ന് സെക്രട്ടറി ഷാജി എസ് രാമപുരം അറിയിച്ചു മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്ക അല്‍മായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി സേവനം അനുഷ്ഠിക്കുന്ന ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ ഈ വർഷത്തെ മാരാമൺ കൺവെൻഷനിൽ നടത്തിയ തിരുവചന ധ്യാനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനു എത്തി ചേർന്നിരിക്കുന്ന…

അടൂർ മേലേതിൽ എം വി തോമസ് (83) അന്തരിച്ചു

കണക്ടിക്കട് : അടൂർ മേലേതിൽ എം .വി തോമസ് (83), പരുമല സെയിന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷ മാർച്ച് 9 ന് വ്യാഴാഴ്ച്ച രാവിലെ 8.00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് പൊതുദർശനവും , 11.30 ന് ,അടൂർ കണ്ണങ്കോട് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സമാപന ശുശ്രുഷയും , മൃതസംസ്കാരവും നടക്കുന്നതായിരിക്കും. പരേതൻറെ ഭാര്യ മോളി (അന്നമ്മ) തോമസ് തുമ്പമൺ പള്ളിവാതുക്കൾ കാട്ടൂർ കുടുംബാംഗമാണ് . മക്കൾ റിൻസി തോമസ് ( എം .കെ . തോംസൺ ), റിഞ്ചു തോമസ് (ബിനു വർഗീസ്) , കൊച്ചുമക്കൾ ആൽവിൻ തോംസൺ, കെസിയ തോംസൺ , ജോയൻ വർഗീസ്, മീഷൽ വർഗീസ്. എല്ലാവരും കണക്ടിക്കട്ടിൽ .

മൂന്നുകുട്ടികളെ കുത്തികൊല്ലുകയും രണ്ടു് കുട്ടികളെ കുത്തി പരിക്കേല്പിക്കുകയും ചെയ്ത മാതാവ് അറസ്റ്റിൽ

എല്ലിസ് കൗണ്ടി( ടെക്സാസ് ): ഇറ്റലിയിലെ എല്ലിസ് കൗണ്ടി നഗരത്തിലെ വീട്ടിൽ വെള്ളിയാഴ്ച മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ 25 കാരിയായ കുട്ടികളുടെ മാതാവ് ഷമയ്യ ദെയോൻഷാന ഹാലിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് കൊലപാതക കുറ്റങ്ങൾ ചുമത്തി കേസ്സെടുക്കുകയും ചെയ്തതായി എല്ലിസ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്ന രണ്ടു കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല . കുട്ടികളെ നീക്കം ചെയ്യുന്നതിന് ടെക്‌സാസ് ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസ് വീട്ടിൽ എത്തിയോടെയാണ് അകത്തുണ്ടായിരുന്ന മാതാവ് 6 വയസ്സുള്ള ആൺകുട്ടിയേയും 5 വയസ്സുള്ള ഇരട്ട ആൺകുട്ടിയേയും പെൺകുട്ടിയേയും ക്രൂരമായി കുത്തി കൊലപ്പെടുത്തുകയും 4 വയസ്സുള്ള ആൺകുട്ടിയേയും 13 മാസം പ്രായമുള്ള പെൺകുട്ടിയേയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത് . അഞ്ച് കുട്ടികളും സഹോദരങ്ങളാണെന്ന് ടെക്സസ് ചൈൽഡ് പ്രൊട്ടക്റ്റീവ്…

അബൂദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം 2024 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും

അബുദാബി: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പരമ്പരാഗത ക്ഷേത്രം (ബാപ്സ് ഹിന്ദു മന്ദിർ) 2024 ഫെബ്രുവരിയോടെ തുറക്കും. അക്ഷർധാം മാതൃകയിലുള്ള ക്ഷേത്രത്തിന്റെ നിർമ്മാണം ഏകദേശം 60 ശതമാനം പൂർത്തിയായി. ക്ഷേത്രത്തിന്റെ പ്രധാന ഹാളിൽ മാർബിൾ കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ദുബായ്-അബുദാബി റോഡിൽ അബു മുറൈഖയുടെ ക്ഷേത്രം വഴിയാത്രക്കാർക്ക് കാണത്തക്ക വിധത്തിൽ ഉയർത്തിയിട്ടുണ്ട്. കൊത്തുപണികൾക്കൊപ്പം കല്ലുകളും ക്രെയിനിന്റെ സഹായത്തോടെ സ്ഥാപിച്ചിരിക്കുന്നു. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവുമായി ഇന്ത്യൻ, അറേബ്യൻ സംസ്‌കാരങ്ങളും ചിഹ്നങ്ങളും സമന്വയിപ്പിച്ച് രൂപകൽപ്പന ചെയ്‌ത കൊത്തുപണികളും ശിൽപങ്ങളുമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. യുഎഇയിലെ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന 7 കൂറ്റൻ ടവറുകൾ ഉണ്ട്. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള 2000-ലധികം ശിൽപികൾ കൈകൊണ്ട് കൊത്തിയെടുത്ത ഈ കല്ലുകൾ ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും ചരിത്രവും അറബ് നാഗരികതയുടെ അടയാളങ്ങളും ഉൾക്കൊള്ളുന്നു. 2018ലാണ് നിർമാണം തുടങ്ങിയത്. സമുച്ചയത്തിൽ സന്ദർശക കേന്ദ്രം,…

പ്ലാസ്റ്റിക്കിന് പകരം സ്വർണം; 15 ദിവസം കൊണ്ട് കശ്മീരിലെ ഒരു ഗ്രാമം പ്ലാസ്റ്റിക് വിമുക്തമായി

ശ്രീനഗർ: രണ്ടാഴ്ച കൊണ്ട് ഒരു ഗ്രാമം പ്ലാസ്റ്റിക് വിമുക്തമാകുന്നു. പുതിയ പദ്ധതി ആരംഭിച്ചതോടെ അനന്ത്നാഗിലെ സദിവാര ഗ്രാമം മാലിന്യമുക്തമായി. ഇതിനുശേഷം അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണർ സദിവാര ഗ്രാമത്തെ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമായി പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് മാലിന്യത്തിന് പകരം സ്വർണം നല്‍കാന്‍ ഗ്രാമപ്പഞ്ചായത്ത് ‘ഗിവ് പ്ലാസ്റ്റിക് ഗെറ്റ് ഗോൾഡ്’ പദ്ധതിക്ക് തുടക്കമിട്ടു. ഫെബ്രുവരി ആദ്യവാരം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇതോടെ വെറും 15 ദിവസം കൊണ്ട് ഗ്രാമം പ്ലാസ്റ്റിക് വിമുക്തമായി. 20 ക്വിന്റൽ പ്ലാസ്റ്റിക് നൽകുന്നവർക്ക് സ്വർണം സമ്മാനമായി നൽകും. ഇതോടെ ആളുകൾ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് പഞ്ചായത്തിൽ എത്തിക്കാൻ തുടങ്ങി. 20 ക്വിന്റൽ തികയ്ക്കാൻ ഒരു പ്ലാസ്റ്റിക് ശേഖരം ആവശ്യമായി വന്നു. ഇതോടെ ആളുകൾ വഴിയരികിലും ജലാശയങ്ങളിലും നിക്ഷേപിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു. ഇതോടെ ജലാശയങ്ങളും റോഡുകളും പ്ലാസ്റ്റിക് മാലിന്യ…

ബ്രഹ്മകുളം മാലിന്യ പ്ലാന്റ് തീ പിടുത്തം: എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ രേണു രാജ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അതേസമയം, മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. അന്തരീക്ഷത്തിൽ കനത്ത പുക ഉയരുന്ന പശ്ചാത്തലത്തിലാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. വടവുകോട്– പുത്തൻകുരിശ് ഗ്രാമപ്പഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി നഗരസഭ എന്നിവിടങ്ങളിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇതിന് പുറമെ അങ്കണവാടികൾ, കിന്റർഗാർട്ടൻ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു. അതേസമയം…