പ്ലാസ്റ്റിക്കിന് പകരം സ്വർണം; 15 ദിവസം കൊണ്ട് കശ്മീരിലെ ഒരു ഗ്രാമം പ്ലാസ്റ്റിക് വിമുക്തമായി

ശ്രീനഗർ: രണ്ടാഴ്ച കൊണ്ട് ഒരു ഗ്രാമം പ്ലാസ്റ്റിക് വിമുക്തമാകുന്നു. പുതിയ പദ്ധതി ആരംഭിച്ചതോടെ അനന്ത്നാഗിലെ സദിവാര ഗ്രാമം മാലിന്യമുക്തമായി. ഇതിനുശേഷം അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണർ സദിവാര ഗ്രാമത്തെ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമായി പ്രഖ്യാപിച്ചു.

പ്ലാസ്റ്റിക് മാലിന്യത്തിന് പകരം സ്വർണം നല്‍കാന്‍ ഗ്രാമപ്പഞ്ചായത്ത് ‘ഗിവ് പ്ലാസ്റ്റിക് ഗെറ്റ് ഗോൾഡ്’ പദ്ധതിക്ക് തുടക്കമിട്ടു. ഫെബ്രുവരി ആദ്യവാരം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇതോടെ വെറും 15 ദിവസം കൊണ്ട് ഗ്രാമം പ്ലാസ്റ്റിക് വിമുക്തമായി.

20 ക്വിന്റൽ പ്ലാസ്റ്റിക് നൽകുന്നവർക്ക് സ്വർണം സമ്മാനമായി നൽകും. ഇതോടെ ആളുകൾ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് പഞ്ചായത്തിൽ എത്തിക്കാൻ തുടങ്ങി. 20 ക്വിന്റൽ തികയ്ക്കാൻ ഒരു പ്ലാസ്റ്റിക് ശേഖരം ആവശ്യമായി വന്നു. ഇതോടെ ആളുകൾ വഴിയരികിലും ജലാശയങ്ങളിലും നിക്ഷേപിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു. ഇതോടെ ജലാശയങ്ങളും റോഡുകളും പ്ലാസ്റ്റിക് മാലിന്യ മുക്തമായി.

പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അഭിഭാഷകനും സദിവാര ഗ്രാമത്തിന്റെ തലവനുമായ ഫാറൂഖ് അഹമ്മദ് ഖാനി പറഞ്ഞു. വൈകാതെ സദിവാര ഹരിത ഗ്രാമമായി മാറും. ഗ്രാമത്തിൽ മാത്രമല്ല ജില്ലയൊട്ടാകെ ഈ പദ്ധതി വ്യാപിപ്പിക്കാൻ ശ്രമിക്കും. കശ്മീരിൽ നിന്നും ആരംഭിച്ച പദ്ധതി നമുക്ക് കന്യാകുമാരിയിൽ അവസാനിപ്പിക്കാം. ഇപ്പോൾ ഗ്രാമത്തിലുള്ള ജലസ്രോതസ്സുകളെല്ലാം ഇപ്പോൾ ശുദ്ധമാണ്. ഇവിടെ അടിഞ്ഞു കിടന്നിരുന്ന പ്ലാസ്റ്റിക്കെല്ലാം സംസ്‌കരിച്ചു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പദ്ധതി വൻ വിജയം ആയതിനാൽ പദ്ധതി മറ്റ് ഗ്രാമപഞ്ചായത്തുകളും ആവിഷ്‌കരിക്കാനുള്ള നീക്കത്തിലാണ്.

Print Friendly, PDF & Email

Related posts

Leave a Comment