തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിലെത്തുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരു കവിഞ്ഞ ആഗ്രഹമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നും അതിന് കാരണക്കാർ ആരാണെന്നും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ ഈ നാട്ടുകാർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സംഘപരിവാറിന്റെ കടുത്ത പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ബിജെപി അനുകൂല നിലപാട് സ്വീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ചില താൽക്കാലിക ലാഭങ്ങൾക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകൾ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വർഗീയ ശക്തികൾക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിൽ അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം…
Month: March 2023
ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി.സ്കൂൾ കായിക താരം ടിൻ്റു ദിലീപിനെയും വിനിത ജോസഫിനെയും അനുമോദിച്ചു
എടത്വ:ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി.സ്കൂൾ 65-ാം -മത് വാർഷികത്തോടനുബന്ധിച്ച് കായിക താരം ടിൻ്റു ദിലീപിനെയും വിനിത ജോസഫിനെയും അനുമോദിച്ചു.പി.ടി.എ പ്രസിഡൻ്റ് കെ.ജെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി.ഇടിക്കുള മുഖ്യ സന്ദേശം നല്കി കൊണ്ട് എൻഡോവ്മെൻ്റ് വിതരണം നടത്തി. നിയൂക്ത ഗ്രാമ പഞ്ചായത്ത് അംഗം വിനിത ജോസഫ് സമ്മാനദാനം നിർവഹിച്ചു. ചങ്ങംങ്കരി ദേവസ്വം ബോർഡ് ക്ഷേത്ര മേൽശാന്തി മനു ആനന്ദ് ,മുൻ പി.ടി.എ പ്രസിഡൻ്റ് കെ.എസ് മധുസുധനൻ,ഹെഡ്മിസ്ട്രസ് എസ്.പത്മകുമാരി, സ്റ്റാഫ് സെക്രട്ടറി എസ്.രേശ്മ, മുകേഷ് കെ.എം എന്നിവർ പ്രസംഗിച്ചു. ദേശീയ അത്-ലറ്റിക്ക് മീറ്റ് ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടിയ ടിന്റു ദിലീപ്, എടത്വ ഉപതെരെഞ്ഞെടുപ്പിൽ വിജയിയായ വിനീത ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി.
യൂണിയന്‍ കോപ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു
പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് അൽ നഹ്‍ദ-2 മേഖലയിൽ. ഉൽപ്പന്നങ്ങള്‍ക്ക് 75% വരെ പ്രാരംഭ ഡിസ്കൗണ്ട് യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമര്‍ കോ-ഓപറേറ്റീവ് ശൃംഖലയായ യൂണിയന്‍ കോപ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. അൽ നഹ്‍ദ-2 മേഖലയിലാണ് പുതിയ ശാഖ. മൊത്തം 50,000,000 ദിര്‍ഹം ചെലവഴിച്ച് നിര്‍മ്മിച്ച ഹൈപ്പര്‍മാര്‍ക്കറ്റിന് 176,240 ചതുരശ്രയടിയാണ് വിസ്തീര്‍ണം. യൂണിയന്‍ കോപിന്‍റെ 25-ാമത് ഹൈപ്പര്‍മാര്‍ക്കറ്റാണിത്. ഇത് കൂടാതെ 41 കൊമേഴ്സ്യൽ സ്റ്റോറുകളും യൂണിയന്‍ കോപ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. യൂണയിന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്മ അൽ ഷംസിയും മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് റഫീ അൽ ദല്ലാലും ചേര്‍ന്നാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. 75% കിഴിവ് പുതിയ സ്റ്റോറിൽ ഭക്ഷ്യവസ്തുക്കള്‍ക്കും അല്ലാത്ത ഉൽപ്പന്നങ്ങള്‍ക്കും 75% വരെ പ്രാരംഭ ഡിസ്കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് രണ്ട് മുതൽ ആറ് വരെയാണ് പ്രൊമോഷൻ കാലയളവ്. അന്താരാഷ്ട്ര ഗുണമേന്മയുള്ള ഉൽപ്പന്നങ്ങള്‍…
സായി ധരം തേജ, സംയുക്ത കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ ടീസർ റിലീസായി
സുപ്രീം ഹീറോ സായി ധരംതേജയും സംയുക്തയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ മലയാളം ടീസർ റിലീസ് ചെയ്തു. ധനുഷിനോടൊപ്പം വാത്തി സിനിമക്ക് ശേഷം സംയുക്ത അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏപ്രിൽ 21ന് തിയേറ്ററുകളിലേക്കെത്തും . ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാർ വ്രയിറ്റിങ്ങ്സും ചേർന്ന് നിർമിക്കുന്ന പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലെർ ചിത്രമാണ് വിരൂപാക്ഷ. സുപ്രീം ഹീറോ സായി ധരം തേജയുടെ പതിനഞ്ചാമത് ചിത്രമാണ് വിരൂപാക്ഷ. കാർത്തിക് ദാന്തു ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രശസ്ത നിർമ്മാതാക്കളായ ബി.വി.എസ്.എൻ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡ്യൂസേർസ്. 1990 കാലഘട്ടത്തിൽ ഒരു കാടിനോട് ചേർന്നുള്ള ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിലേത്. ചില വിശ്വാസങ്ങളുടെ പേരിൽ നായകൻ അഭിമുഘീകരിക്കുന്ന സങ്കിർണമായ പ്രശ്നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. തിയേറ്റർ എക്സ്പീരിയൻസ് വാഗ്ദാനം നൽകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വിരൂപാക്ഷ.…
ഗ്രീസിൽ ട്രെയിൻ അപകടത്തിൽ 38 പേർ മരിച്ചു; ഗതാഗത മന്ത്രി രാജിവച്ചു
ഏഥൻസ്: ഗ്രീസിൽ പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 38 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് രാജ്യത്തെ ഗതാഗത മന്ത്രി കോസ്റ്റാസ് കരമാൻലിസ് തന്റെ സ്ഥാനം രാജിവച്ചു. ഇത്തരമൊരു സംഭവം ഉണ്ടായതിനാൽ താൻ രാജിവെക്കണമെന്നാണ് താൻ കരുതുന്നതെന്നും കരമൻലിസ് പറഞ്ഞു. തലസ്ഥാനമായ ഏഥൻസിൽ നിന്ന് തെസ്സലോനിക്കിയിലേക്ക് പോവുകയായിരുന്നു പാസഞ്ചർ ട്രെയിൻ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിരവധി വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. അവധി കഴിഞ്ഞ് സർവകലാശാലയിലേക്ക് മടങ്ങുകയായിരുന്നു അവര്‍. ഏഥൻസിൽ നിന്ന് 380 കിലോമീറ്റർ വടക്കുള്ള ടെമ്പെക്ക് സമീപമുള്ള അപകടത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അടുത്തുള്ള പട്ടണമായ ലാരിസയിലെ സ്റ്റേഷൻ മാസ്റ്ററെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. രണ്ട് പേരെ കൂടി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രി അപകടം നടക്കുമ്പോൾ…
ഇന്നത്തെ രാശിഫലം (2023 മാര്‍ച്ച് 3, വെള്ളി)
ചിങ്ങം: നിങ്ങൾക്ക് ഒരു നിഗൂഢത ഭേദിക്കാനുള്ള കഴിവുണ്ട്. എന്നാൽ ഇന്ന് നിങ്ങളുടെ സ്വാധീനത്തിന് അങ്ങേയറ്റം വിശ്രമം കൊടുക്കുകയാണ് നല്ലത്. ഇല്ലെങ്കിൽ വലിയ ബിസിനസുകൾക്ക് മുന്നിൽ നിങ്ങൾക്ക് ചില വലിയ ഡീലുകൾ നഷ്‌ടപ്പെടേണ്ടി വന്നേക്കാം. കന്നി: നിങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കും. ഇന്ന് നിങ്ങൾക്ക് അനുയോജ്യമായ ഫർണിച്ചറുകൾ അല്ലെങ്കിൽ പുരാതന വസ്‌തുക്കൾ ഉപയോഗിച്ച് നിങ്ങളുടെ വീട് അലങ്കരിക്കും. തുലാം: ഇത് നിങ്ങൾക്ക് ശോഭയുള്ളതും തിളക്കമുള്ളതുമായ ഒരു ദിവസമാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് നല്ലതാണ്. വൈകുന്നേരങ്ങളിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാവർക്കുമായി ഒരു ഷോപ്പിംഗ് നടത്താൻ നിങ്ങൾക്ക് തോന്നിയേക്കാം, അതിനാൽ നല്ലൊരു തുക ചെലവഴിക്കേണ്ടി വന്നേക്കാം. വൃശ്ചികം: സ്വന്തമായി ജോലി ചെയ്യുക എന്നതാണ് നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബിസിനസുകാർ ഇന്ന് നല്ല ലാഭം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ജോലി ചെലവുകൾക്കായി സാധാരണ പണം ലാഭിക്കാൻ ആവശ്യപ്പെടാം. ഉണ്ടെങ്കിൽ, നിങ്ങളുടെ ചുറ്റുമുള്ള കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തികഞ്ഞ പുനഃസമാഗമത്തോടെ ആയിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം അവസാനിക്കുന്നത്. ധനു: നിങ്ങളുടെ ജോലിയുടെ…
വടക്കുകിഴക്കൻ മേഖലയെ അവഗണിച്ച് രാഹുൽ-പ്രിയങ്ക അവധിക്ക് പോയി; ഫലം – മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് തോറ്റു
ന്യൂഡൽഹി: ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മൂന്ന് സംസ്ഥാനങ്ങളിലും ദയനീയ പരാജയമാണ് കോൺഗ്രസ് നേരിട്ടത്. ബദ്ധവൈരികളായ ഇടതുപാർട്ടികളുമായി സഖ്യമുണ്ടാക്കി ത്രിപുരയിൽ അധികാരത്തിലെത്താമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. ഇപ്പോഴിതാ ഈ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് കോൺഗ്രസ് പ്രസ്താവന ഇറക്കിയിരിക്കുകയാണ്. നോർത്ത് ഈസ്റ്റിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെന്നും അതിനുള്ള കാരണങ്ങൾ പരിഗണിക്കുമെന്നും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ത്രിപുരയിൽ ഇടതുപക്ഷവുമായുള്ള സഖ്യം വിജയിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നതായും മേഘാലയയിൽ ഭാവി കണക്കിലെടുത്താണ് ടിക്കറ്റ് വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു, കോൺഗ്രസിലെ ജനങ്ങളെ തകർത്ത് തങ്ങൾ ശക്തരാകുമെന്ന് ചില പാർട്ടികൾ കരുതുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിൽ ഇത് സംഭവിക്കുമെന്ന് തോന്നുന്നില്ല. മേഘാലയയിൽ കോൺഗ്രസും ടിഎംസിയും 5-5 സീറ്റുകൾ നേടി.…
ടൊറൊന്റോ മലയാളി സമാജത്തിനു പുതു നേതൃത്വം
ടൊറൊന്റോ മലയാളി സമാജത്തിന്റെ 2023-24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടു പാനലുകൾ മത്സര രംഗത്ത് ഇല്ലായിരുന്നതിനാൽ, നാമനിർദേശ പത്രിക സമർപ്പിച്ച പാനൽ എതിരില്ലാതെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വാഹന നിർമാണ കമ്പിനിയുടെ ജനറൽ മാനേജർ ആയി പ്രവർത്തിക്കുന്ന രാജേന്ദ്രൻ തലപ്പത്താണ് ഇക്കുറി സമാജത്തെ നയിക്കുക. 1993 മുതൽ സമാജവുമായി ബന്ധപ്പെട്ടു വിവിധ പദവികയിൽ സേവനം അനുഷ്ടിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ടോറോന്റോയിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായ ജോർജ് എം ജോർജാണ് വൈസ് പ്രസിഡന്റ്. ഐടി പ്രൊഫഷണൽ സുബിൻ സ്കറിയയെ സെക്രട്ടറിയായും, അദ്ധ്യാപികയായ ഷീജ ജോസഫിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. അക്കൗണ്ടന്റായ സിജു മാത്യുവിനെ ട്രഷററായും, നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ടോജി പുളിക്കലിനെ ജോയിന്റ് ട്രെഷററായും, ഐ ടി പ്രൊഫഷണലായ മനു മാത്യുവിനെ എന്റർടൈൻമെന്റ് കൺവീനറായും, അദ്ധ്യാപികയായ എലിസബത്ത് കലോണിനെ ജോയിന്റ് കൺവീനറായും, ബ്രോഡ്‌കാസ്റ്റിംഗ് മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന…
കാപ്പിറ്റോള്‍ കലാപ കേസ്; പ്രതിരോധത്തിന് ട്രംപിന് അർഹതയില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്
കൊളംബിയ: മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ജനുവരി ആറിലെ കാപ്പിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് സംരക്ഷണം നല്‍കരുതെന്നാവശ്യപ്പെട്ടു യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കൈാളംബിയ ജില്ലാ അപ്പീല്‍ കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി. കാപ്പിറ്റോള്‍ കലാപക്കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടുകയല്ല ഇതിന്റെ ലക്ഷ്യമെന്നും യു എസ് ഡിപ്പാർട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന കാലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് മുന്‍ പ്രസിഡന്റുമാര്‍ക്ക് നിയമപരമായ സംരക്ഷണം ലഭിക്കാറുണ്ടെന്നു സർക്കാർ അഭിഭാഷകർ കോടതിയില്‍ സമ്മതിച്ചു. എന്നാൽ മുൻ പ്രസിഡന്റിനെതിരെയുള്ള ജനുവരി 6 ലെ കേസുകളിലെ ആരോപണങ്ങളെ പ്രതിരോധക്കുന്നതിനു അർഹതയുണ്ടെന്ന വാദത്തോട് അഭിഭാഷകർ വിയോജിച്ചു. കലാപത്തിന് ആഹ്വാനം ചെയ്തതിനാല്‍ ട്രംപിന്റെ കേസ് വ്യത്യസ്തമാണെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് ആശങ്കയുള്ള വിഷയങ്ങളില്‍ അവരോട് ആശയവിനിമയം നടത്തുന്നത് പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ സ്വകാര്യ വ്യക്തികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നത് ഈ ചുമതലയില്‍ പെടില്ലെന്നും…
പിടിവാശിയും കണ്ടുപിടുത്തവും ഗ്രഹാം ബെല്ലിനെ മഹാനാക്കി
അലക്സാണ്ടർ ഗ്രഹാം ബെൽ (3 മാർച്ച് 1847 – 2 ഓഗസ്റ്റ് 1922) ടെലിഫോണിന്റെ ഉപജ്ഞാതാവായി ലോകം മുഴുവൻ അറിയപ്പെടുന്നു. ഗ്രഹാം ബെൽ ടെലിഫോൺ മാത്രമല്ല, ആശയവിനിമയ സാങ്കേതികവിദ്യാ മേഖലയിൽ ഉപയോഗപ്രദമായ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ടെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ഒപ്റ്റിക്കൽ ഫൈബർ സിസ്റ്റം, ഫോട്ടോഫോൺ, ബെൽ ആൻഡ് ഡെസിബൽ യൂണിറ്റ്, മെറ്റൽ ഡിറ്റക്ടർ തുടങ്ങിയവയുടെ കണ്ടുപിടിത്തത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനാണ്. ഇവയെല്ലാം അത്തരം സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇതില്ലാതെ ആശയവിനിമയ വിപ്ലവം സങ്കൽപ്പിക്കാൻ കഴിയില്ല. സ്കോട്ട്ലൻഡിലെ എഡിൻബർഗിലാണ് ഗ്രഹാം ബെൽ ജനിച്ചത്. പതിമൂന്നാം വയസ്സിൽ ഒരു ബിരുദധാരി മാത്രമായിരുന്നു എന്നതിൽ നിന്ന് ഗ്രഹാം ബെല്ലിന്റെ അതിശയകരമായ കഴിവ് അളക്കാൻ കഴിയും. പതിനാറാം വയസ്സിൽ മികച്ച സംഗീതാധ്യാപകനായി അദ്ദേഹം പ്രശസ്തനായി എന്നതും അതിശയകരമാണ്. വൈകല്യം ഏതൊരു വ്യക്തിക്കും ഒരു ശാപത്തിൽ കുറവല്ല, എന്നാൽ, വൈകല്യം ഒരു ശാപമായി…
