ഡാളസ്: ഡാളസ്, ഫോര്‍ട്ട്‌വര്‍ത്ത്, ഡന്റല്‍ തുടങ്ങിയ നിരവധി നോര്‍ത്ത് ടെക്‌സസ് കൗണ്ടികളില്‍ വ്യാഴാഴ്ച വൈകീട്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിലും, കനത്ത മഴയിലും പരക്കെ നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നോര്‍ത്ത് ടെക്‌സസ്സിലെ ഒമ്പതു ദശലക്ഷത്തിലധികം ആളുകള്‍ക്കും, ഒക്ലഹോമയിലും, തെക്കുപടിഞ്ഞാറന്‍ അര്‍ക്കന്‍സാസിലും, ചുഴലിക്കാറ്റും, അതോടൊപ്പം ആപ്പിള്‍ വലിപ്പമുള്ള ആലിപഴവും വര്‍ഷിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോഡ് ഗതാഗതം വളരെ പരിമിതമായിരുന്നു. വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലൂടെ ശക്തമായ ചുഴലികാറ്റ് കടന്നു പോയത്. ചുഴലികാറ്റിനെ കുറിച്ചു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. നോര്‍ത്ത് ടെക്‌സസ്സില്‍ 347000 ത്തിലധികം ഉപഭോഗക്കാര്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പല വീടുകളുടെയും മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും, വൈദ്യുതി ലൈനുകള്‍ മറിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. ഡാളസ്സിന്റെ ഉള്‍പ്രദേശമായ മെക്കനിയില്‍ നാലു ട്രാക്ടര്‍ ട്രെയ്‌ലറുകള്‍ ഹൈവേയില്‍ പൊട്ടിത്തെറിച്ചു പലര്‍ക്കും പരിക്കേല്‍ക്കുയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ…
Month: March 2023
ഇന്ന് ലോക വന്യജീവി ദിനം
എല്ലാ വർഷവും മാർച്ച് 03 ന് ലോകമെമ്പാടും ‘ലോക വന്യജീവി ദിനം’ ആഘോഷിക്കുന്നു. വ്യത്യസ്‌തമായ പ്രമേയം മുൻനിർത്തിയാണ് ഈ ദിനം എല്ലാ വർഷവും ആഘോഷിക്കുന്നത്. 2017-ലെ ഈ പ്രത്യേക ദിനത്തിലെ പ്രധാന വിഷയം ‘യുവ ശബ്ദങ്ങൾ കേൾക്കുക’ എന്നതായിരുന്നു. 2013 ഡിസംബർ 20 ന് ഐക്യരാഷ്ട്രസഭയുടെ 68-ാമത് സെഷനിൽ, വന്യജീവികളുടെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി, എല്ലാ വർഷവും മാർച്ച് 3-ന് ഒരു ദിനമായി ആചരിക്കാൻ പ്രഖ്യാപിച്ചു. വന്യമൃഗങ്ങളുടെ വംശനാശം തടയുന്നതിനായി 1872-ൽ തന്നെ വന്യ ആന സംരക്ഷണ നിയമം നിലവിൽ വന്നിരുന്നു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അതായത് (WII) രൂപീകരിച്ചത് 1982-ലാണ്. വനമൃഗങ്ങളുടെ സംരക്ഷണ മേഖലയിൽ ഒരു പരീക്ഷണ ഗവേഷണ സ്ഥാപനമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ സ്ഥാപനം കേന്ദ്ര പരിസ്ഥിതി, വനം വകുപ്പുകൾക്കിടയിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. നമ്മുടെ…
30 ദശലക്ഷം പേർക്ക് ഭക്ഷണ സ്റ്റാമ്പുകളുടെ ആനുകൂല്യം മാർച്ച് 1 ന് അവസാനിച്ചു
വാഷിംഗ്ടൺ: 30 ദശലക്ഷത്തോളം അമേരിക്കക്കാർക്ക് പാൻഡെമിക് കാലഘട്ടത്തിൽ ലഭിച്ചു കൊണ്ടിരുന്ന ഭക്ഷണ സ്റ്റാമ്പുകളുടെ ആനുകൂല്യം മാർച്ച് 1 മുതൽ നഷ്ടമായി . പ്രതിമാസ ഭക്ഷണ സഹായത്തിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തുന്നത് 30 ദശലക്ഷം അമേരിക്കക്കാരെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടുണ്ടാക്കും . ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് ഫെഡറൽ ഗവൺമെന്റ്, (സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം) , എസ്എൻഎപിയിലെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കുള്ള പാൻഡെമിക് കാലഘട്ടത്തിലെ പേയ്‌മെന്റുകൾഅവസാനിപ്പിരിക്കുന്നത് . പതിനെട്ട് സംസ്ഥാനങ്ങൾ ഇതിനകം തന്നെ സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം ആനുകൂല്യങ്ങൾ അവസാനിപ്പിച്ചിരുന്നു , ഇത് ഏകദേശം 12 ദശലക്ഷം അമേരിക്കക്കാരെയാണ് ബാധിച്ചിരിക്കുന്നതു . ബാക്കിയുള്ള 32 സംസ്ഥാനങ്ങളും വാഷിംഗ്ടൺ, ഡി.സി., ഗുവാം, യു.എസ്. വിർജിൻ ദ്വീപുകൾ എന്നിവയും മാർച്ച് 1-ന് ആനുകൂല്യങ്ങൾ നിർത്തി. ശരാശരി കുടുംബത്തിന് പലചരക്ക് സാധനങ്ങൾക്കായി പ്രതിമാസം 95 ഡോളർ നഷ്ടപ്പെടുമെന്ന് ബജറ്റ് ആന്റ്…
Neuberg Diagnostics joined hands with MDC Scans and Lab to mark its presence in Trivandrum
With the addition to this new lab, Neuberg Diagnostics now has 10 processing labs in Kerala. This joint initiative will enhance the presence of Neuberg in the districts of Kollam, Pathanamthitta and Trivandrum Suburbs Neuberg Diagnostics, one of the top 4 Pathology laboratory chains in India, with more than 150 labs and 2000+ collection centers and having a presence in India, South Africa, UAE, and the USA and MDC Scans and Lab, one of the oldest and leading medical diagnostics network in Kerala join hands to launch Neuberg MDC Scans and Labs today. The…
ഡോക്ടറേറ്റ് നേടി
ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ ഡോക്റ്ററേറ്റ് നേടിയ ഡോ. സഞ്ജു ഭാസ്‌കർ. മണ്ണാർക്കാട് നജാത്ത് ആർട്‌സ് & സയൻസ് കോളേജ് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ്. ഭർത്താവ്: ത്രിക്കളൂർ ലക്ഷ്മി വീട്ടിൽ ജിനു സുകുമാർ മക്കൾ: സഞ്ജയ് ജിനു, നിഹാൽ ജിനു.
പാചക വാതക വില വർധന ജനങ്ങളോടുള്ള വെല്ലുവിളി: വെൽഫെയർ പാർട്ടി
മലപ്പുറം: എല്ലാ മേഖലയിലും വിലക്കയറ്റത്തിൻ്റെ ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇപ്പോഴത്തെ പാചക വാതക വില വർധന എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്. സാമൂഹിക നീതി അട്ടിമറിക്കുന്ന, ജീവിത ദുരിതം അടിച്ചേൽപ്പിക്കുന്ന, കേന്ദ്ര- സംസ്ഥാന ബജറ്റുകൾക്കെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറർ മുനീബ് കാരകുന്ന്, ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് എ. സദ്റുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മഹ്‌ബൂബുറഹ്മാൻ സ്വാഗതവും മുനിസിപ്പൽ പ്രസിഡൻ്റ് എൻ.കെ. ഇർഫാൻ നന്ദിയും പറഞ്ഞു.
കെ.എസ്.ആർ.ടി.സി: സാമ്പത്തിക ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ പിച്ചയെടുക്കൽ സമരം
പാലക്കാട്: സർക്കാറിന്റെ പിടിപ്പുകേടുമൂലം കെ.എസ്.ആർ.ടി.സിക്കുണ്ടായ സമ്പത്തിക ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും വിദ്യാർത്ഥി കൺസെഷൻ വെട്ടിക്കുറക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഉയർത്തിക്കാട്ടി ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് യൂണിറ്റ് കാമ്പസിൽ പ്രതീകാത്മക പിച്ചയെടുക്കൽ സമരം നടത്തി. ആഷിഖ്, നസീഫ്, ഷഹല, ആസിം, ഉവൈസ് എന്നിവർ നേതൃത്വം നൽകി. കൺസെഷൻ ലഭ്യമാകാനുള്ള പരമാവധി ദൂരപരിധി 40 കിലോമീറ്റർ ആയതിനാൽ ദിനേന നൂറ് കണക്കിന് വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന മണ്ണാർക്കാട്-അട്ടപ്പാടി റൂട്ടിലെ അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിലെയടക്കം വിദ്യാർത്ഥികൾ മണ്ണാർക്കാട് മുതൽ ചിറപ്പാടം വരെയും തിരിച്ചുപോകുമ്പോൾ ചിറപ്പാടം മുതൽ മണ്ണാർക്കാട് വരെയും ഫുൾ ചാർജ് കൊടുക്കേണ്ട അവസ്ഥയാണ്. ഇതിനകം തന്നെ പ്രയാസങ്ങളേറെ നേരിടുന്ന പിന്നോക്ക ജനവിഭാഗങ്ങളിലെയടക്കമുള്ള രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇത് വലിയ സാമ്പത്തിക ഞെരുക്കമാണ് സൃഷ്ടിക്കുന്നത്. 50…
ഇടുക്കി മാങ്കുളം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു
ഇടുക്കി: മാങ്കുളം പുഴയിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു. കാലടി അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ അർജുൻ, റിച്ചാർഡ്, ജോയൽ എന്നിവരാണ് മരിച്ചത്. വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. മുപ്പതോളം വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും ഉൾപ്പെടുന്ന സംഘമായിരുന്നു വിനോദയാത്രക്ക് എത്തിയത് പുഴയിൽ കുളിക്കാനെത്തിയ വിദ്യാർത്ഥികൾ നല്ലതണ്ണി ഭാഗത്താണ് ഇറങ്ങിയത്. അടിയൊഴുക്ക് പരിചയമില്ലാത്ത കുട്ടികൾ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഇവരെ കരയ്ക്കെത്തിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രണയ വിലാസം സിനിമയുടെ വീഡിയോ ഗാനം പുറത്തിറങ്ങി (വീഡിയോ)
പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയ സൂപ്പർ ശരണ്യയ്ക്ക് ശേഷം അർജുൻ അശോകും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് പ്രണയ വിലാസം. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജ്യോതിഷ് എം, സുനു എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മേഘം പൂത്തുതുടങ്ങി’ എന്ന ഹിറ്റ് ഗാനം സിനിമയിൽ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. മമിത, മിയ, ഹക്കീം ഷാ, മനോജ് കെ യു എന്നിവരും അഭിനയിക്കുന്നു. സിബി ചവറയും രഞ്ജിത്ത് നായരും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കൈകാര്യം ചെയ്യുന്നത് ഷിനോസ് ആണ്. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജ്യോതിഷ് എം, സുനു എവി എന്നിവർ ചേർന്നാണ്. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക്…
ലൈഫ് മിഷൻ അഴിമതിക്കേസ്; ശിവശങ്കര്‍ റിമാന്റില്‍ തന്നെ; ജാമ്യാപേക്ഷ കോടതി തള്ളി
എറണാകുളം: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. കേസിൽ ജാമ്യം തേടി ശിവശങ്കർ സമർപ്പിച്ച ഹർജി കോടതി തള്ളി. നിലവിൽ ശിവശങ്കർ റിമാൻഡിലാണ്. ഇഡിയുടെ വാദം അംഗീകരിച്ച കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയെ അറിയിച്ചു. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കർ. അതുകൊണ്ട് ജാമ്യം നൽകരുത്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇത് കേസന്വേഷണത്തെ ബാധിക്കും. ജാമ്യാപേക്ഷയെ എതിർത്ത ഇഡി കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് കോടതി പൂർണമായും അംഗീകരിച്ചു. എന്നാൽ കോടതിയിൽ ശിവശങ്കർ ഇത് എതിർത്തു. കോഴക്കേസിൽ പങ്കില്ലെന്ന് ശിവശങ്കർ കോടതിയിൽ ആവർത്തിച്ചു. തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണ്. തന്നെ പ്രതിചേർത്ത പോലീസ് നടപടി തെറ്റാണെന്നും കോടതിയിൽ ശിവശങ്കർ പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം…
