ഹൂസ്റ്റണിൽ അന്തരിച്ച സി. വൈ മാത്യൂസിന്റെ പൊതുദർശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച കൊട്ടാരക്കര കുളക്കട ചരുവിൽ കുടുംബാംഗം സി.വൈ.മാത്യൂസിന്റെ സംസ്കാരം ജൂലൈ 13 ന്  നടത്തപ്പെടും . ഹൂസ്റ്റണിലെ മിസോറി സിറ്റിയിൽ കഴിഞ്ഞ 45 വർഷങ്ങളായി താമസിച്ചു വരുകയായിരുന്ന പരേതൻ ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ പ്രവർത്തനങ്ങളിൽ  സജീവ സാന്നിധ്യമായിരുന്നു. ഭാര്യ അല്ലി മാത്യൂസ് മക്കൾ: ലിൻസി ലാൽ, മെർലി തോമസ്, എസ്‌മി സാമുവേൽ (എല്ലാവരും ഹൂസ്റ്റൺ) മരുമക്കൾ: ബിനു ടി.ലാൽ, മനോജ് തോമസ്, ബ്ലെസ്സൺ സാമുവേൽ (എല്ലാവരും ഹൂസ്റ്റൺ)      . പൊതുദർശനവും ശുശ്രൂഷകളും: ജൂലൈ 12 നു ബുധനാഴ്ച വൈകുന്നേരം 6 മുതൽ 8 വരെ സ്റ്റാഫോർഡ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ ദേവാലയത്തിൽ (2411 5th St, Stafford, TX 77477) സംസ്കാര ശുശ്രൂഷകൾ ജൂലൈ 13 നു വ്യാഴാഴ്ച രാവിലെ 9 മുതൽ 10 വരെ സെന്റ്…

നഷ്ടപ്പെട്ട ഷൂ വീണ്ടെടുക്കാൻ ശ്രമിച്ച് 2 ആൺകുട്ടികൾ മുങ്ങിമരിച്ചു

ഒക്കലഹോമ :നഷ്ടപ്പെട്ട ഷൂ വീണ്ടെടുക്കാൻ ശ്രമിച്ച് 2 ആൺകുട്ടികൾക്‌ ദാരുണാന്ധ്യം  ശക്തമായ ജലപ്രവാഹം രണ്ട് ആൺകുട്ടികളെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു, മറ്റ് രണ്ട് പേർ സുരക്ഷിതമായി കോൺക്രീറ്റ് ലെഡ്ജിലേക്ക് എത്തിച്ചു,” ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം  ഒക്‌ലഹോമയിലെ തടാകത്തിൽ രണ്ട് ആൺകുട്ടികൾ വെള്ളത്തിനടിയിൽ  മുങ്ങി മരിച്ചതായി അധികൃതർ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത 10ഉം 11ഉം വയസ്സുള്ള ആൺകുട്ടികളാണ്  മുങ്ങിമരിച്ചതെന്നും കുട്ടികൾ ജന്മദിനം ആഘോഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളത്തിൽ ഇറങ്ങിയ ആൺകുട്ടികളിൽ ഒരാളുടെ ഷൂ നഷ്ടപ്പെട്ടപ്പോൾ, മുഴുവൻ സംഘവും അത് വീണ്ടെടുക്കാൻ പോകുകയായിരുന്നു പ്രദേശത്ത് മത്സ്യബന്ധനത്തിനിടെ നാല് ആൺകുട്ടികൾ വെള്ളത്തിലേക്ക് പോയതിനെത്തുടർന്ന് തടാക ഓവർഹോൾസർ അണക്കെട്ടിന് സമീപമുള്ള “വാട്ടർ റെസ്ക്യൂ എമർജൻസി” യാണ്  അഗ്നിശമന സേനാംഗങ്ങളെ അറിയിച്ചതെന്ന് .ഒക്‌ലഹോമ സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു, തിങ്കളാഴ്ച രാത്രി അഗ്നിശമന സേനാംഗങ്ങളാണ് ആദ്യം കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയത്, രണ്ടാമത്തേത് ചൊവ്വാഴ്ച പുലർച്ചെയും…

ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിക്ക് ശക്തമായ നേതൃനിര

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയ്ക്ക് (എഫ് പി എംസി) പുതിയ നേതൃനിര (2023-25) നിലവിൽ വന്നു. 2023- 25 വർഷത്തേക്ക് ഈ സംഘടനയുടെ ഭാരവാഹികളായി സന്തോഷ് ഐപ്പിനെ പ്രസിഡന്റായും റോയ് മാത്യുവിനെ സെക്രട്ടറിയായും ഷാജിമോൻ ഇടിക്കുളയെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : ജോഷി മാത്യു (വൈസ് പ്രസിഡണ്ട്) ബ്രൂണോ കൊറെയ (ജോയിന്റ് സെക്രട്ടറി) ഷാജു വര്ഗീസ് (ജോയിന്റ് ട്രഷറർ) എക്സിക്യൂട്ടീവ് അംഗങ്ങളായി ജോർജ് കൊച്ചുമ്മൻ, രാജൻ യോഹന്നാൻ, ബൈജു കുഞ്ഞുമോൻ, മാത്യു ആന്റണി, ഉണ്ണി മണപ്പുറത്ത് , നിതാ മാത്യു ജോസഫ് , ജയശ്രീ സജി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖരാണ് സംഘടനയെ നയിക്കുന്നത്. കഴിഞ്ഞ 15 വർഷമായി പെയർലാൻഡ് സിറ്റിയിലും ഹൂസ്റ്റണിലും തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടന 2018…

2023 ലെ ആദ്യത്തെ വെസ്റ്റ് നൈൽ കേസ് ഡാളസ് കൗണ്ടിയിൽ റിപ്പോർട്ട് ചെയ്തു

ഡാളസ്, ടെക്സസ് – ഡാളസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ്, ഈ വർഷത്തെ വെസ്റ്റ് നൈൽ വൈറസിന്റെ ആദ്യത്തെ കേസ് ജൂലൈ 10 ന് കൗണ്ടിയിൽ റിപ്പോർട്ട് ചെയ്തു. 2023 ലെ വെസ്റ്റ് നൈൽ വൈറസിന്റെ സംസ്ഥാനത്തെ ആദ്യത്തെ കേസ്സാണിതെന്നു ഡാളസിൽ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഡാളസിലെ താമസക്കാരന് വെസ്റ്റ് നൈൽ ന്യൂറോഇൻവേസീവ് ഡിസീസ് ഉണ്ടെന്ന് കണ്ടെത്തിയാതായി ഡാളസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് റിപ്പോർട്ട് ചെയ്തത്. വെസ്റ്റ് നൈൽ വൈറസ് രോഗം ബാധിച്ച കൊതുകുകളുടെ കടിയിലൂടെയാണ് പകരുന്നത്. വൈറസ് ബാധിച്ച മിക്ക ആളുകൾക്കും അസുഖം വരില്ല, എന്നാൽ ഏകദേശം 20% പേർക്ക് തലവേദന, പനി, പേശി, സന്ധി വേദന, ഓക്കാനം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു. വളരെ ചെറിയ അനുപാതത്തിൽ, ഒരു ശതമാനത്തിൽ താഴെ, വൈറസ് നാഡീവ്യവസ്ഥയെ ബാധിക്കുന്നു, ഇത് കൂടുതൽ ഗുരുതരമായ…

ഇന്നത്തെ രാശിഫലം (2023 ജൂലൈ 12 ബുധന്‍)

ചിങ്ങം: ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പദ്ധതികൾ പ്രാവർത്തികമാക്കാൻ സാധാരണ വേണ്ടതിനെക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. കന്നി: നിങ്ങള്‍ ചെയ്‌ത പല കാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോഴും എല്ലാ ഭാരവും പൂർണമായി വലിച്ചെറിയാൻ സാധിക്കുന്നില്ല. ശാന്തത നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക. തുലാം: ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യ വർധക വസ്‌തുക്കളും വസ്‌ത്രങ്ങളും വാങ്ങാന്‍ നിങ്ങള്‍ തയ്യാറാവും. ഇന്ന് നിങ്ങള്‍ സ്വന്തം രൂപവും വ്യക്തിത്വവും മികച്ചതാക്കാൻ ശ്രമിക്കും. വൃശ്ചികം: ഇന്നത്തെ ദിവസം മുഴുവനും നിങ്ങൾ മാനസികമായും ശാരീരികമായും മികച്ച നിലയിൽ ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ…

കേരളത്തിൽ ആദ്യമായി റ്റോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ ഡോ. ജെഫേഴ്സൺ ജോർജിനെ പി.പി. ചിത്തരഞ്ജൻ എംഎൽഎ അനുമോദിച്ചു.

ആലപ്പുഴ: മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഇനി വിദേശയാത്ര നടത്തേണ്ട കാര്യമില്ല. ചങ്ങനാശേരി ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മെഡിക്കൽ സെന്ററിൽ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വളരെ ചുരുങ്ങിയ ചെലവിൽ സാദ്ധ്യമാകും. ജോയിൻറ് റീപ്ലേസ്മെന്റ് ആൻറ് ആർത്രോസ്ക്കോപ്പിയിൽ ഫെലോഷിപ്പ് നേടിയിട്ടുള്ള ഡോ. ജെഫേഴ്സൺ ജോർജിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി രണ്ട് കാലിന്റെയും മുട്ട് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടന്നു. കേരളത്തിൽ ആദ്യമായി റ്റോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ ഡോ. ജെഫേഴ്സൺ ജോർജിനെ ആലപ്പുഴ അത് – ലറ്റിക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എംഎൽഎ അനുമോദിച്ചു. നട്ടെല്ലിനുള്ള, ശസ്ത്രക്രിയ,താക്കോൽ ദ്വാര ശസ്ത്രക്രിയ, തോളെല്ല് മാറ്റിവെയ്ക്കൽ, ലാപ്രോസ്സ്കോപ്പിക്ക് ശസ്ത്രക്രിയ തുടങ്ങിയവ കുറഞ്ഞ ചിലവിൽ സമരിറ്റൻ മെഡിക്കൽ സെന്ററിൽ നടത്താൻ സൗകര്യമുള്ളതായി ചെയർമാൻ ഡോ. ജോർജ് പീഡീയേക്കൽ, ഡയറക്ടർ ഡോ. ലീലാമ്മ ജോർജ് എന്നിവർ പറഞ്ഞു.…

കാലാവസ്ഥ പ്രതികൂലം : ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ റിലീസ് ജൂലൈ 28ലേക്ക് മാറ്റിയതായി അണിയറപ്രവർത്തകർ

തിയേറ്ററുകളിൽ ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്റെ റിലീസ് ജൂലൈ 28ലേക്ക് മാറ്റുന്നതായി നിർമ്മാതാക്കൾ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രത്തിന്റെ റിലീസ് ജൂലൈ മാസം അവസാന വാരത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഗംഭീര പ്രൊമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. ജനപ്രിയനായകൻ ദിലീപിന് വൻ വരവേൽപ്പാണ് പ്രൊമോഷൻ പരിപാടികളിൽ ലഭിച്ചത്. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റും ഉള്ള വോയ്‌സ് ഓഫ് സത്യനാഥനു ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ പരിപാടികളിലും തിയേറ്ററിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഫൺ റൈഡ് ആണ് ചിത്രമെന്ന് ദിലീപ് വ്യക്തമാക്കി. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്,…

സമൂഹത്തിന്റെ വേദനകളെകൂടി പരിഹരിക്കുന്നതാവണം ആത്മീയത : സി.ടി. സുഹൈബ്

വളാഞ്ചേരി : സമൂഹത്തിന്റെ വേദനകളെകൂടി പരിഹരിക്കുന്നതാവണം  ആത്മീയതയെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു. ഇസ്‌ലാം ഉൾക്കൊള്ളുന്ന  ആത്മീയത അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി പഠന വേദിയായ ‘ദാറുൽ അർഖം’ വളാഞ്ചേരി സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാബിഖ് വെട്ടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന ആശംസകൾ പറഞ്ഞു.പരിപാടിയിൽ സോളിഡാരിറ്റി വളാഞ്ചേരി ഏരിയാ പ്രസിഡന്റ്  കെ.ഇസ്ഹാഖ് സ്വാഗതവും ജോയിൻ സെക്രട്ടറി മുഹമ്മദ്‌ റാഫി നന്ദിയും പറഞ്ഞു

ഏകീകൃത സിവിൽ കോഡിനെ പാർലമെന്റിൽ എതിർക്കുമെന്ന് ബി.ആർ.എസ്

ഹൈദരാബാദ്. ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ പാർലമെന്റിൽ അവതരിപ്പിച്ചാൽ അതിനെ എതിർക്കുമെന്നും സമാന ചിന്താഗതിക്കാരായ കക്ഷികളെ ഒന്നിപ്പിക്കുമെന്നും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു തിങ്കളാഴ്ച പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിന് ഹാനികരമായ കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങളെ ബിആർഎസ് എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഇപ്പോൾ തന്നെ രാജ്യത്തിന്റെ വികസനം അവഗണിച്ച് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്നും യു.സി.സിയുടെ പേരിൽ വീണ്ടും രാജ്യത്തെ വിഭജിക്കാൻ പദ്ധതിയിടുകയാണെന്നും കെ.സി.ആർ പറഞ്ഞു. നാനാത്വത്തിൽ ഏകത്വമായ ഇന്ത്യ ലോകത്തിന് മാതൃകയാണെന്ന് കെ.സി.ആർ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കാനുള്ള യുസിസി ബിൽ ബിആർഎസ് നിരസിക്കുന്നു. തനത് സംസ്‌കാരവും വ്യത്യസ്ത ജാതിക്കാരും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ജനങ്ങളും ‘യുസിസി ബില്ലിനെക്കുറിച്ച്’ ആശയക്കുഴപ്പത്തിലാണെന്നും ആശങ്കയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി)…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകമാന്യ തിലക് അവാർഡ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആഗസ്റ്റ് ഒന്നിന് പൂനെയിൽ വെച്ച് ലോകമാന്യ തിലക് ദേശീയ അവാർഡ് സമ്മാനിക്കും. ഇന്ത്യയെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിച്ച അദ്ദേഹത്തിന്റെ അസാധാരണ നേതൃത്വത്തിനുള്ള അംഗീകാരമാണ് ഈ അവാർഡ്. ലോകമാന്യ തിലകിന്റെ 103-ാം ചരമവാർഷിക ദിനമായ ഓഗസ്റ്റ് ഒന്നിന് തിലക് സ്മാരക് മന്ദിർ ട്രസ്റ്റ് (ഹിന്ദ് സ്വരാജ് സംഘം) ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകമാന്യ തിലക് ദേശീയ അവാർഡ് സമ്മാനിക്കുന്നത്. ലോകമാന്യ തിലകിന്റെ സ്മരണാർത്ഥം ട്രസ്റ്റ് നൽകുന്ന വാർഷിക അവാര്‍ഡാണ് ഈ ബഹുമതി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ പ്രമുഖ വ്യക്തി, ഇന്ത്യൻ സ്വയംഭരണത്തിന്റെ (സ്വരാജ്യ) തീവ്ര വക്താവായ ബാലഗംഗാധര തിലക് ജനങ്ങളെയും അവരുടെ അഭിലാഷങ്ങളെയും അണിനിരത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. മെമന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന ഈ അഭിമാനകരമായ പുരസ്‌കാരത്തിന്റെ 41-ാമത്തെ സ്വീകർത്താവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ മികച്ച…