വാഷിംഗ്‌ടൺ ഡി സി: വിദ്യാർത്ഥി കടാശ്വാസ പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധിയെത്തുടർന്ന് വിദ്യാർത്ഥി വായ്പക്കാരെ സംരക്ഷിക്കാൻ തന്റെ ഭരണകൂടം ഉദ്ദേശിക്കുന്ന പുതിയ നടപടികൾ പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.400 ബില്യണ്‍ ഡോളറിന്റെ വിദ്യാര്‍ത്ഥി കടാശ്വാസ പദ്ധതി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം . ഇരുപത്തിയാറു ദശലക്ഷം വിദ്യാര്‍ത്ഥികളാണ് കടാശ്വാസത്തിനായി അപേക്ഷിച്ചിരുന്നത് .വിദ്യാര്‍ത്ഥികളുടെ കടത്തില്‍ 10,000 ഡോളര്‍ വരെയും പെല്‍ ഗ്രാന്റുകള്‍ സ്വീകരിക്കുന്നവര്‍ക്ക് 20,000 ഡോളര്‍ വരെയും ഇളവ് നല്‍കാനായിരുന്നു പദ്ധതി. വെള്ളിയാഴ്ച, വിദ്യാർത്ഥി കടങ്ങൾക്കായുള്ള വൈറ്റ് ഹൗസിന്റെ അടുത്ത പദ്ധതിയുടെ രണ്ട് ഭാഗങ്ങൾ ബൈഡൻ പ്രഖ്യാപിച്ചു, അതിൽ 1) ഉന്നത വിദ്യാഭ്യാസ നിയമത്തിന് കീഴിലുള്ള കടാശ്വാസത്തിനു ഒരു പുതിയ സമീപനം, 2) 12 മാസത്തെ താൽക്കാലിക ഓൺ-റാംപ് റീപേമെന്റ് പ്രോഗ്രാം സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടുന്നു. വിശദാംശങ്ങൾ ഇതുവരെ പൂർണമായി ലഭ്യമല്ലെങ്കിലും , ഉന്നത…
