ഹരിയാന – മഹാരാഷ്ട്ര വംശീയ ആക്രമണം : വെൽഫെയർ പാർട്ടി ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു

കൊച്ചി: ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സംഘപരിവാർ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. ഗുജറാത്തിലും മണിപ്പൂരിലും പരീക്ഷിച്ച് വിജയിപ്പിച്ച പദ്ധതികളാണ് ഇപ്പോൾ ഹരിയാനയിലും മഹാരാഷ്ട്രയിലും നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദഖത്ത് പറഞ്ഞു. അടുത്തവർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരത്തിൽ വംശീയമായി ജനങ്ങളെ ഭിന്നിപ്പിക്കുവാനും ഭയപ്പെടുത്താനും ശ്രമിക്കുന്നത് എന്നും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഈ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, വൈസ് പ്രസിഡണ്ട് നസീർ കൊച്ചി, ജില്ലാ ട്രഷറർ സദീഖ് വെണ്ണല, സെക്രട്ടറിമാരായ ആബിദ വൈപ്പിൻ, നിസാർ കളമശ്ശേരി, ഇല്യാസ് കോതമംഗലം, നാദിർഷ, അഡ്വ. സഹീർ മനയത്ത്, മണ്ഡലം പ്രസിഡണ്ട്മാരായ അബ്ദുൽ മജീദ്, ആഷിഖ് കൊച്ചി തുടങ്ങിയവർ പങ്കെടുത്തു.

ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവുകൾ ഉണരണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരൂർ: ഓരോ ദിവസവും ഭീകരമായ വംശഹത്യകൾ പെരുകുന്ന ഇന്ത്യയിൽ ഹിന്ദുത്വ ഭീകരരുടെ വംശഹത്യകൾക്കെതിരെ പോരാട്ടങ്ങൾ കനക്കേണ്ട സമയമായിരിക്കുന്ന എന്ന് *ഫ്രറ്റേണിറ്റി മൂവ്മെന്റ്*. മണിപ്പൂർ, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കിരാതമായ അതിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴും ഇന്ത്യയുടെ തെരുവുകൾ നിശബ്ദമാണ്. പൗരത്വ സമര പോരാട്ടങ്ങളെ പോലെ തെരുവുകൾ ഉണരട്ടെ എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ പറഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിയാന, മണിപ്പൂർ , മഹാരാഷ്ട്ര ഹിന്ദുത്വ ഭീകരതയ്ക്കെതിരെ എന്ന തലക്കെട്ടിൽ റെയിൽവേ സ്റ്റേഷൻ മാർച്ച്‌ സംഘടിപ്പിച്ചു. മാർച്ച് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ ഉദ്ഘാടനം നിർവഹിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ പാർട്ടി തിരൂർ മണ്ഡലം പ്രസിഡന്റ്‌ റഷീദ് രണ്ടത്താണി പരിപാടിക്ക് ആശംസകൾ അർപ്പിക്കുകയും ജില്ലാ വൈസ് പ്രസിഡന്റ്…

രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷിതത്വം ആശങ്കയിൽ: നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ്

ഹരിയാനയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മുസ്‍ലിം വിരുദ്ധ വംശഹത്യയെ നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ് അപലപിച്ചു. ക്രമസമാധാനപാലനത്തിലെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ തുറന്നുകാട്ടുന്നതെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ് ചെയർമാൻ സുഹൈബ് സി.ടി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷിതത്വം ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ മസ്ജിദിനു തീവെക്കുകയും ഇമാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം ഇമാമിന്റെയും മറ്റുള്ളവരുടെയും കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും ജോലിയും നൽകണമെന്നും ആവശ്യപ്പെട്ടു മുംബൈയിൽ ട്രെയിനിൽ ഒരു സഹ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് മുസ്‍ലിം യാത്രക്കാരെ ആർ.പി.എഫ് ജവാന്റെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അദ്ദേഹം നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. മുസ്‍ലിം പേരുള്ള യാത്രക്കാരെ മൂന്ന് വ്യത്യസ്ത ബോഗികളിൽ കയറി കൊലപ്പെടുത്തുകയും സംഘ് പ്രത്യയശാസ്ത്രത്തെ പിന്തുണച്ച് മൊഴി നൽകുകയും ചെയ്യുന്നത് പ്രതിയുടെ മാനസികനിലയാണ് തെളിയിക്കുന്നതെന്ന് സുഹൈബ് സി.ടി പറഞ്ഞു.…

മതവിശ്വാസങ്ങളെ ആക്ഷേപിച്ച് സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ

കൊച്ചി: അധികാരത്തിനും രാഷ്ട്രീയ നേട്ടത്തിനും വോട്ട് ബാങ്ക് ലക്ഷ്യം വെച്ചും മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച് കേരള സമൂഹത്തില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കുന്നത് ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. വിവിധ മതങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സമൂഹത്തിൽ നിലനില്‍ക്കുമ്പോഴും സാഹോദര്യവും സമാധാനവും പുലര്‍ത്തുന്ന കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും പൈതൃകവും അഭിമാനമേകുന്നു. എന്നാലിന്ന് മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വിശ്വാസികളെ പരസ്പരം തമ്മിലടിപ്പിക്കുന്ന നിരീശ്വരവാദ അജണ്ടകള്‍ സാക്ഷര കേരളത്തില്‍ വളർന്നുവരുന്നത് ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നു. ഭരണപരാജയങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച് തലമുറകളായി കൈമാറുന്ന മത വിശ്വാസങ്ങളെ അധികാരത്തിലിരിക്കുന്നവര്‍ നിരന്തരം വെല്ലുവിളിക്കുന്നത് ധിക്കാരപരവും എതിര്‍ക്കപ്പെടേണ്ടതുമാണ്. മദ്യവും മയക്കുമരുന്നും നിയമങ്ങൾ അട്ടിമറിച്ച് നിയന്ത്രണമില്ലാതെ നാട്ടിലൊഴുകുന്നു. കടക്കെണിയില്‍ സംസ്ഥാന ഭരണം സ്തംഭിച്ചു. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുന്നു. വന്‍ അഴിമതിയും കെടുകാര്യസ്ഥതയും…

“വൈവിധ്യങ്ങളെ തകർക്കുന്ന സംഘ് സിവിൽ കോഡ് വേണ്ട”: വെൽഫെയർ പാർട്ടി ബഹുജന സംഗമം ആഗസ്റ്റ് 8ന്

കൊച്ചി: വൈവിധ്യങ്ങളെ തകർക്കുന്ന സംഘ് സിവിൽ കോഡ് വേണ്ട എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സംഗമം ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യു ആർ ഇല്യാസ് ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 8 ചൊവ്വാഴ്ച വൈകീട്ട് 3.30 ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ – സമുദായ സംഘടന നേതാക്കളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. ബി ജെ പി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വംശീയ പദ്ധതികളിൽ ഏറ്റവും പുതിയ ഇനമാണ് ഏകീകൃത സിവിൽ കോഡ്. വൈവിധ്യങ്ങളെയും വിവിധ മത – സമുദായ – ഗോത്ര വിഭാഗങ്ങളുടെ സ്വതന്ത്ര അസ്തിത്വങ്ങളെയും നിഷ്കാസനം ചെയ്യൽ സംഘ്പരിവാറിന്റെ സവർണ്ണ വംശീയ അജണ്ടകളിൽ പെട്ടതാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇപ്പോൾ വീണ്ടും ബി ജെ പി ഏകീകൃത സിവിൽ കോഡിനെ ചർച്ചകളിലേക്ക് കൊണ്ടുവരുന്നത്.…

കെ.പി.എ റിഫ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഐ എം സി റിഫയിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പില്‍ 150 പരം പ്രവാസികൾ പങ്കെടുത്തു. രാവിലെ 8 മണിക്ക് റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും, ശൂരനാട് കൂട്ടായ്മ ജനറൽ സെക്രട്ടറി അൻവർ ശൂരനാട്, വോയ്‌സ് ഓഫ് ആലപ്പി എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി സന്തോഷ് കാവനാട് എന്നിവർ ആശംസകളും അറിയിച്ചു. ഏരിയ ജോ. സെക്രട്ടറി സാജൻ നായർ നന്ദി രേഖപ്പെടുത്തി. കെ.പി.എ യുടെ ഉപഹാരം ഐ.എം സി അഡ്മിനിസ്‌ട്രേറ്റർ ലെവിസിനു കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ…

Community Invited to Participate in Creation and See the Reveal of the Public Artwork, “Flood Theater”, in Oradell

Hackensack, New Jersey:  The community is invited to attend the Northern New Jersey Community Foundation (NNJCF)-ArtsBergen’s unveiling of the public artwork, “Flood Theater”, and also participate in the creation of a part of its installation.  The event is free-of-charge and takes place on Sunday, August 27 from 12:30 p.m. to 2:30 p.m. at the field next to the Oradell Train Station, located at 400 Maple Avenue across from the Farmer’s Market in Oradell, New Jersey. The installation of “Flood Theater” commemorates and explores the devastating impact of floods along the…

ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ ഇറക്കുമതി നിരോധനം ചൈനയെ ലക്ഷ്യമിട്ടാണെന്ന്

ന്യൂഡൽഹി: ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്കുള്ള ലൈസൻസിംഗ് ആവശ്യകത മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കുമെന്ന് ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. അതായത് ഒരു ദിവസം മുമ്പ് പ്രഖ്യാപിച്ച അപ്രതീക്ഷിത തീരുമാനം ഭാഗികമായി മാറ്റി. പുതിയ ആവശ്യകത ചൈനയെ ലക്ഷ്യം വച്ചുള്ളതാണെന്ന് ഇന്ത്യ പറഞ്ഞിട്ടില്ലെങ്കിലും, പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെയും ടാബ്‌ലെറ്റുകളുടെയും വാർഷിക ഇറക്കുമതിയിൽ ഏകദേശം 10 ബില്യൺ ഡോളറിന്റെ പകുതിയിലധികവും ചൈനീസ് നിർമ്മിതമാണ്. 2020-ന്റെ മധ്യത്തിൽ ചൈനയുടെയും ഇന്ത്യയുടേയും സൈനികര്‍ തമ്മില്‍ തര്‍ക്കപ്രദേശമായ ഹിമാലയൻ അതിർത്തിയിൽ ഏറ്റുമുട്ടുകയും 24 പേർ കൊല്ലപ്പെടുകയും ചെയ്തതോടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായിരുന്നു. ചൈനയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് ലൈസൻസിംഗ് നടപടി ലക്ഷ്യമിടുന്നതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നിരവധി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. 2020 മുതലുള്ള ഇന്ത്യൻ നടപടികൾ ബാധിച്ച മറ്റ് ചില ചൈനീസ് വ്യാപാര, നിക്ഷേപ സംരംഭങ്ങൾ: BYD പ്രകാരമുള്ള നിക്ഷേപ…

പാക്കിസ്താനില്‍ റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ലാഹോർ: ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ എന്നിവയുൾപ്പെടെ പാക്കിസ്താന്റെ വിവിധ ഭാഗങ്ങളിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. 196 കിലോമീറ്റർ ആഴത്തിൽ അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. ദര്യ ഖാൻ, നൗഷേര, ഷാഹ്‌കോട്ട്, ഭൈര, ഭൽവാൾ, ഹാംഗു, മാണ്ഡി ബഹാവുദ്ദീൻ, ചിനിയോട്ട്, നങ്കാന സാഹിബ്, ദൗദ് ഖേൽ, ഝാങ്, ആസാദ് കശ്മീരിന്റെ ചില ഭാഗങ്ങൾ തുടങ്ങി നിരവധി നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഫാലിയ, കസൂർ, ഫൈസലാബാദ്, അറ്റോക്ക്, മർദാൻ, ഒകാര, ഭക്കർ, പസ്രൂർ, ജഹാനിയൻ, സഫ്ദരാബാദ് എന്നിവയുൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പക്ഷേ ഭാഗ്യവശാൽ, ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പല നഗരങ്ങളിലും ആളുകൾ അവരുടെ വീടുകളിൽ നിന്നും കടകളിൽ നിന്നും “കലിമ തയ്യബ” പാരായണം ചെയ്തു.  

പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പിടി‌ഐ ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: തോഷഖാന കേസിൽ മുന്‍ പ്രധാനമന്ത്രിയും പി.ടി.ഐ ചെയർമാനുമായ ഇമ്രാന്‍ ഖാനെ ശനിയാഴ്ച പ്രാദേശിക കോടതി മൂന്ന് വർഷത്തെ തടവിനും 100,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി പുറപ്പെടുവിച്ച ഹ്രസ്വ ഉത്തരവിൽ പറയുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കുന്ന നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ഹ്രസ്വമായ വിധി പ്രഖ്യാപിച്ചുകൊണ്ട്, അഞ്ച് വര്‍ഷത്തേക്ക് ഒരു പദവിയും വഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കിയ കോടതി, വിശദമായ വിധി പിന്നീട് പുറപ്പെടുവിക്കുമെന്നും അറിയിച്ചു. 2017ലെ തിരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷൻ 174 പ്രകാരം പിടിഐ ചെയർമാൻ അഴിമതി നടത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പോലീസ് മേധാവിയോട് ഉത്തരവിട്ടു. മുതിർന്ന പിടിഐ നേതാവ് ഷാ…