ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലഗോകുലം സംഘടിപ്പിച്ച ശോഭാ യാത്രയിൽ കൃഷ്ണന്റെ വേഷം ധരിച്ച് നാലു വയസ്സുകാരി മന്‍‌ഹമറിയം

കൊല്ലം: ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലം (Balagokulam) സംഘടിപ്പിച്ച ശോഭാ യാത്രയിൽ (Sobha Yathra) ശ്രീകൃഷ്ണന്റെ വേഷം ധരിച്ച് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ താമസിക്കുന്ന നാലുവയസ്സുകാരി മന്ഹമറിയവും (Manhamariyam) കുടുംബവും ആവേശത്തില്‍. നഴ്‌സറിയിൽ തന്റെ സുഹൃത്തുക്കളെല്ലാം കുഞ്ഞ് കൃഷ്ണന്റെയും രാധയുടെയും വേഷം ധരിക്കുന്നത് കണ്ടതിന് ശേഷമാണ് ശ്രീകൃഷ്ണന്റെ വേഷം ധരിക്കാനുള്ള മന്ഹമറിയത്തിന്റെ ആഗ്രഹം മാതാപിതാക്കളായ ഷിഹാബുദീനോടും അമ്മ അൻസിയോടും പറഞ്ഞത്. കുഞ്ഞിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇരുവരും തീരുമാനിച്ചു. ഒടുവില്‍ അവരുടെ സഹായവും പിന്തുണയും കൊണ്ട് മന്ഹമറിയം കുഞ്ഞന്‍ കൃഷ്ണനായി മാറി. മനുരേത്ത് കാവിൽ നിന്ന് മാരാരിത്തോട്ടം ക്ഷേത്രത്തിലേക്ക് സംഘടിപ്പിച്ച ശോഭായാത്രയിലാണ് മന്ഹമറിയം പങ്കെടുത്തത്. അമ്മയും മുത്തശ്ശി സുനിയും ഒപ്പമുണ്ടായിരുന്നു. ഘോഷയാത്രയിൽ പൂർണമായി പങ്കെടുത്ത്, വെണ്ണ നിറച്ച പാത്രം പൊട്ടിക്കുന്ന കുഞ്ഞൻ കൃഷ്ണന്റെ പ്രതീകമായ ക്ഷേത്രത്തിലെ ഉറിയടി കളിയിലും പങ്കെടുത്ത ശേഷമാണ് മന്ഹമറിയം വീട്ടിലേക്ക് മടങ്ങിയത്. ശോഭാ യാത്രയിൽ പങ്കെടുത്തതിൽ…

ജി-20: പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ജി20 സ്പെഷ്യൽ അത്താഴ വിരുന്നില്‍ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ദേവഗൗഡയും

ന്യൂഡല്‍ഹി: പ്രസിഡന്റ് ദ്രൗപതി മുർമു ആതിഥേയത്വം വഹിക്കുന്ന G20 അത്താഴ വിരുന്നില്‍ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽ 170 പേരുണ്ട്. ഇന്ന് (സപ്തംബർ 9 ശനിയാഴ്ച) ഭാരത് മണ്ഡപത്തിലെ മൾട്ടി ഫംഗ്ഷൻ ഹാളിൽ വെച്ചാണ് അത്താഴ വിരുന്ന്. വിദേശ നേതാക്കളെയും പ്രതിനിധി സംഘത്തലവന്മാരെയും കൂടാതെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ, കാബിനറ്റ്, സംസ്ഥാന മന്ത്രിമാർ, കേന്ദ്ര സർക്കാരിലെ സെക്രട്ടറിമാർ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. രാഷ്ട്രപതി മുർമു വിരുന്നിൽ അതിഥികളായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ഭാര്യ സുധേഷ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു എന്നിവർ അതിഥികളായി എത്തും. രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, നരേന്ദ്ര സിംഗ് തോമർ, എസ്. ജയശങ്കർ, അർജുൻ മുണ്ട, സ്മൃതി ഇറാനി, പിയൂഷ് ഗോയൽ എന്നിവരാണ് പട്ടികയിലുള്ള…

‘അറിവുത്സവം’ തലവടി ഉപജില്ലാതല മത്സരം നടന്നു

തലവടി: അറിവുത്സവം ഉപജില്ലാതല മത്സരം തലവടി ബി ആർ സി യിൽ വെച്ച് നടന്നു. ഉപ ജില്ലാ കൺവീനർ ഇ കെ ജോസ് അദ്ധ്യക്ഷത വഹിച്ചു . തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഉത്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസഡർ ഡോ. ജോൺസൺ വി ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, പഞ്ചായത്ത് മെമ്പർ വിനോദ് മത്തായി, എ കെ എസ് ടി യു സംസ്ഥാന കൗൺസിൽ അംഗം ഷിഹാബ് നൈന, പ്രകാശ് വരിക്കോലിൽ, പാർവ്വതി ടീച്ചർ, കെ.സി സന്തോഷ് എടത്വ എന്നിവർ പ്രസംഗിച്ചു. പൊതു വിദ്യാലയങ്ങളിലെ എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിജയികളായവർ: എൽ പി വിഭാഗം – ഒന്നാം സ്ഥാനം…

കെ.പി.എ പൊന്നോണം 2023 പോസ്റ്റർ പ്രകാശനം ചെയ്തു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ (Kollam Pravasi Association) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ പൊന്നോണം 2023 ന്റെ പോസ്റ്റർ കൊല്ലം ലോക്‌സഭാംഗം എൻ .കെ. പ്രേമചന്ദ്രനും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ചേർന്ന് പ്രകാശനം ചെയ്തു. കെ.സി.എ ഹാളിൽ വച്ച് നടന്ന പരിപാടി കെ.പി.എ രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ ചെയര്‍മാനുമായ പ്രിൻസ് നടരാജൻ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും , സെക്രട്ടറി സന്തോഷ് കാവനാട് നന്ദിയും പറഞ്ഞു. കെ.പി.എ രക്ഷാധികാരി ചന്ദ്രബോസ് സാമൂഹിക പ്രവർത്തകരായ ഹരീഷ് നായർ, നൗഷാദ് മഞ്ഞപ്പാറ, അൻവർ ശൂരനാട്, സെക്രട്ടേറിയറ്റ് കമ്മിറ്റി അംഗങ്ങളായ കിഷോർ കുമാർ, അനോജ് മാസ്റ്റർ, ബിനു കുണ്ടറ എന്നിവർ ആശംസകൾ അറിയിച്ചു. സെപ്റ്റംബർ 29 നു ഇന്ത്യൻ സ്കൂളിൽ വച്ച്…

മലബാർ വിദ്യാഭ്യാസ അവകാശ സമരങ്ങളെ വർഗീയവൽക്കരിക്കാനുള്ള ഇടത് ശ്രമം ജാള്യത മറച്ചു വെക്കാന്‍: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാണിച്ചത് പ്രതിപക്ഷത്തിന്റെ വർഗീയ പ്രചാരണമാണെന്ന എം ബി രാജേഷിന്റെ പ്രസ്താവന തീർത്തും അപലപനീയം ആണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് (Fraternity Movement). മലബാറിലെ സീറ്റ് പ്രതിസന്ധി പകൽ വെളിച്ചം പോലെ ഉണ്ടായിരിക്കെ മന്ത്രിമാർ നടത്തുന്ന പ്രസ്താവനകൾ ദുഷ്ട ലാക്കോട് കൂടിയതാണ്. 114 ബാചുകൾ മലബാറിൽ ആകെ അനുവദിക്കേണ്ടി വന്നതിലെ ജാള്യത മറക്കുന്നതിനാണ് നിലവിലെ ദുഷ്പ്രചരണങ്ങൾ എന്നത് വ്യക്തമാണ്. മലബാറിൽ സീറ്റ് കുറവ് ഇല്ലെങ്കിൽ മലബാറിലെ സീറ്റ് അപര്യാപ്തതയെ കുറിച്ചു പഠിക്കാൻ കമ്മീഷനെ വച്ചത് എന്തിനായിരുന്നെന്ന് സർക്കാർ വ്യക്തമാക്കണം. റിപ്പോർട്ട് പുറത്തു വിടാതെ അതിന്മേൽ അടയിരിക്കുന്നത് വഴി തന്നെ അതിനകത്തു എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന് വ്യക്തമാണെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. മലബാർ ജില്ലകളിൽ നിന്ന് ആകെ പത്താം തരം വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണവും ലഭ്യമായ പ്ലസ് വൺ സീറ്റുകളുടെ എണ്ണവും…

സക്കരിയ്യയുടെ ഉമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണം: റസാഖ് പാലേരി

പരപ്പനങ്ങാടി: 14 വർഷമായി അന്യായമായി ജയിലിൽ കിടക്കുന്ന പരപ്പനങ്ങാടി സകരിയ്യയുടെ മാതാവ് ബിയ്യുമ്മയെ വെൽഫെയർ പാർട്ടി (Welfare Party) സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയും സംസ്ഥാന ഭാരവാഹികളും സന്ദർശിച്ചു. കിടപ്പിലായ ബിയ്യുമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണമെന്നും, ബാംഗ്ലൂർ സ്ഫോടനക്കേസിൽ അബ്ദുന്നാസർ മഅദനിക്ക്‌ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം അനുവദിക്കാൻ കർണ്ണാടക സർക്കാർ കൂടുതൽ അനുഭാവ പൂർണമായ നിലപാടുകൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. . സകരിയ അടക്കമുള്ളവരുടെ ജാമ്യവിഷയമുന്നയിച്ച് കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം കർണാടക സർക്കാറുമായി സംസാരിക്കാൻ തയാറകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകൂടം അന്യായമായി തടവിലാക്കപ്പെട്ട പരപ്പനങ്ങാടി സക്കറിയയുടെ വീടും സംഘപരിവാർ കൊല ചെയ്ത കൊടിഞ്ഞി ഫൈസലിന്റെ വീടും ഇന്ന് രാവിലെ സന്ദർശിച്ചുകൊണ്ടായിരുന്നു മലപ്പുറം ജില്ലയിലെ ഇന്നത്തെ ”ഒന്നിപ്പ്” പര്യടനത്തിന് സമാരംഭം കുറിച്ചത്. സംസ്ഥാന പ്രസിഡന്റിനൊപ്പം സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ,…

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂര്‍ത്തിയും ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം സന്ദർശിക്കും

ന്യൂഡല്‍ഹി: യു.കെ പ്രധാനമന്ത്രി ഋഷി സുനക്കും (Rishi Sunak) പ്രഥമ വനിത അക്ഷതാ മൂർത്തിയും (Akshatha Murthy) ഞായറാഴ്ച ഡൽഹിയിലെ അക്ഷർധാം (Akshardham temple) ക്ഷേത്രം സന്ദർശിക്കാൻ പദ്ധതിയിടുന്നു. അവരുടെ സന്ദർശനം കണക്കിലെടുത്ത് ദേവാലയത്തിന് പുറത്ത് സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. “ബ്രിട്ടീഷ് പ്രധാനമന്ത്രി നാളെ എപ്പോൾ വരുമെന്ന് ഞങ്ങൾക്ക് അറിയില്ല, പക്ഷേ അദ്ദേഹം സന്ദർശിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷനിൽ നിന്ന് ഞങ്ങൾക്ക് അറിയിപ്പുണ്ട്. അദ്ദേഹത്തിന്റെ വരവിനായി, ഞങ്ങൾ എല്ലാ തയ്യാറെടുപ്പുകളും സാധ്യമാക്കിയിട്ടുണ്ട്,” ക്ഷേത്രത്തിലെ ഒരു അഡ്മിനിസ്ട്രേറ്റർ ജ്യോതിന്ദ്ര ദവെ പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന് ഒരു നോട്ട്ബുക്കും അക്ഷർധാം ക്ഷേത്രത്തിന്റെ മാതൃകയും സമ്മാനിക്കുമെന്നും ദവെ കൂട്ടിച്ചേര്‍ത്തു. മുമ്പത്തെ ഒരു പരാമർശത്തിൽ, ഋഷി സുനക് സ്വയം “അഭിമാനിയായ ഹിന്ദു” ആണെന്നും, ഉടൻ ഒരു ക്ഷേത്രം സന്ദർശിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഞാൻ അഭിമാനിയായ ഒരു ഹിന്ദുവാണ്, അങ്ങനെയാണ് ഞാൻ വളർന്നത്. അടുത്ത കുറച്ച്…

ഇന്ത്യ മുന്നണി സ്വാഗതാർഹം; രാഷ്ട്രീയ ദൗർബല്യങ്ങൾ പരിഹരിക്കണം: റസാഖ് പാലേരി

ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിക്കെതിരെ രാജ്യത്ത് രൂപപ്പെട്ടു വന്ന ‘ഇന്ത്യ’ മുന്നണി 2024 പൊതു തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം സ്വാഗതാർഹമാണ്. ബി ജെ പി വിരുദ്ധ പക്ഷത്തുള്ള ഏതെങ്കിലും പ്രതിപക്ഷ പാർട്ടിക്ക് നിലവിലെ അവസ്ഥയിൽ ഒറ്റയ്ക്ക് അധികാരത്തിൽ വരുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ബി ജെ പിയെയും സംഘ്പരിവാർ രാഷ്ട്രീയത്തെയും പരാജയപ്പെടുത്താൻ പ്രി-പോൾ അലയൻസ് അനിവാര്യമാണ്. വാജ്പെയിയുടെയും ഒന്നാം മോദി സർക്കാരിന്റെയും കാലത്ത് ഇത്തരത്തിലുള്ള ഒരു പ്രി-പോൾ അലയൻസ് രൂപപ്പെട്ടു വന്നിരുന്നില്ല. ഇന്ത്യ മുന്നണിയിലെ അംഗങ്ങളായ പാർട്ടികളിൽ പലതും വിവിധ സംസ്ഥാനങ്ങളിൽ പരസ്പരം എതിർ ധ്രുവങ്ങളിൽ നിന്ന് മത്സരിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ ബി ജെ പി വിരുദ്ധ രാഷ്ട്രീയ രംഗത്ത് അവർ ഒരുമിച്ചു നിൽക്കുന്നത് സ്വാഗതാർഹമാണ്. മുന്നണിയിലെ പല പാർട്ടികളും നേതാക്കളും ബി ജെ പി യുടെ ഭരണകൂട വേട്ടയ്ക്ക് ഇരയായിട്ടുണ്ട്.…

മാഞ്ചസ്റ്ററ്റിൽ IOC UK സംഘടിപ്പിച്ച പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയാഘോഷം ആവേശോജ്വലമായി

മാഞ്ചസ്റ്റര്‍: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പിൽ (Puthupally bi-election) അദ്ദേഹത്തിന്റെ മകനും യുഡിഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ (Chandy Oommen) നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ മാഞ്ചസ്റ്ററിലെ കോൺഗ്രസ്‌ പ്രവർത്തകർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ വിജയാഘോഷം ആവേശോജ്ജ്വലമായി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മാഞ്ചസ്റ്ററിലെ കത്തീഡ്രൽ യാർഡിൽ കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ മുഴക്കിയും ആഹ്ളാദം അലതല്ലിയ ആഘോഷങ്ങളാണ് നടത്തിയത്. IOC UK കേരള ചാപ്റ്റർ മീഡിയ കോ-ഓർഡിനേറ്റർ റോമി കുര്യാക്കോസ് മാഞ്ചസ്റ്ററിലെ വിജയാഘോഷങ്ങൾക്ക് നേതൃത്വം നൽകി. കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ IOC പ്രവർത്തകർ കൊടിതോരണങ്ങളും മധുര പലഹാരങ്ങളുമായി മാഞ്ചസ്റ്ററിൽ ഒത്തുകൂടുകയും വിജയഘോഷങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. സാധാരണ യുകെയിൽ ഇതുപോലുള്ള തിരഞ്ഞെടുപ്പ് വിജയങ്ങൾ സംഘടനകൾ വലിയ ആഘോഷങ്ങളാക്കാറില്ലങ്കിലും, ക്ഷണനേരം…

ജി 20 ഉച്ചകോടി: ഇന്ത്യയെ മിഡിൽ ഈസ്റ്റ്-യൂറോപ്പുമായി ബന്ധിപ്പിക്കുന്ന റെയിൽ, ഷിപ്പിംഗ് കണക്ഷൻ അനാച്ഛാദനം ചെയ്യാൻ മോദിയും ജോ ബൈഡനും

ന്യൂഡൽഹി: ആഗോള വ്യാപാര ചലനാത്മകതയെ പുനർനിർമ്മിക്കുന്നതിനുള്ള ഒരു സുപ്രധാന പ്രഖ്യാപനത്തിൽ, യു എസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ പങ്കാളികളുടെ കൂട്ടായ്മയ്‌ക്കൊപ്പം ഇന്ന് (ശനിയാഴ്ച) ഒരു തകർപ്പൻ നിർദ്ദേശം വെളിപ്പെടുത്താൻ ഒരുങ്ങുന്നു. ഈ നിർദ്ദേശം, ഇന്ത്യയും മിഡിൽ ഈസ്റ്റും തമ്മിൽ നിർണായകമായ ബന്ധം സ്ഥാപിക്കുന്ന വിപുലമായ ഒരു ഷിപ്പിംഗ് റൂട്ടിന്റെ രൂപരേഖ നൽകുമെന്നു മാത്രമല്ല, അത് യൂറോപ്പിലേക്കും വ്യാപിക്കും. വരാനിരിക്കുന്ന ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിയിൽ അനാച്ഛാദനം നടത്താനാണ് ഉദ്ദേശിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യൂറോപ്യൻ യൂണിയൻ, മറ്റു ജി 20 അംഗ രാജ്യങ്ങൾ എന്നിവയെ തന്ത്രപരമായി ഉൾക്കൊള്ളുന്ന ഒരു സംയോജിത ഷിപ്പിംഗ്, റെയിൽവേ ഗതാഗത ഇടനാഴി സ്ഥാപിക്കുന്നതിന് ഈ ദർശനപരമായ കരാർ വിഭാവനം ചെയ്യുന്നു. യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ…