‘അറിവുത്സവം’ തലവടി ഉപജില്ലാതല മത്സരം നടന്നു

തലവടി: അറിവുത്സവം ഉപജില്ലാതല മത്സരം തലവടി ബി ആർ സി യിൽ വെച്ച് നടന്നു. ഉപ ജില്ലാ കൺവീനർ ഇ കെ ജോസ് അദ്ധ്യക്ഷത വഹിച്ചു . തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഉത്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസഡർ ഡോ. ജോൺസൺ വി ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, പഞ്ചായത്ത് മെമ്പർ വിനോദ് മത്തായി, എ കെ എസ് ടി യു സംസ്ഥാന കൗൺസിൽ അംഗം ഷിഹാബ് നൈന, പ്രകാശ് വരിക്കോലിൽ, പാർവ്വതി ടീച്ചർ, കെ.സി സന്തോഷ് എടത്വ എന്നിവർ പ്രസംഗിച്ചു.

പൊതു വിദ്യാലയങ്ങളിലെ എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിജയികളായവർ:

എൽ പി വിഭാഗം – ഒന്നാം സ്ഥാനം അൻസു വർഗീസ് (എടത്വ സെന്റ് അലോഷ്യസ് എൽ പി എസ്), രണ്ടാം സ്ഥാനം അനാമിക സജി ( സെന്റ് മേരീസ് എൽ പി എസ്), മൂന്നാം സ്ഥാനം ഹെലൻ റോണി (സെന്റ് ജോർജ് എൽ പി എസ് മുട്ടാർ ) എന്നിവര്‍ നേടി.

യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം അനഘ ജിമ്മി (തകഴി ടി എസ് എസ് ജി യു പി എസ് ), രണ്ടാം സ്ഥാനം സൂര്യലക്ഷ്മി ശ്രീകുമാർ, (കെ കെ പി എസ് ജി എച്ച് എസ് ,കരുമാടി), മൂന്നാം സ്ഥാനം ശ്രേയ ശ്രീകുമാർ (തലവടി എ ഡി യുപി എസ്) എന്നിവർ കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലക്ഷ്മി വി, (ആനപ്രമ്പാൽ എം ടി എസ് എച്ച് എസ് ) രണ്ടാം സ്ഥാനം കാർത്തിക് എസ് കൃഷ്ണ (പച്ച എൽ എം എച്ച് എസ് എസ് ), മൂന്നാം സ്ഥാനം അയന റോഷൻ കളത്തിൽ (ആനപ്രമ്പാൽ എം ടി എസ് എച്ച് എസ് ) എന്നിവർ കരസ്ഥമാക്കി.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം ബിനു ജാസ്മിൻ,രണ്ടാം സ്ഥാനം എം. എൻ പ്രാർത്ഥന(ജി എച്ച് എസ് എസ് തലവടി), മൂന്നാം സ്ഥാനം ആദർശ് പ്രമാദൻ ( തകഴി ഡി ബി എച്ച് എസ് എസ് ) എന്നിവർ നേടി.സമാപന സമ്മേളനത്തിൽ ഡോ. ജോൺസൺ വി ഇടിക്കുള വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു. സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News