പരസ്യരഹിത ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ എഫ്ബിക്കായി മെറ്റാ ഉപയോക്താക്കളിൽ നിന്ന് പ്രതിമാസം 14 ഡോളർ ഈടാക്കും

സാൻ ഫ്രാൻസിസ്കോ : യൂറോപ്പിൽ പരസ്യരഹിത ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് ആക്‌സസ് ചെയ്യുന്നതിന് $14 ഈടാക്കാൻ മെറ്റാ പദ്ധതിയിടുന്നതായി റിപ്പോർട്ട്. യൂറോപ്പിലെ ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാമും ഫെയ്‌സ്ബുക്കും ആക്‌സസ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് പ്രതിമാസം $17 എന്ന നിരക്കിൽ കോംബോ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യൂറോപ്യൻ പൗരന്മാരുടെ സമ്മതമില്ലാതെ പരസ്യങ്ങൾ ടാർഗെറ്റു ചെയ്യുന്നതിന് മാർക്ക് സക്കർബർഗ് വ്യക്തിഗത ഡാറ്റ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ആഗ്രഹിക്കുന്ന EU റെഗുലേറ്റർമാരോട് Meta വിലനിർണ്ണയം നടത്തുന്നതായി റിപ്പോർട്ടുണ്ട്. “ഈ മാസാവസാനത്തോടെ ബ്ലോക്കിന്റെ ഉപയോക്താക്കൾക്ക് മൂന്ന് ഓപ്ഷനുകൾ ഉണ്ടായിരിക്കും: പണമടയ്ക്കുക, സൗജന്യമായി ഉപയോഗിക്കുക, എന്നാൽ വ്യക്തിഗത പരസ്യങ്ങൾ അംഗീകരിക്കുക, അല്ലെങ്കിൽ ഉപേക്ഷിക്കുക, രണ്ടാമത്തേത് വളരെ പ്രലോഭിപ്പിക്കുന്നതായി തോന്നുന്നു,” റിപ്പോർട്ടില്‍ പരാമർശിച്ചു. സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി പണമടയ്‌ക്കുന്നവർ പരസ്യങ്ങൾ കാണില്ല. അതേസമയം, മെറ്റായും യൂറോപ്യൻ യൂണിയനിൽ പരസ്യങ്ങളുള്ള ആപ്പുകളുടെ സൗജന്യ പതിപ്പുകൾ നൽകുന്നത് തുടരും. മെറ്റയുടെ സാമ്പത്തിക തന്ത്രത്തെ വെല്ലുവിളിച്ച…

കബറിടത്തില്‍ കണ്ട സത്യം (ലേഖനം): ലാലി ജോസഫ്

വിട വാങ്ങിയ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രിയുടെ കബറിടത്തില്‍ ഇപ്പോഴും ജനപ്രവാഹം ആണ് എന്നുള്ളത് വാര്‍ത്തകളില്‍ കൂടി അറിയുവാന്‍ സാധിച്ചു. അപ്പോള്‍ മുതല്‍ എനിക്കും അവിടം സന്ദര്‍ശിക്കണമെന്നുള്ള ആഗ്രഹം തോന്നി തുടങ്ങി. ആഗസ്റ്റ് 30ാം തീയതി ഏകദേശം വൈകിട്ട് ആറ് മണിയോടുകൂടി പുതുപള്ളിയില്‍ എത്തി. ഒരുപാട് വണ്ടികള്‍ അവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. കടകളിലും നല്ല തിരക്കുകള്‍ കാണപ്പെട്ടു. ചില കടകള്‍ ഒരു പെരുന്നാളിനു വേണ്ടി താല്‍ക്കാലികമായി കെട്ടിയതു പോലെ കാണപ്പെട്ടു. പടികള്‍ കയറി മുകളില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ എത്തി ചേര്‍ന്നു. അവിടെ നിന്ന് കുറച്ചുകൂടി മുന്‍മ്പോട്ടു പോയാല്‍ കബറിടത്തില്‍ എത്തി ചേരാം. ഞാന്‍ ചെല്ലുന്നത് അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞതിന്‍റെ 43ാം ദിവസമാണ്. വെള്ളതുണി മുകളില്‍ വിരിച്ച് നീളത്തില്‍ കെട്ടിയ പന്തല്‍ ഇപ്പോഴും അഴിച്ചു മാറ്റാതെ അവിടെ തന്നെയുണ്ട്. വാര്‍ത്തകളില്‍ വായിച്ചതുപോലെ തന്നെ കബറിടത്തിന് ചുറ്റും നിറയെ…

ഫോമാ അവയവദാന ബോധവത്കരണ പ്രചാരണം ഫാ. ഡേവിഡ് ചിറമ്മേൽ ഉദ്ഘാടനം ചെയ്യ്തു

ന്യൂജേഴ്‌സി : ഫോമായുടെ അവയവദാന ബോധവത്കരണ പ്രചാരണം കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ ഫാ. ഡേവിഡ് ചിറമ്മേൽ സെപ്റ്റബർ 13-ാം തിയതി ന്യൂജേഴ്‌സിയിൽ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യ്തു. പ്രചാരണ ഏകോപകയും ജീവിച്ചിരിക്കുന്ന ദാതാവുമായ സുനിതാ അനീഷ് സംഘടിപ്പിച്ച ചടങ്ങിൽ ഫോമാ എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളും, ഫോമായുടെ അഭ്യുദയകാംക്ഷികളും, മറ്റ് പ്രമുഖ മലയാളികളും നേരിട്ടും വീഡിയോ കോൺഫറന്‍സ് വഴിയായും പങ്കെടുത്തു. ഫോമാ ജോയിന്റ് സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ സ്വാഗത പ്രസംഗം നടത്തി. നിങ്ങളുടെ ജീവിതം എത്ര പേരെ സ്വാധീനിച്ചിട്ടുണ്ട്? നിങ്ങൾ മരിച്ചാൽ ആരു കരയും? തുടങ്ങി അഗാധമായ ചിന്തകളെ നർമ്മത്തിൽ ചാലിച്ച് ചിറമേൽ അച്ചൻ അവതരിപ്പിച്ചപ്പോൾ പങ്കെടുത്ത ഓരോരുത്തരും അതൊരു തിരിച്ചറിവിന്റെ അനുഭവമായി എന്ന് അഭിപ്രായപ്പെട്ടു, പുതിയ ആളായിട്ടാണ് തിരികെ പോകുന്നത് എന്നും വളരെ ഊർജം പ്രദാനം ചെയ്ത ഒരു ഒരു അനുഭവമായിരുന്നു ചിറമേൽ അച്ചന്റെ…

കലാവേദി യുഎസ്എ യുടെ കരുണസ്പർശം

ന്യൂയോർക്ക് : കലാവിഷ്കാരത്തോടൊപ്പം കരുതലിന്റെയും കരുണയുടെയും വാതിൽതുറക്കുന്ന കർമ്മ പദ്ധതികളിൽ കലാവേദി യൂഎസ്എ വീണ്ടും പങ്കാളിയായി. കഴിഞ്ഞ ജൂൺ മാസത്തിൽ ന്യൂയോർക്കിൽ നടത്തിയ സംഗീത നിശ, അമേരിക്കയിൽ ജനിച്ചുവളരുന്ന മലയാള തലമുറയിലെ പുതിയ കുരുന്നുകളെ പ്രോത്സാഹപ്പിക്കുന്ന പരിപാടിയായി മാറി. മണിക്കൂറുകൾ നീണ്ടു നിന്ന സംഗീത പരിപാടികൾ ആവിഷ്‌കാരംകൊണ്ടും ആലാപനം കൊണ്ടും ശ്രദ്ധേയമായ പുതിയ കാൽവെയ്പു നടത്തി. സംഗീത നിശയിൽനിന്നും ശേഖരിച്ച നന്മ പങ്കുവെക്കാൻ, അവ അർഹമായ കരങ്ങളിൽ ഏൽപ്പിക്കുന്ന ശ്രമത്തിലും മാതൃകകാട്ടി കലാവേദി. കർമ്മഭൂമിയായ അമേരിക്കയിൽ തന്നെ കരുണയുടെ വിത്തുകൾപാകി. ഒരു സ്കീയിങ് ആക്‌സിഡന്റിൽ ശരീരം തളർന്നുപോയ അമേരിക്കൻ യുവതിക്ക് കരുണയുടെ കരങ്ങൾ നീട്ടി. ന്യൂയോർക്കിലെ ഗ്ലെൻകോവ് സിറ്റി മേയർ പമേല പൻസെൻബെക്ക് കലാവേദിക്കുവേണ്ടി തുക കൈമാറി. ഫാദർ ഡേവിസ് ചിറമേൽ നേതൃത്വം നൽകുന്ന കുട്ടികളുടെ ചികിത്സാ പദ്ധതികൾക്കായും കലാവേദിയുടെ മിഴികൾ തുറന്നു. ഇത്തരം ഒരു പരിപാടിയിൽ…

യുണൈറ്റഡ് ക്രിസ്റ്റ്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കെസ്റ്റർ ഭക്തിഗാന സന്ധ്യ അരങ്ങേറി

ന്യൂയോർക്ക് : കെസ്റ്റർ ശ്രെയ ഭക്തിഗാനവിരുന്ന് ന്യൂ യോർക്ക് വാലി സ്ട്രീമിലുള്ള ഗേറ്റ് വേ ക്രിസ്ത്യൻ സെൻററിൽ അരങ്ങേറി. യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ, ഗ്ലോബൽ കൊല്ലീഷൻ & ബോഡി വർക്കിന്റെ സഹകരണത്തോടെ സെപ്റ്റംബർ 23 നായിരുന്നു ഭക്തിഗാനവിരുന്ന് അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ടത്. കാലാവസ്ഥ അനുകൂലമല്ലായിരുന്നിട്ടും നിറഞ്ഞു കവിഞ്ഞ സദസിൽ നിഞ്ചയിച്ച സമയത്തു തന്നെ പ്രോഗ്രാം ആരംഭിച്ചു. പ്രോഗ്രാം എം സി, ഡോ. ഷെറിൻ എബ്രഹാമിന്റെ ആമുഖഭാഷണത്തോടെ പാസ്റ്റർ ജോർജ് എബ്രഹാമിന്റെ ( ന്യൂ യോർക് ക്രിസ്ത്യൻ പ്രയർ സെന്റർ) പ്രാർഥനയോടെ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഡിവൈൻ മ്യൂസിക്ക് ഡയറക്ടറും യൂണൈറ്റഡ് ക്രിസ്റ്റിയൻ ചാരിറ്റബിൾ ഓർഗ്ഗനൈസേഷൻ പ്രസിഡന്റ് ലാജി തോമസ് സ്വാഗത പ്രഭാഷണംനടത്തി. തുടർന്ന് മുഖ്യാതിഥിയായി പങ്കൈടുത്ത റവ. ഷാജി കൊച്ചുമ്മൻ (സെന്റ് തോമസ് എക്കുമെനിക്കൽ ഫെഡറേഷൻ പ്രസിഡന്റ്ും ലോംഗ് ഐലൻഡ് എം.ടി.സി വികാരി) പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.…

പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് ഡാളസിൽ സ്വീകരണം

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് ഡാളസിൽ സ്വീകരണം നൽകുന്നു. ഒക്ടോബർ 15ന് വൈകിട്ട് ആറുമണിക്ക് ഡാലസിൽ ഉള്ള സെന്റ് പോൾസ് മാർത്തോമ ചർച്ച് സ്വീകരണത്തിന് ആതിഥേയത്വം വഹിക്കും. ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിലാണ് പരിശുദ്ധ ബാവയ്ക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. സെന്റ് പോൾസ് മാർത്തോമ ചർച്ച്‌ വികാരി, റവ. ഷൈജു സി ജോയിയുടെ അധ്യക്ഷതയിലുള്ള കമ്മറ്റി സ്വീകരണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു .ഡാളസിൽ ഉള്ള വിവിധ സഭകളിലെ പട്ടക്കാരും സ്വീകരണത്തിന്റെ വിജയത്തിനായി കമ്മിറ്റയോട് ചേർന്ന് പ്രവർത്തിക്കുന്നു. സമ്മേളനത്തിലക്ക് ഏവരുടെയും പ്രാർത്ഥനാ പൂർവ്വമായ സാന്നിധ്യം ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ സെക്രട്ടറി, ഷാജി രാമപുരം അഭ്യർത്ഥിച്ചു.

മാര്‍ത്തോമ്മാ സഭയുടെ റമ്പാന്‍ന്മാരായി നിയോഗിതരായവരെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം അനുമോദിച്ചു

ന്യൂയോർക്ക് : മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയിലെ നിയുക്ത ബിഷപ്പുന്മാരായ റവ. സജു സി. പാപ്പച്ചന്‍, റവ. ഡോ. ജോസഫ് ഡാനിയേല്‍, റവ. മാത്യു കെ. ചാണ്ടി എന്നിവർ ഒക്ടോബര്‍ 2 ന് രാവിലെ 8 മണിക്ക് റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് നടന്ന റമ്പാന്‍ നിയോഗ ശുശ്രൂഷയിലൂടെ റമ്പാന്‍ സ്ഥാനത്തേക്ക് പ്രവേശിച്ചു. ഇവരെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം അനുമോദിച്ചു. ഭദ്രസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലിക്സിനോസ് ചടങ്ങിൽ സഹ കാർമ്മികത്വം വഹിക്കുകയും, ഭദ്രാസനത്തിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. മലങ്കര മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തായുടെ നേതൃത്വത്തിൽ നടന്ന ശുശ്രുഷയിൽ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ കാര്‍മ്മികത്വം വഹിച്ചു. ഡോ. ജോസഫ് മാര്‍ ബർന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ, ബിഷപ്പുന്മാരായ തോമസ് മാര്‍ തിമോഥിയോസ്, ഡോ.…

ഹൂസ്റ്റൺ എക്യൂമെനിക്കൽ ബൈബിൽ ക്വിസ് 2023 – സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ടീം ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ സെപ്തംബര്‍ 24 നു ഞായറാഴ്ച ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തിയ എക്യൂമെനിക്കൽ ബൈബിൾ ക്വിസ് മത്സരത്തിൽ സെന്റ് മേരീസ്’ സിറിയൻ ഓർത്തഡോൿസ് ചർച്ച് ടീം ഒന്നാം സ്ഥാനം നേടി എക്യൂമെനിക്കൽ ട്രോഫി കരസ്ഥമാക്കി.. ഹൂസ്റ്റണിലെ 11 ദേവാലയങ്ങളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടൂത്തത്. സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച്ച്‌ ടീം രണ്ടാം സ്ഥാനവും സെന്റ് ജോൺസ് ക്നാനായ ഓർത്തഡോൿസ് ചർച്ച്‌ ടീം മൂന്നാം സ്ഥാനവും നേടി ട്രോഫികൾ സ്വന്തമാക്കി. ഹൂസ്റ്റൺ സൈപ്രസ് സെന്റ് തോമസ് മാത്തോമാ ഇടവക വികാരി റവ. സോനു വർഗീസ് ക്വിസ് മാസ്റ്ററായി മത്സരങ്ങൾ നിയന്ത്രിച്ചു. ക്വിസ് മത്സരത്തിന്റെ സുഗമമമായ നടത്തിപ്പിന് വേണ്ടി ഐസിഇസിഎച്ച് സെക്രട്ടറി ആൻസി ശാമുവേൽ, ട്രഷറർ രാജൻ അങ്ങാടിയിൽ, സ്പോർട്സ് കൺവീനർ നൈനാൻ വീട്ടിനാൽ, ഡോ.…

സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം വൻ വിജയം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുമായ മലയാളികളുടെ കുടുംബ സംഗമം സെപ്തംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ സെന്റ് വിൻസന്റ് ഡി പോൾ പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. സൈബി വർഗീസ്, സെൽവി കുര്യൻ, സോനു ജയപ്രകാശ്, റേച്ചൽ ചാക്കോ, ഡെയിസി സാം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ദിവ്യാ ശർമ്മയുടെ പ്രാർത്ഥനാ ഗാനവും അമേരിക്കൻ ദേശീയഗാനത്തോടെയും ചടങ്ങുകൾ സമാരംഭിച്ചു. പ്രസിഡന്റ് അരുൺ അച്ചൻകുഞ്ഞ് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് പ്രസംഗിക്കുകയും തന്നോടൊപ്പം പ്രവർത്തിച്ച എല്ലാ ഭാരവാഹികളെയും അനുമോദിക്കുകയും നന്ദി പറയുകയും ചെയ്തു. സെക്രട്ടറി റിനോജ് കോരുത് ഈ വർഷത്തെ പ്രവർത്തനത്തെക്കുറിച്ച് ഒരു അവലോകനം നടത്തുകയും എംസിയായ ജയപ്രകാശ് നായരെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറർ ജേക്കബ്ബ് ചാക്കോ കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് പാർവതി പ്രേം…

ആരാധകരിലേക്ക് സർപ്രൈസ് അപ്ഡേറ്റ് : ലിയോ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്ക്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. റിലീസ് ചെയ്ത രണ്ടു ലിറിക്‌ വിഡിയോയും പ്രേക്ഷകരിൽ തരംഗമായി മാറിക്കഴിഞ്ഞ ശേഷം അണിയറപ്രവർത്തകരുടെ സർപ്രൈസ് അപ്ഡേറ്റ് ഇന്നായിരുന്നു. ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്കെത്തും. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം ലിയോ ഒക്ടോബർ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ്…