മലപ്പുറം: താനൂർ പോലീസ് സ്റ്റേഷനിൽ പ്രതി മരിച്ച സംഭവത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടു വരുവാൻ നിഷ്പക്ഷ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പ്രതിയുടെ ശരീരത്തിൽ അടികൊണ്ട പാടുകൾ ഉണ്ടായിരുന്നു എന്നുവരുമ്പോൾ മരണകാരണം പോലീസ് മർദ്ദനം ആണോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. ഏതു പ്രതികൾക്കും നിയമവ്യവസ്ഥ അംഗീകരിച്ചു കൊടുക്കുന്ന ഒന്നാണ് മനുഷ്യാവകാശം. അത് നിഷേധിക്കപ്പെടുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലന്നും എക്സിക്യൂട്ടീവ് വിലയിരുത്തി. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനൽ സെക്രട്ടറി കെ വി സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ഖാദർ അങ്ങാടിപ്പുറം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫ്അലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.
Year: 2023
Union Coop: Back-to-School Campaigns Will Revive‘Retail’
The popular campaign will not only boost the retail sector but will increase footfall to shopping centers during the ‘August’ month Dubai, UAE: Union Coop confirmed that retail markets, sales outlets, and shopping centers will witness significant demand during the month of August due to the ‘Back-to-School’ campaigns that are currently being prepared by sales outlets. They expect sales to grow as usual during this month as every year, attributing to the end of annual vacations and the return from holidays, as well as the preparations for the new academic year.…
വിമൻ ജസ്റ്റിസ് സ്ഥാപക ദിനാചരണം
മലപ്പുറം: വിമൻ ജസ്റ്റിസ് സ്ഥാപക ദിനമായ ജൂലൈ 20 സംസ്ഥാന തലത്തിൽ “നീതിയുടെ സ്ത്രീ പക്ഷം പോരാട്ടത്തിന്റെ നാലാണ്ട് ” എന്ന തലക്കെട്ടിൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന പരിപാടികളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും വ്യത്യസ്ത പരിപാടികൾ നടത്തി. ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തി. മലപ്പുറം കുന്നുമ്മൽ പരിസരത്ത് കർക്കിടക കഞ്ഞി വിതരണം ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് രക്തദാനം നടത്തി. എടവണ്ണ എ എം യു പി സ്കൂളിൽ ഔഷധത്തോട്ടം നിർമ്മിച്ചു നൽകി. കരുവാരക്കുണ്ട് , വേങ്ങര, ഊരകം പഞ്ചായത്തുകൾ പെയിൻ & പാലിയേറ്റിവ് വൃത്തിയാക്കൽ എടയൂർ കൃഷി ഭവൻ പരിസരം അരീക്കോട് റോഡ് വൃത്തിയാക്കൽ, തടപ്പറപ്പ് കരിയാരം കോളനി നിവാസികളോടൊപ്പം ഉച്ചഭക്ഷണവും ആരോഗ്യ ക്ലാസ്സും, സൽവ കെയറിലെ അന്തേവാസികൾക്കൊപ്പം ഒരു സായാഹ്നം, പ്രമുഖ വ്യക്തികളെ കണ്ട് വിമൻ ജസ്റ്റിസിനെ പരിചയപ്പെടുത്തൽ തുടങ്ങി വ്യത്യസ്തങ്ങളായ…
രാഹുൽ ഗാന്ധി മാനനഷ്ടക്കേസ്: ഹൈക്കോടതി ഇടക്കാലാശ്വാസം സെപ്റ്റംബർ 26 വരെ നീട്ടി
മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ബോംബെ ഹൈക്കോടതി ഇടക്കാലാശ്വാസം നീട്ടി നൽകി. സെപ്തംബർ 26 വരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകുന്നതിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളന്മാരുടെ കമാന്‍ഡര്‍’ എന്ന് പരാമർശിച്ച അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് കോടതി തനിക്ക് അയച്ച സമൻസ് രാഹുല്‍ ചോദ്യം ചെയ്തു. എന്നാല്‍, അടുത്തിടെ നടന്ന ഒരു വിചാരണയ്ക്കിടെ, ജസ്റ്റിസ് എസ് വി കോട്‌വാളിന്റെ സിംഗിൾ ബെഞ്ച് ഈ വിഷയം പരിഗണനയ്ക്കെടുത്തില്ല. 2021 നവംബറിൽ നൽകിയിരുന്ന ഹര്‍ജിയിലാണ് സെപ്റ്റംബർ 26 വരെ രാഹുൽ ഗാന്ധിക്ക് ഇടക്കാലാശ്വാസം നീട്ടി നൽകിയത്. 2018 സെപ്തംബർ 20 ന് ബിജെപി മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി അംഗമായ മഹേഷ് ശ്രീശ്രീമലാണ് ആദ്യം പരാതി നൽകിയത്. ജയ്പൂരിലും പിന്നീട് അമേഠിയിലും ഒരു…
ആർത്തവ സമയത്ത് ചെയ്യുന്ന ഇത്തരം തെറ്റുകൾ കൂടുതൽ മുടി കൊഴിച്ചിലിന് കാരണമാകും
ആർത്തവ സമയത്തെ ഹോർമോൺ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ മുടികൊഴിച്ചിൽ ബാധിക്കാം. ആർത്തവവും മുടികൊഴിച്ചിലും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും, ആർത്തവസമയത്ത് ചെയ്യുന്ന ചില തെറ്റുകൾ അല്ലെങ്കിൽ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ മുടികൊഴിച്ചിൽ വർദ്ധിപ്പിക്കും. ഒഴിവാക്കേണ്ട ചില തെറ്റുകൾ ഇതാ: ആർത്തവ സമയത്ത് ശരിയായ മുടി സംരക്ഷണം: ആർത്തവ സമയത്ത്, ഹോർമോൺ വ്യതിയാനങ്ങൾ നിങ്ങളുടെ മുടിയെ കൂടുതൽ സെൻസിറ്റീവ് ആക്കും. മുടി കഴുകുമ്പോഴും ബ്രഷ് ചെയ്യുമ്പോഴും സ്‌റ്റൈൽ ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. വലിച്ചിടുന്നതും വലിക്കുന്നതും ഒഴിവാക്കാൻ വിശാലമായ പല്ലുള്ള ചീപ്പ് ഉപയോഗിക്കുക, പ്രത്യേകിച്ച് നിങ്ങളുടെ മുടി കൂടുതൽ ദുർബലമാകുമ്പോൾ. പോഷകാഹാരക്കുറവ്: ആർത്തവസമയത്ത്, ചില സ്ത്രീകൾക്ക് കനത്ത രക്തസ്രാവം അനുഭവപ്പെടാം, ഇത് ഇരുമ്പിന്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകും. ഇരുമ്പിന്റെ കുറഞ്ഞ അളവ് മുടി കൊഴിച്ചിലിന് കാരണമാകും. ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ഇരുമ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ഉറപ്പാക്കേണ്ടത്…
ദേശീയപാതയോര സേവനങ്ങൾ ശക്തിപ്പെടുത്താൻ ടെലികോം നെറ്റ്‌വർക്ക്: വികെ സിംഗ്
ന്യൂഡൽഹി: മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിൽ ദേശീയ പാതകളിലെ ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയുടെ പ്രധാന പങ്ക് എടുത്തുകാട്ടി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, സിവിൽ ഏവിയേഷൻ സഹമന്ത്രി വികെ സിംഗ്. ദേശീയ പാതയോരങ്ങളിൽ തടസ്സമില്ലാത്ത മൊബൈൽ ഫോൺ ശൃംഖല ഉറപ്പാക്കുന്നതിന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവുമായി (എംഒആർടിഎച്ച്) സഹകരിച്ച് പ്രവർത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ നേട്ടങ്ങളെ വി കെ സിംഗ് പ്രശംസിച്ചു. ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് 4G കവറേജ് വിപുലീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, അങ്ങനെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും 4G സേവനങ്ങൾ എത്തുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതാകട്ടെ, റോഡ് ശൃംഖലയ്ക്ക് കാര്യമായ പ്രയോജനം നൽകുകയും അപകടങ്ങളും അപകടങ്ങളും തടയുന്നതിന് സംഭാവന നൽകുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ 5G നെറ്റ്‌വർക്ക് വിപുലീകരണത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ചുള്ള ആവേശകരമായ അപ്‌ഡേറ്റുകളും മന്ത്രി പങ്കിട്ടു. വെറും അഞ്ച് മാസത്തിനുള്ളിൽ ഏകദേശം 1…
91 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ
സിഡ്നി: 25 വർഷത്തിനിടെ 1623 ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്ത പ്രതിയെ ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു. 45 കാരനായ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തെ മൂന്ന് നഗരങ്ങളിൽ ശിശു സംരക്ഷണ ഓഫീസറായിരുന്നുവെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. 91 പെൺകുട്ടികളെയാണ് പ്രതി ബലാത്സംഗം ചെയ്തത്. ഓസ്‌ട്രേലിയയിലെ നിയമമനുസരിച്ച് പ്രതിക്കെതിരെ വിവിധ വകുപ്പുകളിൽ കുറ്റം ചുമത്തിയിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 2014 ലാണ് പോലീസിന് ആദ്യമായി സൂചനകള്‍ ലഭിച്ചത്. എന്നാൽ, ഇപ്പോഴാണ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് ആയിരക്കണക്കിന് കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ചില റീലുകളും കണ്ടെടുത്തിട്ടുണ്ട്.
ആളു മാറി അറസ്റ്റു ചെയ്ത് നാലാം വര്‍ഷം കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞു; 84 കാരിയെ കോടതി വെറുതെ വിട്ടു
പാലക്കാട്: ‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക’ എന്ന പഴമൊഴി അന്വര്‍ത്ഥമാക്കി പോലീസ്. പാലക്കാടാണ് സംഭവം നടന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതിക്ക് പകരം 84കാരിയായ ഭാരതിയമ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്മൂലം അവര്‍ക്ക് നാല് വർഷത്തോളം കോടതിയിൽ കയറിയിറങ്ങേണ്ടി വന്നു. നീണ്ട നിയമ യുദ്ധത്തിനൊടുവിൽ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി വെറുതെ വിട്ടു. പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പിഴവ് പറ്റിയതെന്നു പറയുന്നു. 1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളിക്കാട് സ്വദേശി രാജഗോപാലിൻറെ വീട്ടുജോലിക്കാരിയായിരുന്ന ഭാരതി എന്നു പേരുള്ള സ്ത്രീ അവരുടെ വീടു കയറി ആക്രമിച്ചു എന്നായിരുന്നു കേസ്. 1998 ൽ നടന്ന കേസാണിത്. വീട്ടുകാരുമായി പ്രശ്‌നം ഉണ്ടാക്കിയ ഇവർ അസഭ്യം പറയുകയും ചെടിച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തിൽ ഭാരതിയെ പോലീസ് അന്ന് അറസ്റ്റ് ചെയ്‌തെങ്കിലും ഇവർ പിന്നീട്…
ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് യുവജന റിട്രീറ്റ് ആഗസ്ത് 5നു
മെസ്ക്വിറ്റ്(ഡാളസ് ): ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് യുവജന റിട്രീറ്റ് സംഘടിപ്പിക്കുന്നു- ക്രിസ്തുവിൽ ഏകത്വം ആഘോഷിക്കുന്നു ആഗസ്ത് 5 ശനിയാഴ്ച രാവിലെ 9:30 മുതൽ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിലാണ് യുവജന റിട്രീറ്റ് സംഘടിപ്പിക്കുന്നത് . യുവാക്കളുടെ ആത്മീയ സമ്പുഷ്ടീകരണത്തിനുള്ള വിവിധ പരിപാടികൾ സമ്മേളനത്തിൽ ഉണ്ടാകും. “ക്രിസ്തുവിൽ ഏകത്വം ആഘോഷിക്കുന്നു” എന്ന വിഷയത്തെ ആസ്പദമാക്കി റവ സോനു സ്കറിയാ വര്ഗീസ് മുഖ്യ പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് : റവ ഷൈജു സി ജോയ് 469 439 7398, ഷാജി രാമപുരം 972 261 4221 , ജസ്റ്റിൻ പാപ്പച്ചൻ 469 655 2254
ഡാളസിൽ അന്തരിച്ച തോമസ് വർഗീസിന്റെ മെമ്മോറിയൽ സർവീസ് ആഗസ്റ്റ് 4 ന്
ഗാർലന്റ് (ഡാളസ്): ഡാളസിൽ അന്തരിച്ച തോമസ് വർഗീസിന്റെ മെമ്മോറിയൽ സർവീസ് വെള്ളിയാഴ്ച ആഗസ്റ്റു 4 നും ഫ്യൂണറൽ സർവീസ് ശനിയാഴ്ച ആഗസ്റ്റ് അഞ്ചിനും നടത്തപ്പെടും. ഡാളസിലെ ആദ്യകാല മലയാളികളിൽ ഒരാളായ തോമസ് വർഗീസ് (82) ദീർഘ വർഷങ്ങൾ ഡാളസ് പാർക്ക് ലാന്റ് ഹോസ്പിറ്റൽ ഓഫീസിലും സിറ്റി ഓഫ് ഡാളസിലും ജോലി ചെയ്തിരുന്നു. ഭാര്യ: അന്നമ്മ വർഗീസ് (ബേബിയമ്മ) മക്കൾ: എബി, ആനി, ആൽവിൻ മരുമക്കൾ: നീതു. ജെയിംസ്, ലീന കൊച്ചു മക്കൾ: യെശയ്യാ, ആദം, ജാസ്മിൻ, ജൂലിയ, ജോയ്, ആരോൺ, തിയോഡോർ, ലിഡിയ സഹോദരങ്ങൾ: മറിയാമ്മ ജോർജ്, പാസ്റ്റർ ജോർജ് വർഗീസ്, സാം വർഗീസ്, ജോസ് വർഗീസ് . (എല്ലാവരും ഡാളസ് നിവാസികളാണ്) ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജിന്റെ മാതൃ സഹോദരനാണ് പരേതൻ. സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ: മെമ്മോറിയൽ…
