പ്രഭാസിന്റെ റൊമാന്റിക് ഹൊറർ ചിത്രം “രാജാസാബ്”, ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പൊങ്കൽ, സംക്രാന്തി ഉത്സവദിവസത്തിൽ പ്രഭാസിന്റെ പുതിയ ചിത്രം രാജാസാബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു തെരുവീഥിയിൽ പടക്കം പൊട്ടുന്ന വർണാഭമായ പശ്ചാത്തലത്തിൽ കറുത്ത ഷർട്ടും വർണാഭമായ ധോത്തിയും ധരിച്ച പ്രഭാസിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മാരുതിയാണ്. രാജാ സാബ് എന്ന കഥാപാത്രമായി പ്രഭാസ് എത്തുന്ന ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മാണം ടി.ജി.വിശ്വപ്രസാദ് നിർവഹിക്കുന്നു. വിവേക് ​​കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീത സംവിധായകൻ. രാജാസാബ് ചിത്രത്തിനെക്കുറിച്ച് മാരുതി പറഞ്ഞത്‌ ഇപ്രകാരമാണ് “രാജാ സാബ്” ഇന്നുവരെയുള്ള എന്റെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. പ്രഭാസുമായും പീപ്പിൾ മീഡിയ ഫാക്ടറിയുമായും സഹകരിക്കുന്നത് ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എനിക്ക് അഭിമാനവും ആവേശവുമാണ്. ഞങ്ങളുടെ പ്രേക്ഷകർക്ക് ഒരു ഗംഭീരമായ ഹൊറർ അനുഭവം നൽകാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ഹൊറർ…

ഇമ്മാനുവൽ മാർത്തോമാ ചർച്ചിൽ വച്ച് നടന്ന “ഹോപ്പ് ക്രിസ്മസ്” ആഘോഷം വർണ്ണാഭമായി

ഹൂസ്റ്റൺ: ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഹൂസ്റ്റൺ, ഹെവൻസ് ഓൺ പ്രഷ്യസ് ഐ (ഹോപ്പ്) സംഘടിപ്പിച്ച “ഹോപ്പ് ക്രിസ്മസ്” പരിപാടിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഹൃദയസ്പർശിയായ ഒരു ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച ആരാധന ശുശ്രൂഷയെ തുടർന്ന് നടന്ന പരിപാടി ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ചു, പ്രമുഖ വൈദികരുടെയും സമുദായിക നേതാക്കളുടെയും സാന്നിദ്ധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി. റവ. ഉമ്മൻ സാമുവൽ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഇമ്മാനുവൽ എം‌ടി‌സി ഗായകസംഘം “ഓ കം ഓൾ യേ ഫെയ്ത്ത്‌ഫുൾ” എന്ന ഗാനം ആലപിച്ചു, തുടർന്ന് മിസ്റ്റർ അലക്സാണ്ടർ ജേക്കബ് സ്വാഗത പ്രസംഗം നടത്തി. ഇമ്മാനുവൽ എംടിസി വികാരി റവ.ഡോ.ഈപ്പൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഇമ്മാനുവൽ മാർത്തോമ ചർച്ച് അസിസ്റ്റൻറ് വികാരി റവ.സന്തോഷ് തോമസ്, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്‌ വികാരി റവ.ഡോ.ജോബി മാത്യു ചടങ്ങിൽ മുഖ്യസ്ഥാനം അലങ്കരിച്ചു. ഹോപ്പ് സൺഡേ…

ഹൂസ്റ്റണിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരനു പൗര സ്വീകരണം ജനുവരി 19നു

ഹൂസ്റ്റൺ : ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിയിട്ടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ നേതാവും കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പ്രസിഡന്റുമായ കെ.സുധാകരൻ എംപിക്ക് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ ) ഹൂസ്റ്റൺ – ഡാളസ് ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണിൽ ഉജ്ജ്വല വരവേൽപ്പ് നൽകുന്നു. “സമരാഗ്നി സംഗമം” എന്ന് പേരിട്ടിരിക്കുന്ന സമ്മേളനം ജനുവരി 19 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ  (2411, 5th Street, Stafford, Texas 77477) വച്ചാണ് നടത്തപ്പടുന്നത്. സ്വീകരണ പരിപാടി ഉജ്ജ്വലമാക്കുന്നതിന് വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികൾ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും.ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക  സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. വാവച്ചൻ മത്തായി (ഹൂസ്റ്റൺ ചാപ്റ്റർ…

എക്സ്പാറ്റ്സ്‌ സ്പോർട്ടീവ് വെയ്റ്റ് ലോസ് ചലഞ്ചിന്‌ തുടക്കമായി

ദോഹ (ഖത്തര്‍): പ്രവാസികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി എക്സ്പാറ്റ്സ്‌ സ്പോർട്ടീവ്‌ നടത്തി വരുന്ന കിംസ്‌ ഹെൽത്ത്‌ വെയ്റ്റ് ലോസ് ചാലഞ്ചിന്റെ മൂന്നാമത് എഡിഷന്‌ തുടക്കമായി. മെഷാഫ് കിംസ് ഹെല്‍ത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്‍ എക്സ്പാറ്റ്സ്‌ സ്പോർട്ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂറിന്‌ രജിസ്ട്രേഷന്‍ കാര്‍ഡ് കൈമാറി ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. തെറ്റായ ഭക്ഷണ ക്രമത്താല്‍ ജീവിത ശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ആരോഗ്യ കാര്യത്തില്‍ സ്വയം ശ്രദ്ധ പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഇത്തരം സംരഭങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മത്സരത്തില്‍ വിജയിക്കുക എന്നതിലുപരി ഇതിലൂടെ ഒരു പുതിയ ജീവിത രീതി രൂപപ്പെടുത്തിയെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ചന്ദ്രമോഹൻ…

സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു

കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്കൂളിൽ നടന്ന സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിവിധ സെഷനുകളിലായി പ്രഗദ്ഭർ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മിറ്റി അംഗം കെ. മുഹമ്മദ് നജീബ്, മാധ്യമ പ്രവർത്തകൻ പി.കെ. നിയാസ്, മീഡിയ വൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ബെത്തുസ്സക്കാത്ത് ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന്, സോളിഡാരി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ശബീർ കൊടുവള്ളി, അൻവർ സലാഹുദ്ദീൻ, റഷാദ് വി.പി, ഫാരിസ് ഒ.കെ, തൻസീർ ലത്വീഫ്, ശാഹിൻ സി.എസ്, സാമൂഹ്യ പ്രവർത്തകൻ അഡ്വ. അമീൻ ഹസൻ, അഡ്വ. മുഫീദ്, ഇസ്മാഈൽ അഫാഫ്…

രാശിഫലം (15-01-2024 തിങ്കള്‍)

ചിങ്ങം: ജീവിതപങ്കാളിയുമായുള്ള അസ്വാരസ്യം ഇരുവര്‍ക്കും മനപ്രയാസം ഉണ്ടാക്കും. പങ്കാളിക്ക് എന്തെങ്കിലും രോഗം മൂലം വൈഷമ്യം ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമ കാര്യങ്ങളില്‍ പ്രതീക്ഷിച്ചഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളം. കന്നി: ഇന്ന് നിങ്ങള്‍ ലോകത്തിന്‍റെ നെറുകയിലാണെന്ന് തോന്നലുണ്ടാകും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ സന്തോഷവാനും തികഞ്ഞ ഉത്സാഹവാനും ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തില്‍ തികഞ്ഞ ഊഷ്‍മളതയും സഹകരണവും പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കാന്‍ സധ്യത. കുടുംബത്തില്‍നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. കഴിവ്‍ ഇന്ന് അഭിനന്ദിക്കപ്പെടാതെ പോയേക്കാം. ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ മറികടന്നേക്കാം. തുലാം: സ്വാധീനമുള്ള ഒരു സുഹൃത്ത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും. ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും.…

ഡി.എഫ്.എം.എഫ്. ട്രസ്റ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിൻറെ തിരഞ്ഞെടുപ്പുയോഗം നടന്നു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിൻറെ ചെയർമാനായി, ഓൾ ഇന്ത്യ റേഡിയോ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ബി. അശോക് കുമാറിനെയും മാനേജിങ്ങ് ഡയറക്ടറായി സതീഷ് കളത്തിലിനെയും ട്രഷററായി സാജു പുലിക്കോട്ടിലിനെയും യോഗം തിരഞ്ഞെടുത്തു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റമുണ്ടാകാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനിവാര്യം: കെഎല്‍എഫ് ചര്‍ച്ച

കോഴിക്കോട്: കൂടുതല്‍ നൂതന തൊഴിലധിഷ്ടിത കോഴ്‌സുകള്‍ അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അനിവാര്യമാണെന്ന് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയില്‍ ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.  ഫെസ്റ്റിവലില്‍ സ്വകാര്യ സര്‍വ്വകലാശാലയും ഉന്നത വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനും ഉന്നത വിദ്യാഭ്യാസ വിദഗ്ധനുമായ ടി പി ശ്രീനിവാസന്‍, പ്രശസ്ത അധ്യാപകന്‍ എന്‍ രാമചന്ദ്രന്‍, ജയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ് എന്നിവരാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രവല്‍കരണം വരുമ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലകളെ മാറ്റി നിര്‍ത്താനാകില്ലെന്ന് ടി.പി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് ഒരു പരിധിയില്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം ജിഡിപിയുടെ 9 ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റി വെക്കണമെന്നാണ്. എന്നാല്‍ ഇത് സാധിക്കാത്തതിനാല്‍, ഒരു…

ജപ്തി ഭീഷണി നേരിടുന്ന സഹോദരങ്ങൾക്ക് സുരേഷ് ഗോപിയുടെ കൈത്താങ്ങ്

പാലക്കാട്: ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച വിദ്യാര്‍ത്ഥികളായ സഹോദരങ്ങൾക്ക് സഹായഹസ്തവുമായി നടന്‍ സുരേഷ് ഗോപി രംഗത്തെത്തി. കോങ്ങാട് സ്വദേശികളായ സൂര്യകൃഷ്ണയും ആര്യ കൃഷ്ണയും ജപ്തി ഭീഷണിയിൽ വീടുവിട്ടിറങ്ങേണ്ടിവരുമെന്ന ഭീതിയിലായിരുന്നു. എന്നാല്‍, വിവരമറിഞ്ഞ നടന്‍ സുരേഷ് ഗോപി ബാങ്കിലെ കടം വീട്ടുമെന്ന ഉറപ്പ് നല്‍കിയതോടെ ആശ്വാസത്തിലാണ് ഇരുവരും. 2018ൽ ഇവർ താമസിക്കുന്ന വീട് പണിയാൻ അച്ഛൻ കൃഷ്ണൻകുട്ടി ഭൂപണയ ബാങ്കിൽ നിന്ന് രണ്ടു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ വീടിന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് അര്‍ബുദ രോഗം ബാധിച്ച് കൃഷ്ണൻകുട്ടി മരിച്ചു ഇതിനുശേഷം അമ്മ ഹോട്ടല്‍ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. എന്നാൽ മൂന്ന് വർഷം മുമ്പ് അമ്മയും മരിച്ചു. ഇതോടെ ബാങ്ക് വായ്പയുടെ തിരിച്ചടവ് അനാഥരായ മക്കളുടെ ചുമലിലായി. ഇരുവരും പ്ലസ് ടു വിദ്യാർഥികളാണ്. കൂലിപ്പണിക്കാരായ അയൽവാസികളുടെ സംരക്ഷണയിലാണ് ഇവര്‍ ജീവിക്കുന്നത്. ഇതിനിടെയാണ് വീട് ജപ്തി…

പ്രായമായവരെ അവഗണിച്ചാല്‍ ഒരു വർഷം തടവും ഒരു കോടി രൂപ പിഴയും

റിയാദ്: പ്രായമായ വ്യക്തികളെ അവഗണിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്താൽ 500,000 സൗദി റിയാൽ (1,10,48,974 രൂപ) വരെ പിഴയും ഒരു വർഷത്തെ തടവും ചുമത്തുമെന്ന് സൗദി അറേബ്യ (കെഎസ്എ) പ്രഖ്യാപിച്ചു. അറബിക് ചാനലായ അൽ ഇഖ്ബാരിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൗദി അഭിഭാഷക നൂറ അൽ വാൻഡ, വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞത്. വയോധികരുടെ പരിചരണം പ്രാഥമികമായി അവരുടെ കുടുംബങ്ങളിലാണെന്നും നൂറ അല്‍ വാന്‍ഡ പ്രസ്താവിച്ചു. ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ കോടതി ഉചിതമായ ശിക്ഷ നിശ്ചയിക്കുമെന്നും അവര്‍ പറഞ്ഞു. സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ പ്രായമായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതുവഴി, ദുർബലരായ വയോധികരുടെ പരിചരണത്തിലും സം‌രക്ഷണത്തിലും രാജ്യത്തിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നു. ആർട്ടിക്കിൾ 6-ൽ വിവരിച്ചിരിക്കുന്ന ശ്രേണിപരമായ ഘടനയ്ക്ക് അനുസൃതമായി, പാർപ്പിടവും പരിചരണവും നൽകാൻ കുടുംബാംഗങ്ങൾ ബാധ്യസ്ഥരാണെന്ന് അനുശാസിക്കുന്നു.…