അമേരിക്കന്‍ സര്‍‌വ്വകലാശാലകളിലൂടെ…. (യാത്രാ വിവരണം): പ്രൊഫ. എം പി ലളിതാ ബായ്

അമേരിക്കയിലുള്ള എന്റെ മകള്‍ വിനിയുടെ അടുത്ത് പോകുമ്പോഴെല്ലാം സഞ്ചാര പ്രിയയായ എന്നെ അവൾ പല സ്ഥലങ്ങളും കാണാൻ കൊണ്ടുപോകുന്നത് പതിവാണ്. അങ്ങനെ ഒരുപാട് അമേരിക്കൻ കാഴ്‌ചകൾ ഇതിനകം കണ്ടുകഴിഞ്ഞു. എങ്കിലും ഒരധ്യാപികയായതു കൊണ്ടാകാം എനിക്ക് ഏറെ ചാരിതാർത്ഥ്യവും അഭിമാനവും സംതൃപ്‌തിയുമെല്ലാം ഒരേ സമയത്ത് തോന്നിയത് അവിടുത്തെ ചില സർവ്വകലാശാലകൾ സന്ദർശിച്ചപ്പോഴാണ്. ബോസ്റ്റണിലെ ഹാർവർഡ് യൂണിവേഴ്‌സിറ്റി, വാഷിംഗ്‌ടൺ ഡി.സി.യിലെ ജോർജ്ജ് വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി, ന്യൂജഴ്‌സിയിലെ പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റി, റഡ്ഗേഴ്‌സ് യൂണിവേഴ്‌സിറ്റി തുടങ്ങിയ മഹാകലാലയങ്ങൾ കാണാൻ കഴിഞ്ഞു. അമേരിക്കയിലെ മാസച്യൂസെറ്റ്സ് സംസ്ഥാനത്തിൻ്റെ തലസ്ഥാനം ബോസ്റ്റൻ നഗരം പൊതുവെ അറിയപ്പെടുന്നത് സർവ്വകലാശാലകളുടെ നഗരം എന്നാണ്. ഭാഷ, സാഹിത്യം, ചരിത്രം, ശാസ്ത്രം, വൈദ്യ ശാസ്ത്രം, സംഗീതം, നൃത്തം, നാടകം, ചലച്ചിത്രം തുടങ്ങിയ എല്ലാം പഠിപ്പിക്കുന്ന വിശ്വവിദ്യാലയങ്ങൾ നിരവധിയാണിവിടെ. കായലും കടലും പുണർന്നു കിടക്കുന്ന ഈ നഗരം തുറമുഖ നഗരമെന്ന നിലയിലും പ്രസിദ്ധം. അമേരിക്കൻ…

എം‌പോക്സിനുള്ള ആദ്യ ഡയഗ്നോസ്റ്റിക് പരിശോധനയ്ക്ക് ഡബ്ല്യു എച്ച് ഒ അംഗീകാരം നല്‍കി

വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടന (WHO) മുമ്പ് മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന എം‌പോക്സിന്റെ (Mpox) ആദ്യത്തെ ഡയഗ്നോസ്റ്റിക് പരിശോധനയ്ക്ക് അംഗീകാരം നൽകി. 30,000-ലധികം അണുബാധകളും 800 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ആഫ്രിക്കയിലുടനീളമുള്ള വർദ്ധിച്ചുവരുന്ന കേസുകളോട് പ്രതികരിക്കുന്നതിനുള്ള നിർണായക പുരോഗതി, വൈറസ് കൂടുതൽ വേഗത്തിലും ഫലപ്രദമായും കണ്ടെത്താൻ ആരോഗ്യ പ്രവർത്തകരെ സഹായിക്കുമെന്ന് ഈ പുതുതായി അംഗീകരിച്ച പരിശോധന പ്രതീക്ഷിക്കുന്നു. എന്താണ് Mpox, അത് എങ്ങനെയാണ് പകരുന്നത്? മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന ഒരു വൈറൽ രോഗമാണ് Mpox. രോഗം ബാധിച്ച മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണിത്. എന്നിരുന്നാലും, അടുത്ത ശാരീരിക സമ്പർക്കത്തിലൂടെയും ആളുകൾക്കിടയിൽ ഇത് പകരാം. എം‌പോക്സ് ബാധിച്ചവരിൽ പലപ്പോഴും പനി, പേശിവേദന, വലിയ, പരുവിൻ്റെ പോലുള്ള ത്വക്ക് നിഖേദ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു, ഇത് ഗുരുതരമായ കേസുകൾ തടയുന്നതിന് നേരത്തെയുള്ള രോഗനിർണയം അനിവാര്യമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ വ്യവസ്ഥകൾക്ക് കീഴിലുള്ള പരിശോധനയ്ക്ക്…

“ആത്മസംഗീതം”: കെസ്റ്റർ , ശ്രേയ ജയദീപ് നയിക്കുന്ന സംഗീതമേള ഹൂസ്റ്റണിൽ ഒക്ടോബർ 12 ന്

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മ്യൂണിറ്റി ഓഫ്‌ ഹുസ്റ്റന്റെ ആഭിമുഖ്യത്തിൽ (ICECH) ക്രൈസ്തവ സംഗീത മേഖലയിലെ അനുഗ്രഹീത ഗായകൻ കെസ്റ്ററും സുപ്രസിദ്ധ ഗായിക ശ്രേയ ജയദീപും സംഘവും നയിക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ ” ആത്മസംഗീതം” ലൈവ് മ്യൂസിക്കൽ നൈറ്റ് ഒക്ടോബർ 12 ന് വൈകിട്ടു 6 മണിക്ക് ഹൂസ്റ്റൺ സെന്റ് തോമസ്‌ ഓർത്തഡോൿസ് കത്തിഡ്രൽ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഹുസ്റ്റനിലെ ഇരുപതു ഇടവകകളുടെ സഹകരണത്തിൽ നടത്തുന്ന ഈ സംഗീത പരിപാടി ആസ്വദിക്കാൻ കലാ സ്നേഹികളായ എല്ലാവരെയും ക്ഷണിക്കുന്നു. ഐസിഇസിഎച്ച് പ്രസിഡന്റ്‌ റവ. ഫാ . ഡോ .ഐസക്ക് .ബി .പ്രകാശ് , വൈസ് പ്രസിഡന്റ്‌ റവ .ഫാ .രാജേഷ് ജോൺ, റവ. ഫാ . ജെക്കു സക്കറിയ, റവ. സോനു വറുഗീസ്, സെക്രട്ടറി റെജി ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം ഓർഡിനേറ്റർ ശ്രീമതി .സിമി എബ്രഹാം,…

കെപിസിസി സെക്രട്ടറി കറ്റാനം ഷാജിയ്ക്കും മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കും ഒക്ടോബര്‍ 5 ശനിയാഴ്ച ഷിക്കാഗോയിൽ സ്വീകരണം

ഷിക്കാഗോ: ഹൃസ്വ സന്ദർശനത്തിന് അമേരിക്കയിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) സെക്രട്ടറി കറ്റാനം ഷാജിക്കും കേരള മുൻ ഡിജിപിയും കലാകാരനുമായ ടോമിൻ തച്ചങ്കരിക്കും ഷിക്കാഗോയിൽ വിപുലമായ സ്വീകരണത്തിനു ഒരുക്കങ്ങൾ പൂർത്തിയായി. ത്രിലോക് റെസ്റ്റോറന്റിൽ (1746 W Golf Rd, Mt Prospect 60056) ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മീറ്റ് ആൻഡ് ഗ്രീറ്റ് കെപിസിസിയുടെ പോഷക സംഘടനായ ഒഐസിസി യൂഎസ്‍എ ഷിക്കാഗോ ചാപ്റ്ററിന്റെയു കോൺഗ്രസ് അനുഭാവികളുടെയും നേതൃത്വത്തിൽ നടത്തുന്ന ” മീറ്റ് ആൻഡ് ഗ്രീറ്റ്” സ്വീകരണ സമ്മേളനത്തിലേക്ക്‌ ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ്, ഷിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ലൂയി ഷിക്കാഗോ, നോർത്തേൺ റീജിയണൽ ചെയർമാൻ ഡോ.സാൽബി പോൾ ചേന്നോത്ത്‌, റീജിയണൽ ജനറൽ സെക്രട്ടറി സജി കുര്യൻ, ഷിക്കാഗോ ചാപ്റ്റർ…

ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ)

ബോൾട്ടൻ: ഒ ഐ സി സി (യു കെ) – യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാചരണം സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായി. മാഞ്ചസ്റ്റർ റീജിയന്റെ നേതൃത്വത്തിൽ യു കെയിലെ ബോൾട്ടൻ കൗൺസിലുമായി ചേർന്നുകൊണ്ട് മാലിന്യം നിറഞ്ഞ തെരുവുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടാണ് പ്രവർത്തകർ മാതൃകയായത്. രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്ലേ പാർക്ക്‌ ഗ്രൗണ്ടിൽ വെച്ച് ആരംഭിച്ച ശ്രമദാന പ്രവർത്തനങ്ങൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉൽഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് സോണി ചാക്കോ, ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവും പ്രോഗ്രാം കോർഡിനേറ്ററുമായ റോമി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗാന്ധി ജയന്തി ദിനം സേവന പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചതിലൂടെ…

വിമർശകരെ രാജ്യദ്രോഹികളാക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്: ഹമീദ് വാണിയമ്പലം

കൊച്ചി: ആർഎസ്എസ് ഉണ്ടാക്കി വെച്ച സംസ്കാരിക ഫാസിസം കേരളത്തിലെ തെരുവുകളിലെ രാഷ്ട്രീയ ഫാസിസത്തേക്കാൾ വലുതാണെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി എറണാകുളം ജില്ല നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിൻ്റെ കൈയ്യിലെ ഉപകരണമായി മാറിയതുകൊണ്ടാണ് വിമർശകരെ പോലും തീവ്രവാദിയും രാജ്യദ്രോഹികളുമാക്കാൻ സി പി എമ്മിനെ തോന്നിപ്പിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് നേതൃത്വം നൽകുന്ന ഡീപ് സ്റ്റേറ്റ് ആണ് അധികാരം കൈയ്യാളുന്നത് എന്നും പി ആർ ടീമിനെ പോലും നിയന്ത്രിക്കുന്നത് എന്നും മനസ്സിലാക്കാൻ കഴിയാത്ത ഗതികേടിലേക്ക് സിപിഎമ്മും മുഖ്യമന്ത്രിയും മാറി എന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ നേതൃത്വം നൽകുന്ന വംശഹത്യക്ക് കളമൊരുക്കുകയാണ് പോലീസിലൂടെ മുഖ്യമന്ത്രി ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡൻ്റ് കെ.എച്ച്. സദക്കത്ത് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ,…

പലസ്തീന്‍ എംബസി കൗൺസിലർ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു

കോഴിക്കോട്: ഫലസ്തീൻ അംബാസിഡറുടെ പ്രതിനിധിയും എംബസിയിലെ പൊളിറ്റിക്കൽ, മീഡിയ കൗൺസിലറുമായ ഡോ. അബ്ദു റസാഖ് അബു ജാസിർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ മർകസിൽ സന്ദർശിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധ വ്യാപന സാഹചര്യവും ഫലസ്തീനിലെ ദുരിതാന്തരീക്ഷവും ഗ്രാൻഡ് മുഫ്‌തിയുടെ ശ്രദ്ധയിൽ പെടുത്തിയ അദ്ദേഹം കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ള സാധാരണക്കാർക്കുനേരെ അക്രമം അഴിച്ചുവിടുന്നതിലും ആശുപത്രി, വിദ്യാലയങ്ങൾ എന്നിവ നശിപ്പിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ചു. ഫലസ്തീനിൽ സമാധാനം പുലരുന്നതിനും സ്വതന്ത്ര രാഷ്ട്രമായി മാറുന്നതിനും ഇടപെടൽ വേണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഫലസ്തീൻ ജനതയുടെ കൂടെ ഇന്ത്യൻ സമൂഹം എന്നും ഉണ്ടെന്നും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുന്നതിനായി പ്രധാനമന്ത്രിയുമായി ഒന്നിലധികം തവണ ആശയവിനിമയം നടത്തിയെന്നും ഗ്രാൻഡ് മുഫ്തി അദ്ദേഹത്തെ അറിയിച്ചു. കഴിഞ്ഞ 25 ന് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ ഫലസ്തീനിലെ സിവിലിയന്മാർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രമേയം അവതരിപ്പിച്ചതും അദ്ദേഹത്തിൻറെ ശ്രദ്ധയിൽ…

ആർ.എസ്.എസ്സിൻ്റെ കുഴലൂത്തുകാരൻ പിണറായി വിജയൻ രാജിവെക്കുക: വെൽഫെയർ പാർട്ടി

മക്കരപ്പറമ്പ്: സംഘ്പരിവാറിനെ പ്രീതിപ്പെടുത്താൻ മലപ്പുറം സ്വർണ്ണക്കടത്തിൻ്റെയും ഹവാല കേസുകളുടെയും ഹബ്ബാണെന്നും ദേശദ്രോഹ പ്രവർത്തനങ്ങളാണ് അതിലൂടെ നടക്കുന്നതും ദേശീയ മാധ്യമത്തിലൂടെ പച്ചക്കള്ളം പ്രചരിപ്പിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി മക്കരപ്പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി.ടി മായിൻകുട്ടി മാസ്റ്റർ, കെ ജാബിർ, കെ.ടി ബഷീർ, സഹദ് മാസ്റ്റർ, പി ശരീഫ് എന്നിവർ നേതൃത്വം നൽകി.

എടത്വ വികസന സമിതിയുടെ പരാതിക്ക് പരിഹാരമായി; എടത്വ ടൗണിൽ സീബ്രാ ലൈന്‍ വരച്ചു

എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ എടത്വാ ജംഗ്ഷനിൽ സീബ്രാ ലൈന്‍ വരച്ചു. ഇത് സംബന്ധിച്ച് എടത്വ വികസന സമിതി അധികൃതർക്ക് നിവേദനം നല്‍കിയിരുന്നു.പൊതുമരാമത്ത് റോഡ് ഡിവിഷന്‍ സീബ്രാ ലൈന്‍ വരച്ചത്. എല്‍.പി സ്‌കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ വളരെ ബുദ്ധിമുട്ടിയാണ് റോഡ് മുറിച്ചു കടന്നു കൊണ്ടിരുന്നത്. സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി എന്നിവിടങ്ങളിൽ എത്തുന്നവർ ഉൾപെടെ നിരവധി പേർക്ക് ഇത് സഹായകരമാകും.എ.സി റോഡ് നവീകരണത്തോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത്രയും ജനങ്ങൾ എത്തുന്ന ടൗണിൽ അടിയന്തിരമായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി ഭാരവാഹികളുടെ യോഗം ആവശ്യപെട്ടു.തകഴി റെയിൽവെ ക്രോസിൽ ഉണ്ടാകുന്ന യാത്രാക്ലേശം ശാശ്വത മായി പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എടത്വ കോളജ് പാലത്തിന് സമീപം…

കെഎസ്ആർടിസി ഡിപ്പോകളിൽ പകുതിയിലേറെയും പ്രവർത്തനസജ്ജമായി; 85 ശതമാനം ഡിപ്പോകളും ലാഭത്തില്‍: മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 85 ശതമാനം ഡിപ്പോകളും സെപ്റ്റംബറിൽ മികച്ച പ്രവർത്തന ലാഭം കൈവരിച്ചതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കേരളത്തിലെ 93 ഡിപ്പോകളിൽ 85 ശതമാനവും ലാഭത്തിലാണ്. അതേസമയം, പ്രവർത്തന ലാഭം എന്ന് പറയുമ്പോൾ കോടിക്കണക്കിന് രൂപ കടമുണ്ടായിരുന്നത് വീട്ടി എന്ന് തെറ്റിദ്ധരിക്കരുതെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവറുടെ ശമ്പളം, ഇന്ധനം, മെയിൻ്റനൻസ് എന്നിവ കണക്കാക്കിയാൽ ഓടുന്ന ഓരോ വാഹനവും പ്രവർത്തന ലാഭത്തിലാണെന്ന് മന്ത്രി പറഞ്ഞു. പിന്നാക്കാവസ്ഥയിലായിരുന്ന ആര്യങ്കാവ് ഡിപ്പോ പോലും ഇപ്പോള്‍ മുന്നിലായെന്നും മന്ത്രി വ്യക്തമാക്കി. ഇത് ജീവനക്കാരുടെ കഴിവും അവരുടെ നേട്ടവുമാണ്. കൃത്യസമയത്ത് കാറുകൾ ഓടിക്കാൻ കഴിയുന്നതും ബ്രേക്ക് ഡൗൺ കുറവായതും വലിയ നേട്ടമാണ്. ഇത്രയും വലിയ നേട്ടം കൈവരിച്ച ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.