കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ ലൈംഗികാതിക്രമക്കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്യുന്ന മലയാള സിനിമയിലെ രണ്ടാമത്തെ പ്രമുഖനായി നടനും മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (അമ്മ) മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. കോസ്റ്റൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെ കോസ്റ്റൽ പോലീസ് ആസ്ഥാനത്ത് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് (സെപ്റ്റംബർ 25, ബുധനാഴ്ച) അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വൈദ്യ പരിശോധന നടത്തി ഇടവേള ബാബുവിനെ വിട്ടയക്കും. ആവശ്യമെങ്കിൽ നടനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജറാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങി ഉപാധികളോടെയായിരുന്നു ഇടവേള ബാബുവിന് കോടതി ജാമ്യം…
Year: 2024
കുടുംബ പ്രശ്ന പരിഹാരത്തിനായി പൂജ നടത്താമെന്ന വ്യാജേന വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യനെ അറസ്റ്റു ചെയ്തു
കൊച്ചി: കുടുംബ പ്രശ്ന പരിഹാരത്തിനായി പൂജ നടത്തണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യന്‍ തൃശൂർ സ്വദേശി പ്രഭാദിനെ പോലീസ് അറസ്റ്റു ചെയ്തു. വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി പൂജ നടത്താൻ കൊച്ചി വെണ്ണലയിലുള്ള സ്ഥലത്തേക്ക് ഇയാൾ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണിൽ നടന്ന പൂജയ്ക്കിടെ ജ്യോത്സ്യൻ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇതിനു ശേഷം തൃശൂരിൽ വച്ചും പീഡിപ്പിച്ചു. ആദ്യ പൂജയ്ക്കു ഫലം കാണാത്തതിനാൽ ഒരിക്കൽ കൂടി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി മുഴക്കി. ഇതോടെയാണ് വീട്ടമ്മ പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വയനാട്ടിലും സമാനമായി ഭർത്താവിന്റെ മേലുള്ള ബാധ ഒഴിപ്പിക്കാൻ…
ജെകെ നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാന പദവിക്കായി പാർലമെൻ്റിൽ പോരാടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ജമ്മു കശ്മീർ: ജമ്മു കശ്മീരിന് (ജെ&കെ) സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള തൻ്റെ പാർട്ടിയുടെ പ്രതിജ്ഞാബദ്ധത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച ഊന്നിപ്പറഞ്ഞു. ജമ്മുവിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവെ, ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന പദവി അന്യായമായി റദ്ദാക്കിയതാണെന്ന് വാദിച്ചുകൊണ്ട് കോൺഗ്രസ് പാർലമെൻ്റിലും തെരുവിലും ഈ ആവശ്യത്തിനായി പോരാടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “ലഫ്റ്റനൻ്റ് ഗവർണർ (എൽജി) വഴിയും പുറത്തുനിന്നുള്ളവരിലൂടെയും ജമ്മു കശ്മീർ ഭരിക്കുക, ജനങ്ങളുടെ അഭിവൃദ്ധി അപകടത്തിലാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്,” അദ്ദേഹം പറഞ്ഞു. 2014 ന് ശേഷമുള്ള ആദ്യ അസംബ്ലി തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിന് ജമ്മു കശ്മീർ തയ്യാറെടുക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം. 2019 ഓഗസ്റ്റിൽ ഈ പ്രദേശം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃക്രമീകരിക്കപ്പെട്ടു, ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം അതിൻ്റെ അർദ്ധ സ്വയംഭരണ പദവി റദ്ദാക്കപ്പെട്ടു. തൻ്റെ പ്രസംഗത്തിൽ, തിരഞ്ഞെടുപ്പ് ജനങ്ങളുടെ അവകാശങ്ങളിൽ…
എഡിജിപി അജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പി വി അന്‍വര്‍ രംഗത്ത്
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എഡിജിപിഎം ആർ അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പി വി അൻവർ എംഎൽഎ രംഗത്ത്. അജിത് കുമാര്‍ കൊടും ക്രിമിനൽ ആണെന്നും അയാളെ പിരിച്ചുവിടണമെന്നുമാണ് അന്‍വര്‍ പറയുന്നത്. പോലീസ് ഡിപ്പാർട്ട്മെന്റിന് കളങ്കം വരുത്തുന്ന പ്രവര്‍ത്തിയാണ് അജിത് കുമാറിന്റേതെന്നും, അയാളെ താഴെ ഇറക്കണമെന്നും മാറ്റി നിർത്തണമെന്നുമാണ് താന്‍ ആദ്യം പറഞ്ഞതെന്നും, ഒരാഴ്ച മുൻപ് ഞാൻ അതിൽ നിന്ന് പുറകോട്ട് പോയി എന്നും അയാളെ ഡിസ്മിസ് ചെയ്യണമെന്നും പറഞ്ഞു. എഡിജിപി എം ആർ അജിത് കുമാർ പോലീസ് ഡിപ്പാർട്ട്മെന്റിന് പറ്റുന്ന ആളല്ല എന്നും ജനങ്ങൾക്ക് കാര്യം അറിയാമെന്നും പറഞ്ഞ പിവി അൻവർ എഡിജിപി കൊടും ക്രിമിനലാണ് എന്നതിൽ ഒരു തർക്കവുമില്ല എന്നും പറഞ്ഞു. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പിവി അൻവറിനോട് മാധ്യമങ്ങളിൽ പ്രതികരണം നടത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന്…
മിനിമം വേതന വർദ്ധനവ് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഡൽഹിയിൽ പുതുതായി നിയമിതയായ മുഖ്യമന്ത്രി അതിഷി ദേശീയ തലസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലുള്ള തൊഴിലാളികളുടെ മിനിമം വേതനം വർദ്ധിപ്പിച്ചു. ഇന്നാണ് (ബുധനാഴ്ച) ഡല്‍ഹി മുഖ്യമന്ത്രിയുടെ ആദ്യത്തെ പ്രഖ്യാപനം നടന്നത്. അവിദഗ്ധ തൊഴിലാളികൾക്ക് പ്രതിമാസം കുറഞ്ഞത് ₹18,066 ശമ്പളം, അർദ്ധ വിദഗ്ധ തൊഴിലാളികൾ, 19,929 രൂപ, വിദഗ്ധ തൊഴിലാളികൾക്ക് പ്രതിമാസം ₹21,917 എന്നിങ്ങനെയാണ് വര്‍ദ്ധനവ്. മുഖ്യമന്ത്രിയായതിന് ശേഷമുള്ള തൻ്റെ ആദ്യ പത്രസമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന മിനിമം വേതനം സ്ഥാപിക്കുന്നതിൽ അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാർട്ടി (എഎപി) സർക്കാരും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അതിഷി ഊന്നിപ്പറഞ്ഞു. രാജ്യത്തുടനീളമുള്ള മിനിമം വേതനം പരിശോധിച്ചാൽ, രാജ്യത്ത് ഏറ്റവും ഉയർന്ന മിനിമം വേതനം കെജ്‌രിവാൾ സർക്കാരാണ് നടപ്പാക്കിയതെന്നും അവർ പറഞ്ഞു. തൊഴിലാളിവർഗത്തിൻ്റെയും പാവപ്പെട്ടവരുടെയും ആവശ്യങ്ങൾ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അവഗണിക്കുകയാണെന്നും അതിഷി ആരോപിച്ചു. “അവർ ഭരിക്കുന്ന…
ഷുഹൈബ് വധം: സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു
ന്യൂഡല്‍ഹി: 2018 ഫെബ്രുവരിയിൽ കണ്ണൂരിൽ എസ് വി ഷുഹൈബ് കൊല്ലപ്പെട്ട കേസിൻ്റെ അന്വേഷണം സി ബി ഐക്ക് കൈമാറിയ കേരള ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) [സിപിഐ(എം)] പ്രവർത്തകരും കോൺഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലിൻ്റെ ഫലമായി 27 കാരനായ യുവാവിനെ വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ടതാണ് കേസ്. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇരയുടെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കുന്നത്. ഷുഹൈബിനെ ആക്രമിച്ചത് പ്രാദേശിക സി.പി.ഐ(എം)-കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൻ്റെ ഫലമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഷുഹൈബിൻ്റെ മാതാപിതാക്കൾ ആദ്യം കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2018 മാർച്ചിൽ സിംഗിൾ ജഡ്ജി പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് (എസ്ഐടി) അന്വേഷണം സിബിഐക്ക് കൈമാറി. പിന്നീട്, ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും…
നക്ഷത്ര ഫലം (സെപ്‌റ്റംബർ 25 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങള്‍ സന്ദർശിക്കാനുള്ള സാധ്യതകള്‍ കാണുന്നു. നിങ്ങൾ ചാഞ്ചല്യം പ്രകടിപ്പിക്കുകയാണെങ്കിൽ അവസരങ്ങള്‍ കയ്യിൽ നിന്ന് തെന്നിമാറാം കന്നി: ഗുണകരവും സൗഹൃദപരവുമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. ജീവനക്കാർക്ക് അവരുടെ വരുമാനത്തില്‍ വർധനവ് പ്രതീക്ഷിക്കാം. വ്യാപാരികൾക്ക് ഇന്ന് വൻ ലാഭം ലഭിക്കും. തുലാം: ഈ ദിവസം വ്യാപാരികൾക്ക് ലാഭകരമായിരിക്കും. തൊഴിലാളികള്‍ അവരുടെ സഹപ്രവർത്തകരുമായി സഹകരിക്കുന്നത് കണാനാകും. ഒരു നീണ്ട അവധിക്കാലം ഉണ്ടാകാന്‍ സാധ്യതയുണ്ട്. തീർഥാടനത്തിനുള്ള അവസരം ലഭിക്കാം. വൃശ്ചികം: ഇന്ന് സുരക്ഷിതമായിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് വരാനിടയില്ല. അതിനാൽ പുതിയ വ്യവസ്ഥകളും പദ്ധതികളും മാറ്റിവയ്ക്കണം. കോപം നിയന്ത്രണത്തിലാക്കുകയും വേണം. ധനു: ഇന്ന് ശോഭയുള്ളതും പ്രസന്നമായതുമായ ഒരു ദിവസമായിരിക്കും. ദിവസം മുഴുവൻ നിങ്ങൾ സജീവവും സന്തോഷവാനുമായിരിക്കും. വിദേശികളുടെ കൂട്ടായ്‌മയില്‍ പങ്കെടുക്കും. സുഹൃത്തുക്കളുമായുളള കൂടിക്കാഴ്‌ചകൾക്കുള്ള…
മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതമാക്കി
കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതമാക്കി. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു. സിദ്ദിഖ് സുപ്രിംകോടതിയെ സമീപിച്ചാൽ തടസവാദ ഹരജിയുമായി ഇരയും കോടതിയിലെത്തും. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുന്നതുമായി ബന്ധപ്പെട്ട് സിദ്ദിഖ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. ഹരജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്‍റെ കേരളത്തിലെ അഭിഭാഷകർ ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധി പകർപ്പ് കൈമാറി. ഇര പരാതി നൽകാൻ വൈകിയതടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി തയാറാക്കുന്നത് . 2016-ല്‍ നടന്ന സംഭവത്തിൽ എട്ടു വര്‍ഷം കഴിഞ്ഞ് 2024ൽ പരാതി നൽകിയത് ചോദ്യം ചെയ്താകും ഹരജി. അതേസമയം…
25th മാമാങ്കത്തിന് ഡിട്രോയിറ്റ് അപ്പച്ചൻ നഗർ ഒരുങ്ങിക്കഴിഞ്ഞു
ഡിട്രോയിറ്റ്: ഒക്ടോബർ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഡിട്രോയിറ്റ് ‘അപ്പച്ചൻ നഗറിൽ’ വച്ച് (PEARL EVENT CENTER, 26100 Northwestern Highway Southfield, MI 48076) നടത്തപ്പെടുന്ന ഇന്റർനാഷണൽ 56 കാർഡ് ഗെയിമിന്റെയും സിൽവർ ജൂബിലി ആഘോഷത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഏകദേശം തൊണ്ണൂറ് ടീമുകൾ മാറ്റുരയ്ക്കുന്ന ഈ വാശിയേറിയ മത്സരത്തിന്റെ രജിസ്ട്രേഷൻ ഒക്ടോബർ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ആരംഭിക്കും. തുടർന്ന് ദേശീയ സമിതി യോഗവും ജനറൽ ബോഡിയും അതിനെത്തുടർന്ന് ഉദ്ഘാടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം കൃത്യം 4.00 ന് ആരംഭിക്കും. അതിനനുസരിച്ചാവണം നിങ്ങളുടെ യാത്രാപരിപാടികൾ ആസൂത്രണം ചെയ്യാൻ. ഒക്ടോബർ 3-ന് വ്യാഴാഴ്ച മികച്ച പരിശീലന ഗെയിമുകൾ ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ കഴിവതും വ്യാഴാഴ്ച എത്തിച്ചേരുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. വ്യാഴാഴ്ച എത്തിച്ചേരുന്നവർക്ക് ഭക്ഷണ-പാനീയങ്ങൾ ഒരുക്കുന്നതാണ്. 200 ഡോളർ…
ചാണ്ടി ഉമ്മൻ എംഎൽഎ ക്കു വെള്ളിയാഴ്ച ഫിലഡൽഫിയയിൽ സ്വീകരണം
ഫിലാഡൽഫിയ: അമേരിക്കൻ പ്രെവാസികളെ സന്ദർശിക്കാനെത്തിയ ചാണ്ടി ഉമ്മൻ എം എൽ എ ക്കു സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ഫിലഡൽഫിയയിൽ മയൂര ഇന്ത്യൻ റെസ്റ്റോറൻറ്റിൽ വച്ച് (9321 Krews town road, Philadelphia) സ്വീകരണം നൽകപ്പെടുന്നു. ഫിലാഡൽഫിയയിലെ മുഴുവൻ മലയാളി സംഘടകളെയും, അഭ്യുദയ കാംക്ഷികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഫ്രണ്ട്‌സ് ഓഫ് ഉമ്മൻ ചാണ്ടി പ്രെവർത്തകരാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് യശ്ശശരീരനായ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി യെ സ്നേഹിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക – ജോബി ജോർജ് 215 470 2400, ഈപ്പൻ ഡാനിയേൽ 215 262 0709, അലക്സ് തോമസ് 215 850 5268, കുര്യൻ രാജൻ 610 457 5868, വിൻസെൻറ്റ് ഇമ്മാനുവേൽ 215 880 3341, ഫിലിപ്പോസ് ചെറിയാൻ 215…
