ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് പിന്നാലെ, പ്രശസ്ത ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ TikTok അമേരിക്കയിലും നിരോധിക്കാൻ പോകുന്നു. TikTok-ന് അതിൻ്റെ മാതൃ കമ്പനിയായ ByteDance-മായി ബന്ധം വിച്ഛേദിക്കാനോ ജനുവരി 19-നകം നിരോധിക്കാനോ ഉള്ള ഓപ്ഷൻ കോടതി നൽകിയിട്ടുണ്ട്. വാസ്തവത്തിൽ, ‘സ്വകാര്യത’യുമായി ബന്ധപ്പെട്ട ടിക് ടോക്കിൻ്റെ അപ്പീൽ യുഎസ് ഫെഡറൽ കോടതി നിരസിച്ചു. ByteDance ൻ്റെ ആരോപണങ്ങൾ നിരസിച്ച ജഡ്ജിമാർ, ഒരു അമേരിക്കൻ നിയമവും ‘സ്വാതന്ത്ര്യത്തെ’ തടയുന്നില്ലെന്ന് പറഞ്ഞു. ടിക് ടോക്ക് ഉപഭോക്താവിൻ്റെ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ടിക് ടോക്ക് നിരോധിക്കാൻ നിയമം കൊണ്ടുവന്നിരുന്നു. യുഎസ് പാർലമെൻ്റിൻ്റെ ഉപരിസഭയായ സെനറ്റും ഇത് 79-18 വോട്ടുകൾക്ക് പാസാക്കി, ഏപ്രിൽ 24 ന് ബൈഡൻ അതിൽ ഒപ്പിടുകയും 9 മാസത്തിനുള്ളിൽ അതിൻ്റെ ഓഹരി വിൽക്കാൻ ബൈറ്റ്ഡാൻസിനോട് ഉത്തരവിടുകയും ചെയ്തു. ടിക് ടോക്ക് സിഇഒ ഷാ ജി ച്യൂവും…
Year: 2024
എഡ്മിന്റനിലെ “നമഹ” യ്ക്കു പുതിയ ഭാരവാഹികൾ
എഡ്മിന്റൻ : കാനഡയിലെ ആൽബർട്ടയിൽ എഡ്മിന്റൻ ആസ്ഥാനമായുള്ള നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ 2024-ലെ പ്രത്യേക വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ദിനേശ് രാജൻ (പ്രസിഡന്റ് ), സിദ്ധാർത്ഥ് ബാലൻ (വൈസ്പ്രസിഡന്റ്) , അജയ് കുമാർ കെ (സെക്രട്ടറി), പ്രജീഷ് നാരായണൻ (ജോയിന്റ് സെക്രട്ടറി), ഡാക്സ് വിജയഭാനു (ട്രെഷറർ) ആയും തിരെഞ്ഞെടുത്തു, കൂടാതെ വിബിൻകുമാർ നെല്ലിശ്ശേരി, അരുൺ രാമചന്ദ്രൻ, റിമ പ്രകാശ്, നീതു ഡാക്സ് എന്നിവരെ ബോർഡ് അംഗങ്ങളായും തിരെഞ്ഞെടുത്തു. മാതൃസമിതി കോറിഡേറ്റർ ആയി ജോത്സ്ന സിദ്ധർത്തിനേയും , മാതൃസമിതി വൈസ് കോഓർഡിനേറ്റർ ആയി സുഷമ ദിനേശിനേയും തിരെഞ്ഞെടുത്തു. കാനഡ ഫെഡറൽ ഗവൺമെന്റ് ഒരു ചാരിറ്റബിൾ ഓർഗനൈസേഷനായി നമാഹായേ അംഗീകരിച്ചതിനു ശേഷമുള്ള പൊതുയോഗത്തിൽ 2024-ൽ കൈവരിച്ച പ്രധാന നേട്ടങ്ങളേയും , പ്രവർത്തനങ്ങളേയും വിലയിരുത്തി . ഒപ്പം 2024 വർഷത്തെ സാമ്പത്തിക കണക്കുകളും അവതരിപ്പിക്കപ്പെട്ടു…
രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു,ആഡംബര മക്ലാരൻ സ്‌പോർട്‌സ് കാർ രണ്ടായി പിളർന്ന് രണ്ടു മരണം
ഡാലസ് – ഡാളസ്സിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു.സ്പോർട്സ് മക്ലാരൻ കാർ രണ്ടായി പിളർന്ന അപകടത്തിൽ രണ്ട് പേർ മരിച്ചതായി ഡാളസ് ഫയർ-റെസ്ക്യൂ പറഞ്ഞു . ലേക്ക് ഹൈലാൻഡ്‌സിലെ അബ്രാംസ് റോഡിൻ്റെ 8500 ബ്ലോക്കിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:10 ഓടെയാണ് അപകടം .ഉദ്യോഗസ്ഥർ ഉടനെ സംഭവസ്ഥലത്തിയതായി പോലീസ് പറഞ്ഞു. ഡിഎഫ്ആർ പ്രകാരം, മക്ലാരൻ ഒരു മരത്തിൽ ഇടിച്ചു, അകത്ത് രണ്ടുപേരും കൊല്ലപ്പെടുകയും കാർ രണ്ടായി പിളരുകയും ചെയ്തു. അപകടത്തിന് ശേഷം, മരിച്ച രണ്ട് പേർക്കും പ്രഥമ ചികിത്സ നല്കാൻ കഴിഞ്ഞില്ലെന്നു , ഡാളസ് ഫയർ-റെസ്ക്യൂ പറഞ്ഞു.മറ്റൊരു കാറിൽ നിന്ന് ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്താണ് അപകടത്തിലേക്ക് നയിച്ചതെന്നോ അപകടത്തിൽപ്പെട്ട മറ്റ് ഡ്രൈവറുടെ അവസ്ഥയെക്കുറിച്ചോ ഉദ്യോഗസ്ഥർ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.
കൂട്ടായ്‌മയുടെ മധുരം നുകർന്ന് കോട്ടയം ക്ലബ്ബിന്റെ ഫാമിലി നൈറ്റ്
ഹൂസ്റ്റണ്‍: ഒരുമയുടെ സന്തോഷം പങ്കിട്ട് ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ക്ലബ് ഫാമിലി നൈറ്റ് ആഘോഷിച്ചു. സ്റ്റാഫോര്‍ഡിലെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആസ്ഥാനത്ത് നവംബർ 17 നു ഞായറാഴ്ച വൈകുന്നേരം നടന്ന പരിപാടികള്‍ സ്റ്റഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തെരേസ ജെയിംസിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഫാമിലി നൈറ്റില്‍ കോട്ടയം ക്ലബ് പ്രസിഡന്റ് സുഗു ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ജോമോന്‍ ഇടയാടി സ്വാഗതമാശംസിച്ചു. അമേരിക്കയില്‍ ജീവിക്കുമ്പോഴും ജന്‍മ നാടിനെയും കേരള സംസ്‌കാരത്തെയും നെഞ്ചോടു ചേര്‍ത്ത് വയ്ക്കുകയും നമ്മുടെ പൈതൃകം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോട്ടയം ക്ലബിന്റെ ഈ കൂട്ടായ്മയെന്ന് മേയര്‍ കെന്‍ മാത്യു പറഞ്ഞു. മാത്രമല്ല, കോട്ടയം ക്ലബിന്റെ ത്വരിത വളര്‍ച്ചയാണ് ഈ വന്‍ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്നും…
പായൽ കപാഡിയ: ഗോൾഡൻ ഗ്ലോബ് മികച്ച സംവിധായിക നോമിനേഷൻ നേടുന്ന ആദ്യ ഇന്ത്യക്കാരി
ഗോൾഡൻ ഗ്ലോബിൽ മികച്ച സംവിധായികയ്ക്കുള്ള നാമനിർദ്ദേശം നേടുന്ന ആദ്യ ഇന്ത്യൻ സംവിധായികയായി ഇന്ത്യൻ സംവിധായിക പായൽ കപാഡിയ ചരിത്രം സൃഷ്ടിച്ചു. അവരുടെ “ഓൾ വി ഇമാജിൻ ആസ് ലൈറ്റ് “എന്ന സിനിമയും മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ നേടി, ആഗോള സിനിമയിൽ സ്ഥാനം ഉറപ്പിച്ചു. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ മോഷൻ പിക്ചർ വിഭാഗത്തിൽ, ഫ്രാൻസിൻ്റെ എമിലിയ പെരസ് (ഈ വർഷത്തെ ഗോൾഡൻ ഗ്ലോബിൽ ഏറ്റവും കൂടുതൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രം), ദി ഗേൾ വിത്ത് ദ നീഡിൽ, ഐ ആം സ്റ്റിൽ ഹിയർ എന്നിവയുൾപ്പെടെ പ്രശസ്തമായ അന്താരാഷ്ട്ര സിനിമകൾക്കെതിരെ ഓൾ വി ഇമാജിൻ അസ് ലൈറ്റ് മത്സരിക്കുന്നു. വിശുദ്ധ അത്തിയുടെ വിത്ത്, വെർമിഗ്ലിയോ. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന്, പ്രശസ്ത ചലച്ചിത്ര നിർമ്മാതാക്കളായ ജാക്വസ് ഓഡിയാർഡ് (എമിലിയ പെരസ്), സീൻ ബേക്കർ (അനോറ), എഡ്വേർഡ്…
സിഎംഎസ് ഹൈസ്കൂളിൽ ‘വണ്ടർ ബീറ്റ്സ്’ പ്രതിഷ്ഠാ ചടങ്ങ് 26ന്; ലോഗോ പ്രകാശനം 12ന്
എടത്വ: തലവടി സി.എം.എസ് ഹൈസ്കൂളിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന പ്രീ പ്രൈമറി ഡേ കെയർ പ്രോജക്ടായ ‘വണ്ടർ ബീറ്റ്സ്’ പ്രതിഷ്ഠാ ചടങ്ങ് 26ന് 9 മണിക്ക് രക്ഷാധികാരി സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നിർവഹിക്കും. റവ. തോമസ് നോർട്ടൺ നഗറിൽ നടക്കുന്ന ചടങ്ങിൽ ഫോർമർ സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ അദ്ധ്യക്ഷത വഹിക്കും. ലോഗോ പ്രകാശനം 12ന് രാവിലെ 10.30ന് തലവടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സന്തോഷ് നിർവഹിക്കും. വൈസ് പ്രസിഡന്റ് എടത്വ ഗ്രാമപഞ്ചായത്ത് അംഗം ബെറ്റി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. 28ന് 3:00 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ക്രിസ്തുമസ് പുതുവത്സര സംഗമം പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ…
വഖ്‌ഫുകൾ അന്യാധീനപ്പെടാതിരിക്കാൻ മഹല്ലുകൾ ജാഗ്രത പുലർത്തണം: കാന്തപുരം
കോഴിക്കോട്: പാരമ്പര്യമായി വഖ്ഫ് ചെയ്ത സ്വത്തുകൾ അന്യാധീനപ്പെടാതിരിക്കാൻ മഹല്ല് നേതൃത്വങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ നടന്ന ‘തജ്ദീദ്’ മഹല്ല് സാരഥി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നഗരത്തിൽ സുന്നികളുടെ വഖ്‌ഫ് ആയിരുന്ന മുഹ്‌യിദ്ദീൻ പള്ളി, പട്ടാള പള്ളി എന്നിവ രാഷ്ട്രീയ ഒത്താശയോടെയാണ് മുജാഹിദുകൾ കയ്യേറിയതെന്നും വഖ്ഫ് ചെയ്ത വ്യക്തിയോടും സമൂഹത്തോടുമുള്ള വഞ്ചനയാണ് അതെന്നും കാന്തപുരം പറഞ്ഞു. നാടിന്റെ ആത്മീയവും സാമൂഹികവുമായ പുരോഗതിയിൽ നേതൃപരമായ പങ്കുവഹിക്കാൻ മഹല്ലുകൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് മസ്ജിദ് അലൈൻസിന് കീഴിൽ നടന്നുവരുന്ന മഹല്ല് സാരഥി സംഗമങ്ങളുടെ ചുവടുപിടിച്ച് വിവിധ ആത്മീയ-സാമൂഹ്യക്ഷേമ പദ്ധതികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കോഴിക്കോട്, കുന്ദമംഗലം, കൊടുവള്ളി സോൺ പരിധിയിലെ 78 മഹല്ലുകളിൽ നിന്നായി 350 ലധികം ഭാരവാഹികൾ പങ്കെടുത്ത സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.…
എസ് ഇ ആർ ടി ‘മികവ്’ സീസൺ- 5 പുരസ്കാരം നേടി മർകസ് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ
എറണാകുളം: പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പ്രഖ്യാപിച്ച ‘മികവ്’ സീസൺ 5 പുരസ്കാരം കരസ്ഥമാക്കി ചേരാനല്ലൂർ അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ. 2022-23 അധ്യയനവർഷത്തിൽ നടപ്പിലാക്കിയ അക്കാദമിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കോഴിക്കോട് മർകസ് മാനേജ്മെന്റിന് കീഴിലുള്ള സ്കൂൾ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. പാഠ്യപദ്ധതി സമീപനത്തിന് അനുസൃതമായതും നൂതനവുമായ ജൈവ പച്ചകൃഷി, നീന്തൽ പരിശീലനം, പടുതാകുളം എന്നിവ സംയോജിപ്പിച്ച് ആവിഷ്കരിച്ച പദ്ധതിയാണ് മികവ് സീസൺ – 5 പുരസ്കാരത്തിന് പരിഗണിക്കപെട്ടത്. വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കൽ, അക്കാദമിക മികവ്, വിവിധ പഠന പരിപോഷണ പരിപാടികൾ, വിലയിരുത്തൽ തുടങ്ങിയവയിൽ മികച്ച മാതൃക സൃഷ്ടിച്ചാണ് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ അവാർഡ് നേടിയത്. എസ്.സി.ഇ.ആർ.ടി ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെയിൽ നിന്നും സ്കുളിനുള്ള ശില്പവും…
അരിയൂർ ബാങ്കിലെ തട്ടിപ്പ്: മുസ്ലിംലീഗിന്റേത് സാധാരണക്കാരോടുള്ള വഞ്ചനയും സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢ നീക്കവുമെന്ന് ഐ എൻ എൽ
മണ്ണാർക്കാട്: അരിയൂർ ബാങ്കിൽ നടന്നത് കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പും നിക്ഷേപകരായ സാധാരണക്കാരോടുള്ള വഞ്ചനയും സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢ നീക്കവുമെന്ന് ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി. മാസങ്ങൾക്ക് മുൻപേ ലീഗ് സംസ്ഥാന നേതൃത്വത്തിന് ബാങ്കിന്റെ തട്ടിപ്പ് വിവരം അറിഞ്ഞിട്ടും പാർട്ടി ജില്ലാ, പ്രാദേശിക നേതൃത്വത്തിൽ ഉള്ളവരെ സംരക്ഷിക്കാനുള്ള നീക്കമാണ് നടന്നതെന്നും അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മണ്ണാർക്കാട് എംഎൽഎ അടക്കമുള്ളവർ തട്ടിപ്പ്ന് കൂട്ട് നിന്നത് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പരാതി നൽകുമെന്നും മണ്ഡലം യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വി.അമീർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അബ്ദു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അബ്ദു റഫീഖ്, മണ്ഡലം സെക്രട്ടറി വി.ടി.ഉമ്മർ, കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ.വി.ടി, അൻവർ കൊമ്പം, ശിഹാബ് മൈലാമ്പാടം, മുഹമ്മദ്കുട്ടി, ബഷീർ പുളിക്കൽ, ഉമ്മർകുട്ടി എന്നിവർ സംസാരിച്ചു.
ഗദ്ദാഫി, ഹുസ്‌നി മുബാറക്, സദ്ദാം ഹുസൈൻ മുതൽ ഇന്ന് ബഷർ അൽ അസദ് വരെ: ഈ ക്രൂര സ്വേച്ഛാധിപതികളുടെ ഈഗോ അട്ടിമറിയിലൂടെ തകർന്നു, സാമ്രാജ്യവും തകർന്നു
വിമത ഗ്രൂപ്പുകൾ സിറിയയുടെ തലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുത്തതോടെ സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദ് രാജ്യം വിട്ടു. വിമതർക്ക് അധികാരം കൈമാറാൻ സിറിയൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. താൻ രാജ്യത്ത് തുടരുമെന്നും സിറിയൻ ജനത ആരെ തിരഞ്ഞെടുത്താലും അവരോടൊപ്പം പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി പറഞ്ഞു. സിറിയയിൽ അട്ടിമറിയിലൂടെ തലസ്ഥാനമായ ഡമാസ്കസ് സിറിയൻ വിമത ഗ്രൂപ്പുകൾ പിടിച്ചെടുത്തു. സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദ് രാജ്യം വിട്ടതോടെ ബശ്ശാർ അൽ അസദിൻ്റെ ഭരണം അവസാനിച്ചു. 53 വർഷമായി അൽ അസദിൻ്റെ കുടുംബമാണ് സിറിയ ഭരിച്ചിരുന്നത്. 2011 അറബ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രക്ഷുബ്ധത നിറഞ്ഞതായിരുന്നു. ടുണീഷ്യയിൽ പച്ചക്കറി വിൽപനക്കാരൻ സ്വയം തീകൊളുത്തിയതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മേഖലയിലെ പല രാജ്യങ്ങളിലും കലാപം ആളിപ്പടര്‍ന്നു. ടുണീഷ്യയിൽ നിന്നുണ്ടായ കലാപത്തിൻ്റെ തീപ്പൊരി ഈജിപ്ത്, ലിബിയ, യെമൻ, സിറിയ തുടങ്ങി നിരവധി…
