ഫിലാഡൽഫിയയിലെ സെന്റ് തോമസ് ഇടവകയിൽ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചു സെമിനാർ നടത്തി

വാഷിംഗ്‌ടൺ ഡി.സി: ഫിലാഡൽഫിയ, പെൻസിൽവാനിയ – 2025 ജനുവരി 19 ഞായറാഴ്ച, സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ നേതൃത്വത്തിൽ പഠനത്തിന്റെയും സമൂഹനിർമ്മാണത്തിന്റെയും ഒരു സെമിനാർ സംഘടിപ്പിച്ചു. ഐക്യത്തിന്റെയും വളർച്ചയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യം ഈ പരിപാടി ഊന്നിപ്പറഞ്ഞു. പെൻസിൽവാനിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് മിലിട്ടറി ആൻഡ് വെറ്ററൻസ് അഫയേഴ്‌സിൽ നിന്ന് വിരമിച്ച ഡയറ്ററി ഡയറക്ടർ ശ്രീ. നൈനാൻ മത്തായിയുടെ അവതരണം ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ, ശാക്തീകരണ പരമ്പരയോടെയാണ് ദിവസം ആരംഭിച്ചത്. സമൂഹാംഗങ്ങൾ പരസ്പരം അറിവുള്ളവരായിരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, മെഡികെയറിനെയും മെഡികെയ്ഡിനെയും കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ ശ്രീ മത്തായി പങ്കുവെച്ചു. അദ്ദേഹത്തിന്റെ പ്രസംഗം സദസ്സിനെ പ്രചോദിപ്പിക്കുകയും സാമൂഹിക പ്രതിബദ്ധതയുടെ പ്രാധാന്യം എടുത്തുകാണിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം വിശിഷ്ടാതിഥികളായ ശ്രീ മാത്യു സാമുവൽ (സുരേഷ്), ശ്രീ. തോമസ് സാമുവൽ, ശ്രീ. തോമസ്‌കുട്ടി വർഗീസ്,…

മിഷൻ “സമഗ്ര” അഭിവന്ദ്യ ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു

കൊല്ലം: പെരിങ്ങാലം ധ്യാന തീരത്തെ ദ്വീപ് നിവാസികളുടെ വികസനം ലക്ഷ്യമാക്കി ‘സമഗ്ര’ എന്ന പേരിലുള്ള മിഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപനായിരുന്ന, ഇപ്പോൾ തിരുവനന്തപുരം-കൊല്ലം ഭദ്രാസന ബിഷപ്പും ആയ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. റോഡ് മാർഗ്ഗം ബന്ധമില്ലാത്ത ഈ പ്രദേശത്ത് വികസന കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന ദ്വീപിന് മിഷൻ സമഗ്ര പുത്തൻ ഉണർവേകും. നന്മ നിറഞ്ഞ സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണയും,സഹകരണവും, പ്രാർത്ഥനയുമാണ് പദ്ധതിക്ക് സഹായകമാകുന്നത്.കാലാവസ്ഥാ വ്യതിയാനവും, വേലിയേറ്റ പ്രയാസങ്ങളും മൂലം ജീവിതമാർഗം വഴിമുട്ടി നിൽക്കുന്ന തുരുത്തിലെ നിവാസികൾക്ക് മിഷൻ സമഗ്ര ഒരു കൈത്താങ്ങായിരിക്കും. ധ്യാനതീരത്തിന്റെ പുതിയ മാസ്റ്റർ പ്ലാൻ പ്രകാരം നിലവിലെ കെട്ടിടം ഉൾപ്പെടെ 15 ഓളം മുറികൾ കായൽ തീരത്തായി ഒരുങ്ങുകയാണ്. കായൽ ഭംഗി ആസ്വദിച്ച് താമസിക്കുവാൻ കഴിയുന്ന കോട്ടേജുകൾ, ഫ്ലോട്ടിംഗ് കോട്ടേജുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ആധുനിക…

പരുത്തപ്പാറ പി എം സ്‌കറിയ ഡാളസില്‍ അന്തരിച്ചു

ഫിലഡല്‍ഫിയ: പാലാ ചേര്‍പ്പുങ്കല്‍ പരുത്തപ്പാറ മത്തായി സ്‌കറിയാ (പി. എം. സ്‌കറിയ സ്‌കറിയാച്ചന്‍ 78) ജനുവരി 19 നു ഡാളസില്‍ അന്തരിച്ചു. ഭാര്യ: അമ്മിണി. മക്കള്‍: ജാസ്മിന്‍ (ടിനോ മാത്യു), ജെന്നിഫര്‍ (നവ്ദീപ് സിംഗ്). കൊച്ചുമക്കള്‍: ടി. ജെ. മാത്യു, ഏറിയേല്‍ മാത്യു, ലിയോ മാത്യു, സഹജ് സിംഗ്, ആര്‍വിന്‍ സിംഗ്. പരേതരായ അര്‍ദ്ധസഹോദരങ്ങള്‍ തൊമ്മച്ചന്‍ മത്തായി, മാമ്മി മഠത്തിക്കുന്നേല്‍, പരേതരായ പി. എം. ജോയി, പി. എം. ജോസ് എന്നിവരും, പി. എം. ആഗസ്തി, പി. എം. മൈക്കിള്‍, ചിന്നമ്മ ജയിംസ് വട്ടമറ്റത്തില്‍, ആലീസ് ജോണി ചാച്ചാഭവന്‍ (USA), സെലിന്‍ ജോര്‍ജ് ഓലിക്കല്‍ (USA), സോഫിയാമ്മ എന്നിവര്‍ സഹോദരങ്ങളും, റൂബേഷ് ജോസ് (USA) സഹോദര പുത്രനുമാണു. 1970 കളില്‍ അമേരിക്കയിലെത്തിയ സ്‌കറിയാച്ചന്‍ ഏതാണ്ട് നാലു ദശാബ്ദക്കാലം ഫിലഡല്‍ഫിയയില്‍ കുടുംബസമേതം താമസിച്ചശേഷം 2015 ല്‍ ഡാളസിലേക്കു താമസം…

ഓ ഐ സി സി (യു കെ) യുടെ പ്രഥമ ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15ന്; രജിസ്ട്രേഷൻ തുടരുന്നു

സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഫെബ്രുവരി 15 – ന് ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റിലേക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നു. സ്റ്റോക്ക് – ഓൺ – ട്രെൻന്റിലെ സെന്റ്. പീറ്റേഴ്സ് കോഫ് അക്കാഡമിയിൽ വച്ച് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. യു കെയിൽ ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന പൊതു വേദി എന്ന പ്രത്യേകതയും ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിനുണ്ട്. രാഹുലിന് പുറമെ കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, കോട്ടയം ഡി സി സി പ്രസിഡന്റ്‌ നാട്ടകം സുരേഷ്, ഇൻകാസ്…

ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്ററിന് പുതിയ നേതൃത്വം; ബിജു പി. സാം പ്രസിഡന്റ്, ദീപാ ജോൺസൺ സെക്രട്ടറി

ഒന്റാരിയോ (കാനഡ): ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്ററിന്റെ 2025-2027 വർഷത്തെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ അംഗം ഡോ. ബെൻസി ജി. ബാബുവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുര ആക്ടിംഗ് പ്രസിഡൻറ് ആഷേർ മാത്യു, പ്ലബ്ലിക്കേഷൻ ഡയറക്ടർ ഷെബു തരകൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഭാരവാഹികൾ: പ്രസിഡൻറ് : ബിജു പി സാം, വൈസ് പ്രസിഡൻറ് (മീഡിയ): ഇവാ. ഗ്രേയ്സൺ സണ്ണി, (വൈസ് പ്രസിഡൻറ് (പ്രോജക്റ്റ്സ്): സെനോ ബെൻ സണ്ണി, സെക്രട്ടറി: ദീപാ ജോൺസൺ ജോയിൻറ് സെക്രട്ടറി: സോണിയ ലെനി, ട്രഷറർ: പാസ്റ്റർ സിജോ ജോസഫ്, ജോയിന്റ് ട്രഷറർ: ഡെന്നിസ് വർഗീസ്, അപ്പർ റൂം കോർഡിനേറ്റർ: ആൻ സൂസൻ വിപിൻ , യൂത്ത് കോർഡിനേറ്റർ : റൂഫസ് ഡാനിയൽ, മിഷൻ & ഇവാഞ്ചലിസം കോർഡിനേറ്റർ: ബിനോയ് കെ…

അഫ്ഗാന്‍ താലിബാനുമായി കരാർ ഉണ്ടാക്കി ട്രം‌പ്; ഒസാമ ബിന്‍ ലാദന്റെ അനുയായിയെ ജയിലില്‍ നിന്ന് മോചിപ്പിച്ചു

വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപ് യു എസ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റയുടൻ തന്നെ ഭീകര സംഘടനയായ അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ്റെ അടുത്ത അനുയായിയായ ഖാൻ മുഹമ്മദിനെ ഗ്വാണ്ടനാമോ ബേ ജയിലിൽ നിന്ന് മോചിപ്പിച്ചു. യുഎസും അഫ്ഗാൻ താലിബാനും തമ്മിലുള്ള വിശാലമായ ചർച്ചകളുടെ ഭാഗമായിരുന്നു ഈ നീക്കം, അതിന് പകരമായി താലിബാൻ രണ്ട് അമേരിക്കൻ പൗരന്മാരെ അവരുടെ ജയിലിൽ നിന്ന് മോചിപ്പിച്ചു. ട്രംപിൻ്റെ ഈ തീരുമാനം ലോകമെമ്പാടും ചർച്ചയായിരിക്കുകയാണ്. അതേസമയം, ട്രംപിൻ്റെ ഈ നടപടി തന്ത്രപരമാണോ അതോ ഭാവിയിൽ കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. മൂന്ന് അമേരിക്കൻ പൗരന്മാർക്ക് പകരമായി അഫ്ഗാൻ, പാക്കിസ്താന്‍ ഭീകരരെ മോചിപ്പിക്കാൻ അഫ്ഗാൻ താലിബാൻ ഏതാനും മാസങ്ങളായി യുഎസിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒസാമ ബിൻ ലാദൻ്റെ അടുത്ത അനുയായിയായി കണക്കാക്കപ്പെടുന്ന ഖാൻ മുഹമ്മദിനെ ഗ്വാണ്ടനാമോയിൽ നിന്ന് മോചിപ്പിക്കണമെന്ന് താലിബാൻ…

ട്രം‌പിന്റെ തീരുമാനം ആഗോള പൊതുജനാരോഗ്യത്തെ തകർക്കും: ഡോ. എസ് എസ് ലാല്‍

ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിൻ്റെ തീരുമാനം ആഗോള പൊതുജനാരോഗ്യ രംഗത്ത് വലിയ തിരിച്ചടിയുണ്ടാക്കും. അമേരിക്കയിലും ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാകാൻ ഈ തീരുമാനം കാരണമാകും. ദുരുപദിഷ്ടവും ചിന്താശൂന്യവുമായ തീരുമാനമാണിത്. ലോകാരോഗ്യ സംഘടയ്ക്ക് എവിടെ നിന്നാണ് ഫണ്ട് കിട്ടുന്നത്? ലോകാരോഗ്യ സംഘടനയുടെ ശരാശരി വാർഷിക ബജറ്റ് മൂന്ന് ബില്യൺ ഡോളറാണ്. ഏതാണ്ട് ഇരുപത്താറായിരം കോടി രൂപ. ഇതിൻ്റെ 15 മുതൽ 20 വരെ ശതമാനം അമേരിക്കയിൽ നിന്നാണ് വരുന്നത്. രാജ്യങ്ങളുടെ ജനസംഖ്യ, സാമ്പത്തികശേഷി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കനുസരിച്ചുള്ള സംഭാവന ലോകാരോഗ്യ സംഘടനയ്ക്ക് കിട്ടുന്നു. ഐക്യരാഷ്ടസഭയയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഓരോ രാജ്യത്തിൻ്റെയും ശതമാനം നിശ്ചയിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ ബജറ്റിൻ്റെ 20% ഇങ്ങനെയാണ് ലഭിക്കുന്നത്. ഇതിൽ 22 % അമേരിക്കയിൽ നിന്നാണ് വരുന്നത്. ലോകാരോഗ്യ സംഘടനയുടെ ബജറ്റിൻ്റെ ബാക്കി 80% വരുന്നത് വിവിധ രാജ്യങ്ങളും സ്വകാര്യ പ്രസ്ഥാനങ്ങളും…

വിദേശ നയത്തിൽ ട്രംപിൻ്റെ മാറ്റം; നേറ്റോ അവസാനിക്കുമോ?

വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിന്റെ ആദ്യ ദിവസം തന്നെ യൂറോപ്യൻ രാജ്യങ്ങളുടെ ആശങ്ക വ്യക്തമായി. അമേരിക്കയുടെ വിദേശനയം മാറിയെന്ന് യൂറോപ്യൻ യൂണിയൻ ഭയപ്പെടുന്നു. ട്രംപിൻ്റെ സർക്കാർ ഇനി യൂറോപ്പിൻ്റെയും ഉക്രെയ്ൻ്റെയും സുരക്ഷയ്ക്ക് മുൻഗണന നൽകുകയില്ല. പല യൂറോപ്യൻ നേതാക്കളും ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പോലും പങ്കെടുക്കാത്തതിൻ്റെ കാരണം ഇതാണ്. അമേരിക്കയുടെ സഹായമില്ലാതെ ഉക്രെയ്ൻ യുദ്ധം തുടരാനും സ്വന്തം സുരക്ഷ ഉറപ്പാക്കാനും യൂറോപ്പ് സ്വന്തം ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ വിദേശനയത്തിൽ മാറ്റം കൊണ്ടുവരാൻ വർഷങ്ങളെടുത്തേക്കാം. എന്നാൽ, ട്രംപ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് ഈ മാറ്റം വ്യക്തമായി കാണാൻ കഴിഞ്ഞത്. യൂറോപ്യൻ നേതാക്കൾക്ക് ആര്‍ക്കും തന്നെ ക്ഷണം ലഭിച്ചില്ല. ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, പോളണ്ട്, നേറ്റോ എന്നീ രാജ്യങ്ങളിലെ പ്രമുഖ നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. യൂറോപ്പിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട ട്രംപിൻ്റെ മാറുന്ന നയത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.…

അമേരിക്കയിൽ കുട്ടികള്‍ ജനിച്ചാൽ സ്വയമേവ പൗരത്വം നൽകില്ല; ട്രംപിൻ്റെ പുതിയ ഉത്തരവ് ഇന്ത്യക്കാർക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു

വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം, അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിൻ്റെ സ്വയമേവയുള്ള അവകാശം ലഭിക്കില്ല. ഈ ഉത്തരവ് എച്ച്-1ബി വിസയുള്ളവരെയും താൽക്കാലിക വിസയിൽ താമസിക്കുന്ന കുടിയേറ്റക്കാരെയും ബാധിക്കും. പതിനാലാം ഭേദഗതിയുടെ വ്യാഖ്യാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എസിഎൽയു ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് വിളിക്കുകയും കോടതിയിൽ വെല്ലുവിളിക്കുകയും ചെയ്തു. മാതാപിതാക്കളിൽ ഒരാൾ അമേരിക്കൻ പൗരനോ ഗ്രീൻ കാർഡ് ഉടമയോ ആയില്ലെങ്കിൽ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വയമേവ പൗരത്വം ലഭിക്കില്ല. ഈ നടപടി യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിക്കുന്ന കുട്ടികൾക്ക് ദീർഘകാലമായി നൽകിയിട്ടുള്ള പൗരത്വ അവകാശങ്ങളെ മാറ്റും. ട്രംപിൻ്റെ ഈ ഉത്തരവ് താൽക്കാലിക വിസകളിൽ അമേരിക്കയിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ആശങ്ക വർദ്ധിപ്പിച്ചു, പ്രത്യേകിച്ച് H-1B വിസ ഉടമകൾക്ക്, ഈ മാറ്റം നേരിട്ട് സ്വാധീനം ചെലുത്താൻ പോകുന്നു. ഈ തീരുമാനം ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരും, അതായത് അടുത്ത…

അതിരുകളിൽ പിടയുന്ന ആത്മ വേദനകൾ ! (കവിത): ജയൻ വർഗീസ്

അടുത്ത നേരത്തെ ആഹാരത്തിനുള്ള അനിശ്ചിതത്വത്തിൽ അര വയറിൽ മുണ്ടു മുറുക്കുന്ന നിസ്സഹായൻ, അവനിൽ കെടാതെ വിശപ്പിന്റെ കനൽ നീറ്റൽ ! പ്ലാവിൽ പഴുത്ത ചക്കയുണ്ടെന്നു വിളിച്ചറിയിച്ച സഹ ചകോരത്തിന്റെ പ്രലോഭനത്തിൽ മുള്ളും മുരിക്കും മൂർഖൻ പാമ്പും താണ്ടി മുൻപിൻ നോക്കാതെ. ഇങ്ങോട്ട് ! അതിരുകളുടെയും നിയമങ്ങളുടെയും അജ്ഞാത ചക്രങ്ങൾക്കിടയിൽ കുടുങ്ങി ചതഞ്ഞരഞ്ഞ്‌ അവകാശങ്ങൾ നിഷേധിക്കപ്പെട്ട അടിമയെപോലെ ഭയത്തിന്റെ ചങ്ങലയിൽ തളയ്ക്കപ്പെട്ടു ജീവിതം ? ആട്ടിയോടിക്കപ്പെടുന്നവരുടെ അങ്കലാപ്പിൽ ജീവൻ തുടിക്കുന്ന മുട്ടയും നെഞ്ചിൽ താങ്ങി കൂടൊഴിയുന്ന കൂനൻ ഉറുമ്പുകളെപ്പോലെ അതിരുകൾ തേടി ഒടുക്കം എങ്ങോട്ടോ മടക്കം ? പിന്നിൽ ഉലയുന്ന കുഞ്ഞു കൂട്ടിൽ പിരിയുന്ന പിഞ്ചോമനകളുടെ മൃദു കുറുകലുകൾ , ഇക്കരെ ഒറ്റപ്പെടുന്ന ഇണപ്പക്ഷിയുടെ ഇടനെഞ്ചിൻ വീണു മയങ്ങുമ്പോൾ ആരാരും അറിയാതെ പോകുന്ന മനുഷ്യാവകാശങ്ങൾ ആരുടേതുമല്ലാത്ത ആകാശത്തിന്നടിയിൽ അതിരുകൾ വരച്ചു വച്ചവന്റെ നീതിശാസ്ത്രം ആഗോള മനുഷ്യന്റെ അവകാശങ്ങളുടെ ശവക്കോട്ടകളിൽ…