എഡ്‌മിന്റൺ: എഡ്‌മിന്റൺ കാൽഡർ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തപ്പെട്ട നേർമയുടെ ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങൾ മികവുറ്റതും പുതുമയേറിയതുമായ പരിപാടികൾ കൊണ്ട് ശ്രദ്ധ നേടി. വൈകുന്നേരം 6 മണിയോടെ ആരംഭിച്ച സ്റ്റേജ് പ്രോഗ്രാമുകളിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ 60-ഓളം പേർ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ ഉണ്ടായിരുന്നു.നേർമയുടെ യുവ കലാകാരന്മാർ അവതരിപ്പിച്ച “ഗ്രീക്ക് ദൈവങ്ങൾ”-ടെ തീമിലുള്ള ഫാഷൻ ഷോ കാണികൾക്ക് അത്യന്തം കൗതുകം തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.നേർമയുടെ പ്രസിഡന്റ് ബിജു മാധവൻ സ്വാഗതം അറിയിച്ചു. ഇൻഡോ-അമേരിക്കൻ പ്രെസ്സ് ക്ലബ് ബോർഡ് മെമ്പറും, കാനഡയുടെ മലയാള മിഷൻ കോർഡിനേറ്ററും ആയ ശ്രീ. ജോസഫ് ജോൺ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. കൂടാതെ അഡ്വ: സ്റ്റെഫി ആൻ ജോസ് ആശംസകൾ അറിയിച്ചു സംസാരിക്കുകയും അഡ്വ: സണ്ണി കോലടിയിൽ നന്ദി അറിയിക്കുകയും ചെയ്തു. സ്വാദിഷ്ടമായ അത്താഴവിരുന്നിനു ശേഷം ‘360ഡിഗ്രി’ ഫോട്ടോബൂത്തും തകർപ്പൻ DJ-യും ഒരുക്കിയിരുന്നു.…
Month: January 2025
ORMA ഇന്‍റര്‍നാഷണലിന് നവ നേതൃത്വം
ഫിലഡല്‍ഫിയ: രണ്ടായിരത്തി ഒന്‍പതില്‍ ഫിലഡല്‍ഫിയയില്‍ തുടക്കം കുറിച്ച് ഇന്ന് ലോകത്തിന്‍റെവിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന ഓര്‍മ ഇന്‍റര്‍നാഷണലിന്‍റെ 2025 2026 ലേക്കുള്ള പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. വിദേശ മലയാളികള്‍ക്ക്സാംസ്കാരിക വേദികള്‍ ഒരുക്കികൊണ്ടും, അവരുടെ സാമൂഹിക പ്രശ്നങ്ങളില്‍ ശക്തമായി ഇടപെട്ടുകൊണ്ടും, കുടുംബ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് അവരെ ഒരു കുടകീഴില്‍ അണിനിരുത്തുകയാണ് ഓവര്‍സീസ് റസിഡന്‍റ് മലയാളി അസ്സോസിയേഷന്‍ അഥവാ ORMA ചെയ്യുന്നത്. ORMA അന്താരാഷ്ട്ര പ്രസംഗ മത്സരത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ കുടിയേറിയ ഒരു മലയാളി സംഘടനയാണ് ഓര്‍മ്മ ഇന്‍റര്‍നാഷണല്‍. പത്തു ലക്ഷം രൂപയുടെ സമ്മാനങ്ങളോടൊപ്പം, രണ്ട് ഘട്ടങ്ങളിലായി, പബ്ലിക് സ്പീകിംഗ് പരിശീലന പരമ്പര നൽകിക്കൊണ്ടു പ്രസംഗമത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓർമയ്ക്ക് മാത്രം അവകാശപ്പടാവുന്നതാണ്. സജി സെബാസ്റ്റ്യൻ പ്രസിഡന്റ്, ക്രിസ്റ്റി എബ്രഹാം സെക്രട്ടറി, റോഷൻ പ്ലാമൂട്ടിൽ ട്രഷറർ എന്നിവരടങ്ങുന്ന യുവ നേതൃത്വം ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കെപ്പട്ടത്. ഓർമ…
പി. സി. മാത്യു ഫോർ ഗാർലാൻഡ് മേയർ 2025 ക്യാമ്പയിൻ തുടക്കം ഹരമായി
ഡാളസ്: 2025 മെയ് മൂന്നിന് ഒഴിവു വരുന്ന ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി പി. സി. മാത്യു വിന്റെ ഒഫിഷ്യൽ ക്യാമ്പയിൻ കിക്ക് ഓഫ് ഗാര്ലാണ്ടിലെയും പരിസര സിറ്റികളിലെയും വോട്ടർമാർക്കിടയിൽ ഹരം പകർന്നുകൊണ്ട് കഴിഞ്ഞ ഡിസംബർ 29 ന് വൈകിട്ട് കെ. ഇ. എ. ഹാളിൽ അരങ്ങേറി. വിവിധ വിഭാഗങ്ങളിലുള്ള വോട്ടർമാർ പങ്കെടുത്തു എന്നുള്ളത് നാനാത്വം വിളിച്ചറിയിക്കുകയും എല്ലാ സമൂഹത്തെയും ചേർത്ത് പിടിക്കുമെന്നുള്ള പി. സി. യുടെ ഴ്ചപ്പാടിന് പകിട്ടേറുകയും ചെയ്തു. ക്യാമ്പയിൻ മാനേജർ മാർട്ടിൻ പാടേറ്റി പരിപാടികൾ നിയന്ത്രിച്ചു. പി. സി. മാത്യു വിനെ ജയിപ്പിക്കാൻ ആവേശത്തോടെ എത്തിയവരെ അദ്ദേഹം അതെ ആവേശത്തോടെ സ്വാഗതം ചെയ്തു. പി. സി. മാത്യുവിന്റെ വിജയത്തിനായി പാസ്റ്റർ കാർലാൻഡ് റൈറ്റ് പ്രാർത്ഥിച്ചു തുടക്കം കുറിച്ച പരിപാടികൾക്ക് അഗപ്പേ ചർച് സീനിയർ പാസ്റ്ററും അഗപ്പേ ഹോം ഹെൽത്ത്…
ഇമ്മാനുവൽ വർക്കി ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: പാലാ തടത്തിൽ മണ്ണക്കനാട് ഇമ്മാനുവൽ വർക്കി (കുഞ്ഞ് – 80) നിര്യാതനായി. റിട്ട. എംടിഎ (ന്യൂയോർക്ക്) ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ റീത്തമ്മ ഇമ്മാനുവൽ ആലപ്പുഴ പുളിങ്കുന്ന് ചിറയിൽ കണ്ണാടി കുടുംബാംഗമാണ്. 1977ൽ ന്യൂയോർക്കിലെത്തിയ കുഞ്ഞ് 6 വർഷം മുൻപാണ് ഹൂസ്റ്റണിലേക്ക് താമസം മാറ്റിയത്. മക്കൾ: ജെയ്‌സൺ ഇമ്മാനുവൽ, ജൂലി ജേക്കബ്. മരുമക്കൾ: ക്രിസ്റ്റീന ഇമ്മാനുവൽ വഞ്ചിപുരക്കൽ, ഹൂസ്റ്റൺ, ടോമി ജേക്കബ് കരിമ്പിൽ, ഡാലസ്. പേരക്കുട്ടികൾ: അലിസ, ജോഷ്വ, ജോനാഥൻ, ഏലിയ, ജെമ്മ. പൊതുദർശനം: 1/11/25 Saturday @ 11:00 to 13:45 hours, St Joseph’s Syro Malabar Church Missouri City, Texas സംസ്കാരം: 01/11/25 @ 14:30 hours Cemetery- South Park Funerals, 1310 N main st, pearland tx 77581
ജോ ബൈഡന് ഇന്ത്യയില്‍ നിന്ന് സമ്മാനമായി ലഭിച്ചത് 7.5 കാരറ്റ് വജ്രം
വാഷിംഗ്ടണ്‍: പ്രസിഡൻ്റ് ജോ ബൈഡനും കുടുംബത്തിനും 2023 ൽ വിദേശ നേതാക്കളിൽ നിന്ന് നിരവധി വിലകൂടിയ സമ്മാനങ്ങൾ ലഭിച്ചു. ഇതിൽ ഇന്ത്യയിൽ നിന്നാണ് ഏറ്റവും വില കൂടിയ സമ്മാനം ലഭിച്ചത്. 20,000 യുഎസ് ഡോളര്‍ വിലവരുന്ന വജ്രമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത്. പ്രധാനമന്ത്രി മോദി നൽകിയ 7.5 കാരറ്റ് വജ്രമാണ് 2023ൽ ബൈഡൻ കുടുംബത്തിന് നൽകിയ ഏറ്റവും വിലകൂടിയ സമ്മാനം. എന്നിരുന്നാലും, യുഎസിലെ ഉക്രേനിയൻ അംബാസഡറിൽ നിന്ന് 14,063 യുഎസ് ഡോളർ വിലമതിക്കുന്ന ബ്രൂച്ചും ഈജിപ്തിലെ പ്രസിഡൻ്റും പ്രഥമ വനിതയും ചേർന്ന് 4,510 യുഎസ് ഡോളർ വിലമതിക്കുന്ന ബ്രേസ്ലെറ്റ്, ബ്രൂച്ച്, ഫോട്ടോ ആൽബം എന്നിവയും ബൈഡനും കുടുംബത്തിനും ലഭിച്ചു. 20,000 യുഎസ് ഡോളർ വിലമതിക്കുന്ന വജ്രം ഔദ്യോഗിക ആവശ്യത്തിനായി വൈറ്റ് ഹൗസിൻ്റെ ഈസ്റ്റ് വിംഗിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും നൽകിയ…
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെക്കാന്‍ സാധ്യതയെന്ന് റിപ്പോർട്ട്
ഒട്ടാവ: തൻ്റെ കോക്കസിനുള്ളിൽ വർദ്ധിച്ചുവരുന്ന വിയോജിപ്പുകൾക്കിടയിൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച ലിബറൽ പാർട്ടി നേതാവ് സ്ഥാനം രാജിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രൂഡോയുടെ പ്രഖ്യാപനത്തിൻ്റെ കൃത്യമായ സമയം അനിശ്ചിതത്വത്തിലാണെന്ന് അജ്ഞാതാവസ്ഥയിൽ സംസാരിച്ച ഉറവിടങ്ങൾ ഊന്നിപ്പറഞ്ഞു. എന്നാല്‍, ബുധനാഴ്ച നടക്കുന്ന നിർണായക ദേശീയ കോക്കസ് യോഗത്തിന് മുമ്പ് ഇത് സംഭവിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. തൻ്റെ എംപിമാർ തന്നെ പുറത്താക്കിയതാണെന്ന വിശ്വാസം ഒഴിവാക്കാൻ കോക്കസ് യോഗത്തിന് മുമ്പായി ഒരു പ്രഖ്യാപനം നടത്തേണ്ടതിൻ്റെ പ്രാധാന്യം ട്രൂഡോ മനസ്സിലാക്കുന്നുവെന്ന് അടുത്തിടെ പ്രധാനമന്ത്രിയുമായി സംസാരിച്ച ഒരു ഉറവിടം മാധ്യമങ്ങളോട് പറഞ്ഞു. ലിബറൽ പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് എങ്ങനെയാണ് നേതൃമാറ്റം കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും വൃത്തങ്ങൾ പറഞ്ഞു. ട്രൂഡോ ഉടൻ സ്ഥാനമൊഴിയുമോ അതോ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമോ എന്നത് അനിശ്ചിതത്വത്തിലാണ്. നേതൃത്വ പ്രശ്‌നങ്ങൾ…
ട്രംപും മസ്കും എച്ച് 1 ബി വിസയും
നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് “ത്രിശങ്കു സ്വര്‍ഗത്തില്‍” എന്ന അവസ്ഥയിലാണിപ്പോള്‍. തൻ്റെ കാമ്പെയ്‌നുകൾക്കും തൻ്റെ ഹാർഡ് കോർ അടിത്തറയ്ക്കും പണം നൽകുന്ന ശതകോടീശ്വരൻമാരായ “സാങ്കേതിക പയ്യന്മാരെ” പ്രീതിപ്പെടുത്താൻ അദ്ദേഹം കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇമിഗ്രേഷനും എച്ച് 1 ബി വിസയും ട്രംപിൻ്റെ പ്രധാന പിന്തുണക്കാർക്കും മിതവാദികൾക്കും ഇടയിൽ തർക്ക വിഷയമായിരിക്കുകയാണ്. കഠിനാധ്വാനികളായ എച്ച് 1 ബി വിസ ഹോൾഡർമാരുമായി തങ്ങളുടെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്ന എലോൺ മസ്‌കിനെയും സിലിക്കൺ വാലിയിലെ സമ്പന്നരായ രക്ഷാധികാരികളെയും പിന്തുണയ്ക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍ ട്രംപ് ചെയ്യുന്നത്. ടെക് നേതാക്കൾ ലിബറൽ എച്ച് 1 ബി വിസ ഭരണകൂടം ആഗ്രഹിക്കുന്നുവെങ്കിലും, ‘അമേരിക്ക ഫസ്റ്റ്’ കഠിനാധ്വാനികൾ എല്ലാ തലങ്ങളിലും ഇമിഗ്രേഷനിൽ കർശനമായ നിയന്ത്രണങ്ങൾ ആഗ്രഹിക്കുന്നു. തൻ്റെ ആദ്യ ടേമിൽ, എച്ച് 1 ബി വിസകളിൽ കാര്യമായ സ്വാധീനം ചെലുത്തിയ അമേരിക്കൻ പൗരന്മാരുടെ താൽപ്പര്യങ്ങൾക്ക് ട്രംപ് മുൻഗണന നൽകിയിരുന്നു. അദ്ദേഹം…
ജീവിതത്തെ ശുദ്ധീകരിക്കുന്ന ദൈവസ്നേഹം യേശുക്രിസ്തുവിൽ കൂടെ അനുഭവിച്ച് പ്രതിഫലിപ്പിക്കുന്നവരായിരിക്കണം: ഫാ. ഐസക്
ഹൂസ്റ്റൺ: ഗന്നസരത്ത് തടാകത്തിൽ മീൻ പിടുത്തത്തിൽ ഏർപ്പെട്ടിരുന്നവർ മലിനത നിറഞ്ഞ വലകൾ കഴുകുന്ന പ്രവർത്തിയിൽ നിന്ന്, സകലവും വിട്ട് ക്രിസ്തുവിനെ അനുഗമിക്കുന്ന ശിഷ്യരാക്കി രൂപാന്തരപ്പെടുത്തിയ യേശുക്രിസ്തുവിൽ വെളിപ്പെട്ടതായ ദൈവ സ്നേഹത്തെ പറ്റി വിശുദ്ധ ലൂക്കോസ് 5ൻറെ 1 മുതൽ 11 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കി റവ.ഫാ. ഐസക് വി പ്രകാശ് തൻറെ മുഖ്യസന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു. സമാധാനത്തിന്റെയും, പ്രത്യാശയുടെയും, സന്തോഷത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (UCF) പ്രഥമ പുതുവത്സര കൂട്ടായ്മ അനിയൻ ചാക്കച്ചേരി- ആൻസി ദമ്പതികളുടെ ഭവനത്തിൽ കൂടി. മോനച്ചൻ തോമസ് പ്രാരംഭ പ്രാർത്ഥന നടത്തിയ യോഗത്തിൽ മത്തായി കെ മത്തായി അധ്യക്ഷനായിരുന്നു. തുടർന്ന് ബാബു കൊച്ചുമ്മൻ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജോൺ കുരുവിള പ്രാർത്ഥിച്ചു. മുഖ്യ സന്ദേശത്തിന് ശേഷം സാക്ഷ്യത്തിനുള്ള അവസരവും ഉണ്ടായിരുന്നു. വിവാഹ വാർഷികവും, ജന്മദിനവും ആഘോഷിച്ചവർക്ക് പ്രത്യേക പ്രാർത്ഥനയും, ആശംസകളും…
മാർത്തോമാ ചർച് സുവശേഷ സേവിക സംഘം പ്രാർത്ഥനാ യോഗം ജനുവരി 7 ന്
ഡാളസ് :മാർത്തോമാ ചർച് സൗത്ത് വെസ്റ് റീജിയണൽ സുവശേഷ സേവിക സംഘം പ്രാർത്ഥനാ യോഗം 2025 ജനുവരി 7 ന് ചൊവ്വാഴ്ച വൈകുന്നേരം 7:30 ന് സൂം വഴി സംഘടിപ്പിക്കുന്നു . യോഗത്തിൽ റീജിയണൽ പ്രസിഡൻ്റ് റവ.ജോബി ജോൺ അധ്യക്ഷത വഹിക്കും. നമ്മുടെ ജീവിതത്തിൽ ദൈവകൃപയും നന്മയും പ്രതിഫലിപ്പിക്കുമ്പോൾ പരസ്‌പരം ഉന്നമിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അവസരമൊരുക്കുന്ന ഒരു സാക്ഷ്യപത്രം കൂടിയാണിത്. ഈ അർഥവത്തായ ഒത്തുചേരലിൽ എല്ലാവരുടെയും പ്രാർത്ഥനാപൂർവമായ പങ്കാളിത്തം അഭ്യർത്ഥിക്കുന്നതായി സെക്രട്ടറി ജൂലി എം സക്കറിയാ അറിയിച്ചു * സൂം മീറ്റിംഗ് ലിങ്ക്: https://us06web.zoom.us/j/7699850156?pwd= OmNybWp1OGRtWVFha3RzajFJeDFEdz09 * മീറ്റിംഗ് ഐഡി: 560; 560; 760 പാസ്‌കോഡ്: 123456
മൈക്ക് ജോൺസൺ യു എസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി
വാഷിംഗ്ടൺ: യുഎസ് പാർലമെൻ്റിൻ്റെ അധോസഭയായ ജനപ്രതിനിധി സഭയുടെ സ്പീക്കറായി റിപ്പബ്ലിക്കൻ എംപി മൈക്ക് ജോൺസൺ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പിന്തുണയും ജോൺസന് ഉണ്ടായിരുന്നു. എന്നിരുന്നാലും, ട്രംപിൻ്റെ പിന്തുണ ഉണ്ടായിരുന്നിട്ടും, വിജയിക്കാൻ അദ്ദേഹത്തിന് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. ലൂസിയാന എംപിയായ മൈക്ക് ജോൺസണ്‍ 2023ൽ ഇതേ സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 218 വോട്ടുകളാണ് ജോൺസണ് വീണ്ടും സ്പീക്കറാകാൻ വേണ്ടിയിരുന്നത്. എന്നാൽ തുടക്കത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ 3 എംപിമാർ അദ്ദേഹത്തെ പിന്തുണയ്ക്കാൻ വിസമ്മതിച്ചു. ഇതിനുശേഷം ഭൂരിപക്ഷം നേടാനായി ജോൺസൺ 45 മിനിറ്റോളം ലോബി ചെയ്തു. അതിനുശേഷം മാത്രമാണ് അദ്ദേഹത്തിന് രണ്ട് റിപ്പബ്ലിക്കൻ എംപിമാരുടെ പിന്തുണ ലഭിച്ചത്.
