ലോസ് ആഞ്ചലസ്: കേരളാ ഹുന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ കാലിഫോർണിയ അംഗങ്ങൾ അണിയിച്ചൊരുക്കിയ ശുഭാരംഭം ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ, സംഘാടന മികവ് എന്നിവകൊണ്ടും പ്രൗഢ ഗംഭീരമായിരുന്നു. മാർച്ച് 22നു സംഘാ വെസ്റ്റ് ഭാരത് സേവാശ്രമത്തിൽ പാഞ്ചജന്യം എന്ന പേരിൽ സംഘടിപ്പിച്ച ശുഭാരംഭം ദുർഗ്ഗാദേവിയുടെ സവിധത്തിൽ പൊങ്കാല അർപ്പണത്തോടെയാണ് ആരംഭിച്ചത്. ശേഷം നടന്ന പൊതുസമ്മേളനം കെ എച് എൻ എ പ്രസിഡണ്ട് ഡോ. നിഷ പിള്ള, ജനറൽ സെക്രട്ടറി മധു ചെറിയേടത്ത് എന്നിവർ ഭദ്രദീപം കൊളുത്തിയതോടെ ആരംഭിച്ചു. ദേവാംഗ് പ്രണബ് അതി മനോഹരമായി പ്രാർഥന ശ്ലോകം ആലപിച്ചു. സദസ്സിനു ഏറ്റുചൊല്ലാൻ അവസരം നൽകിയതും പുതുമയായി. 2009 ൽ ലോസ് ആഞ്ചലസിൽ നടന്ന കെ എച് എൻ എ കൺവെൻഷൻറെയും ലോസ് ആഞ്ചലസിൽ നടക്കുന്ന പ്രവർത്തനങ്ങളുടെയും വീഡിയോ പ്രസന്റഷനോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്. 2009ൽ വെറും മുപ്പത്തിമൂന്നു കുടുംബങ്ങൾ ആയിരുന്നു…
Month: March 2025
ബാൾട്ടിമോർ സെയിന്റ് തോമസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കിക്കോഫ് വിജയമായി
ബാൾട്ടിമോർ (മേരിലൻഡ്) – നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ മാർച്ച് 23 ന് ബാൾട്ടിമോർ സെയിന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു. കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ടോബിൻ പി. മാത്യു കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ഭദ്രാസന കൗൺസിൽ അംഗം ഉമ്മൻ കാപ്പിൽ, എന്റർടൈൻമെന്റ് കമ്മിറ്റി അംഗങ്ങളായ റോണ വർഗീസ്, മിറിയം പുന്നൂസ് എന്നിവർ കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നു. മുൻ ഫാമിലി/ യൂത്ത് കോൺഫറൻസിൽ ഒരു പ്രാസംഗികനായും പങ്കെടുത്ത തന്റെ അവിസ്മരണീയ അനുഭവത്തെക്കുറിച്ച് ഫാ. മാത്യു സംസാരിച്ചു. ആത്മീയ വിശ്രമവും അവധിക്കാലവും ആസ്വദിക്കുന്നതിനൊപ്പം ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള മികച്ച അവസരമാണ് കോൺഫറൻസ് നൽകുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ നൽകിയ ഉമ്മൻ കാപ്പിൽ, തീയതി, സ്ഥലം, പ്രഭാഷകർ, മുഖ്യ ചിന്താവിഷയം എന്നിവയെക്കുറിച്ച് സംസാരിച്ചു.…
പ്രൊഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തില്‍ ഷിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ആദ്യ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് പ്രൊഫ.കെ.എസ്. ആന്റണിയുടെ നിര്യാണത്തില്‍ ഷിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി. ചങ്ങനാശ്ശേരി സ്വദേശിയായ പ്രൊഫ. ആന്റണി കേരളത്തിലെ പ്രമുഖ കോളേജായ സെന്റ് ബര്‍ക്കുമാന്‍സ് കോളേജില്‍ നിന്നും 1952 കാലഘട്ടത്തില്‍ ഫിസിക്‌സില്‍ ഡിഗ്രി പൂര്‍ത്തിയാക്കി ബീഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സും കരസ്ഥമാക്കി. 1957-61 കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1961-ല്‍ ഷിക്കാഗോയിലേക്ക് കുടിയേറുകയും, 1967-ല്‍ ഡിവോള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കുകയും ചെയ്തു. കോളേജ് ഓഫ് ഇല്ലിനോയിസില്‍ ഫാര്‍മസിയില്‍ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്‍ജിനീയറിംഗ് കോളേജില്‍ എന്‍ജിനീയറിംഗ് പഠനത്തിനോടനുബന്ധിച്ച് സെയില്‍ ടെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി ചെയ്തിട്ടുണ്ട്. 1994-ല്‍ ഇന്റര്‍നാഷ്ണല്‍ സോയില്‍ ടെസ്റ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും റിസേര്‍ച്ച് ഡയറക്ടറായി വിരമിച്ചു. ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി ഇന്‍ ഷിക്കാഗോയില്‍ റിട്ടയര്‍മെന്റിനുശേഷം…
ജീവകാരുണ്യ പ്രവർത്തനവുമായി കേരള ക്ലബ് ചിക്കാഗോ
ചിക്കാഗോ: കഴിഞ്ഞ ആറു വര്‍ഷമായി ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ക്ലബ് യു എസ് എ, വിശക്കുന്നവർക്ക് ആഹാരം നൽകുക എന്ന അശയവുമായി പ്രവർത്തനരംഗത്തേക്ക്. മാർച്ച് 13 ന് ഷാംബർഗിലുള്ള ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ എന്ന സന്നദ്ധസംഘടനയുമായി സഹകരിച്ച് 42000 ഭക്ഷണ പൊതികൾ സമാഹരിച്ചു. ക്ലബ് പ്രസിഡന്റ് സ്റ്റാൻലി കളരിക്കാമുറി, സെക്രട്ടറി ജോയ് ഇണ്ടിക്കുഴി, കോഓർഡിനേറ്റർ ജോൺസണ്‍ കണ്ണൂക്കാടൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇത് ആദ്യമായല്ല 120 അംഗങ്ങളുള്ള കേരള ക്ലബ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. 2024-ൽ ഇൻഡോ അമേരിക്കന്‍ ടൂറിസം പ്രോജക്ടിനെ ഭാഗമായി വേൾഡ് പീസ് ട്രാവലേഴ്സുമായി സഹകരിച്ചു പ്രവർത്തിക്കുകയും, 2023- ൽ ലോക പാരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഡെസ്പ്ലെയ്ന്‍സ് നഗരസഭയുമായി സഹകരിച്ചു നിരവധി മരങ്ങൾ നട്ടുപിടിപ്പിച്ചു വളർത്തുകയും ചെയ്തു. തുടർന്നും നിരവധി ആതുര സേവന പദ്ധതികളുമായി പ്രവർത്തിക്കുമെന്ന് കേരള ക്ലബ് പൊതുയോഗം…
ക്ഷമിക്കുന്നതിനും പൊറുക്കുന്നതിനുമുള്ള കരുത്ത് സ്വായത്തമാക്കണം: റവ സുകു ഫിലിപ്പ്
മെസ്ക്വിറ്റ് (ഡാളസ് ): കാൽവരി ക്രൂശിൽ മൂന്നണികളിന്മേൽ തൂങ്ങിക്കിടക്കുന്ന ക്രിസ്തുവിനെ നാം ദർശിക്കുമ്പോൾ ആ ക്രൂശു നമ്മെ പഠിപ്പിക്കുന്ന രണ്ടു വിലയേറിയ സത്യങ്ങളാണ് ക്ഷമിക്കുക എന്നതും പൊറുക്കുകയെന്നതും.പലപ്പോഴും ക്ഷമിക്കുവാൻ നമുക് കഴിയുമെങ്കിലും പോറുക്കുവാൻ കഴിയുന്നില്ല എന്ന് പറയുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ ഈ സത്യങ്ങൾ നാം സ്വായത്തമാകുക മാത്രമല്ല അത് പ്രവർത്തി പഥത്തിൽ കൊണ്ടുവരുമ്പോൾ മാത്രമാണ് നോമ്പിൽ നാം നടത്തുന്ന അനുഷ്ഠാനങ്ങൾ അന്വർത്തമാകുന്നതെന്ന് റവ സുകു ഫിലിപ്പ് മാത്യു പറഞ്ഞു. ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ മാർച്ച് 26 ബുധനാഴ്ച വൈകീട്ട് പാതി നോബിനോട് അനുബന്ധിച്ച് നടന്ന പ്രത്യേക ശുശ്രൂഷയിൽ പങ്കെടുത്ത് യോഹന്നാൻറെ സുവിശേഷം മൂന്നാം അദ്ധ്യായത്തിന്റെ 16 ,17 വാക്യങ്ങളെ അടിസ്ഥാനമാക്കി വചന ശ്രുഷൂഷ നിർവഹിക്കുകയായിരുന്നു ഫ്ലോറിഡ സെൻറ് ലുക്ക് മാർത്തോമാ ചർച്ച വികാരി റവ സുകു ഫിലിപ്പ് മാത്യു. മരുഭൂമിയിൽ മോശ യിസ്രായേൽ ജനത്തിന്റെ…
ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജനശ്രദ്ധ നേടി
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മാർച്ച് 22 ശനിയാഴ്ച സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് മഹിമകൊണ്ടും സഹകരണം കൊണ്ടും വിദഗ്ദ്ധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റു പരിചയസമ്പന്നരായ ബഹുമുഖ പ്രതിഭകളുടെയും നിസ്സീമമായ സഹകരണം കൊണ്ട് ജനശ്രദ്ധ നേടി. എഴുപതിലധികം രോഗികൾക്ക് മെഡിക്കൽ പരിശോധനകൾ, മാർഗനിർദേശങ്ങൾ എന്നിവ നല്‍കിയത് വളരെയധികം പ്രയോജനം ലഭിച്ചു. കാർഡിയോളജി, ഡെന്റിസ്ട്രി, ജനറൽ ആൻഡ് വാസ്‌ക്യൂലർ സർജറി, പാൽമാനോളജി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരായ ഡോക്ടർമാരുടെ സജീവ സാന്നിധ്യം വൈദ്യപരിശോധനയെ സമ്പന്നമാക്കി. ക്ഷേമവും പ്രധിരോധ പരിചരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഈ സംരംഭം പങ്കെടുത്ത എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കാൻ തങ്ങളുടെ സമയവും വൈദഗ്ദ്ധ്യവും ചെലവഴിച്ച ഡോക്ടർമാർ, നഴ്സ് പ്രാക്ടീഷണർമാർ, നഴ്‌സുമാർ, വൊളണ്ടിയർമാർ എന്നിവരുടെ നിസ്വാർഥ സഹകരണത്തോടെ സാധ്യമായി. ക്ഷേത്ര ജീവനക്കാരുടെ പിന്തുണയും ഏകോപനവും പരിപാടി സുഗമവും ഫലപ്രദവുമാക്കുന്നതിനു നിർണായക പങ്കു വഹിച്ചു. ആരോഗ്യ സംരക്ഷണ ദാതാക്കൾ,…
‘TEAM MAT-2025’ കാര്‍ഷിക മേള വന്‍ വിജയമായി
ടാമ്പ (ഫ്ലോറിഡ): മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പാ (MAT) യുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 22 ശനിയാഴ്ച ടാമ്പായിലെ ക്നായിതൊമ്മന്‍ ഹാളില്‍ സംഘടിപ്പിച്ച കാര്‍ഷിക മേള വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ഒരു മഹാമേളയായി. അസ്സോസിയേഷന്‍റെ എല്ലാ കമ്മിറ്റി അംഗങ്ങളുടേയും ആത്മാര്‍ത്ഥമായ സഹകരണവും പരിശ്രമവും കൊണ്ടാണ് ഈ സംരംഭം ഇത്ര വലിയ ഒരു വിജയമാക്കീത്തീര്‍ക്കുവാന്‍ കഴിഞ്ഞതെന്ന് പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍ തന്‍റെ ആമുഖ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. രാവിലെ 9:00 മണിക്കു തന്നെ ക്നായി തൊമ്മന്‍ ഹാളിന്‍റെ വിശാലമായ ഗ്രൗണ്ടില്‍ സണ്ണി മറ്റമനയുടെ നഴ്സറിയില്‍ നിന്നും എത്തിച്ച ഫലവൃക്ഷത്തൈകളും പൂച്ചെടികളും വിതരണത്തിനായി സജ്ജീകരിച്ചു കഴിഞ്ഞിരുന്നു. 10:00 മണിയോടു കൂടി നാടന്‍ വിഭവങ്ങളടങ്ങിയ തട്ടുകടയും തയ്യാറായി. ഇഡ്ഡലി, ദോശ, സാമ്പാര്‍, ഓംലെറ്റ്, കപ്പ, മീന്‍കറി, ചപ്പാത്തി, ചിക്കന്‍ കറി തുടങ്ങിയ വിഭവങ്ങള്‍ ചൂടോടെ തയ്യാറാക്കി നല്‍കിയത് ആസ്വാദ്യകരമായി. വിവിധയിനം മാവിന്‍ തൈകളും പച്ചക്കറി…
ട്രംപിന്റെ തീരുമാനം 12 ലക്ഷം കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നു: റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ദരിദ്ര രാജ്യങ്ങളിലെ വാക്സിനേഷൻ പരിപാടികളെ പിന്തുണയ്ക്കുന്ന സംഘടനയായ ഗവിക്ക് നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തലാക്കാൻ ട്രംപ് തീരുമാനിച്ചതോടെ 12 ലക്ഷത്തോളം കുട്ടികളുടെ ജീവന്‍ അപകടത്തിലായി എന്ന് റിപ്പോര്‍ട്ട്. യുഎസ്എഐഡിയുടെ റിപ്പോർട്ട് അനുസരിച്ച്, 281 പേജുള്ള സ്പ്രെഡ്ഷീറ്റിൽ ആയിരക്കണക്കിന് വിദേശ സഹായ പദ്ധതികൾക്കായുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതികൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 25 വർഷത്തിനിടെ ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവൻ രക്ഷിച്ച ആഗോള ശ്രമത്തിന് ഈ തീരുമാനം വലിയ തിരിച്ചടിയായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം നിരവധി പ്രധാന മലേറിയ പ്രതിരോധ പരിപാടികൾ വെട്ടിക്കുറയ്ക്കും, അതേസമയം എച്ച്ഐവി, ടിബി ചികിത്സയ്ക്കുള്ള ധനസഹായം തുടരാനും പദ്ധതിയിട്ടിട്ടുണ്ട്. തുടരുന്ന വിദേശ സഹായ പദ്ധതികളും അവസാനിപ്പിക്കുന്ന പദ്ധതികളും പട്ടികപ്പെടുത്തുന്ന 281 പേജുള്ള ഒരു റിപ്പോർട്ട് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) അടുത്തിടെ കോൺഗ്രസിന് സമർപ്പിച്ചു. ആഗോള ആരോഗ്യ, മാനുഷിക…
ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കിന്റെ പ്രസിഡന്റ് ആയി മലയാളിയായ സാമുവൽ മാമ്മൻ തെരഞ്ഞെടുക്കപ്പെട്ടു
എഡ്മിൻ്റൺ: ആൽബെർട്ട പ്രവിശ്യയിലെ സോഷ്യൽ വർക്കേഴ്സ്ന്റെ രജിസ്ട്രേഷനും പ്രാക്റ്റീസും നിയന്ത്രിക്കുന്ന ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്സ്ന്റെ പുതിയ പ്രസിഡന്റ് ആയി മലയാളിയായ സാമുവൽ മാമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. ആൽബെർട്ടയിൽ സോഷ്യൽ വർക്കർ ആയി ജോലി ചെയ്യണമെങ്കിൽ എ സി സ് ഡബ്ള്യു യിൽ രജിസ്ട്രേഷൻ നിര്ബന്ധമാണ്. ഒന്പതിനായിരത്തിലധികം അംഗങ്ങളുള്ള ഈ സംഘടനനയുടെ മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ സാമുവൽ മത്സരമില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു മലയാളി, കാനഡയിലെ ഏതെങ്കിലും പ്രവിശ്യയിൽ സോഷ്യൽ വർക്ക് കോളേജിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ നാല് വര്ഷങ്ങളായി, സാമുവൽ എ സി സ് ഡബ്ള്യു വിൽ തെരഞ്ഞെടുക്കപെട്ട അംഗമായി സേവനം ചെയ്യുകയാണ്. പത്തനംതിട്ട പുല്ലാട് പൂവത്തുംമൂട്ടിൽ കുടുംബാംഗം ആയ സാമുവൽ 2012 മുതൽ എഡ്മിന്റണിൽ താമസിക്കുകയാണ്. എഡ്മിന്റണിന് അടുത്തുള്ള ബോൺ അക്കോർഡിലുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ഓക്ക് ഹിൽ റാഞ്ച് എന്ന സംഘടനയുടെ…
ഗാവിൻ മെൽച്ചോറിനെ മർദിച്ചുകൊലപ്പെടുത്തിയ പ്രതികളെ പോലീസ് തിരയുന്നു
ഹ്യൂസ്റ്റൺ: ഈ മാസം ആദ്യം തെക്കുപടിഞ്ഞാറൻ ഹ്യൂസ്റ്റണിൽ 24 വയസ്സുള്ള ഒരാളെ മർദിച്ചു കൊന്ന കേസിൽ മൂന്ന് പ്രതികളെ പോലീസ് തിരയുന്നു. ഇതിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനായി അധികൃതർ നിരീക്ഷണ ദൃശ്യങ്ങൾ പുറത്തുവിട്ടു. മാർച്ച് 2 ന് പുലർച്ചെ 1:10 ഓടെ മെയിൻ സ്ട്രീറ്റിനടുത്തുള്ള 2900 വെസ്റ്റ്രിഡ്ജ് സ്ട്രീറ്റിലെ ഒരു സ്ട്രിപ്പ് സെന്ററിന്റെ പാർക്കിംഗ് സ്ഥലത്ത് ഗാവിൻ മെൽച്ചോറിനെ അബോധാവസ്ഥയിൽ കണ്ടെത്തി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, തുടർന്ന് 24 കാരനായ ഗാവിൻ മെൽച്ചോർ മരിച്ചുവെന്ന് ഹ്യൂസ്റ്റൺ പോലീസ് പറഞ്ഞു. ആക്രമിക്കപ്പെടുന്നതിന് മുമ്പ് മെൽച്ചോർ ഒരു തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് അന്വേഷകർ കരുതുന്നു അടുത്തുള്ള ഒരു കൺവീനിയൻസ് സ്റ്റോറിൽ നിന്നുള്ള നിരീക്ഷണ വീഡിയോയിൽ വെളുത്ത ടീ-ഷർട്ടും പച്ച ഷോർട്ട്സും ധരിച്ച ഒരാൾ മെൽച്ചോറിനെ കാറിനു നേരെ തള്ളിയിടുന്നത് കാണാം. ഓറഞ്ച് ഡിസൈനുള്ള കറുത്ത സ്വെറ്ററും കറുത്ത പാന്റും നീല ഷൂസും ധരിച്ച…
