ഡാളസ്: ടെക്സസിലെ ഡാളസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്‌ലറ്റ്സ് (LUKA) എന്ന സംഘടനയുടെ ചരിത്രത്തിലെ പ്രഥമ ദേശീയ ടൂർണമെന്റ് മത്സരങ്ങള്‍ അമേരിക്കയിലെ മലയാളികൾ കായികരംഗത്ത് ഒന്നിച്ചു കൂടിയ ശ്രദ്ധേയമായ നവ്യാനുഭവമായി മാറി. 2025 ഏപ്രിൽ 26-നും 27-നുമായി ടെക്സാസിലെ ഡാളസില്‍ വെച്ച് നടന്ന ഈ ടൂർണമെന്റ്, പിക്കിൾബോൾ, വോളിബോൾ തുടങ്ങിയ വിവിധ മത്സരങ്ങളിലൂടെ അമേരിക്കൻ മലയാളി സമൂഹത്തിൽ ആവേശപൂർവ്വമായ ഒരു കായിക മത്സര വേദിയായി മാറി. മത്സരം മാത്രമല്ല, സൗഹൃദം, ഐക്യം, പങ്കാളിത്തം എന്നിവയുടെ ഉത്സവമായി രണ്ടു ദിവസങ്ങൾ മലയാളികൾ കൊണ്ടാടി. കൂടാതെ, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾക്കായി സൗജന്യ താമസ സൗകര്യങ്ങൾ, ഭക്ഷണം, വിമാനത്താവളത്തിൽ നിന്നുള്ള പിക്കപ്പ്-ഡ്രോപ്പ് ഓഫ് എന്നിവ ഉൾപ്പെടുത്തി സംഘാടകരായ ലൂക്ക ഒരുക്കിയ ചിട്ടയും കൃത്യതയുമാർന്ന ക്രമീകരണങ്ങളും, വേദിയും പങ്കെടുത്തവരെയെല്ലാം അമ്പരപ്പിച്ചു. ഈ ടൂർണമെന്റ് ഔപചാരികമായി ഉദ്ഘാടനം…
Month: April 2025
കൊല്ലം പ്രവാസി അസോസിയേഷൻ വിഷു -ഈസ്റ്റർ ആഘോഷിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ വിഷു ഈസ്റ്റർ ആഘോഷം കലവറ റസ്റ്റോറെന്റ് ഹാളിൽ വച്ച് വിപുലമായി ആഘോഷിച്ചു. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് ഉദ്ഘാടനവും, സാമൂഹ്യ പ്രവർത്തകനായ സെയ്ദ് ഹനീഫ വിശിഷ്ട വ്യക്തിയായും പങ്കെടുത്തു സംസാരിച്ചു .. കെ. പി. എ. കലാ സാംസ്കാരിക വിഭാഗം – സൃഷ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച കെ. പി. എ വായനശാല എന്ന വെർച്വൽ ലൈബ്രറിയുടെ പോസ്റ്റർ സൃഷ്ടി ജനറൽ കൺവീനർ ശ്രീ ജഗത് കൃഷ്ണകുമാർ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്ററിനു കൈമാറി. കെ പി എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്…
പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററിന് കാഴ്ചസഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി
തിരുവനന്തപുരം: ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി, തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‍താൽമോളജി അലുമ്‌നി അസോസിയേഷനുമായി ചേർന്ന് പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററിന് കാഴ്ച സഹായ ഉപകരണങ്ങൾ സംഭാവന ചെയ്തു. യു എസ് ടിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പൊൺസിബിലിറ്റി ഉദ്യമങ്ങളുടെ ഭാഗമായാണ് കാഴ്ച സഹായ ഉപകരണങ്ങൾ നൽകിയത്. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‍താൽമോളജി അലുമ്‌നി അസോസിയേഷൻ (ആർ.ഐ.ഒ.എ.എ) നടപ്പിലാക്കുന്ന പദ്ധതിയാണ് പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്റർ. യു. എസ്. ടി വെൽഫെയർ ഫൗണ്ടേഷന്റെ ഭാഗം കൂടിയാണിത്. ‘അംഗപരിമിതരുടെ ഉന്നമനത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഉപകരണങ്ങൾ കൈമാറിയത്. യു എസ് ടിയുടെ തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോന്റെ നേതൃത്വത്തിലാണ് കമ്പനി ഉദ്യോഗസ്ഥർ ഉപകരണങ്ങൾ നൽകിയത്. സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോ.അരുൺ എസ് നായർ, മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.…
പഹൽഗാം ആക്രമണം മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമോ?: നോസ്ട്രഡാമസിന്റെ മുന്നറിയിപ്പ് ആശങ്ക വർദ്ധിപ്പിക്കുന്നു
പഹൽഗാം ഭീകരാക്രമണത്തിനുശേഷം, മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ഫ്രഞ്ച് പ്രവാചകൻ നോസ്ട്രഡാമസിന്റെ പ്രവചനം വീണ്ടും ചർച്ചാവിഷയമായിരിക്കുന്നു. ഈ ഭീകരാക്രമണം പുറത്തുവന്നയുടനെ, ആഗോള യുദ്ധത്തെക്കുറിച്ചുള്ള ഭയം നോസ്ട്രഡാമസിന്റെ പ്രവചനത്തിലേക്ക് ആളുകളുടെ ശ്രദ്ധ തിരിഞ്ഞു. പ്രശസ്ത ഫ്രഞ്ച് പ്രവാചകൻ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. പ്രത്യേകിച്ച് ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന് ശേഷം. ഏകദേശം 450 വർഷങ്ങൾക്ക് മുമ്പ് നോസ്ട്രഡാമസ് നിരവധി പ്രവചനങ്ങൾ നടത്തിയിരുന്നു, അതിലൊന്ന് മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചായിരുന്നു. 2012 നും 2025 നും ഇടയിൽ ഒരു ആഗോള യുദ്ധം ഉണ്ടാകുമെന്നും, അതിൽ മതത്തിന്റെ പേരിൽ നിരീശ്വരവാദികളും ദൈവ വിശ്വാസികളും തമ്മിൽ പോരാട്ടമുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഈ സംഘർഷത്തിനിടയിൽ ഒരു വിമോചകൻ ഉയർന്നുവരും, അവൻ യൂറോപ്പിൽ നിന്നല്ല, ഏഷ്യയിൽ നിന്നായിരിക്കും, കടലാൽ ചുറ്റപ്പെട്ട ഒരു പ്രദേശത്ത് ജനിക്കും എന്നും പ്രവചനത്തില്‍ പറഞ്ഞിരുന്നു.…
‘എനിക്ക് അടുത്ത പോപ്പ് ആകണം’: ട്രംപിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
അധികാരമേറ്റെടുത്ത് 100 ദിവസം തികയുന്നതിന് മുമ്പ്, അടുത്ത പോപ്പ് ആകാൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മിഷിഗണില്‍ മാധ്യമ പ്രവർത്തകരോട് തമാശ രൂപത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ഉത്തരത്തിന്റെ വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. വാഷിംഗ്ടണ്‍: റോമിൽ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം, പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ഈ തമാശ വലിയ കോളിളക്കം സൃഷ്ടിച്ചു. അടുത്ത പോപ്പ് ആരാകാനാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപിനോട് ചോദിച്ചപ്പോൾ, “എനിക്ക് പോപ്പ് ആകാൻ ആഗ്രഹമുണ്ട്” എന്ന് അദ്ദേഹം പരിഹസിച്ചു. “അവൾ ആയിരിക്കും എന്റെ ആദ്യ ചോയ്‌സ്” എന്ന് വീണ്ടും തമാശ പറഞ്ഞു. ട്രംപിന്റെ അഭിപ്രായം ലാഘവത്തോടെയാണ് പറഞ്ഞതെങ്കിലും, പിന്നീട് അദ്ദേഹം കൂടുതൽ ഗൗരവമുള്ള സ്വരത്തിലാണ് തന്റെ പിൻഗാമികളെക്കുറിച്ച് സംസാരിച്ചത്. വ്യക്തമായ ഒരു മുൻഗണനയും തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ…
വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് കമ്മിറ്റിയുടെ സാഹോദര്യപദയാത്രയ്ക്ക് തുടക്കമായി
പടപ്പറമ്പ: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന കേരള സാഹോദര്യ പദയാത്രയോടനുബന്ധിച്ച് വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡണ്ട് അജ്മൽ തോട്ടോളി നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ ഫ്ലാഗ് ഓഫ് ചട്ടിപ്പറമ്പ വെച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും പാർട്ടി മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് സലാം സി എച്ച് നിർവഹിച്ചു. വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട ആളുകൾ വളരെ സൗഹാർദ്ദത്തോടുകൂടി ജീവിക്കുന്ന ഇന്ത്യ രാജ്യത്ത് ഭിന്നിപ്പിന്റെ രാഷ്ട്രീയം ഉപയോഗപ്പെടുത്തി വംശീയത പ്രചരിപ്പിച്ച് ഈ നാടിന്റെ മതസൗഹാർദ്ദം തകർക്കുന്ന സംഘപരിവാർ ശക്തികൾ ഈ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവുമാണ് തകർക്കുന്നത് എന്ന് വാഹനജാഥ ഫ്ലാഗ് ഓഫ് ചെയ്ത സംസാരിച്ച സലാം സി എച്ച് പറഞ്ഞു. ഈ നാടിന്റെ ബഹുസ്വരതയെ സംരക്ഷിക്കാനും, നവോത്ഥാന നായകന്മാർ കാണിച്ചുതന്ന പാതയിലൂടെ മുന്നോട്ടു പോകുവാനും നമുക്ക് കഴിയേണ്ടതുണ്ട് എന്ന് അദ്ദേഹം…
കെ എച് എൻ എ യുടെ വൈവാഹിക സൈറ്റ് ‘മംഗല്യം’ ഉദ്ഘാടനം ചെയ്തു
ന്യൂയോർക്ക്: പുതിയ തലമുറയ്ക്ക് ഇണകളെ തേടാനുള്ള കെ എച് എൻ എ യുടെ മംഗല്യം.യുഎസ് (mamgalyam.us) എന്ന വെബ്സൈറ്റിന്റെ ഉദ്‌ഘാടനം തിരുവിതാംകൂർ രാജകുടുംബാംഗം റാണി ഗൗരി പാർവതി ഭായിയുടെ സാന്നിധ്യത്തിൽ മലയാള സിനിമ സംവിധായകൻ ജിഷ് ജോയ് നിർവഹിച്ചു. ഏപ്രിൽ ഇരുപത്തി ഏഴാംതീയതി രാവിലെ പതിനൊന്നുമണിക്കു സൂം പ്ലാറ്റഫോമിലൂടെ നൂറോളം കെ എച് എൻ എ അംഗങ്ങളെ സാക്ഷി നിർത്തിയാണ് ഉദ്‌ഘാടന കർമം നിർവഹിച്ചത്. നന്ദിത വെളുത്താക്കലിന്റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ ആധ്യക്ഷം വഹിച്ച ട്രസ്റ്റീ ബോർഡ് ചെയർമാൻ ഗോപിനാഥ കുറുപ്പ് സ്വാഗതമാശംശിച്ചു. കെ എച് എൻ എ പ്രസിഡണ്ട് ഡോ. നിഷാ പിള്ള രജത ജൂബിലി വർഷത്തിൽ എത്തിനിൽക്കുന്ന കെ എച് എൻ എ ക്കു വരും തലമുറക്കായി ചെയ്യാൻ കഴിഞ്ഞ ഏറ്റവും വലിയ കാര്യമാണ് ഈ വെബ്സൈറ്റ് എന്നും യുവതീയുവാക്കളും മാതാപിതാക്കളും ഇതിന്റെ ഗുണം…
ജോർജിയയിലെ മുൻ സെനറ്റർ ഡേവിഡ് പെർഡ്യൂ ചൈനയിലെ അംബാസഡർ
വാഷിംഗ്ടണ്‍:യുഎസ് സെനറ്റ്, മുന്‍സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെ ചൈനയിലേക്കുള്ള അംബാസഡറായി തെരഞ്ഞെടുത്തു ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനര്‍നിര്‍വചിക്കാന്‍ ഭീഷണിയാകുന്ന ഒരു താരിഫ് തര്‍ക്കത്തില്‍ യുഎസും ചൈനയും കുടുങ്ങിക്കിടക്കുന്നിനിടയിലാണ് പെര്‍ഡ്യൂവിന്റെ നിയമനം. .ജോര്‍ജിയയില്‍ നിന്ന് ഒരു തവണ യുഎസ് സെനറ്ററായി സേവനമനുഷ്ഠിച്ച റിപ്പബ്ലിക്കന്‍ അംഗമായ പെര്‍ഡ്യൂ, ചില ഡെമോക്രാറ്റിക് അംഗങ്ങളുടെ കൂടി പിന്തുണയോടെ 67-29 വോട്ടുകള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു. .’ചൈനയോടുള്ള നമ്മുടെ സമീപനം സൂക്ഷ്മവും പക്ഷപാതരഹിതവും തന്ത്രപരവുമായിരിക്കണം,’ പെര്‍ഡ്യൂ പറഞ്ഞു. ഡിസംബറില്‍ പെര്‍ഡ്യൂവിനെ തിരഞ്ഞെടുത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 145% തീരുവ ചുമത്തി. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 125% തീരുവ ചുമത്തി ചൈന തിരിച്ചടിച്ചു. ഈ വ്യാപാര യുദ്ധത്തില്‍ ഉടനടി ഒരു കുറവും വരാനുള്ള സാധ്യതയില്ല. ഉയര്‍ന്ന താരിഫുകള്‍ ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്ക് സുസ്ഥിരമായിരിക്കില്ലെന്നും ബീജിംഗിനെ ചര്‍ച്ചകളുടെ മേശയിലേക്ക് കൊണ്ടുവരാമെന്നും…
മിസോറി അഗ്നിശമന സേനാംഗം ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ചു
മിസോറി- മിസോറിയിലെ ഒരു അഗ്നിശമന സേനാംഗം ഒരു രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിന്റെ പിന്നിൽ വെച്ച് കുത്തേറ്റതിനെ തുടർന്ന് മരിച്ചു. ഞായറാഴ്ച ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന രോഗിയുടെ കുത്തേറ്റതിനെ തുടർന്ന് കൻസാസ് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് ഫയർ മെഡിക് ഗ്രഹാം ഹോഫ്മാൻ (29) ഏതാനും മണിക്കൂറുകൾക്ക് ശേഷം മരിച്ചുവെന്ന് കൻസാസ് സിറ്റി ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. കുത്തേറ്റതിനെ തുടർന്ന് ഹോഫ്മാന്റെ പങ്കാളി അടിയന്തിര ചികിത്സ നൽകിയിരുന്നു , കൂടാതെ അധിക ഫയർ, പോലീസ് യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിയിരുന്നു . അദ്ദേഹത്തെ നോർത്ത് കൻസാസ് സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ , രക്ഷിക്കാനായില്ല. “മറ്റുള്ളവർക്കുവേണ്ടിയുള്ള നിസ്വാർത്ഥ സേവനത്തിലൂടെ” ഹോഫ്മാൻ നഗരത്തിന്റെ “മികച്ച ഗുണം” പ്രകടിപ്പിച്ചതായി കൻസാസ് സിറ്റി മേയർ ക്വിന്റൺ ലൂക്കാസ് പറഞ്ഞു.”ഈ അർത്ഥശൂന്യമായ പ്രവൃത്തി, നമ്മുടെ ആദ്യപ്രതികൾ ദിവസവും നേരിടുന്ന അപകടങ്ങളെ ഓർമ്മിപ്പിക്കുന്നു. പോലീസ്…
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മെയ് 1 മുതല്‍ മെയ് 4 വരെ
ഡാലസ് : ഇർവിംഗ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1 വ്യാഴം മുതല്‍ മെയ് 4 ഞായർ വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്‌സാസില്‍ ഉള്ള ഏക ദേവാലയമായ ഇവിടെ നടക്കുന്ന പെരുന്നാള്‍ വളരെ പ്രസിദ്ധവും നാനാ മതസ്ഥരായ അനേകം വിശ്വാസികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയവുമാണ്. ഏപ്രിൽ 27, ഞായറാഴ്ച രാവിലെ 8:30 ന് പ്രഭാത നമസ്കാരത്തിനും, വിശുദ്ധ കുർബാന ശുശ്രുഷക്കും ശേഷം റവ.ഫാ. ജോഷ്വാ ജോർജിന്റെ (ബിനോയ് അച്ചൻ) നേതൃത്വത്തിൽ കൊടിയേറ്റത്തോടെ പെരുന്നാളിന് തുടക്കം കുറിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ മാർ കുര്യാക്കോസ് ആശ്രമ അംഗവും, സഭയുടെ ആരാധന സംഗീതത്തിനു അനേകം സംഭാവനകൾ നൽകിയിട്ടുള്ളതുമായ റവ.ഫാ. ജോൺ സാമുവേൽ (റോയ് അച്ചൻ) ഈ വർഷത്തെ പെരുന്നാളിനു മുഖ്യാതിഥിയായി നേതൃത്വം നൽകും. മെയ്…
