പടപ്പറമ്പ: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന കേരള സാഹോദര്യ പദയാത്രയോടനുബന്ധിച്ച് വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡണ്ട് അജ്മൽ തോട്ടോളി നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ ഫ്ലാഗ് ഓഫ് ചട്ടിപ്പറമ്പ വെച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും പാർട്ടി മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് സലാം സി എച്ച് നിർവഹിച്ചു.
വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട ആളുകൾ വളരെ സൗഹാർദ്ദത്തോടുകൂടി ജീവിക്കുന്ന ഇന്ത്യ രാജ്യത്ത് ഭിന്നിപ്പിന്റെ രാഷ്ട്രീയം ഉപയോഗപ്പെടുത്തി വംശീയത പ്രചരിപ്പിച്ച് ഈ നാടിന്റെ മതസൗഹാർദ്ദം തകർക്കുന്ന സംഘപരിവാർ ശക്തികൾ ഈ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവുമാണ് തകർക്കുന്നത് എന്ന് വാഹനജാഥ ഫ്ലാഗ് ഓഫ് ചെയ്ത സംസാരിച്ച സലാം സി എച്ച് പറഞ്ഞു.
ഈ നാടിന്റെ ബഹുസ്വരതയെ സംരക്ഷിക്കാനും, നവോത്ഥാന നായകന്മാർ കാണിച്ചുതന്ന പാതയിലൂടെ മുന്നോട്ടു പോകുവാനും നമുക്ക് കഴിയേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം ട്രഷറർ അഷ്റഫ് വി അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറി റമീസ് ചാത്തല്ലൂർ, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാറൂൺ അഹമ്മദ്, പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗം അബ്ദുൽ ബാരി ഈ, നാസർ യു ചെറുകുളമ്പ സ്വാഗതവും ജാഥാ ക്യാപ്റ്റൻ അജ്മൽ തോട്ടോളിക്ക് വിവിധ നേതാക്കൾ ഹാരാർപ്പണവും നടത്തി
കുറുവ പഞ്ചായത്തിലെ വിവിധ അങ്ങാടികളിൽ ജാഥ പ്രചരണ ഭാഗമായി ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫയാസ് ഹബീബ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ, ജില്ലാ സെക്രട്ടറി റമീസ് ചാത്തല്ലൂർ, ഷാറൂൺ അഹമ്മദ്, അബ്ദുൽ ബാരി ഇ, ഫൈസൽ കുറുവ, അബ്ദുൽ നാസർ, കുഞ്ഞലവി കെ തുടങ്ങിയവർ സംസാരിച്ചു
പദയാത്ര സമാപന സമ്മേളനം വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം നിർവഹിച്ചു, ജാഥ ക്യാപ്റ്റൻ അജ്മൽ തോട്ടോളി അധ്യക്ഷത വഹിച്ചു, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാറൂൺ അഹമ്മദ്, വിമൻസ് ജസ്റ്റിസ് മങ്കട മണ്ഡലം അസി കൺവീനീർ നസീമ സി എച്ച്, തുടങ്ങിയവർ സംസാരിച്ചു, അബ്ദുൽ നാസർ സ്വാഗതാവും പഞ്ചായത്ത് ട്രഷറർ മുഹമ്മദ് അലി യു ടി സമാപനവും നിർവഹിച്ചു. ചട്ടിപ്പറമ്പ മുതൽ പടപ്പറമ്പ വരെയാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്രയിൽനൂറിലധികം ആളുകൾ പങ്കെടുത്തു.