ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫിൽ ഷാൻ റഹ്മാൻ സംഘവും പങ്കെടുക്കുന്നു

ന്യൂയോർക്ക് : ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിങ് , മതേർസ് ഡേ ആഘോഷം എന്നിവ സംയുക്‌തമായി 2025 മെയ് 10 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ ( 408 Getty Avenue, Paterson, NJ 07503) വെച്ച് അതി വിപുലമായ പരിപാടികളോട് നടത്തുബോൾ അതിൽ ഷാൻ റഹ്മാൻ സംഘവും, ചാനൽ 24ന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ഗോപികൃഷ്ണയും ഗസ്റ്റ് ആയി പങ്കടുക്കുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. അമേരിക്കയിൽ നടക്കുന്ന സംഗീത പരിപാടിയായ ഷാൻ റഹ്മാൻ ഷോയിലെ, ഷാൻ റഹുമാനും, മലയാള സിനിമ പിന്നണി ഗായകർ സയനോറ ഫിലിപ്പ്, മിഥുൻ ജയരാജ്‌, നിത്യ മാമൻ, നിരഞ് സുരേഷ് എന്നിവരും നെവിൽ (കീബോർഡ നെവിൽ (കീബോർഡ്) നെഖീബ് (ഡ്രമ്മർ) ആകാശ് മേനോൻ, അരുൺ തോമസ്, മെൽവിൻ…

ലാഹോറിലെ ഡ്രോൺ സ്ഫോടനങ്ങൾ: അമേരിക്കന്‍ പൗരന്മാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: പാക്കിസ്താനിലെ ലാഹോറിൽ ഡ്രോൺ സ്ഫോടനങ്ങളുടെയും വ്യോമാതിർത്തി കടന്നുകയറ്റത്തിന്റെയും സംഭവങ്ങൾക്ക് ശേഷം, അമേരിക്ക അവരുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകി. ലാഹോറിലെ കോൺസുലേറ്റ് ജനറലിലെ എല്ലാ ഉദ്യോഗസ്ഥരോടും ഉടൻ തന്നെ ‘അഭയകേന്ദ്രങ്ങളിൽ’ (പ്രാദേശികമായി സുരക്ഷിതമായ സ്ഥലത്ത് അഭയം തേടാൻ) യുഎസ് സർക്കാർ നിർദ്ദേശം നൽകി. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷം അതിവേഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെയും ലാഹോറിലെയും പൗരന്മാർക്ക് സുരക്ഷിതമായി പോകാൻ കഴിയുമെങ്കിൽ ഉടൻ മടങ്ങാൻ അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറത്തുപോകാൻ കഴിയുന്നില്ലെങ്കിൽ, അവിടെ അഭയം തേടാൻ അവരോട് നിർദ്ദേശിച്ചിട്ടുണ്ട്. ലാഹോർ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുഎസ് പൗരന്മാർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരന്മാർ ഇനിപ്പറയുന്ന നടപടികൾ സ്വീകരിക്കണമെന്ന് യുഎസ് ഉപദേശക സമിതി വ്യക്തമാക്കുന്നു: സുരക്ഷിതമായ…

വിശ്വാസനിറവിൽ പ്രഥമദിവ്യകാരുണ്യ സ്വീകരണം ഹ്യൂസ്റ്റനിൽ

ഹ്യൂസ്റ്റൺ: സെന്റ് മേരീസ്  ക്നാനായ കാത്തോലിക്ക  ഫൊറോനാ ദൈവാലയതിൽ  ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം. സെന്റ്  മേരീസ് ക്നാനായ കാത്തോലിക്ക  ഫൊറോന ദൈവാലയത്തിൽ   കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം   ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെയ് 3  ശനിയാഴ്ച രാവിലെ 10.30 ന്   ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക്  റവ.ഫാ. ഏബ്രഹാം മുത്തോലത്ത്. റവ.ഫാ. ജോഷി വലിയവീട്ടിൽ  എന്നിവർ  കാർമികത്വം വഹിച്ചു . ദിവ്യകാരുണ്യം സ്വീകരിക്കുന്ന  കുട്ടികളും  അവരുടെ മാതാപിതാക്കളും ബന്ധുജനങ്ങളും ഇടവകസമൂഹവും  തിങ്ങി നിറഞ്ഞ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കുട്ടികൾ   അവരുടെ രക്ഷകനായി ഈശോയെ ആദ്യമായി സ്വീകരിച്ചു.15 കുട്ടികളാണ്‌  ഈ വർഷം പ്രഥമ ദിവ്യ കാരുണ്യം   സ്വീകരിച്ചത്. അഞ്ചക്കുന്നത്ത് എലനീ  ,ചെറുകാട്ടുപറമ്പിൽ ലോറൻ, ചെറുകാട്ടുപറമ്പിൽ ലൂക്കസ്, ചെറുകാട്ടുപറമ്പിൽ മൈക്കിൾ, ചെറുകാട്ടുപറമ്പിൽ സ്റ്റീവൻ  ഇടയാഞ്ഞിലിൽ അഷേർ, ഇണ്ടിക്കുഴി ഇസബെൽ,കറ്റുവീട്ടിൽ  അലോഷ്,  കുളക്കാട്ട് ജൊഹാൻ,നല്ലുവീട്ടിൽ റയാൻ,പി പാലത്തിനിടിയിൽ നേഹ, പള്ളിക്കുന്നേൽ സൂസന്ന,പുതുവീട്ടിൽ…

നടുവില്ലം കുടുംബ സംഗമം മെയ് 10 ശനിയാഴ്ച ന്യൂയോർക്കിൽ; പ്രസിഡന്റ് റവ. ഡോ. ചെറിയാൻ കോട്ടയിലിന് സ്വീകരണം

ന്യൂയോർക്ക്: പത്തനംതിട്ട അയിരൂർ നടുവില്ലം കുടുംബയോഗത്തിൻറെ ന്യൂയോർക്ക് ചാപ്റ്റർ കുടുംബ സംഗമം മെയ് 10 ശനിയാഴ്ച്ച ന്യൂയോർക്കിൽ നടത്തപ്പെടുന്നു. ഫ്ലോറൽ പാർക്ക് ബല്ലെറോസിലുള്ള ദിൽബാർ ഇന്ത്യൻ റസ്‌റ്റോറന്റിൽ (Dilbar Indian Cuisine – 248-08 Union Turnpike, Bellerose, NY 11426) വച്ച് വൈകിട്ട് 6-ന് നടക്കുന്ന കുടുംബ സംഗമത്തിൽ കേരളത്തിൽ നിന്നും അമേരിക്കൻ സന്ദർശനാർഥം ന്യൂയോർക്കിൽ എത്തിച്ചേരുന്ന നടുവില്ലം കുടുംബയോഗം പ്രസിഡൻറ് റവ. ഡോ. ഫാദർ ചെറിയാൻ കോട്ടയിലിന് ന്യൂയോർക്ക് ചാപ്റ്ററിൻറെ സ്വീകരണം നൽകുന്നതാണ്. നടുവില്ലം കുടുംബയോഗത്തിൻറെ ന്യൂയോർക്ക് ചാപ്റ്റർ എല്ലാ വർഷവും കുടുംബ സംഗമം സംഘടിപ്പിക്കാറുണ്ട്. ശനിയാഴ്ച ചേരുന്ന കുടുംബ സംഗമത്തിൽ മാതൃദിനം (Mothers’ Day) പ്രമാണിച്ച് എല്ലാ അമ്മമാരെയും ആദരിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുന്നതാണ്. അതോടൊപ്പം 75 വയസ്സ് പൂർത്തീകരിക്കുന്ന എല്ലാ മുതിർന്ന പ്രിയപ്പെട്ടവരെയും, കഴിഞ്ഞ വർഷം വിവാഹിതരായി കുടുംബജീവിതത്തിൽ പ്രവേശിച്ചിരിക്കുന്ന എല്ലാ യുവാക്കളെയും…

കാമുകിയെ കൊലപ്പെടുത്തിയ മുൻ എൻ‌എഫ്‌എൽ കളിക്കാരന് 30 വർഷം തടവ് ശിക്ഷ

മോണ്ട്‌ഗോമറി കൗണ്ടി(ടെക്സസ്):2021-ൽ തന്റെ 29 വയസ്സുള്ള കാമുകി ടെയ്‌ലർ പൊമാസ്‌കിയെ കൊലപ്പെടുത്തിയ കേസിൽ മുൻ എൻ‌എഫ്‌എൽ കളിക്കാരൻ കെവിൻ വെയർ ജൂനിയർ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് ബുധനാഴ്ച കോടതി  30 വർഷം തടവ് ശിക്ഷക്കു  വിധിച്ചു. കാമുകിയെ  ക്രൂരമായി കൊലപ്പെടുത്തിയതിനും  മൃതദേഹം കത്തിച്ചതിനും അയാൾ ഇപ്പോൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞു, മൃതദേഹം ഏതാനും മാസങ്ങൾക്ക് ശേഷം വടക്കൻ ഹാരിസ് കൗണ്ടിയിലെ ഒരു കുഴിയിൽ നിന്ന് കണ്ടെത്തി. ഡെപ്യൂട്ടി  വാഹനം പരിശോധിച്ചപ്പോൾ, ഒരു നിറച്ച എകെ-47, മറ്റ് തോക്കുകൾ, കൊക്കെയ്ൻ, മെത്ത് പോലുള്ള മയക്കുമരുന്നുകൾ എന്നിവ കണ്ടെത്തിയതായി ആരോപിക്കപ്പെടുന്നു. വെയർ ഒരു കുറ്റവാളിയാണ്, ഒരു കുറ്റവാളി ഒരു തോക്ക് കൈവശം വച്ചതിനും നിയന്ത്രിത പദാർത്ഥം എത്തിക്കാനും/നിർമ്മിക്കാനുമുള്ള ഉദ്ദേശ്യത്തോടെ കൈവശം വച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തി. സ്പ്രിംഗ് വീട്ടിൽ നിന്ന് പോമാസ്‌കി അപ്രത്യക്ഷനായപ്പോൾ ഈ സംഭവത്തിന് അദ്ദേഹം ജാമ്യത്തിലായിരുന്നു..  

‘മീഡിയ ഇഗ്‌നൈറ്റ് 2025’: ഐപിസിഎന്‍എ ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മീഡിയാ വര്‍ക്ക്‌ഷോപ്പ്‌ സംഘടിപ്പിച്ചു

ഷിക്കാഗോ: ലോക പത്രസ്വാതന്ത്ര്യ ദിനം ആഘോഷമായി മാറ്റിക്കൊണ്ട് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ‘മീഡിയ ഇഗ്‌നൈറ്റ് 2025’ എന്ന പേരില്‍ സൗജന്യ മീഡിയാ വര്‍ക്ക് ഷോപ്പ്‌ സംഘടിപ്പിച്ചു. ഫോര്‍ പോയ്ന്റ്‌സ് ബൈ ഷെറാട്ടണ്‍, മൗണ്ട് പ്രോസ്‌പെക്ട് ഒ’ഹെയര്‍ ഹോട്ടലില്‍ വെച്ചാണ് ഫോട്ടോഗ്രഫിയുടെയും വീഡിയോ എഡിറ്റിംഗിന്റെയും അടിസ്ഥാനപരമായ അറിവുകള്‍ പങ്കുവെച്ച വര്‍ക്ക്ഷോപ്പ് നടന്നത്. വര്‍ഷങ്ങളോളം പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന, 22 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ജോര്‍ജ് ലെക്ലയര്‍ ആണ് വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയും നേതൃത്വം നല്‍കുകയും ചെയ്തത്. ഉദ്ഘാടന പ്രസംഗത്തില്‍ ജോര്‍ജ് ലെക്ലയര്‍ ജനാധിപത്യത്തിന്റെ സുതാര്യതക്കും ജനശബ്ദം മുഴങ്ങുന്നതിനും മാധ്യമ സ്വാതന്ത്ര്യം നിര്‍ണ്ണായകമാണ് എന്ന് ഊന്നിപ്പറഞ്ഞു. ഐപിസിഎന്‍എ ചാപ്റ്റര്‍ ജോയിന്റ് ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് പ്രസന്നന്‍ പിള്ള ആമുഖ പ്രസംഗം…

യുഎസ് സെനറ്റിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു രാജ കൃഷ്ണമൂർത്തി

ഷോംബര്‍ഗ്, ഇല്ലിനോയിസ് —യുഎസ് കോണ്‍ഗ്രസ്സുകാരനായ രാജ കൃഷ്ണമൂർത്തി മെയ് 7 ന് യുഎസ് സെനറ്റിലേക്ക് തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു, വിരമിക്കുന്ന സെനറ്റര്‍ ഡിക്ക് ഡര്‍ബിന്റെ പിന്‍ഗാമിയാകാന്‍ വേദിയൊരുക്കി. കൃഷ്ണമൂർത്തി മെയ് 9 ന് ഇല്ലിനോയിസിലുടനീളം മൂന്ന് സ്റ്റോപ്പ് പര്യടനത്തോടെ തന്റെ പ്രചാരണം ആരംഭിക്കുന്നു.  “താഴെ സംസ്ഥാനത്തിൽ നിന്നുള്ള ഒരു സഹപ്രവർത്തകനായ എന്നെ യുഎസ് സെനറ്റിലേക്ക് മത്സരിക്കാൻ പ്രേരിപ്പിക്കുന്ന സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും കമ്മ്യൂണിറ്റി നേതാക്കളിൽ നിന്നും എനിക്ക് ലഭിച്ച പ്രോത്സാഹനത്തിൽ ഞാൻ വളരെയധികം വിനീതനാണ്.”ആദ്യ തലമുറ കുടിയേറ്റക്കാരനും പിയോറിയ പബ്ലിക് സ്കൂളുകളുടെ അഭിമാനിയായ കൃഷ്ണമൂർത്തി പറഞ്ഞു ഒരു പ്രചാരണ വീഡിയോയിൽ, “ഡൊണാൾഡ് ട്രംപിനെപ്പോലുള്ള ഭീഷണിപ്പെടുത്തുന്നവരെ ചെറുക്കാനുള്ള” തന്റെ പ്രതിബദ്ധത കൃഷ്ണമൂർത്തി ഊന്നിപ്പറഞ്ഞു, “ശതകോടീശ്വരന്മാരും അഴിമതിക്കാരായ രാഷ്ട്രീയക്കാരും സ്വന്തം അഹങ്കാരത്തിനും വ്യക്തിപരമായ ലാഭത്തിനും വേണ്ടി അടുത്ത തലമുറയുടെ സ്വപ്നങ്ങളെ നിഷേധിക്കുമ്പോൾ ഞാൻ ഒരിക്കലും നിശബ്ദനായിരിക്കില്ല,” അദ്ദേഹം…

മലയാളി അസ്സോസിയേഷൻ ഓഫ് സിയന്നായുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായി

ഹ്യൂസ്റ്റണ്‍: ഗ്രേറ്റർ ഹൂസ്റ്റണിലെ ഫോർട്ബെൻഡ് കൗണ്ടിയിലുള്ള സിയന്നാ മലയാളി നിവാസികൾ പുതിയതായി ആരംഭിച്ച “മലയാളി അസോസിയേഷൻ ഓഫ് സിയന്നാ” യുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായി. മെയ് 4 വൈകുന്നേരം സെൻറ് ജെയിംസ് പാരിഷ് ഹാളിലേക്ക് അതീവ ആഹ്ലാദത്തോടെ ആയിരത്തോളം ജനങ്ങൾ ഒഴുകിയെത്തി. മിസോറിസിറ്റി മേയർ റോബിൻ എലക്കാട്, ജോസ് തോട്ടുങ്കൽ, ജഡ്ജി സുരേന്ദ്രൻ പട്ടേൽ, എ.സി.ജോർജ്, സിനിമാതാരം ബാബു ആൻ്റണി, മറ്റു അസ്സോസിയേഷൻ്റെ ഏകദേശം അമ്പതോളം അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളും സ്റ്റേജിലെത്തി നിലവിളക്ക് കൊളുത്തുകയും തുടർന്ന് അസോസിയേഷൻറെ ലോഗോ മേയർ റോബിൻ എലക്കാട്ട് പ്രകാശന കർമ്മം നിർവഹിക്കുകയും ചെയ്തു. സിയന്നയിലെ പ്രദേശ വാസികളായ മലയാളി കുടുംബാംഗങ്ങളുടെ ഈ പുതിയ കൂട്ടായ്മയുടെ ഒരു ആരംഭ ഉത്സവം കൂടിയായിരുന്നു ഇത്. എം എ എസ് (MAS) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സംഘാടകർ വിശദീകരിച്ചു. സിയന്ന നിവാസികൾക്ക് പരസ്പരം…

ട്രാൻസ്‌ജെൻഡറുകൾക്ക് ട്രംപ് ഏർപ്പെടുത്തിയ വിലക്കിനെ പിന്തുണച്ചു യുഎസ് സുപ്രീം കോടതി

സിയാറ്റിൽ: ട്രംപ് ഭരണകൂടം സൈന്യത്തിൽ ട്രാൻസ്‌ജെൻഡറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി തുടരുന്നതിന്  സുപ്രീം കോടതി ചൊവ്വാഴ്ച ഒരു ഹ്രസ്വ ഉത്തരവ് പുറപ്പെടുവിച്ചു. ജനനസമയത്ത് ശാസ്ത്രം കണക്കാക്കിയതിൽ നിന്ന് വ്യത്യസ്തമായ ലിംഗഭേദം നടിക്കുന്ന ട്രാൻസ്‌ജെൻഡർ സേവന അംഗങ്ങളെ സൈന്യത്തിൽ നിന്ന് നീക്കം ചെയ്യാൻ എത്ര സമയമെടുക്കുമെന്ന് അറിയില്ല. പ്രസിഡന്റ് ട്രംപിന് സുപ്രീം കോടതിയുടെ തുടർച്ചയായ വിജയങ്ങളുടെ ഒരു തരംഗത്തിലെ ഏറ്റവും പുതിയ തീരുമാനം മാത്രമാണ് ഈ തീരുമാനം. കോവിഡ് വാക്സിൻ നിർബന്ധമാക്കിയും ട്രാൻസ്‌ജെൻഡർ സൈനികരെ ഡിഇഐ സംരംഭങ്ങളിലൂടെ ചേരാൻ പ്രോത്സാഹിപ്പിച്ചും ബൈഡൻ ഭരണകൂടത്തിന്റെ നടപടിക്കനുകൂലമായി   സിയാറ്റിലിൽ സ്ഥിതി ചെയ്യുന്ന യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ബെഞ്ചമിൻ സെറ്റിലിന്റെ  തീരുമാനം സുപ്രീം കോടതി താൽക്കാലികമായി നിർത്തിവച്ചു. ട്രാൻസ്‌ജെൻഡർ സൈനികരെ നിരോധിക്കാനുള്ള ട്രംപിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും അത് “പിന്തുണയില്ലാത്തതും നാടകീയവും മുഖഭാവത്തിൽ അന്യായവുമാണെന്നും” അദ്ദേഹം വാദിച്ചു. “ഒരു പുരുഷൻ താൻ…

ഹൈ ഫൈവ് – 2025 മ്യൂസിക്കൽ നൈറ്റ് ഞായറാഴ്ച : ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ : സെന്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ വിൻഡ്സർ എന്റെർറ്റൈൻമെൻറ്  അവതരിപ്പിക്കുന്ന ഹൈ ഫൈവ് 25 ന്റെ (High Five – 2025) ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. എം.ജി ശ്രീകുമാർ, സ്റ്റീഫൻ ദേവസി, രമേശ് പിഷാരടി എന്നിവരുടെ നേതൃത്വത്തിൽ പതിനൊന്ന് പേരടങ്ങുന്ന സംഘം അവതരിപ്പിക്കുന്ന സംഗീത നിശ 2025 മെയ് 11 ന്   ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മിസോറി സിറ്റി സെന്റ് ജോസഫ് ഹാളിൽ  അരങ്ങേറും. കാരവല്ലി ക്യാപിറ്റൽ ആൻഡ് വെഞ്ചുർസ് സാരഥി ഒനീൽ കുറുപ്പ് ഇവന്റ് സ്പോൺസർ ആയിരിക്കുന്ന ഈ സംഗീത പരിപാടിയിലേക്ക് ഹൂസ്റ്റണിലെ  എല്ലാ സംഗീത പ്രേമികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു പരിപാടിയുടെ വിജയത്തിന് വേണ്ടി വികാരി ഫാദർ ഐസക്. ബി. പ്രകാശ്,  ജനറൽ കൺവീനർ റിജോ ജേക്കബ്, ട്രസ്റ്റി ഷിജിൻ തോമസ്, സെക്രട്ടറി ബിജു…