‘സ്നേഹാർദ്രമായ്” High Five 2025 സൊലസ് സംഗീത സന്ധ്യ ശനിയാഴ്ച ഡാളസിൽ ..!!

ഡാളസ് : ദീർഘകാല രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾക്ക് താങ്ങായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സൊലസ്. തൃശൂർ ആസ്ഥാനമായി 17 വർഷമായി സൊലസ് പ്രവർത്തിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 10 കേന്ദ്രങ്ങളിലും, അമേരിക്കയിലെ വിവിധ സ്റ്റേറ്റ്കളിലും സൊലസ് സജീവ പ്രവർത്തനം നടത്തി വരുന്നു. 18 വയസ്സിന് താഴെയുള്ള 6,000 ത്തിൽ പരം വരുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി നിലനിൽക്കുകയാണ് സൊലസ് ഇന്നും. സൊലസിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും സഹായധന സമാഹരണം നടത്തുന്നതിനും വേണ്ടി “സ്നേഹാർദ്രമായ്” High Five 2025 എന്ന പേരിൽ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. സംഗീത സന്ധ്യ മെയ്‌ 10ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസിലുള്ള മാർത്തോമാ ഇവന്റ് സെൻ്ററിൽ വെച്ചാണ് നടത്തപ്പെടുന്നത്. പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാർ, സ്റ്റീഫൻ ദേവസി, ശിഖ പ്രഭാകർ,…

ഫൊക്കാന ക്രിക്കറ്റ് ടൂർണമെന്റ് ന്യു യോർക്കിൽ ജൂൺ 21ന്; സ്പോർട്സ് അക്കാദമിക്കു ചുവടുവയ്‌പ്

ന്യൂയോർക്ക്: ഫൊക്കാനയുടെ സ്പോർട്സ് അക്കാദമി പദ്ധതിയുടെ ഭാഗമായി ന്യു യോർക്ക് മെട്രോ റീജിയൻ സംഘടിപ്പിക്കുന്ന ചാരിറ്റി ബാഷ് ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ 21 നു ശനിയാഴ്ച ക്വീൻസിലെ കണ്ണിംഗ്‌ഹാം പാർക്കിൽ നടക്കും. അമേരിക്കയിൽ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റിന്, ക്രിക്കറ്റ് പ്രേമം രക്തത്തിലുള്ള ഇന്ത്യാക്കാർ, വേദിയൊരുക്കുകയും അതിൽ നിന്നുള്ള തുക ചാരിറ്റിയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന പുതുമയാർന്ന കായികമേളയുടെ വിശദാംശങ്ങൾ ഫൊക്കാന നാഷണൽ-ന്യൂയോർക്ക് മെട്രോ റീജിയൻ ഭാരവാഹികൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ വിശദീകരിച്ചു. ട്രൈസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള എട്ടു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇവയെല്ലാം ക്ളബുകളോ ടീമുകളോ ആയി രൂപം കൊടുത്തവയാണ്. കാലാവസ്ഥയനുസരിച്ച് ആറ് അല്ലെങ്കിൽ എട്ട് ഓവറുകളാണ് കളിക്കുക മെട്രോ റീജിയൻ ആർ.വി.പി. ലാജി തോമസ് ഏവരെയും സ്വാഗതം ചെയ്തു. ഫൊക്കാന വിവിധ റീജിയനുകളിൽ സംഘടിപ്പിക്കുന്ന കായിക മേളകളുടെ തുടക്കമാണിതെന്ന്…

2026-2028 ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പോള്‍ പി ജോസിനെ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ നാമനിർദ്ദേശം ചെയ്തു

ന്യൂയോർക്ക്: അമേരിക്കൻ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസ്സിയേഷൻസ് ഓഫ് അമേരിക്കാ (FOMAA) യുടെ 2026-2028 വർഷത്തേക്കുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിക്കുന്നതിന് പോൾ പി ജോസിനെ ഫോമാ ന്യൂയോർക്ക് റീജിയൺ മുൻകൂട്ടി തന്നെ നാമനിർദ്ദേശം ചെയ്തു. നിലവിൽ നാഷണൽ ജോയിൻറ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പോളിൻറെ പ്രവർത്തന മികവും ജനസമ്മതിയും കണക്കിലെടുത്താണ് മെട്രോ റീജിയൺ അപ്രകാരമൊരു തീരുമാനം ഇത്രയും നേരത്തേ തന്നെ കൈക്കൊണ്ടത്. ന്യൂയോർക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ന്യൂയോർക്ക് ഫ്ലോറൽ പാർക്കിലുള്ള സന്തൂർ റെസ്റ്റോറന്റിൽ കൂടിയ റീജിയണൽ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഏറ്റെടുത്ത ചുമതലകളിലെല്ലാം അത്യപൂർവ്വമായ പ്രവർത്തന മികവും സംഘടനാ പാടവവും അർപ്പണവും അമേരിക്കൻ മലയാളികൾക്കിടയിൽ തെളിയിച്ചു കാണിച്ച വ്യക്തിയാണ് പോൾ. ഫോമായുടെ നിലവിലെ ഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറി…

റവ. റെജിൻ രാജു അച്ചന് ഡാളസ് വിമാനത്താവളത്തിൽ സ്വീകരണം നൽകി

ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരിയായി ചുമതലയേൽക്കുന്നതിനു മെയ് ആറ്‌ വൈകീട്ട് ഡാളസിൽ എത്തിച്ചേർന്ന റവ. റെജിൻ രാജു അച്ചനും കുടുംബത്തിനും ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി . ഇടവക വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം ട്രസ്റ്റിമാരായ ജോൺ മാത്യു , സക്കറിയാ തോമസ് , സോജി സ്കറിയാ (ഇടവക സെക്രട്ടറി ) അൽമായ ശുശ്രുഷകന്മാരായ രാജൻകുഞ്ഞു സി ജോർജ്,കോരുത് ,മണ്ഡലം അംഗം ജിനു , അസംബ്ലി അംഗം തോമസ് ഈശോ , ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം, കമ്മറ്റി അംഗങ്ങൾ എന്നിവർ വിമാനത്താവളത്തിൽ അച്ചനെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു

ഹൂസ്റ്റണിൽ അന്തരിച്ച രാജു കോശിയുടെ പൊതുദർശനവും സംസ്‌കാരവും നാളെ – ബുധനാഴ്ച

ഹൂസ്റ്റൺ: മെയ്  1 നു വ്യാഴാഴ്ച ഹൂസ്റ്റണിൽ അന്തരിച്ച ഇലന്തൂർ കോയിക്കലേത്ത്‌ വടക്കേതിൽ രാജു കോശിയുടെ ( 82 വയസ്സ്)  പൊതുദർശനവും  സംസ്കാരവും മെയ് 7 നു ബുധനാഴ്ച നടക്കും. ഭാര്യ അന്നമ്മ കോശി (കുഞ്ഞുമോൾ) കായംകുളം കുന്നംകട വടക്കേതിൽ കുടുംബാംഗമാണ്. മാർത്തോമാ സഭയിലെ സീനിയർ വൈദികനായിരുന്ന പരേതനായ റവ.കെ.എ. എബ്രഹാം (ശാസ്ത്രി അച്ചൻ) പരേതന്റെ സഹോദരനാണ്. മക്കൾ: റജി ജേക്കബ് – വിജു ജേക്കബ് , റെനി മാത്യൂസ് – അജയ് മാത്യൂസ് (എല്ലാവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ : നെയ്തൻ, ഡാനിയേൽ, ജയ്‌ഡെൻ, കെയ്‌ലാ, മൈക്കിൾ പൊതുദർശനം : മെയ് 7 ബുധനാഴ്ച്ച  രാവിലെ 9 മുതൽ 11 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810 Almeda Genoa Road, Houston, TX, 77048)n സംസ്കാര ശുശ്രൂഷകൾ 11 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ശുശ്രൂഷകൾക്കു…

നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ അമരക്കാരന്‍ ജിജി ഫിലിപ്പിന് സമ്മാനിച്ചു

ന്യൂഡല്‍ഹി: വയോജന പരിപാലനരംഗത്ത് വ്യത്യസ്തമായതും, ആശാവഹ മായതും, പ്രവര്‍ത്തനം കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന കേരള ത്തിലെ മികച്ച മൂന്ന് വയോജന പരിപാലന കേന്ദ്രങ്ങളുടെ സ്ഥാപകനായ ജിജി ഫിലിപ്പിന് ദീപിക നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയാണ് പുരസ്‌കാരം നല്‍കിയത്. വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ നിരവധി വ്യക്തികളും അവാര്‍ഡ് സ്വീകരിച്ചു. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖപ്രഭാഷണം നടത്തി. ദീപിക എഡിറ്റര്‍ (നാഷണല്‍ അഫയേഴ്സ്) ജോര്‍ജ് കള്ളിവയലില്‍, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പെട്ട എന്നിവര്‍ പ്രസംഗിച്ചു. വിദേശമലയാളികളുടെ തണല്‍ വീടായി മാറിയ ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ സ്ഥാപകനായ ജിജി ഫിലിപ്പിന് ദീപികയുടെ പുരസ്‌കാരം ലഭിച്ചത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള…

സതീശനെ ക്ഷണിച്ചു…. ക്ഷണിച്ചില്ല (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കൂടുതൽ ക്ഷണക്കത്തു കിട്ടിയിരിക്കുന്നത് തൃപ്പൂണിത്തുറ എം ൽ എ യും കോൺഗ്രസ്‌ നേതാവും ആയ കെ ബാബുവിനാണ്. കല്യാണം,മമ്മോദീസ, നൂലുകെട്ടു, വീട് താമസം തുടങ്ങിയ ദൈനം ദിന ചടങ്ങുകളിൽ പങ്കെടുത്തതിന്റെ റെക്കോർഡും ബാബുവിന്റെ പേരിലാണ്. അങ്കമാലി മുനിസിപ്പൽ ചെയർമാൻ ആയ കാലം മുതൽ ഇപ്പോൾ ഏതാണ്ട് മുപ്പതു വർഷത്തോളമായി എം ൽ എ ആയി തുടരുമ്പോഴും ഏതു ചടങ്ങുകളിൽ സംബന്ധിക്കുന്നതിനും ബാബുവിന് മടിയില്ല. എ കെ ആന്റണിയുടെ പിൻബലത്തിൽ ആദ്യമായി കമ്മ്യൂണിസ്റ് കോട്ടയായ തൃപ്പുണിത്തുറയിൽ സീറ്റ് കിട്ടുവാൻ പിടിവലി കൂടിയപ്പോൾ ചടങ്ങുകൾ കൂടുവാൻ ബാബുവിന് ക്ഷണക്കത്തു നിർബന്ധം ഇല്ലായിരുന്നു.തൃപ്പൂണിത്തുറമണ്ഡലത്തിൽ എവിടെ കല്യാണം ഉണ്ടെന്നറിഞ്ഞാൽ ബാബു അവിടെ എത്തിയിരിക്കും. എം ൽ എ ആയതിനു ശേഷം ബാബു ക്ഷണക്കത്തു നിർബന്ധം ആക്കി. അനൗദ്യോഗിക കണക്കനുസരിച്ചു ബാബു ഒരു ദിവസം അൻപത്തി മൂന്നു കല്യാണം…

പ്രവാസി ബിസിനസ്സുകാരിയെ അപകീര്‍ത്തിപ്പെടുത്തി; മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയ അറസ്റ്റില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ മീഡിയ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയെ തിങ്കളാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തു. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് അറസ്റ്റ്. ഒരു പ്രവാസി ബിസിനസുകാരിയെ അപകീർത്തിപ്പെടുത്തുകയും അവരെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജനെ അറസ്റ്റ് ചെയ്തത്. എന്നാൽ, അർദ്ധരാത്രിയോടെ ഷാജന് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയും പോലീസ് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. യുഎഇയിലെ ബിസിനസുകാരിയായ മാഹി സ്വദേശിനി ഗാന വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്നലെ രാത്രി 9.30 ഓടെ കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഷാജനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾ ലുങ്കി മാത്രം ധരിച്ചിരുന്ന ഷാജനെ ബലപ്രയോഗത്തിലൂടെയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഷര്‍ട്ട് ധരിക്കാന്‍ പോലും പോലീസ് അവസരം നൽകിയില്ല. തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി വൈദ്യപരിശോധന നടത്തി, അവിടെ നിന്ന്…

“ദി ഗ്രീൻ അലേര്ട് “: ഒരു പരിസ്ഥിതി സംരക്ഷണ അവബോധന ഡോകുമെന്ററി

ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ലോകത്തു മനുഷ്യന്റെ നിലനിൽപ്പിനു വെല്ലുവിളി ആയിരിക്കുന്ന ഈ ഘട്ടത്തിൽ, ആഗോള തലത്തിൽ പരിസ്ഥിതി ബോധവത്കര്ണത്തിനായി കുര്യൻ ഫൗണ്ടേഷനു വേണ്ടി തമ്പി കുര്യൻ ബോസ്റ്റൺ നിർമിക്കുന്ന ” ദി ഗ്രീൻ അലെർട് ” എന്ന ഡോക്ക്ക്യു ഫിക്ഷൻ ഫിലിമിന്റെ റ്റിസർ പുറത്തു വിട്ടു. അമേരിക്കയിൽ പെൻസിൽവാനിയയിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രെസ്സ് ക്ലബ്ബിന്റെ പത്താം അന്താരാക്ഷ്ട്ര വാർഷിക മീഡിയ കോൺഫറൻസിൽ ടീസർ പ്രദർശിക്കപ്പെട്ടു. നാടകത്തിന്റെയും സിനിമയുടെയും സാധ്യതകൾ, പൂർണ സാങ്കേതിക മികവോടെ സംയോജിപ്പിച്ചിരിക്കുന്ന ഈ ചിത്രം, വേറിട്ട ദൃശ്യാനുഭവം ആണ്. പരിസ്ഥിതി ബോധവര്‍ക്കരണ ഫിലിം “ദി ഗ്രീന്‍ അലേര്‍ട്” എന്ന ഡോകുമെന്ററിയുടെ ചിത്രീകരണം തിരുവല്ല ട്രാവന്‍കൂര്‍ ക്ലബ്ബില്‍ ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം സംസ്ഥാന ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജന്‍ നിര്‍വ്വഹിച്ചു. ലോകം അത്യന്തം ആപ്തകരമായ പാരിസ്ഥിതിക തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന…

മുഴുവൻ ശമ്പളവും വീണ്ടും സർക്കാരിന് സംഭാവന ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു ട്രംപ്

വാഷിംഗ്‌ടൺ ഡി സി: വിവിധ ഫെഡറൽ വകുപ്പുകൾക്ക്  മുഴുവൻ ശമ്പളവും പ്രസിഡന്റ്  ട്രംപ് വീണ്ടും സംഭാവന ചെയ്തു.മെയ് 4 ന് ചെയ്ത പ്രസ്താവനയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ ടേമിലെന്നപോലെ തന്റെ മുഴുവൻ പ്രസിഡന്റ് ശമ്പളവും വീണ്ടും ഫെഡറൽ സർക്കാരിന് സംഭാവന ചെയ്യുമെന്ന് പറഞ്ഞു. “മറ്റൊരു പ്രസിഡന്റും ചെയ്യാത്ത ഒരു കാര്യം ഞാൻ ചെയ്യുന്നു, ഒരുപക്ഷേ ജോർജ്ജ് വാഷിംഗ്ടൺ ചെയ്തിട്ടുണ്ടാകുമെന്ന് അവർ കരുതുന്നു. ഞാൻ എന്റെ മുഴുവൻ ശമ്പളവും സർക്കാരിന് സംഭാവന ചെയ്യുന്നു,  ട്രംപ് പറഞ്ഞു നാഷണൽ പാർക്ക് സർവീസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ, മനുഷ്യ സേവന വകുപ്പ് (HHS) ഒപിയോയിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്, വെറ്ററൻസ് അഫയേഴ്‌സ് വകുപ്പ്, സർജൻ ജനറലിന്റെ COVID-19 പ്രതികരണം, ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയുൾപ്പെടെ വിവിധ ഫെഡറൽ വകുപ്പുകൾക്കാണ്  തന്റെ ശമ്പളം സംഭാവന ചെയ്യുക.