ബുൾഡോസർ കർസേവക്കെതിരെ തെരുവിലിറങ്ങുക: സോളിഡാരിറ്റി

മലപ്പുറം: ആസാമിലെ ഹിന്ദുത്വ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കുടിയൊഴിപ്പിക്കൽ ബുൾഡോസർ കർസേവയാണെന്നും ഈ ഹിന്ദുത്വ വംശഹത്യാ പദ്ധതിക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്നും സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സി ടി സുഹൈബ്. അസമിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വംശഹത്യക്കെതിരെ ‘ഹിന്ദുത്വ വംശീയതയുടെ ബുൾഡോസർ രാജുകൾ തകരട്ടെ’ എന്ന തലക്കെട്ടിൽ മലപ്പുറം കുന്നുമ്മലിൽ നടന്ന പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി അൻഫാൽ ജാൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ജില്ലാ സെക്രട്ടറിമാരായ എം ഐ അനസ് മൻസൂർ, യാസിർ കൊണ്ടോട്ടി, ജംഷീദ് കെ, മുനീർ മങ്കട, വാസിൽ, അമീൻ വേങ്ങര, തഹ്‌സീൻ മമ്പാട് എന്നിവർ നേതൃത്വം നൽകി.

വിദ്യാഭ്യാസവും തൊഴിലും നൽകുകയെന്നത് മഹത്തായ കര്‍മ്മം: മന്ത്രി സജി ചെറിയാൻ

കോഴിക്കോട്: യുവസമൂഹത്തിന് ആവശ്യമായ വിദ്യാഭ്യാസവും തൊഴിലും നൽകാൻ സാധിക്കുകയെന്നത് മഹത്തായ കര്‍മ്മമാണെന്ന് യുവജനകാര്യ മന്ത്രി സജി ചെറിയാൻ. ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി മർകസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐയിൽ നടന്ന ‘സ്‌കിൽസ്പിറേഷൻ’ യുവജന നൈപുണി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയവും വെറുപ്പും പ്രചരിപ്പിക്കാൻ യുവാക്കളെ ലക്ഷ്യമിട്ട് സമൂഹത്തിന്റെ പലകോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടാവുമ്പോൾ വിജ്ഞാനവും തൊഴിലും നൽകി സമൂഹത്തിന് ഉപകാരപ്പെടും വിധം പരിവർത്തിപ്പിക്കുക എന്ന ദൗത്യമാണ് മർകസ് നിർവഹിക്കുന്നത് -മന്ത്രി പറഞ്ഞു. ചടങ്ങിൽ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. അഡ്വ. പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയായി. ഈ വർഷം പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികൾക്കും ജോബ് ഓഫർ ലെറ്റർ കൈമാറി. പതിമൂന്ന് ട്രേഡുകളിലെ 206 വിദ്യാർഥികൾക്കാണ് 30 കമ്പനികളിലായി പ്ലേസ്മെന്റ്…

കീം: ഫ്രറ്റേണിറ്റി സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി; പ്രവർത്തകർ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: കീമിൽ വിദ്യാർത്ഥികളെ വഞ്ചിച്ച സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാർച്ച് ആരംഭിച്ചു. സെക്രട്ടറിയേറ്റ് ഗേറ്റിലെ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പ്രതിഷേധ മാർച്ച് സംസ്ഥാന പ്രസിഡൻ്റ്ന ഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. കീമിൽ ഉണ്ടായിട്ടുള്ള മുഴുവൻ പ്രതിസന്ധികൾക്കും ഉത്തരവാദി സർക്കാറാണ്. സർക്കാർ അലംഭാവത്തിൻ്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം. മുഴുവൻ വിദ്യാർത്ഥികൾക്കും നീതിപൂർവകമായ പ്രവേശനം സാധ്യമാക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടു സ്റ്റേറ്റ് സിലബസ് പാസായി കീം എഴുതി പുതുക്കിയ റാങ്ക് ലിസ്റ്റിൽ 11,000 റാങ്കിൽ നിന്ന് 16,000 ത്തിലേക്ക് കൂപ്പുകുത്തിയ യാവർ എന്ന വിദ്യാർത്ഥിയും രക്ഷിതാവും സമരത്തെ അഭിസംബോധന ചെയ്തു. തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച…

നിമിഷ പ്രിയ കേസ്: ഞങ്ങൾക്ക് ‘ക്വിസാസ്’ മാത്രമേ വേണ്ടൂ, മറ്റൊന്നും വേണ്ടെന്ന് ഇരയുടെ കുടുംബം

യെമനിൽ നടപ്പാക്കാനിരുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒരു ദിവസം മുമ്പ് മാറ്റിവച്ചിരുന്നു. എന്നാൽ, ശരീഅത്തിന്റെ ‘ക്വിസാസ്’ (Qisas) നിയമപ്രകാരം വധശിക്ഷ മാത്രമേ നൽകാവൂ എന്ന് ഇരയുടെ കുടുംബം ആവശ്യപ്പെടുകയും ദിയ വാഗ്ദാനം നിരസിക്കുകയും ചെയ്തു എന്ന വാര്‍ത്ത രക്ഷയുടെ പ്രതീക്ഷകളെ ചോദ്യം ചെയ്യുന്നു. 2017 ൽ യെമനിൽ തന്റെ ബിസിനസ് പങ്കാളിയായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയതിന് നിമിഷ പ്രിയ എന്ന പാലക്കാട് സ്വദേശിനിയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇന്ന് (2025 ജൂലൈ 16 ന്) നിമിഷയെ തൂക്കിലേറ്റേണ്ടതായിരുന്നു. എന്നാല്‍, അതിന് ഒരു ദിവസം മുമ്പ്, ജൂലൈ 15 ന് അത് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. അതേസമയം, ക്വിസാസ് പ്രകാരം ഇരയുടെ കുടുംബം നീതി ആവശ്യപ്പെട്ടതിനാൽ, ഈ ആശ്വാസ വാർത്തയെച്ചൊല്ലി ഒരു പുതിയ പ്രതിസന്ധി ഉയർന്നുവന്നിരിക്കുകയാണിപ്പോള്‍. “ദൈവത്തിന്റെ നിയമം” പ്രകാരം നീതി മാത്രമേ സ്വീകരിക്കൂ എന്ന് ഇരയായ…

മുതിര്‍ന്നവരെ പാദപൂജ ചെയ്യുന്നത് മോശം കാര്യമല്ല, പാതകവും അല്ല: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം: മുതിര്‍ന്ന വ്യക്തികളെ ആദരിക്കുന്നതും വന്ദിക്കുന്നതും ഒരു സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്നും, ആ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അത് തുടരാനും അത് മോശം കാര്യമെന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടെന്ന് വയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി നിരവധി ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പാദപൂജ തുടര്‍ന്ന് വരുന്നതായി അറിയാം. പൂജയല്ലെങ്കിലും പാദം തൊട്ട് വന്ദിക്കുന്നത് – നമസ്ക്കരിക്കുന്നത്, ആവ്യക്തിയോടുള്ള ആദരവിനേയും ബഹുമാനത്തെയുമാണ് സൂചിപ്പിക്കുന്നത്. പാദനമസ്ക്കാരം, ഹൈന്ദവ വിവാഹങ്ങളില്‍ വധൂവരന്മാര്‍ തുടര്‍ന്നുവരുന്ന ആചാരപരമായ പ്രവര്‍ത്തിയാണ്. വിവിധതരം പൂജകളിലും പാദനമസ്ക്കാരം ചെയ്യാറുണ്ട്. പാദനമസ്ക്കാരത്തിന്‍റെ മറ്റൊരു ഘട്ടം തന്നെയാണ് പാദപൂജയും. മാതാപിതാക്കളേയും ഗുരുക്കന്മാരേയും അടക്കം, ആദരിക്കേണ്ട, ബഹുമാനിക്കേണ്ട വ്യക്തികളെ, പാദ നമസ്ക്കാരവും പാദപൂജയും ചെയ്യുന്നത് ഗുരുത്വവും പുണ്യവുമായി കണക്കാക്കുന്ന ഒരു തലമുറയാണ് നമ്മുടേത്. അത് വിദ്യാലയങ്ങളിലോ പൊതു സ്ഥലങ്ങളിലോ നിര്‍ബന്ധപൂര്‍വം ചെയ്യിക്കേണ്ട ഒന്നല്ല, സ്വയം തോന്നി ചെയ്യേണ്ടതാണ്.…

തെരുവു നായ്ക്കളുടെ വന്ധ്യം‌കരണവും വാക്സിനേഷനും: തദ്ദേശ സ്വയം‌ഭരണ വകുപ്പ് മൊബൈല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും

തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിൽ മൊബൈൽ പോർട്ടബിൾ എബിസി സെന്ററുകൾ ആരംഭിക്കുമെന്നും, വാക്സിനേഷനായി ഓഗസ്റ്റ് മാസത്തിൽ വിപുലമായ വാക്സിനേഷൻ കാമ്പയിൻ നടത്തുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം, നിയമ വകുപ്പുകൾ സംയുക്തമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു പോർട്ടബിൾ എബിസിസി യൂണിറ്റിന് 28 ലക്ഷം രൂപയാണ് ചെലവ്. ഓർഡർ നല്‍കിക്കഴിഞ്ഞ് യൂണിറ്റുകൾ ലഭിക്കാൻ രണ്ട് മാസമെടുക്കും. ഈ കാലയളവിൽ, പഞ്ചായത്തും മുനിസിപ്പാലിറ്റിയും യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തും. ബ്ലോക്കുകളിൽ ഇവയെ വിന്യസിക്കുന്നതിനുമുമ്പ്, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഉപയോഗിച്ച് ഒരു പൈലറ്റ് പഠനം നടത്തും. സ്ഥിരമായ എബിസി…

മത്സ്യബന്ധന തൊഴിലന്വേഷകര്‍ക്കായി സൗജന്യ തൊഴില്‍ പരിശീലനം ജൂലൈ 17 മുതൽ ആരംഭിക്കും

തിരുവനന്തപുരം: ഫിഷറീസ് വകുപ്പും കേരള നോളജ് ഇക്കണോമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി, മത്സ്യബന്ധന മേഖലയിലെ തൊഴിലന്വേഷകർക്ക് സൗജന്യ തൊഴില്‍ പരിശീലനം നൽകുന്നു. ആദ്യ ഘട്ടത്തിൽ 46 തീരദേശ നിയോജകമണ്ഡലങ്ങളിലെ 10,000 തൊഴിലന്വേഷകർക്ക് സൗജന്യ പരിശീലനം നൽകും. പദ്ധതിയുടെ നേമം മണ്ഡലത്തിലെ തൊഴിലന്വേഷകർക്കുള്ള പരിശീലനം ജൂലൈ 17, 18 തിയ്യതികളില്‍ തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള ജോൺ കോക്സ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടക്കും. ആത്മവിശ്വാസം വളർത്തൽ, അഭിമുഖ പരിശീലനം, വ്യക്തിവിവരണരേഖ തയ്യാറാക്കല്‍ എന്നിവ ഉൾപ്പെടുന്ന ആറ് മണിക്കൂർ ദൈർഘ്യമുള്ള സോഫ്റ്റ് സ്കിൽസ് പരിശീലനം രണ്ട് ദിവസങ്ങളിലായി നൽകും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നൈപുണ്യ പരിശീലനം നൽകും. അഭ്യസ്തവിദ്യരായ തീരദേശ യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി 46 തീരദേശ നിയോജക മണ്ഡലങ്ങളിലാണ് നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്ന് 41072 പേർ…

മൊറയൂർ അയ്യാടൻ മലയിൽ വിള്ളൽ; പ്രദേശവാസികൾക്ക് സൗജന്യ റേഷൻ അനുവദിക്കുക: വെൽഫയർ പാർട്ടി

മലപ്പുറം: മൊറയൂർ പഞ്ചായത്തിലെ അയ്യാടൻ മലയിൽ രൂപപ്പെട്ട വിള്ളൽ കാരണമായി മാറ്റി താമസിപ്പിച്ച 42 കുടുബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച മാസ വാടക 9000 രൂപയായി വർദ്ധിപ്പിക്കണമെന്നും സൗജന്യ റേഷൻ അനുവദിക്കണമെന്നും വെൽഫയർ  പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ ആവശ്യപ്പെട്ടു. മാറ്റിത്താമസിപ്പിച്ചവർ ദിവസക്കൂലി ചെയ്യുന്നവരും പാവങ്ങളുമാണ്.  മഴ കനത്തതിനാൽ ബന്ധു വീടുകളിലും വാടകവീടുകളിലും താമസിക്കുന്ന ഈ കുടുംബങ്ങൾ വലിയ പ്രതിന്ധികൾ നേരിടുന്നുണ്ട്. മണ്ണിടിച്ചിൽ തടയാൻ ശാസ്ത്രീയ പരിഹാരം കണ്ട് പ്രദേശ വാസികളുടെ ഭീതി അകറ്റണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറിയുടെ കൂടെ സന്ദർശനത്തിൽ ജില്ല സെക്രട്ടറി ശാക്കിർ മോങ്ങം, പഞ്ചായത്ത് പ്രസിഡൻ്റ് ശരീഫ് മൊറയൂർ, കമ്മിറ്റി അംഗങ്ങളായ എംസി കുഞ്ഞു, വീരാൻ കുട്ടി മണ്ണിശേരി, സികെ മൊറയൂർ, അലവിക്കുട്ടി കാരാട്ടിൽ, സലീൽ ഹാദി എന്നിവർ നേതൃത്വം നൽകി. ഷാക്കിർ മോങ്ങം, സെക്രട്ടറി വെൽഫെയർ…

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന് തിരിച്ചടി: പ്രധാന സഖ്യകക്ഷി അദ്ദേഹത്തെ ഉപേക്ഷിക്കുന്നു; സർക്കാർ പാർലമെന്റിൽ ന്യൂനപക്ഷമായി ചുരുങ്ങി

ഗാസ യുദ്ധത്തിനും പ്രാദേശിക സംഘർഷങ്ങൾക്കും ഇടയിൽ നെതന്യാഹുവിന്റെ ഗവൺമെന്റിന് ഇനി ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയെ നേരിടേണ്ടിവരുമെന്ന് മാത്രമല്ല, നയപരമായ തീരുമാനങ്ങളുടെ സങ്കീർണ്ണതയും വർദ്ധിക്കും. ഈ സാഹചര്യം ഇസ്രായേൽ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണകക്ഷിയായ സഖ്യകക്ഷിയിൽ നിന്നുള്ള ഒരു പ്രധാന സഖ്യകക്ഷി രാജിവച്ചതിനെത്തുടർന്ന് ബുധനാഴ്ച പാർലമെന്റിൽ ന്യൂനപക്ഷമായി. സൈനിക സേവനത്തിൽ നിന്നുള്ള മതപരമായ ഇളവുകൾ കുറയ്ക്കുന്ന നിർദ്ദിഷ്ട നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് തീവ്ര ഓർത്തഡോക്സ് പാർട്ടിയായ ഷാസ് നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാർലമെന്റിൽ 11 അംഗങ്ങളുള്ള ഷാസ്, സർക്കാരിനെ അട്ടിമറിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍, അംഗങ്ങളുടെ രാജി നെതന്യാഹുവിന്റെ സർക്കാരിന് 120 സീറ്റുകളുള്ള പാർലമെന്റിൽ 50 സീറ്റുകൾ മാത്രമേ ഉള്ളൂ, 61 സീറ്റുകളുള്ള ഭൂരിപക്ഷത്തിന് കുറവാണ്. നേരത്തെ, മറ്റൊരു തീവ്ര ഓർത്തഡോക്സ് പാർട്ടിയായ യുണൈറ്റഡ് തോറ ജൂതമത പാർട്ടിയും ഇതേ വിഷയത്തിൽ…

സുവർണ്ണ ക്ഷേത്രത്തിന് വീണ്ടും ബോംബ് സ്ഫോടന ഭീഷണി; എസ്‌ജി‌പി‌സിയും പോലീസും ജാഗ്രതയിൽ

അമൃത്സർ: പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിന് തുടർച്ചയായ മൂന്നാം ദിവസവും ബോംബ് ഭീഷണി ലഭിച്ചു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ ഇമെയിലിലാണ് ഭീഷണി ലഭിച്ചത്. പൈപ്പുകളിൽ ആർ‌ഡി‌എക്സ് നിറയ്ക്കുമെന്നും ക്ഷേത്രത്തിനുള്ളിൽ സ്ഫോടനങ്ങൾ നടത്തുമെന്നും ഇമെയിലിൽ അവകാശപ്പെട്ടു. സുരക്ഷാ കാരണങ്ങളാൽ, മെയിലിൽ എഴുതിയ വാക്കുകൾ പരസ്യമാക്കിയിട്ടില്ല. അന്വേഷണത്തിനായി നായ്ക്കളും ബോംബ് സ്ക്വാഡുകളും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, എസ്‌ജി‌പി‌സിയും അമൃത്സർ പോലീസും ജാഗ്രതയിലാണ്. ബി‌എസ്‌എഫും പോലീസ് കമാൻഡോകളും വിന്യസിച്ചിട്ടുണ്ട്. എല്ലാ സന്ദർശകരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നേരത്തെ, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ക്ഷേത്രം സ്ഫോടനം നടത്തുമെന്ന് ഭീഷണി ലഭിച്ചിരുന്നു. ജൂലൈ 15 ന് കേരള മുഖ്യമന്ത്രിയുടെയും മുൻ ചീഫ് ജസ്റ്റിസിന്റെയും വ്യാജ ഐഡിയിൽ നിന്നാണ് രണ്ടാമത്തെ ഇമെയിൽ അയച്ചതെന്ന് എസ്‌ജി‌പി‌സി മേധാവി ഹർജീന്ദർ സിംഗ് ധാമി പറഞ്ഞു. ബുധനാഴ്ച രാവിലെ, ആസിഫ് കപൂർ എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഒരു ഇമെയിൽ വന്നത്. ഈ ഇമെയിൽ…