മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ പി പി തങ്കച്ചൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ പി പി തങ്കച്ചൻ (87) വ്യാഴാഴ്ച (സെപ്റ്റംബർ 11, 2025) എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖവും വാർദ്ധക്യസഹജമായ സങ്കീർണതകളുമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. തങ്കച്ചന്റെ വിയോഗത്തോടെ അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ഒരു സുപ്രധാന രാഷ്ട്രീയ ജീവിതത്തിനാണ് വിരാമമാകുന്നത്. യാക്കോബായ പുരോഹിതനായ പൗലോസ് പൈനാടത്തിന്റെയും അന്നമ്മ പൈനാടത്തിന്റെയും മകനായി 1939-ൽ അങ്കമാലിയിലാണ് തങ്കച്ചൻ ജനിച്ചത്. ഒരു അഭിഭാഷകനായിരുന്ന തങ്കച്ചൻ താരതമ്യേന ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്നു. 1968 ൽ അദ്ദേഹം പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ ചെയർപേഴ്‌സണായി. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ, 1991 മുതൽ 1995 വരെ കേരള നിയമസഭയുടെ 14-ാമത് സ്പീക്കറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 1995-ൽ കെ. കരുണാകരനിൽ നിന്ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ അദ്ദേഹം കൃഷി മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1995-ൽ…

സേവന പാതയിൽ മാതൃകയായി സി.ഐ.സി റയ്യാൻ സോൺ

ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ വളണ്ടിയർ വിഭാഗം വഹബ്-മൻഡാരിൻ ഓറിയൻ്റൽ ഹോട്ടൽ ജീവനക്കാർ, തെലങ്കാന വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ നടത്തിയ വിവിധ ജനസേവന പ്രവർത്തനങ്ങൾ മാതൃകയായി. കരാന, അബൂനഖ്ല, ജർയാൻ പ്രദേശങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് നൂറുകണക്കിന് ഭക്ഷണപ്പൊതികളും വസ്ത്രക്കിറ്റുകളും വിതരണം ചെയ്തു. സി.ഐ.സി വളണ്ടിയർ ക്യാപ്റ്റൻ സിദ്ധീഖ് വേങ്ങര, റയ്യാൻ സോണൽ കമ്മിറ്റി അംഗം കെ.എച്ച് കുഞ്ഞുമുഹമ്മദ്, ജനസേവന വിങ്‌ എക്സിക്യൂട്ടീവ് അംഗങ്ങളായ താഹിർ, സാജിർ, ഹഫീസുള്ള കെ.വി, അബ്ദുല്ലത്തീഫ്, ഫഹദ് തുടങ്ങിയവർ നേതൃത്വം നൽകി.

മാരക വിഷം ചേർത്ത ഭക്ഷ്യ വസ്തുക്കൾ; അടിയന്തിര ഇടപെടൽ വേണം: കെ. ആനന്ദകുമാർ

ജനങ്ങളെ മാറാരോഗികളാക്കുന്ന മാരക വിഷം ചേർത്ത ഭക്ഷ്യവസ്തുക്കൾക്കെതിരെ, സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അടിയന്തിര ഇടപെടലും കർശന നടപടികളും ഉണ്ടാകണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. അർബുദം അടക്കമുള്ള മാരകരോഗങ്ങൾ ബാധിച്ച രോഗികളെയും ആശുപത്രികളെയും കൊണ്ട് നിറയുന്ന അവസ്ഥയിലേക്കാണ് കേരളം എത്തിയിരിക്കുന്നത്. നിരോധിച്ച നിറങ്ങളും കീടനാശിനികളും വ്യാപകമായി ഭക്ഷ്യ വസ്തുക്കളിൽ ഉപയോഗിച്ചുവരുന്നു. മാരകമായ അളവിൽ രാസവസ്തുക്കൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിവിധതരം ധാന്യപ്പൊടികൾ, വെളിച്ചെണ്ണ, മിക്സ്ചറുകൾ, പ്ലംകേക്ക്, പാകം ചെയ്ത ചിക്കൻ, മന്തി, ആൽഫാം, പച്ചമുന്തിരി, മല്ലിപ്പൊടി, മുളകുപൊടി, തുവരപ്പരിപ്പ്, ജീരകം, ശർക്കര, പനം ശർക്കര തുടങ്ങിയ വസ്തുക്കളുടെ ഏതാനും സാമ്പിളുകൾ പരിശോധിച്ച ഭക്ഷ്യസുരക്ഷ വകുപ്പിൽ നിന്നും, ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നത്. മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്ന നിരവധി കേന്ദ്രങ്ങൾ സംസ്ഥാനത്തിന് അകത്ത് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾ എന്നെന്നേക്കുമായി അടച്ചുപൂട്ടുകയും…

വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ് ജില്ലാ പ്രതിനിധി സമ്മേളനം

പാലക്കാട്‌: പേഴുങ്കര നൂർമഹലിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അദ്ധ്യക്ഷ ആയിരുന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ഹാജറ ഇബ്രാഹിം സ്വാഗതവും ജില്ലാ വരണാധികാരി ഷഹീറ വല്ലപ്പുഴ നന്ദിയും പറഞ്ഞു. സെക്രട്ടറിമാരായ റുക്‌സാന സൈദലവി, സാബിറ ഹുസൈൻ എന്നിവർ സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. 2025- 27 കാലയളവിലേക്കുള്ള ജില്ലാ സംഘടനാ തെരെഞ്ഞെടുപ്പിന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുലേഖ അസീസ്, സനീറ ബഷീർ എന്നിവർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ കെ.സി. നാസർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജൂലൈ 20 സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ രചനാ മത്സര വിജയികൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ഉപഹാരങ്ങൾ നൽകി.

അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രചാരണങ്ങൾ പുരോഗമിക്കുന്നു

കോഴിക്കോട്: സെപ്റ്റംബർ 13 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ അന്തിമഘട്ടത്തോടടുക്കുന്നു. കേരളത്തിന്റെ ആഗോള ബന്ധങ്ങളുടെ കവാടം എന്ന നിലയിലും മുസ്‌ലിം സാംസ്കാരിക കേന്ദ്രം എന്ന നിലയിലും വർഷങ്ങളായി മികച്ച രീതിയിലാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം കോഴിക്കോട് നഗരത്തിൽ നടന്നുവരുന്നത്. വിവിധ രാജ്യങ്ങളിലെ പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്‌സിറ്റി തലവന്മാരും സമസ്ത നേതാക്കളും പങ്കെടുക്കുന്ന ഈ വർഷത്തെ സമ്മേളനം പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. തിരുനബി ദർശനങ്ങളും മൊഴികളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ദൗത്യം. നൂറിലധികം ദഫ്,സ്‌കൗട്ട്, ഫ്ലവർഷോ സംഘങ്ങൾ അണിനിരക്കുന്ന മെഗാ ദഫ്…

നിയമപരമായ അടിസ്ഥാനമില്ല: സോണിയ ഗാന്ധിക്കെതിരെ ഫയൽ ചെയ്ത ഹർജി ഡൽഹി കോടതി തള്ളി

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിക്കെതിരെ ഫയല്‍ ചെയ്ത കേസ് ഡൽഹിയിലെ റൗസ് അവന്യൂ കോടതി തള്ളി. സോണിയ ഗാന്ധിയുടെ പേര് 1980 ൽ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 1983 ലാണ് അവർ ഇന്ത്യൻ പൗരത്വം നേടിയതെന്നും അവകാശപ്പെട്ട ഹർജിയാണ് കോടതി തള്ളിയത്. വികാസ് ത്രിപാഠി എന്ന വ്യക്തിയാണ് ഈ ഹർജി സമർപ്പിച്ചത്. മുൻ കോൺഗ്രസ് പ്രസിഡന്റിന്റെ പേര് 1980 ൽ തന്നെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍, അവരുടെ ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് 1983 ലെതാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേര് ചേർത്തുവെന്നാണ് ത്രിപാഠി അവകാശപ്പെട്ടത്. മതിയായ തെളിവുകളും നിയമപരമായ നിലനിൽപ്പും ഇല്ലെന്ന് ചൂണ്ടിക്കാട്ടി റൗസ് അവന്യൂ കോടതി ത്രിപാഠിയുടെ ഹർജി തള്ളി. “ഞങ്ങൾ അത് തള്ളിക്കളഞ്ഞു,” കോടതി പറഞ്ഞു. ഇന്ത്യൻ സിവിൽ പ്രൊട്ടക്ഷൻ കോഡിലെ…

എച്ച്എഎല്ലിന് അമേരിക്കയിൽ നിന്ന് മൂന്നാമത്തെ ജിഇ-404 എഞ്ചിൻ ലഭിച്ചു; തേജസ് എംകെ1എയുടെ ആദ്യ ഡെലിവറി സെപ്റ്റംബർ അവസാന വാരത്തോടെ ലഭിച്ചേക്കും

എയ്‌റോസ്‌പേസ് കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎൽ) യുഎസിൽ നിന്ന് ജിഇ എഫ്404-ഐഎൻ20 എഞ്ചിനുകളുടെ മൂന്നാമത്തെ ശേഖരം ലഭിച്ചു, ഇത് എച്ച്എഎൽ തേജസ് എംകെ1എ യുദ്ധവിമാന പദ്ധതിയുടെ പുരോഗതിയിലെ ഒരു പ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം അവസാനത്തോടെ മറ്റൊരു എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ‘ആത്മനിർഭർ ഭാരത്’ ദൗത്യത്തിന് കീഴിൽ തദ്ദേശീയ പ്രതിരോധ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഈ നേട്ടം പുതിയ ഊർജ്ജം നൽകും. പ്രതിരോധ വിദഗ്ധരുടെ അഭിപ്രായത്തിൽ, GE-404 എഞ്ചിനുകളുടെ പതിവ് വിതരണം നിശ്ചിത സമയപരിധിക്കുള്ളിൽ LCA Mk1A വിമാനങ്ങളുടെ വിതരണം ഉറപ്പാക്കാൻ HAL-നെ സഹായിക്കും. ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും വിദേശ ആശ്രിതത്വം കുറയ്ക്കുന്നതിനുമുള്ള ഒരു തന്ത്രപരമായ പദ്ധതിയായി തേജസ് വിമാനത്തിന്റെ ഈ നൂതന പതിപ്പ് കണക്കാക്കപ്പെടുന്നു. എഞ്ചിൻ വിതരണത്തിലെ പുരോഗതി എച്ച്എഎല്ലിന് ഉൽ‌പാദന പദ്ധതിയിൽ ഉറച്ചുനിൽക്കാനും ഡെലിവറി ഷെഡ്യൂൾ പാലിക്കാനുമുള്ള…

‘സാർവത്രിക വോട്ടവകാശം’: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് ശിൽപശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് സംഘടിപ്പിച്ച ‘ഇൻക്ലൂസീവ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ’ എന്ന ഏകദിന ശിൽപശാല സംസ്ഥാന ഇലക്ഷൻ കമ്മീഷണർ എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളെയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായും ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ വോട്ടർമാരുടെ വോട്ടവകാശം ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ദേശീയ തലത്തിൽ ജനസംഖ്യയുടെ 2-3 ശതമാനം വരുന്ന ഭിന്നശേഷി വിഭാഗത്തിന്, തിരഞ്ഞെടുപ്പുകളിൽ സുഗമമായി പങ്കെടുക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സുപ്രീം കോടതിയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഈ ലക്ഷ്യത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരുകളും എൻ‌ജി‌ഒകളും ഒരുമിച്ച് പ്രവർത്തിക്കുന്നു. 18 വയസ്സ് തികയുമ്പോൾ തന്നെ അവരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി ഭിന്നശേഷിക്കാരുടെ വോട്ടിംഗ് പ്രക്രിയയിൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി സാർവത്രിക വോട്ടവകാശമാണ്. അർഹരായ ഒരാൾ…

നോർക്ക ബിസിനസ് ലീഡർഷിപ്പ് മീറ്റ്-2025 ന്റെ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് 2025 ന്റെ ഔദ്യോഗിക വെബ്‌സൈറ്റും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ. യൂസഫ് എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 27 ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ലീഡർഷിപ്പ് മീറ്റ്, ആരോഗ്യ സംരക്ഷണം, ഭാവി സാങ്കേതിക വിദ്യകൾ, സുസ്ഥിരത, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നീ അഞ്ച് പ്രധാന മേഖലകളിലെ കേരളത്തിന്റെ ദീർഘകാല വികസന കാഴ്ചപ്പാടിൽ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഒരു വേദിയായിരിക്കും. വ്യവസായം, നയരൂപീകരണം, പദ്ധതി രൂപീകരണം എന്നീ മേഖലകളിൽ ആഗോള പരിചയസമ്പന്നരായ ക്ഷണിക്കപ്പെട്ട മലയാളി പ്രവാസി പ്രൊഫഷണലുകളുമായി സഹകരണ മാതൃകകൾ നടപ്പിലാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.…

രാശിഫലം (11-09-2025 വ്യാഴം)

ചിങ്ങം: ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. നിങ്ങളുടെ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പദ്ധതികള്‍ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. കന്നി: മുൻപ്‌ നിങ്ങൾ ചെയ്‌ത നല്ല പ്രവൃത്തികളുടെ ഫലമെല്ലാം ഇന്നു നിങ്ങൾക്ക്‌ ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ശ്രമിക്കും. ഓടി നടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ നിങ്ങള്‍ക്ക് കഴിയും. തുലാം: ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വാങ്ങാന്‍ നിങ്ങള്‍ തയ്യാറാവും. ഇന്ന് നിങ്ങള്‍ രൂപഭംഗിയും വ്യക്തിത്വവും വർധിപ്പിക്കാൻ പണം ചെലവഴിക്കും. വൃശ്ചികം: ദിവസം മുഴുവൻ മാനസികമായി ശാന്തമായും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജ്ജം നിങ്ങൾക്കുണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കും.…