‘അന്തിമ ക്ഷണഗളു’ എന്ന കന്നഡ ഹൊറർ ചിത്രത്തിന്റെ ട്രെയ്ലർ വീഡിയോ പുറത്തിറക്കി. നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ ‘വഴിയെ’യുടെ കന്നഡ പതിപ്പാണ് ‘അന്തിമ ക്ഷണഗളു’. ഒരു നിഗൂഢ സ്ഥലത്തെക്കുറിച്ച് ഒരു വീഡിയോ ചിത്രീകരിക്കാൻ തീരുമാനിക്കുന്ന രണ്ട് യൂട്യൂബ് വ്ലോഗർമാരുടെ കഥയാണ് ഈ ഹൊറർ സിനിമയുടെ പ്രമേയം. വിവിഡ് ഫ്രെയിംസിന്റെ സഹകരണത്തോടെ കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയാണ് ചിത്രത്തിന്റെ നിർമ്മാണം. ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, ശാലിനി ബേബി, ശ്യാം സലാഷ്, സാനിയ പൗലോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മിഥുൻ എരവിലാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്. സെക്കൻഡ് യൂണിറ്റ് ക്യാമറ: ഷോബിൻ ഫ്രാൻസിസ്, ഘനശ്യാം, നിർമൽ ബേബി വർഗീസ്. ചിത്രം…
Month: September 2025
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനുള്ള ഡിഫറന്റ് ആർട്ട് സെന്റർ രാജ്യത്തിന് മാതൃക: ഗവർണർ
ദേശീയ ഭിന്നശേഷി കലാമേള സമ്മോഹൻ 2025ന് പ്രൗഢോജ്വല തുടക്കം തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിന് പ്രാധാന്യം നൽകുന്ന ഡിഫറന്റ് ആർട്ട് സെന്ററിന്റെ പ്രവർത്തനം രാജ്യത്തിനാകെ മാതൃകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹൻ 2025 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇവിടെ ഇരിക്കുന്ന ഓരോ കുഞ്ഞുങ്ങളും പൊതുസമൂഹത്തിനാകെ വഴികാട്ടിയാണ്. ഇരുളടഞ്ഞു പോകേണ്ടതല്ല ജീവിതമെന്നും ഉയിർത്തെഴുന്നേൽപ്പിന്റെ വലിയ ഗാഥകൾ രചിക്കാമെന്നും ഈ കുട്ടികൾ തെളിയിക്കുന്നു. ജീവിതത്തിലെ ഏറ്റവും പ്രത്യേകത നിറഞ്ഞ പരിപാടിയായി സമ്മോഹനം മാറിയെന്നു പറഞ്ഞ ഗവർണർ, ഡിഫറന്റ് ആർട്ട് സെന്ററിന്റെ സ്ഥാപകനും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ഗോവയിൽ താനും ഒരു ഭിന്നശേഷി സ്കൂൾ നടത്തുന്നുണ്ടെന്ന ഗവർണറുടെ പ്രഖ്യാപനം കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. പ്രശസ്ത സംവിധായകനും ഡിഫറന്റ് ആര്‍ട് സെന്റർ രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പശ്ചിമബംഗാള്‍,…
അയ്യമ്പിള്ളി പബ്ലിക് ഹെൽത്ത് സെന്റർ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ അയ്യമ്പിള്ളി പബ്ലിക് ഹെൽത്ത് സെന്റർ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. എൻഎച്ച്എം ഫണ്ടിൽ നിന്ന് അനുവദിച്ച 67 ലക്ഷം രൂപ ഉപയോഗിച്ചാണ് അയ്യമ്പിള്ളി പബ്ലിക് ഹെൽത്ത് സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 1550 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇരുനില കെട്ടിടത്തിൽ വാക്സിനേഷൻ റൂം, കാത്തിരിപ്പ് സ്ഥലം, സ്റ്റോർ/ലാബ് സൗകര്യങ്ങൾ, രോഗി സൗഹൃദ വിശ്രമ മുറികൾ, മുലയൂട്ടൽ മുറി, ഓഫീസ് കം ക്ലിനിക് എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.മെഡിക്കൽ ഓഫീസർ ഡോ.സൗമ്യ വാസുദേവ് റിപ്പോർട്ട് അവതരിപ്പിച്ചു, കുഴുപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് നിബിൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. എം ബി ഷൈനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിനി ജയ്സൺ, വാർഡ് അംഗങ്ങളായ എം പി രാധാകൃഷ്ണൻ, ഷൈബി ഗോപാലകൃഷ്ണൻ, എം…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ്: സെപ്റ്റംബർ 29 മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം
തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള ഒരു സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി വോട്ടർ പട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടർ പട്ടിക സെപ്റ്റംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പറഞ്ഞു. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 2 ന് പരിഷ്കരിച്ച് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നു. കരട് വോട്ടർ പട്ടികയിൽ 2,83,12,458 വോട്ടർമാരുണ്ട്. 1,33,52,947 പേർ പുരുഷന്മാരും 1,49,59,235 പേർ സ്ത്രീകളും 276 പേർ ട്രാൻസ്‌ജെൻഡറുമാണ്. കൂടാതെ, 2087 പേർ പ്രവാസി വോട്ടർമാരുമാണ്. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ഒക്ടോബർ 14 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ…
സമ്മോഹൻ 2025; ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് സമാപനം
തിരുവനന്തപുരം: പരിമിതികൾക്കപ്പുറത്ത് കലാപ്രകടനം നടത്തി ആസ്വാദകരുടെ മനംകവർന്ന, ദേശീയ ഭിന്നശേഷി കലാമേള സമ്മോഹൻ 2025ന് സമാപനം. കിൻഫ്ര ഫിലിം പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ രണ്ടുദിവസമായി നടന്ന കലാമേളയുടെ സമാപന സമ്മേളനം പ്രശസ്ത സിനിമ താരം അജയകുമാർ (ഗിന്നസ് പക്രു) ഉദ്‌ഘാടനം ചെയ്തു. ഭിന്നശേഷി ആളുകളുടെ കഴിവുകൾ ആഘോഷിക്കുന്ന തരത്തിലുള്ള വേദിയാണ് സമ്മോഹനിലൂടെ ഒരുക്കി നൽകുന്നതെന്ന് അജയകുമാർ പറഞ്ഞു. ഡിഫറന്റ് ആർട്ട് സെന്ററിന്റെ സ്ഥാപകനും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാട് അധ്യക്ഷത വഹിച്ചു. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ, തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഇരുന്നോറോളം ഭിന്നശേഷി കലാകാരന്മാരാണ് മേളയിൽ പങ്കെടുത്തത്. ഡൽഹിയിലെ ന്യൂറോഡൈവേഴ്സ് സംഗീത ബാൻഡായ ‘ചയനിത് ദ് ചോസൺ വൺ’ അവതരിപ്പിച്ച സംഗീതനിശ ആകർഷകമായി. പ്രത്യേകത നിറഞ്ഞ കലാപ്രകടനങ്ങൾക്ക് സാക്ഷിയാകാൻ നഗരത്തിലെ സ്കൂളുകളിൽനിന്നും കോളേജുകളിൽനിന്നും നിരവധി വിദ്യാർത്ഥികളാണ് എത്തിയത്. ചടങ്ങിൽ സംവിധായകൻ പ്രജീഷ് സെൻ,…
‘ഹീൽ ദി ഹേർട്ട്’: അത്താണി സന്ദർശിച്ച് മർകസ് ഐഷോർ വിദ്യാർത്ഥികൾ
കാരന്തൂർ: വിദ്യാർത്ഥികൾക്കിടയിൽ സേവനമനസ്കതയും സാമൂഹ്യക്ഷേമ ബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ നരിക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘അത്താണി’ സാന്ത്വന ഭവനം സന്ദർശിച്ച് മർകസ് ഐഷോർ വിദ്യാർത്ഥികൾ. ക്യാമ്പസ് ലൈഫ് ഫെസ്റ്റിവൽ വൈസെലീസിയത്തിന്റെ ‘ഹീൽ ദി ഹേർട്ട്’ എന്ന പദ്ധതിയുടെ ഭാഗമായി അദ്ധ്യാപകർക്കൊപ്പം വിദ്യാർത്ഥികൾ അത്താണി സന്ദർശിച്ചത്. ഉപേക്ഷിക്കപ്പെട്ടവർക്കും കിടപ്പിലായവർക്കും അവശതയനുഭവിക്കുന്നവർക്കുമായി 2005 ൽ സ്ഥാപിതമായ ഈ സ്ഥാപനം നിരാലംബരായ നിരവധി പേർക്കാണ് ആശ്വാസമാകുന്നത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഹൃദ്യമായ സ്വീകരണമാണ് ജീവനക്കാർ നൽകിയത്. വിദ്യാർത്ഥികൾ അന്തേവാസികളുമായി ആശയവിനിമയം നടത്തുകയും പലഹാരങ്ങൾ കൈമാറുകയും ചെയ്തു. നശീദയും മൗലിദും പാട്ടുകളും അവതരിപ്പിച്ചു. അത്താണിയുടെ പ്രവർത്തനത്തെയും ആവശ്യകതയെയും കുറിച്ച് മജീദ് മാസ്റ്റർ സംസാരിച്ചു. ഐഷോർ അദ്ധ്യാപകരായ മൊയ്തീൻകുട്ടി സഖാഫി, ജാബിർ സിദ്ദീഖി, സഫ്‌വാൻ നൂറാനി, മുഹമ്മദ് അഹ്‌സനി, അൽ അമീൻ, സ്റ്റുഡൻസ് യൂണിയൻ പ്രതിനിധികളായ സ്വാദിഖ് അലി, മുസമ്മിൽ, റിയാൻ സന്ദർശനത്തിന് നേതൃത്വം നൽകി.
എ മുഹമ്മദ് അലി ആദര്‍ശവും മൂല്യങ്ങളും അനശ്വരമാക്കിയ അതുല്യ പ്രതിഭ
ദോഹ: ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുകയും ഇടപെട്ട മേഖലകളിലൊക്കെ ആദര്‍ശവും മൂല്യങ്ങളും അനശ്വരമാക്കിയ അതുല്യ പ്രതിഭയായിരുന്നു ഈയിടെ ഈ ലോകത്തോട് വിടപറഞ്ഞ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപകംഗവും, മുന്‍ പ്രസിഡന്റും,ഇന്ത്യന്‍ ഇസ് ലാമിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ എ മുഹമ്മദ് അലിയെന്ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി സഹകരിച്ചു നടത്തിയ അനുസ്മരണ പരിപാടിയിലെ പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലും നാട്ടിലും വിദ്യാഭ്യാസ, സാംസ്‌കാരിക ജനസേവന മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകളും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിലും അതിന്റെ വളര്‍ച്ചാവികാസത്തിലും അദ്ദേഹത്തിന്റെ പങ്ക് ശ്‌ളാഘനീയമാണ്. സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മാതൃകയായ അദ്ദേഹത്തിന്റെ ജീവിത പൈതൃകം പുതിയ തലമുറക്കുള്ള പാഠപുസ്തകമാണ്. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ മാനേജിംഗ് കമ്മറ്റി അംഗവും നിലവില്‍ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടറുമായ കെ .സി അബ്ദുല്ലത്തീഫ് , സി .ഐ…
നടുമുറ്റം ‘ഓണോത്സവം 2025’ – പ്രകൃതി സൗഹൃദ ഓണക്കളമത്സരം ശ്രദ്ദേയമായി
ദോഹ: നടുമുറ്റം ഓണാഘോഷമായ “ഓണോത്സവം 2025” ന്റെ ഭാഗമായി സംഘടിപ്പിച്ച ഓണക്കള മത്സരം ശ്രദ്ദേയമായി . മെഷാഫ് ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർമാർക്കറ്റില്‍ ‘നാച്വര്‍ മീറ്റ്സ് ക്രിയേറ്റിവിറ്റി’ (പ്രകൃതി സർഗ്ഗാത്മകതയെ കണ്ടുമുട്ടുന്നു) എന്ന തലക്കെട്ടിലും സാഹോദര്യം എന്ന ആശയത്തിലും ഒരുക്കിയ പ്രകൃതി സൗഹൃദ ഓണക്കള മത്സരത്തില്‍ വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് ടീമുകള്‍ മാറ്റുരച്ചു. പരമ്പരാഗതമായി ഓണക്കളങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്ന പൂക്കള്‍ക്ക് പുറമെ ഇലകളും പുനരുപയോഗിക്കാവുന്ന സാധനങ്ങളാലും ചേര്‍ത്ത് നിര്‍മ്മിച്ച ഓണക്കളങ്ങള്‍ വൈവിദ്യമാര്‍ന്ന സൃഷ്ടികളാലും പുതുമ നിറഞ്ഞ ആവിഷ്കാരങ്ങളാലും വേറിട്ടതായി. മാമോക് അലൂംനി ഖത്തര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി, ടീം എ.ജെ.ജി.എം.എ രണ്ടാം സ്ഥാനവും ടീം മുഷെരിബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാൻഡ് മാൾ റീജിനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, പ്രവാസി വെൽഫയർ പ്രസിഡന്റ് ആർ ചന്ദ്രമോഹനന്‍, ഐ.സി.സി വനിതാ വേദി…
മർകസ് ഓർഫനേജ് അലുംനി മീറ്റ് പ്രൗഢമായി
കാരന്തൂർ: മർകസ് ഓർഫനേജ്യ റൈഹാൻ വാലിയിലെ പൂർവവിദ്യാർഥികളുടെ സംഗമം റൈഹാനി കോൺക്ലേവ് പ്രൗഢമായി. കാമ്പസ് ലൈഫ് ഫെസ്റ്റിവൽ യൂഫോറിയയുടെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തിൽ 2012- 2025 വർഷത്തെ വിദ്യാർഥികൾ പങ്കെടുത്തു. വിവിധ പ്രൊഫഷണൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ തുടർപഠനം നടത്തുകയും ഉന്നത മേഖലകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നവർ വിദ്യാർഥികാല അനുഭവങ്ങൾ പങ്കിട്ട് ഒരുമിച്ചുകൂടിയത് വേറിട്ട അനുഭവമായി. റൈഹാൻ വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിപി സിറാജുദ്ദീൻ സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ജോബ് & പ്ലേസ്മെന്റ് സെൽ ലോഞ്ചിങ് നിർവഹിച്ചു. മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി അധ്യക്ഷനായി. മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുസ്സമദ് യൂണിവേഴ്സിറ്റി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അലുംനി കൂട്ടായ്മ ഓസ്മോയുടെ പ്രതിനിധികളായ അബ്ദുസ്സമദ് എടവണ്ണപ്പാറ, സ്വാലിഹ് ഇർഫാനി, സലാമുദ്ദീൻ ആശംസകൾ അറിയിച്ചു. വിവിധ മേഖലകളിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ…
ഭഗത് സിംഗ് ജയന്തി: പുഞ്ചിരിച്ചുകൊണ്ട് തൂക്കുമരത്തിലേക്ക് പോയ ഭഗത് സിംഗ് എന്തിനെയാണ് ഭയപ്പെട്ടിരുന്നത്?
സെൻട്രൽ അസംബ്ലി ബോംബാക്രമണം, ജെ.പി. സോണ്ടേഴ്‌സിന്റെ കൊലപാതകം, കക്കോരി ഗൂഢാലോചന തുടങ്ങിയ ധീരമായ പ്രവൃത്തികൾ ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു മഹാനായ നായകനായിരുന്നു ഭഗത് സിംഗ്. എന്നാല്‍, വധശിക്ഷയ്ക്ക് മുമ്പുള്ള ഇരുട്ടിനെ അദ്ദേഹം ഭയപ്പെട്ടിരുന്നു. അദ്ദേഹം അങ്ങേയറ്റം ധീരനായിരുന്നിട്ടും, അത് അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ആദരണീയനായ സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളാണ് ഭഗത് സിംഗ്. സെൻട്രൽ അസംബ്ലിയിൽ ബോംബാക്രമണം, ബ്രിട്ടീഷ് ഓഫീസർ ജെ.പി. സോണ്ടേഴ്‌സിന്റെ കൊലപാതകം, കക്കോരി ഗൂഢാലോചനയിലെ പങ്കാളിത്തം തുടങ്ങിയ ധീരമായ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഭഗത് സിംഗ് ബ്രിട്ടീഷ് സർക്കാരിനെ അസ്വസ്ഥരാക്കി. ഒടുവിൽ 1931 മാർച്ച് 23 ന് 23 വയസ്സുള്ളപ്പോൾ ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിലേറ്റി. എന്നാല്‍, ഭഗത് സിംഗിന്റെ ജീവിതത്തെക്കുറിച്ചുള്ള രസകരമായ ഒരു വസ്തുത വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ, അത് അദ്ദേഹത്തിന്റെ ധീരമായ വ്യക്തിത്വത്തിന് മാനുഷിക…
