തിരുവനന്തപുരം: 1980 മുതൽ 2025 വരെയുള്ള നാലര പതിറ്റാണ്ടുകളായി കേരളത്തിലെ സാമൂഹിക, സാംസ്കാരിക സംഭവവികാസങ്ങളുടെയും, ഈ കാലഘട്ടത്തിലെ മലയാളികളുടെ വൈകാരിക ജീവിതത്തിന്റെയും, മൂല്യങ്ങളുടെയും, സംഘർഷങ്ങളുടെയും ദൃശ്യരേഖയാണ് മോഹൻലാലിന്റെ സിനിമകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിക്കാന്‍ സംസ്ഥാന സർക്കാർ നടത്തുന്ന മലയാളം വാനോളം – ലാൽ സലാം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഈ മാസം 23 ന് രാഷ്ട്രപതിയിൽ നിന്ന് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഏറ്റുവാങ്ങി. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയ അടൂർ ഗോപാലകൃഷ്ണന് 2004 ൽ ഈ അംഗീകാരം ലഭിച്ചിരുന്നു. ഇരുപത് വർഷങ്ങൾക്ക്…
Day: October 4, 2025
‘മലയാളം വാനോളം ലാൽസലാം’ : ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ, മലയാളികളുടെ അഭിമാനമായ സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് (ഒക്ടോബർ 4) നടന്ന ‘മലയാളം വാനോളം ലാൽ സലാം’ പരിപാടി, പ്രിയപ്പെട്ട നടന് ആദരവ് അർപ്പിക്കാൻ ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്താൽ അലങ്കരിക്കപ്പെട്ടു. വൈകുന്നേരം 4.30ന് മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി സാന്ദ്രാ ഷിബു അവതരിപ്പിച്ച മനോഹരമായ സോളോ വയലിൻ പ്രകടനത്തോടെ ആരംഭിച്ച ചടങ്ങ് ആദ്യനിമിഷം മുതൽ ജനമനസ്സുകളെ കീഴടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള സർക്കാരിന്റെ ആദരസൂചകമായി അദ്ദേഹം മോഹൻലാലിനെ ഉപഹാരം നൽകി ആദരിച്ചു. സരസ്വതി സമ്മാൻ ജേതാവായ പ്രശസ്ത കവി പ്രഭാവർമ്മ രചിച്ച മംഗളപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിച്ചപ്പോൾ, ഡോ. ലക്ഷ്മി ദാസ് അതിലെ വരികൾ ഹൃദയസ്പർശിയായി ആലപിച്ചു. ഇന്ത്യൻ ചിത്രകലാ…
നൈപുണ്യ പരിശീലനം മഹത്തായ കർമം: പിടിഎ റഹീം, എംഎൽഎ
മർകസ് ഐ ടി ഐ ബിരുദദാന സംഗമം പ്രൗഢമായി കോഴിക്കോട്: വിവിധ നൈപുണികളിൽ കൃത്യമായ പരിശീലനവും വൈദഗ്ധ്യവും നേടുന്നത് മഹത്തായ കർമമാണെന്നും നിപുണനായ മനുഷ്യരുടെ സാന്നിധ്യമാണ് സമൂഹത്തെ ഉന്നമനത്തിലേക്ക് നയിക്കുകയെന്നും പിടിഎ റഹീം എംഎൽഎ. മർകസ് ഐടിഐയിൽ നിന്ന് 2024-25 അധ്യയന വർഷം പഠനം പൂർത്തിയാക്കി വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി നേടിയ വിദ്യാർഥികൾക്കുള്ള കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് സ്ഥാപിതകാലം മുതൽ പ്രത്യേക ശ്രദ്ധ പുലർത്തുന്ന മർകസ് മാനേജ്‌മെന്റ് പ്രത്യേക പ്രശംസയർഹിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. ഐടിഐ ഓഡിറ്റോറിയത്തിൽ നടന്ന സനദ്‌ദാന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. 29-ാമത് എൻ.സി.വി.ടി ബാച്ചിൽ നിന്നും മെക്കാനിക്ക് ഡീസൽ, ഇലക്ട്രോണിക് മെക്കാനിക്ക്, വയർമാൻ, സർവെയർ തുടങ്ങിയ ട്രേഡുകളിൽ നിന്നായി 78…
സാഹിത്യ വേദി ഉദ്ഘാടനം
ദോഹ: വക്റ ശാന്തിനികേതൻ അൽ മദ്റസ അൽ ഇസ്ലാമിയ സാഹിത്യ വേദി 2025 , കേരള മാപ്പിള കല അക്കാദമി ഖത്തർ ചാപ്റ്റർ സെക്രട്ടറി ഷഫീർ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു.. മദ്രസ ഹെഡ് ബോയ് നസാൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം.ടി. ആദം സംസാരിച്ചു. സാഹിത്യ വേദി സെക്രട്ടറി അമാൻ സ്വാഗതവും ഹെഡ് ഗേൾ ഇൻശാ ഫാത്തിമ നന്ദിയും പറഞ്ഞു. അംന & പാർട്ടി ഗാനമാലപിച്ചു. റിമ ഖിറാഅത്ത് നടത്തി. കലാവിഭാഗം കൺവീനർ ഡോ.സൽമാൻ , ജാസിഫ് കെ , ഹംസ , ഫജറുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.
കാസർകോട് സ്‌കൂളിൽ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാർഢ്യ മൈം തടഞ്ഞ അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണം; വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ സ്വാഗതാർഹം : നാഷണൽ യൂത്ത് ലീഗ് കേരള
കോഴിക്കോട് : കാസർകോട് കുമ്പള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫലസ്തീന്‍ പ്രമേയത്തിലുള്ള ഐക്യദാർഢ്യ മൈം തടഞ്ഞ അദ്ധ്യാപകരുടെ നടപടി കേരളത്തിന്റെ ഫലസ്തീൻ ഐക്യദാർഢ്യ മനസ്സിനേറ്റ മുറിവാണെന്നും, ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ഇസ്രായേലിന് പാദസേവ ചെയ്യുന്ന ഇത്തരം അദ്ധ്യാപകർ നമ്മുടെ നാടിന് അപമാനമാണെന്നും, പ്രസ്തുത അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു . വിഷയം അറിഞ്ഞ ഉടനെ തന്നെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടൽ സ്വാഗതാർഹമാണെന്നും, വിദ്യാർത്ഥികൾക്ക് പ്രസ്തുത വേദിയിൽ തന്നെ തടയപ്പെട്ട ഫലസ്തീന്‍ പ്രമേയത്തിലുള്ള ഐക്യദാർഢ്യ മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു . ഇടതുപക്ഷ സർക്കാർ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾക്കും, ഫലസ്തീൻ ഉൾപ്പെടെയുള്ള മർദ്ദിത സമൂഹങ്ങൾക്കും ഒപ്പമാണെന്നും നാഷണൽ യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഫാദിൽ അമീൻ, ജനറൽ സെക്രട്ടറി…
ഷെഞ്ചൻ അതിർത്തികളിൽ ഒക്ടോബർ 12 മുതൽ എൻട്രി-എക്സിറ്റ് സംവിധാനം നടപ്പിലാക്കുമെന്ന് യുഎഇ എയർലൈൻസ്
ദുബായ്: 2025 ഒക്ടോബർ 12 മുതൽ ഷെഞ്ചൻ ഏരിയയിൽ യാത്ര ചെയ്യുന്നവര്‍ക്ക് വലിയ മാറ്റങ്ങൾ വരുന്നു. പുതിയ മാറ്റങ്ങൾ പ്രകാരം, പാസ്‌പോർട്ട് സ്റ്റാമ്പിംഗ് പ്രക്രിയ നിർത്തലാക്കുകയും പകരം പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) സ്ഥാപിക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയൻ (EU) അനുസരിച്ച്, ഈ സംവിധാനം യാത്രക്കാരുടെ പേരുകൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ, ബയോമെട്രിക് ഡാറ്റ (വിരലടയാളങ്ങൾ, മുഖ സ്കാനുകൾ), പ്രവേശനത്തിന്റെയും പുറത്തുകടക്കലിന്റെയും തീയതിയും സ്ഥലവും രേഖപ്പെടുത്തും. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായി സൂക്ഷിക്കുകയും ഡാറ്റാ സംരക്ഷണ ചട്ടങ്ങൾ പാലിക്കുകയും ചെയ്യും. 90 ദിവസം വരെയുള്ള ഹ്രസ്വകാലത്തേക്ക് ഷെഞ്ചൻ പ്രദേശത്തേക്ക് വരുന്ന യൂറോപ്യൻ യൂണിയൻ ഇതര യാത്രക്കാർക്ക് ഈ നിയമം ബാധകമാകും. യൂറോപ്യൻ യൂണിയൻ പൗരന്മാർ, ഷെഞ്ചൻ നിവാസികൾ, ദീർഘകാല വിസകളോ താമസ പെർമിറ്റുകളോ ഉള്ളവർ എന്നിവരെ ഇത് ബാധിക്കില്ല. ആദ്യ യാത്ര (ഒക്ടോബർ 12 ന് ശേഷം): അതിർത്തി ഉദ്യോഗസ്ഥർ…
നോര്‍ക്ക ക്യാമ്പ് സംഘടിപ്പിച്ചു
പ്രവാസി വെല്‍ഫെയര്‍ കുറ്റ്യാടി മണ്ഢലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നോര്‍ക്ക റൂട്സിന്റെ സഹകരണത്തോടെ സര്‍വീസ് ക്യാമ്പ് സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പുതുതായി ആരംഭിച്ച നേര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്താനും അംഗത്വമെടുക്കാനും നോര്‍ക്ക ഐ.ഡി കാര്‍ഡ് രജിസ്ട്രേഷനുമായി ഉംഗുവൈലിനയിലെ തണല്‍ റെസിഡന്‍സിയില്‍ സംഘടിപ്പിച്ച ക്യാമ്പ് നൂറുകണക്കിനാളുകള്‍ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റാസിഖ് നാരങ്ങോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സെല്‍ കണ്‍വീനര്‍ ഷസുദ്ദീന്‍ വാഴേരി വികിധ ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്തി. ഷാനവാസ് ആയഞ്ചേരി പ്രവാസികളുടെ സാമ്പത്തിക ഭദ്രത എന്ന വിഷയത്തില്‍ ബോധവത്കരന ക്ലാസ് നടത്തി. ജില്ലാ സെക്രട്ടറി യാസര്‍ ടി.എച്, ഷരീഫ് മാമ്പയില്‍, റിയാസ് കോട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു. മണ്ഢലം ഭാരവാഹികളായ നാസര്‍ വേളം, ഹബീബ് റഹ്മാന്‍, കെ.സി. ഷാക്കിര്‍ , ബഷീര്‍…
കരിയർ മാപ്പിംഗ് 2.0: നൂതന കരിയർ നിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിജി
കോഴിക്കോട്: വിദ്യാർത്ഥികളുടെ കരിയർ മാർഗ്ഗ നിർദ്ദേശ മേഖലയിൽ സിജിയുടെ നൂതന പദ്ധതി കരിയർ മാപ്പിംഗ് 2.0 പ്രഖ്യാപനം പാരിസൺസ് ഗ്രൂപ്പ് ചെയർമാൻ എൻ. കെ മുഹമ്മദലി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടന്ന കരിയർ ഗൈഡൻസിൽ നിർമ്മിത ബുദ്ധിയുടെ പങ്ക് വിശദീകരിക്കുന്ന ദ്വിദിന റെസിഡൻഷ്യൽ ശിൽപശാലയിലാണ് പദ്ധതി പ്രഖ്യാപനം നിർവഹിച്ചത്. വിദ്യാർത്ഥികളുടെ അഭിരുചി, താല്പര്യം, വ്യക്തിത്വം തുടങ്ങിയ വിവിധ ഘടകങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി ഏറ്റവും അനുയോജ്യമായ കരിയർ മേഖല കണ്ടെത്താൻ സഹായിക്കുന്ന സമഗ്രമായ പദ്ധതിയാണിത്. പരിപാടിയിൽ ഡോ. എ.ബി. മൊയ്‌ദീൻ കുട്ടി, ഡോ. ഇസഡ്. എ. അഷ്‌റഫ്, കബീർ പി, അനസ് ബിച്ചു, പ്രോഗ്രാം കോർഡിനേറ്റർമായ രമ്യ, ജെൻഷിദ എന്നിവർ സംസാരിച്ചു.
ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈ മുറിച്ച് മാറ്റേണ്ടിവന്ന സംഭവം; വെൽഫെയർ പാർട്ടി പ്രതിഷേധം മാർച്ച് നടത്തി
പാലക്കാട് : ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് നടത്തി. നഗരസഭയുടെ സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ജില്ലാ ആശുപത്രിക്ക് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ വൈസ് പ്രസിഡണ്ട് റിയാസ് ഖാലിദ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ അടിസ്ഥാന ജനവിഭാഗങ്ങൾ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയാണ് പാലക്കാട്ടെത്. എന്നാൽ ചികിത്സാരംഗത്തും അടിസ്ഥാന സൗകര്യ മേഖലകളിലും വേണ്ടത്ര ശ്രദ്ധയും പരിഗണനയും പാലക്കാട് ജില്ലാ ആശുപത്രിക്ക് ലഭിക്കുന്നില്ല. സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെ കുത്തഴിഞ്ഞ അവസ്ഥയാണ് ജില്ലാശുപത്രിയിലെതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും റിയാസ് ഖാലിദ് പറഞ്ഞു. നഗരസഭാ കൗൺസിലറും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ എം.സുലൈമാൻ, ജില്ലാ സെക്രട്ടറി ബാബു തരൂർ, മണ്ഡലം പ്രസിഡൻറ്…
യുഎഇ പൗരന്മാർക്ക് പുതിയ ജോലി ഒഴിവുകൾ പ്രഖ്യാപിച്ച് അബുദാബി പോലീസ്
അബുദാബി: അബുദാബി പോലീസ് യുഎഇ പൗരന്മാർക്ക് പുതിയ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു. അതോടൊപ്പം, ജോലി ലഭിക്കാനുള്ള യോഗ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു. അവശ്യ യോഗ്യതകൾ നാഷണൽ സർവീസ് പ്രോഗ്രാമിന്റെ അടിസ്ഥാന, പ്രത്യേക കോഴ്സുകൾ പാസായിരിക്കണം. പ്രായം 18 നും 35 നും ഇടയിൽ ആയിരിക്കണം. ഉയരം കുറഞ്ഞത് 160 സെന്റീമീറ്റർ ആയിരിക്കണം. യുഎഇ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. കുറഞ്ഞത് ഒരു ഹൈസ്കൂൾ ഡിപ്ലോമയോ ഉന്നത വിദ്യാഭ്യാസമോ ഉണ്ടായിരിക്കണം. മെഡിക്കൽ പരിശോധനയിലും അഭിമുഖത്തിലും വിജയിക്കേണ്ടത് നിർബന്ധമാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് QR കോഡ് സ്കാൻ ചെയ്ത് സ്മാർട്ട് റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോം സന്ദർശിച്ച് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാം. https://www.adpolice.gov.ae/en
