ആൽവിൻ റോഷന് മലയാളി മജീഷ്യൻസ് അസോസിയേഷന്റെ അനുമോദനം

ആലപ്പുഴയിൽ മലയാളി മജീഷ്യൻസ് അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ മാജിക് ഫെസ്റ്റിന്റെ ഭാഗമായി, വ്യക്തിഗത ഇനത്തിൽ മാജിക് വിഭാഗത്തിൽ 5 ഗിന്നസ് വേൾഡ് റെക്കോർഡുകൾ കരസ്ഥമാക്കിയതിന്റെ അംഗീകാരമായി മജീഷ്യൻ ആൽവിൻ റോഷനെ മുൻമന്ത്രി ശ്രീ ജി. സുധാകരൻ അവർകൾ ആദരിച്ചു. അസോസിയേഷന്റെ രക്ഷാധികാരികളായ ശ്രീ സാമ്രാജ് , ശ്രീ മയൻ വൈദർ ഷാ, അഡ്വൈസർ ശ്രീ ആർ.കെ. മലയത്ത്, പ്രസിഡന്റ് ശ്രീ ബിനു പൈറ്റാൽ , ജനറൽ സെക്രട്ടറി ശ്രീ ജോസഫ് സേബ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

പ്രവാസി വെൽഫെയർ കണ്ണൂര്‍ എ.ഐ ശില്പശാല സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ എച്ച്.ആര്‍.ഡി & കരിയർ ഡസ്ക് വിംഗിന്റെ കീഴിൽ നടക്കുന്ന അപ്സ്‌കിലിങ് പ്രോഗ്രാമിന്റെ ഭാഗമായി ‘എംപവറിംഗ് പ്രൊഫഷണല്‍സ് വിത് എ.ഐ’ എന്ന എന്ന ശീര്‍ഷകത്തില്‍ കണ്ണൂർ ജില്ലാക്കമ്മറ്റി ശില്പശാല സംഘടിപ്പിച്ചു. എ.ഐ ആർക്കിടെക്റ്റും ഐ-നെറ്റ് ക്യാമ്പസിന്റെ സ്ഥാപകനുമായ ഫായിസ് ഹുസൈൻ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. നിര്‍മ്മിത ബുദ്ധിയുടെ അനന്ത സാദ്ധ്യതകളും അതുപയോഗിച്ച് എങ്ങിനെ തൊഴിലിടങ്ങളില്‍ മികവ് കൈവരിക്കാം എന്നതിലും പരിശീലനം നല്‍കി. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ്‌ ആര്‍. ചന്ദ്രമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫയർ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ മൻസൂർ ഇ.കെ പരിശീലകനുള്ള ഉപഹാരം കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് ടി സ്വാഗതവും, എച്ച്.ആര്‍.ഡി വിംഗ് കണ്‍വീനര്‍ അഫീഫ ഹുസ്ന നന്ദിയും പറഞ്ഞു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നജ്‌ല നജീബ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എ.സി മുനീഷ്, ഷുഐബ്…

അപൂർണ്ണമാകാൻ സാധ്യതയുള്ള 8-ാം ശമ്പള കമ്മീഷൻ: ഏത് ടിഒആറില്ലാതെയാണ് പുതിയ ശമ്പള ഘടന നടപ്പിലാക്കുന്നത്?

എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ രൂപീകരണം അംഗീകരിച്ചതോടെ, അത് എപ്പോൾ നടപ്പാക്കുമെന്ന് എല്ലാവരും ഇപ്പോൾ ആശ്ചര്യപ്പെടുന്നു. 2026 ജനുവരി മുതൽ കേന്ദ്ര ജീവനക്കാർക്ക് അതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, റിപ്പോർട്ട് വൈകും. ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ (സിപിസി) നിബന്ധനകൾ (Teams of research – Terms of Reference) അംഗീകരിച്ചതോടെ, ഒരു കോടിയിലധികം സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കാത്തിരിപ്പിന് ഇപ്പോൾ അവസാനമായി. രൂപീകരിച്ച തീയതി മുതൽ 18 മാസത്തിനുള്ളിൽ കമ്മീഷൻ അതിന്റെ ശുപാർശകൾ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതന ഘടന, വിരമിക്കൽ ആനുകൂല്യങ്ങൾ, മറ്റ് സേവന വ്യവസ്ഥകൾ എന്നിവയുടെ വിവിധ വശങ്ങൾ അവലോകനം ചെയ്യുന്നതിനും ആവശ്യമായ ഭേദഗതികൾ ശുപാർശ ചെയ്യുന്നതിനുമായി കേന്ദ്ര ശമ്പള കമ്മീഷനുകൾ കാലാകാലങ്ങളിൽ രൂപീകരിക്കപ്പെടുന്നു. സാധാരണയായി,…

എട്ടാം ശമ്പള കമ്മീഷൻ: ഒരു കോടി ജീവനക്കാർക്കും പെൻഷൻകാർക്കും ആനുകൂല്യം ലഭിക്കാനുള്ള എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് അംഗീകാരം നൽകി

കേന്ദ്ര സർക്കാരിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ഒരു പ്രധാന സമ്മാനമായി, എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഈ തീരുമാനം 10 ദശലക്ഷം ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണം ചെയ്യും. ന്യൂഡൽഹി: ഏകദേശം 5 ദശലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ ടിഒആർ (ടിഒആർ) ചൊവ്വാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി കമ്മീഷന്റെ ചെയർപേഴ്‌സണായിരിക്കും. ജനുവരിയിൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും ഏകദേശം 6.9 ദശലക്ഷം പെൻഷൻകാരുടെ അലവൻസുകളും പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി കമ്മീഷന്റെ ചെയർപേഴ്‌സണായിരിക്കും, പ്രൊഫസർ പുലക് ഘോഷ് അംഗവും പങ്കജ് ജെയിൻ അംഗ-സെക്രട്ടറിയുമായിരിക്കും. വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജോയിന്റ് കൺസൾട്ടേറ്റീവ് മെക്കാനിസത്തിലെ…

കേരളത്തിന്റെ അഭിമാന പദ്ധതി: ആലപ്പുഴ തോട്ടപ്പള്ളി നാലു ചിറ പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ-ഡോസ്ഡ് കേബിൾ സ്റ്റേ പാലമായ ആലപ്പുഴ തോട്ടപ്പള്ളി നാലു ചിറപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ പാലം സംസ്ഥാനത്തിന്റെ അഭിമാനകരമായ പദ്ധതിയാണെന്ന് ഉദ്ഘാടന കര്‍മ്മം നിര്‍‌വ്വഹിക്കവേ മുഖ്യമന്ത്രി പറഞ്ഞു. 60 കോടി 73 ലക്ഷം രൂപ ചെലവിലാണ് പാലം പൂർത്തീകരിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേ പാലം എന്ന പ്രത്യേകത ഈ പാലത്തിനുണ്ട്. പ്രത്യേക തരം വയറുകൾ ഉപയോഗിച്ച് പാലം കെട്ടുന്ന രീതിയാണ് കേബിൾ സ്റ്റേ ഡിസൈൻ. ഫെറിയിൽ യാത്ര ചെയ്തിരുന്ന നാലുചിറ നിവാസികള്‍ക്ക് പാലം വലിയ ആശ്വാസമായി. ഇതോടെ നഗരത്തിലേക്കും ദേശീയ പാതയിലേക്കുമുള്ള യാത്രാ സമയം 15 മിനിറ്റായി കുറഞ്ഞു. പക്ഷി ചിറകിന്റെ ആകൃതിയിലുള്ള ഈ മനോഹരമായ പാലം വിനോദസഞ്ചാരികളെയും ആകർഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലത്തിന് സമീപം ഒരുക്കിയ വേദിയിൽ നടന്ന…

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ഭാരവാഹികൾ

മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് ജില്ലാ പ്രസിഡണ്ടായി റജീന വളാഞ്ചേരിയെയും ജനറൽ സെക്രട്ടറിയായി ഹസീന വഹാബിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബിന്ദു പരമേശ്വരൻ, ജസീല കെപി (വൈസ് പ്രസിഡണ്ടുമാർ) ഷിഫ ഖാജ, സലീന അന്നാര, ഷഹനാസ് തവനൂർ, ബുഷ്‌റ എ (സെക്രട്ടറിമാർ). സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, സംസ്ഥാന കമ്മിറ്റിയംഗം സുബൈദ കക്കോടി എന്നിവർ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

രാശിഫലം (28-10-2025 ചൊവ്വ)

ചിങ്ങം: ഇന്ന് പൊതുവില്‍ നിങ്ങള്‍ക്ക് ഒരു ഭാഗ്യ ദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ ഇന്ന് താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം നല്ലതാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും ഇന്ന് ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസമായി വരും. ചിലപ്പോൾ നിങ്ങളെ ഉത്‌കണ്‌ഠാകുലരായും കണ്ടേക്കാം. പ്രിയപ്പെട്ടവരുമായുള്ള വഴക്കുകൾ, ജീവിത പങ്കാളിയുമായുള്ള പിണക്കങ്ങൾ, അപമാനം, അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്കകൾ എന്നിവ നിങ്ങളെ അലട്ടിയേക്കാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ നിയമപ്രശ്‌നങ്ങളിലോ ആലോചിച്ച് തീരുമാനമെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തുലാം: ഇന്ന് നിങ്ങൾ മതപരമായ സ്ഥലം സന്ദർശിക്കുന്നതിന് സാധ്യത കാണുന്നുണ്ട്. ഇന്ന് ചുറ്റും നടക്കുന്ന കാര്യങ്ങൾ നിങ്ങളെ സന്തോഷിപ്പിച്ചേക്കാം.…

17 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടിൽ ഇലോൺ മസ്‌കിന്റെ കമ്പനി ഭൂഗര്‍ഭ ഗതാഗത തുരങ്ക പാത നിര്‍മ്മിക്കും

ദുബായ്: അടുത്ത വർഷം ദുബായ് ഒരു പുതിയ ഗതാഗത യുഗത്തിന് തുടക്കം കുറിക്കും. ഇലോൺ മസ്‌കിന്റെ കമ്പനിയായ ദി ബോറിംഗ് കമ്പനി വികസിപ്പിച്ചെടുത്ത ദുബായ് ഭൂഗര്‍ഭ ഗതാഗത തുരങ്ക പദ്ധതി 2026 ന്റെ രണ്ടാം പാദം മുതൽ നഗരത്തിൽ ഘട്ടം ഘട്ടമായി പ്രവർത്തനക്ഷമമാകും. ഈ സംവിധാനം നഗരത്തിൽ പുതിയതും വേഗതയേറിയതും വൃത്തിയുള്ളതും ഭൂഗർഭ ഗതാഗത ഓപ്ഷൻ വാഗ്ദാനം ചെയ്യും. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ‌ടി‌എ) ദി ബോറിംഗ് കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ പദ്ധതി തുടക്കത്തിൽ 17 കിലോമീറ്റർ റൂട്ടിൽ 11 സ്റ്റേഷനുകളോടെയാണ് ആരംഭിക്കുന്നത് . മണിക്കൂറിൽ 20,000 യാത്രക്കാരെ വഹിക്കാൻ ഈ സംവിധാനത്തിന് കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭാവിയിൽ, എമിറേറ്റിലുടനീളം ഇത് വ്യാപിപ്പിക്കും , അവിടെ അതിന്റെ ശേഷി മണിക്കൂറിൽ 100,000 യാത്രക്കാരിലേക്ക് എത്തും . ദുബായ് ലൂപ്പ് ഒരു ഭൂഗർഭ, പൂർണ്ണ-വൈദ്യുത…

ആഗോള ജീൻ കൺവെൻഷനിൽ അംഗീകാരം

2026 ജൂലൈ 22 മുതൽ 24 വരെ ഫിൻലാൻ്റിൽ വെച്ച് നടക്കുന്ന ആഗോള ജീൻ കൺവെൻഷനിൽ ശാസ്ത്ര ഉപദേശക സമിതി അംഗമായി ശാസ്‌ത്രജ്ഞനായ ഡോ. സൈനുദീൻ പട്ടാഴി യെ തെരഞ്ഞെടുത്തു. ഇന്ത്യയിൽ നിന്ന് ഒരാളെ മാത്രമാണ് ഉൾപ്പെടുത്തിയത്. നോബേല്‍ സമ്മാന ജേതാക്കൾ ഉൾപ്പെടെയുള്ള നിരവധി ലോക ശാസ്‌ത്രജ്ഞന്മാർ പങ്കെടുക്കും. ക്രിസ്പർ ( CRISPR ) സാങ്കേതിക വിദ്യ ഉപയോഗിച്ച് ജീൻ എഡിറ്റ് ചെയ്ത് ക്യാൻസർ ചികിത്സിക്കാമെന്ന ലോകശ്രദ്ധ നേടിയ ഗവേഷണത്തിന് പേറ്റൻ്റ് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഒരു ഇന്ത്യാക്കാരനെ ശാസ്ത്ര ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയത്. https://www.bitcongress.com/wgc2026/ProgramCommittee.asp

പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിലുണ്ടായ മഴ മൂലം ടാറിട്ട റോഡുകൾ ചെളിക്കുളമായി; റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തം

തലവടി: കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കിഫ്ബി പദ്ധതി പ്രകാരം ശുദ്ധജലം വിതരണം ചെയ്യുന്നതിന് പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിലുണ്ടായ മഴ മൂലം ടാറിട്ട റോഡുകൾ ചെളിക്കുളമായി. മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് പൊതു ടാപ്പ് ഇല്ലാത്ത തലവടി പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. വീതി കുറഞ്ഞ റോഡിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തതു മൂലം ടാർ ഉൾപ്പെടെ ഇളകി റോഡ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയായി. റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ ഓടിക്കുന്നതു മൂലം കുഴികൾ രൂപപെട്ട് പലയിടങ്ങളിലും ചെളിവെള്ളം കെട്ടിക്കിടന്ന് ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവ് സംഭവമാണ്. സ്കൂള്‍ വിദ്യാർത്ഥികൾക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് പോലും ഇതുവഴി പ്രയാസമാണ്. പൈപ്പ് ഇടുന്ന പ്രവർത്തികൾ പൂർത്തിയാക്കിയതിന് ശേഷം റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.…