പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിലുണ്ടായ മഴ മൂലം ടാറിട്ട റോഡുകൾ ചെളിക്കുളമായി; റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തം

തലവടി: കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കിഫ്ബി പദ്ധതി പ്രകാരം ശുദ്ധജലം വിതരണം ചെയ്യുന്നതിന് പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിലുണ്ടായ മഴ മൂലം ടാറിട്ട റോഡുകൾ ചെളിക്കുളമായി. മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് പൊതു ടാപ്പ് ഇല്ലാത്ത തലവടി പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. വീതി കുറഞ്ഞ റോഡിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തതു മൂലം ടാർ ഉൾപ്പെടെ ഇളകി റോഡ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയായി. റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ ഓടിക്കുന്നതു മൂലം കുഴികൾ രൂപപെട്ട് പലയിടങ്ങളിലും ചെളിവെള്ളം കെട്ടിക്കിടന്ന് ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവ് സംഭവമാണ്. സ്കൂള്‍ വിദ്യാർത്ഥികൾക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് പോലും ഇതുവഴി പ്രയാസമാണ്. പൈപ്പ് ഇടുന്ന പ്രവർത്തികൾ പൂർത്തിയാക്കിയതിന് ശേഷം റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.…

കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ – മൂന്നാം വാർഷിക ആഘോഷം

ഖത്തറിലെ തൃശ്ശൂർ ജില്ലയിലെ താന്ന്യം ഗ്രാമ പഞ്ചായത്തു, കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ “കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ “മൂന്നാം വാർഷിക ആഘോഷം ഹിലാലിൽ വെച്ച് നടന്നു. കൂട്ടായ്മയിലെ അറുപതോളം അംഗംങ്ങൾ കുടുംബത്തോടൊപ്പം പങ്കെടുത്ത വാർഷിക സംഗമത്തിൽ പ്രസിഡന്റ് ഹിജാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ഷെറിൻ നന്ദിയും പറഞ്ഞു. ഡോ. ഫസീഹ അഷ്‌കർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സീനിയർ അംഗംങ്ങളായ മൻസൂർ പി എം, പ്രകാശ്, ഷജീർ, മോഹനൻ, അജിമോൻ, യൂനസ്, യഹ്‌യ എന്നിവർ സംസാരിച്ചു. ഖത്തറിലെ പ്രശസ്ത ഗായകരായ മുഹ്‌സിൻ തളിക്കുളം, ഗാന രചയിതാവ് സുറുമ ലത്തീഫ് എന്നിവരെ ആദരിച്ചു. ഗായകരായ മുരളി, സവാദ്, ഷാഫി കബീർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാകാരന്മാർക്കും സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു.

അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ പൊതിച്ചോറുമായി ആശുപത്രിയില്‍

അമ്പലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണ പൊതിയുമായി വിദ്യാർത്ഥികൾ.ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷണത്തോടുള്ള പങ്കുവയ്ക്കലിന്റെയും നന്ദിയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ ആണ് പൊതിച്ചോറുമായി ആശുപത്രിയില്‍ എത്തിയത്. വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞ് കൊണ്ടുവന്നാണ് വിദ്യാർത്ഥികൾ പങ്കു വെച്ചത്.പ്രിൻസിപ്പാൾ ഡോ. മഞ്ചുള നായർ, അദ്ധ്യാപകരായ എലിസബേത്ത് ശാരോൻ, അൻസ് അന്ന തോമസ്, വിജയ കുമാർ എന്നിവർ നേതൃത്വം നല്കി.

ടാമ്പാ സെന്‍റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ടാമ്പാ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓര്‍മ്മപ്പെരുന്നാള്‍, ടാമ്പാ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെടും. ഒക്ടോബര്‍ 26-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനാനന്തരം പള്ളിയങ്കണത്തില്‍ കുരിശിന്‍തൊട്ടിയുടെ സമീപത്തായി സ്ഥാപിതമായ പുതിയ രമിറഹല മെേിറ-ന്‍റെ കൂദാശ സമര്‍പ്പണത്തിനു ശേഷം, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്, ഇടവക വികാരി വെരി. റവ. ജോര്‍ജ് പൗലോസ് കോര്‍-എപ്പിസ്കോപ്പാ കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. വെരി. റവ. തോമസ് പോള്‍ റമ്പാച്ചനാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകളിലെ മുഖ്യ കാര്‍മ്മികന്‍. വെരി. റവ. വി.സി. വര്‍ഗീസ് കോര്‍-എപ്പിസ്ക്കോപ്പാ, വെരി. റവ. ഇട്ടന്‍പിള്ള കോര്‍ എപ്പിസ്കോപ്പാ, വെരി. റവ. ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പാ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. വിശ്വാസികളായ എല്ലാവരും പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക…

“സമന്വയം 2025 ” ലെ പുസ്തകങ്ങളുടെ പോരാട്ടവും, കലാപരിപാടികളും ശ്രദ്ധ നേടി

ടൊറെന്റോ  :  കാനഡയിലെ സാംസ്‌കാരിക സംഘടന ആയ സമന്വയ   കൾച്ചറൽ അസോസിയേഷന്റെ   “സമന്വയം  2025 ” ലെ  Battle of the Books എന്ന പുസ്തകങ്ങളുടെ പോരാട്ടം കാനഡയിലെ സാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമായിരുന്നു .   പ്രശസ്ത എഴുത്തുകാരായ ശ്രീമതി. സാറാ ജോസഫിന്റെ “കറ”, ആർ.രാജശ്രീയുടെ “ആത്രേയകം” , എസ്, ഹരീഷിൻറെ ” പട്ടുനൂൽ പുഴു ” എന്നി പുസ്തകങ്ങളെ അവലംബിച്ചായിരുന്നു പുസ്തകങ്ങളുടെ പോരാട്ടം. നിർമല തോമസ് മോഡറേറ്ററായിരുന്ന  പരിപാടിയിൽ കാനഡയിലെ പ്രശ്‌സത എഴുത്തുകാരായ സുരേഷ് നെല്ലിക്കോട്  “കറ” യ്ക്കു വേണ്ടിയും , പി.വി ബൈജു “ആത്രേയകം” ത്തിനു വേണ്ടിയും , കുഞ്ഞൂസ് “പട്ടുനൂൽ പുഴുവിന്” വേണ്ടിയും പോരാടി. ശ്രീമതി. സാറാ ജോസഫ്,  ആർ.രാജശ്രീ    എന്നിവർ  ഓൺലൈനിൽ സമകാലീക സാഹിത്യത്തെക്കുറിച്ചും , അവരവരുടെ പുസ്തകങ്ങളെക്കുറിച്ചും സംസാരിച്ചു. ഇതിനോടനുബന്ധിച്ചു പുസ്തക പ്രദർശനവും ഉണ്ടായിരുന്നു…

ചിക്കാഗോ മലയാളി അസ്സോസിയേഷൻ 2025-27 ഭരണ സമിതി പ്രവർത്തനോദ്ഘാടനം ഒക്ടോബര്‍ 31 ന്

ചിക്കാഗോ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ 2025-27 കാലയളവിലേക്കുള്ള ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജെസ്സി റിൻസി അംഗംങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജോസ് മണക്കാട്ട് (പ്രസിഡന്റ് ), ലൂക്ക് ചിറയിൽ (വൈസ് പ്രസിഡന്റ് ), ബിജു മുണ്ടക്കൽ (ജനറൽ സെക്രട്ടറി), സാറ അനിൽ (ജോയിന്റ് സെക്രട്ടറി ), അച്ചൻകുഞ്ഞ് മാത്യു (ട്രഷറർ ), പ്രിൻസ് ഈപ്പൻ (ജോയിന്റ് ട്രഷറർ) എന്നിവരെ കൂടാതെ ഇരുപത് പേരടങ്ങുന്ന ബോർഡ് അംഗങ്ങളും ചുമതലയേറ്റു. അസോസിയേഷനെ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയാക്കി മാറ്റുമെന്ന് പ്രസിഡന്റ് ജോസ് മണക്കാട്ടും, 53 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് സെക്രട്ടറി ബിജു മുണ്ടക്കലും ചടങ്ങില്‍ പ്രഖ്യാപിച്ചു. അസോസിയേഷന്റെ 2025-27 വർഷത്തെ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷവും ഒക്ടോബർ 31 വെള്ളിയാഴ്ച…

മഞ്ഞിനിക്കര ബാവായുടെ പെരുന്നാള്‍ ചിക്കാഗോയില്‍ ആഘോഷിക്കുന്നു

ചിക്കാഗോ: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 94-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയിലുള്ള സെന്‍റ് പീറ്റേഴ്സ്, സെന്‍റ് ജോര്‍ജ്, സെന്‍റ് മാര്‍ക്ക് ക്നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ 2026 ഫെബ്രുവരി 7, 8 (ശനി, ഞായര്‍) തീയതികളില്‍ നോര്‍ത്ത് ലെയ്ക്ക് സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ വെച്ച് (150 E. Belle Drive, North Lake, IL 60164) വിപുലമായ രീതിയില്‍ കൊണ്ടാടുവാന്‍ 10.15.25-ല്‍ സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ വെച്ച് കൂടിയ സംയുക്ത പെരുന്നാള്‍ കമ്മിറ്റി തീരുമാനിച്ചു. ഈ പെരുന്നാളിന്‍റെ പ്രധാന കാര്‍മ്മികന്‍ ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടര്‍ അയൂബ് മോര്‍ സില്‍വാനിയോസ് ആണ്.മലങ്കരയില്‍ കബറടങ്ങിയിരിക്കുന്ന ഏക പാത്രിയര്‍ക്കീസാണ് പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവ. ഈ പെരുന്നാളില്‍ നേര്‍ച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച്…

ടെക്സസിലെ സ്റ്റേറ്റ് പാർക്കുകളിൽ നവംബർ 2-ന് സൗജന്യ പ്രവേശനം

ഓസ്റ്റിൻ: ടെക്സസിലെ എല്ലാ 89 സ്റ്റേറ്റ് പാർക്കുകളും നവംബർ 2, 2025-ന് പൊതുജനങ്ങൾക്ക്  സൗജന്യ പ്രവേശനം  നൽകുമെന്ന് ടെക്സസ് പാർക്സ് ആൻഡ് വൈൽഡ്‌ലൈഫ് വിഭാഗം അറിയിച്ചു. ഈ ദിവസം  ടെക്സസ് സ്റ്റേറ്റ് പാർക്സ് ഡേ  എന്ന പ്രത്യേക ദിനാഘോഷത്തിന്റെ ഭാഗമായി ആചരിക്കുകയാണ്. പാർക്കുകളിലെ ദിവസം-ഉപയോഗ പ്രവർത്തനങ്ങൾ   വന്യജീവി നിരീക്ഷണം, നടപ്പ്, സൈക്കിൾ യാത്ര, നീന്തൽ, പാഡിൽ ബോർഡിംഗ്, ഫോട്ടോഗ്രാഫി തുടങ്ങിയവ സൗജന്യമായി ആസ്വദിക്കാം. എന്നാൽ  ക്യാമ്പിംഗ്, പ്രത്യേക പരിപാടികൾ എന്നിവയ്‌ക്ക് സാധാരണ ഫീസ് ബാധകമായിരിക്കും. “ടെക്സസ് സ്റ്റേറ്റ് പാർക്സ് ഡേ എല്ലാ ടെക്സസുകാരെയും പ്രകൃതിയിലേക്കും കുടുംബസമേതം വിനോദത്തിലേക്കും ക്ഷണിക്കുന്ന ദിനമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ പ്രകൃതിസൗന്ദര്യം അന്വേഷിക്കാൻ എല്ലാവരെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.”പാർക്ക് ഡയറക്ടർ റോഡ്നി ഫ്രാങ്ക്ലിൻ പറഞ്ഞു വെറ്ററൻസ് ഡേ (നവംബർ 11) മുന്നോടിയായി,  വെറ്ററൻമാർക്കും ആക്ടീവ് ഡ്യൂട്ടി അംഗങ്ങൾക്കും ഗോൾഡ് സ്റ്റാർ കുടുംബങ്ങൾക്കും  സൗജന്യ  പാർക്ലാൻഡ് പാസ്‌പോർട്ട്ല…

ഐപിസി ഫാമിലി കോൺഫറൻസ് ഫ്‌ളോറിഡയിലെ ഒർലാന്റോയിൽ; പാസ്റ്റർ റോയി വാകത്താനം നാഷണൽ ചെയർമാൻ; രാജൻ ആര്യപ്പള്ളിൽ നാഷണൽ സെക്രട്ടറി

ഫ്ളോറിഡ: ലോക വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന “അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ ഡിസ്നി വേൾഡിന്റെയും യൂണിവേഴ്സൽ തീം പാർക്കിന്റെയും സമീപം ലേക്ക് ബ്യൂണ വിസ്റ്റ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ 2027 ജൂലൈ 1 മുതൽ 4 വരെ 21 – മത് നോർത്ത് അമേരിക്കൻ ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടും. പാസ്റ്റർ റോയി വാകത്താനം ഫ്ളോറിഡ (നാഷണൽ ചെയർമാൻ), രാജൻ ആര്യപ്പള്ളിൽ അറ്റ്ലാന്റ (നാഷണൽ സെക്രട്ടറി), സാക് ചെറിയാൻ ഒക്കലഹോമ (നാഷണൽ ട്രഷറാർ), ജോമി ജോർജ് ന്യൂയോർക്ക് (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ കൊച്ചുമോൾ ജെയിംസ് ഓസ്റ്റിൻ (നാഷണൽ ലേഡീസ് കോർഡിനേറ്റർ) നാഷണൽ   നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ),  പാസ്റ്റർ ഏബ്രഹാം മാത്യു (നാഷണൽ പ്രയർ കോർഡിനേറ്റർ) എന്നിവരെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാഷണൽ പ്രതിനിധികളെയും തിരഞ്ഞെടുത്തു.…

“ചരിത്രം സൃഷ്ടിച്ച് സോണിയ രാമൻ” വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ചായി നിയമിതയായി

സിയാറ്റിൽ: സിയാറ്റിൽ: ഇന്ത്യൻ വംശജയായ സോണിയ രാമൻ  വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ   ഹെഡ് കോച്ച് പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിതയായി ചരിത്രം കുറിച്ചു. ന്യൂയോർക്ക് ലിബർട്ടിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന റാമൻ, സിയാറ്റിൽ സ്റ്റോം ടീമിനെ നയിക്കാൻ ബഹുവർഷ കരാറിൽ ഒപ്പുവെച്ചതായി ESPN റിപ്പോർട്ട് ചെയ്തു. വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ( WNBA)യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു വനിതാ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ ലീഗാണ്.ലീഗിൽ 13 ടീമുകൾ ഉൾപ്പെടുന്നു. WNBA യുടെ ആസ്ഥാനം മിഡ്‌ടൗൺ മാൻഹട്ടനിലാണ്. വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ( WNBA)യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു വനിതാ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ ലീഗാണ്.ലീഗിൽ 13 ടീമുകൾ ഉൾപ്പെടുന്നു. WNBA യുടെ ആസ്ഥാനം മിഡ്‌ടൗൺ മാൻഹട്ടനിലാണ്. 49 വയസ്സുകാരിയായ റാമൻ, മുമ്പ് എൻബിഎയിലെ മെംഫിസ് ഗ്രിസ്ലീസിനൊപ്പം നാല് സീസണുകൾ അസിസ്റ്റന്റ് കോച്ചായും സേവനമനുഷ്ഠിച്ചിരുന്നു. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ വനിതാ ബാസ്കറ്റ്ബോൾ ടീമിനെ 12…