എസ്.ഐ.ആറിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം ഗള്‍ഫ് നാടുകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുമ്പോള്‍ സാങ്കേതിക തകരാറെന്ന് സന്ദേശമാണ് ലഭിക്കുന്നതെന്നും നിലവില്‍ ആര്‍ക്കും സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇതിന്റെ അപാകതകള്‍ പരിഹരിക്കുകയോ പ്രവാസികള്‍ക്ക് എമ്പസി വഴി പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസരമോ മറ്റ് വഴികളോ ഒരുക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡിലെയും വോട്ടര്‍ ഐഡിയിലെയും പേരുകള്‍ ഒരു പോലെ ആയിരിക്കണം. വോട്ടേര്‍സ് ലിസ്റ്റിലെ പേരും ഔദ്യോഗിക രേഖകള്‍ കൃത്യമായി സമര്‍പ്പിച്ച് എടുത്ത ആധാറിലെ പേരും ഭൂരിഭാഗം പേരുടെതും ഒരു പോലെയല്ല, ഈ കടമ്പ കടന്നാലും ഒ.ടി.പി ലഭിക്കാനുള്ള ഫോണ്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിക്കപ്പെട്ടതാവില്ല, അതിനു ഓണ്‍ലൈന്‍ വഴി ശ്രമിക്കുമ്പോളും ആധാറിലെ പേരും വോട്ടര്‍ ഐഡിയിലെ പേരും സാമ്യമല്ലെന്ന സാങ്കേതിക തടസ്സത്തില്‍ തട്ടി അപേക്ഷാ സമര്‍പ്പണം കീറാമുട്ടിയായിരിക്കുകയാണ്. കൂടാതെ അപേക്ഷാ…
Day: November 20, 2025
ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; മരണത്തിന് മുമ്പ് 25 യാത്രക്കാരെ രക്ഷിച്ചു
ഒഡീഷ: ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഡ്രൈവർക്ക് ഡ്യൂട്ടിക്കിടെ ഹൃദയാഘാതം സംഭവിച്ച് പിന്നീട് മരണത്തിന് കീഴടങ്ങി. എന്നാല്‍, ഓടുന്ന ബസ് റോഡരികിൽ സുരക്ഷിതമായി നിർത്തി ഡ്രൈവർ 25 യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. ഒഎസ്ആർടിസി ഡ്രൈവർ പി. സായ് കൃഷ്ണയാണ് അത്ഭുതകരമായി ബസിലെ യാത്രക്കാരെ മരണത്തിനു മുമ്പ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാത്രി 10:30 ന് പതിവുപോലെ OSRCT ബസ് ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ നിന്ന് മൽക്കാൻഗിരിയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആ സമയത്ത്, ഡ്രൈവർ പി. സായ് കൃഷ്ണയാണ് ബസ് ഓടിച്ചിരുന്നത്. വാഹനമോടിക്കുന്നതിനിടെ കുണ്ടുലിക്ക് സമീപം അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. പെട്ടെന്ന് ശക്തമായ വേദന അനുഭവപ്പെട്ടെങ്കിലും, അദ്ദേഹം ശ്രദ്ധാപൂർവ്വം ബസ് റോഡരികിൽ നിർത്തിയതുകൊണ്ട് വലിയൊരു അപകടം ഒഴിവാക്കി. പിന്നീട് സഹ-ഡ്രൈവർ പൂർണചന്ദ്ര റോയ് സ്റ്റിയറിംഗ് ഏറ്റെടുത്തു. സഹ-ഡ്രൈവർ കോരാപുട്ട് ജില്ലയിലെ കുണ്ഡ്ലിയിലേക്ക് ബസ് ഓടിച്ചെങ്കിലും, സായി കൃഷ്ണയുടെ ആരോഗ്യ…
അബുദാബി സായിദ് വിമാനത്താവളത്തിൽ ഇറങ്ങുന്ന ഉടൻ തന്നെ പ്രവാസികൾക്കും വിദേശികൾക്കും സൗജന്യ സിമ്മും 10 ജിബി ഇന്റർനെറ്റും ലഭിക്കും
അബുദാബി: അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും (18 വയസ്സിനു മുകളിലുള്ളവർ) സൗജന്യ സിം കാർഡ് ലഭിക്കും. ഈ സിം കാർഡ് 10 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇത് യുഎഇയിൽ ആദ്യത്തെ 24 മണിക്കൂർ പൂർണ്ണമായും സൗജന്യമായിരിക്കും. വിമാനത്താവളവും ഇത്തിസലാത്തും (ഇ&) തമ്മിലുള്ള പങ്കാളിത്തമാണ് ഈ സേവനം. തുടർച്ചയായ മൂന്നാം വർഷവും ‘ബെസ്റ്റ് എയർപോർട്ട് അറ്റ് അറൈവൽ’ എന്ന ബഹുമതി സായിദ് എയർപോർട്ടിന് ലഭിച്ചു. യുഎഇയിൽ ഇറങ്ങിയ ഉടൻ തന്നെ യാത്രക്കാർക്ക് തൽക്ഷണ ഡിജിറ്റൽ കണക്റ്റിവിറ്റി നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സൗജന്യ സിമ്മിൽ നിങ്ങൾക്ക് ലഭിക്കുന്നത്: 10GB അതിവേഗ ഡാറ്റ (24 മണിക്കൂർ സാധുതയുള്ളത്) സിം അല്ലെങ്കിൽ ഇസിം – രണ്ട് ഓപ്ഷനുകളും, മാപ്പുകൾ, ടാക്സി ബുക്കിംഗ്, പണരഹിത പേയ്‌മെന്റുകൾ, വാട്ട്‌സ്ആപ്പ്, ഗൂഗിൾ മാപ്‌സ് എന്നിവയെല്ലാം തൽക്ഷണം പ്രവർത്തിക്കും,…
ശബരിമല സ്വർണ്ണ കവർച്ച കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ടിഡിബി) മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് (നവംബര്‍ 20, 2025 വ്യാഴാഴ്ച) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസില്‍ ഉള്‍പ്പെട്ട മുന്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സിപിഐഎമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പദ്മകുമാർ കേസിലെ എട്ടാം പ്രതിയാണ്. കേരള സര്‍ക്കാരിനും ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ നടക്കുന്ന നടപടികള്‍. എസ്‌ഐടി മേധാവി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം അജ്ഞാത സ്ഥലത്ത്, രാവിലെ ചോദ്യം ചെയ്യലിനായി എസ്‌ഐടിക്ക് മുന്നിൽ ഹാജരായ പത്മകുമാറിന്റെ…
ഇന്ത്യാ ബ്ലോക്ക് പിളരുമോ?: ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ അതൃപ്തിയുള്ള കോൺഗ്രസ് സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നു
ബീഹാർ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെത്തുടർന്ന്, കോൺഗ്രസ് അഖിലേന്ത്യാ സഖ്യത്തിൽ നിന്ന് അകന്നു നിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഗാന്ധി കുടുംബം സഖ്യം അവസാനിപ്പിക്കുന്നതിനെ അനുകൂലിക്കുന്നു. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ദുർബലമായി തുടരുമ്പോൾ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെക്കുറിച്ച് ചോദ്യങ്ങളും ഉയർന്നുവരുന്നുണ്ട്. ന്യൂഡൽഹി: ബീഹാർ തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ് ഇപ്പോൾ ഇന്ത്യാ സഖ്യത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി തേടുകയാണ്. ഗാന്ധി കുടുംബം ഇന്ത്യാ സഖ്യം അവസാനിപ്പിക്കുന്നതിനെ അനുകൂലിക്കുന്നതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രാദേശിക പാർട്ടികൾ പാർട്ടിക്ക് ഗുണം ചെയ്യുന്നില്ലെന്ന് കോൺഗ്രസ് തിങ്ക് ടാങ്ക് പ്രസ്താവിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് ആവശ്യാനുസരണം പാർട്ടി സഖ്യങ്ങൾ രൂപീകരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, നിരവധി സംസ്ഥാനങ്ങളിൽ തന്ത്രപരമായ പങ്കാളിത്തങ്ങൾ രൂപീകരിക്കപ്പെട്ടേക്കാം. അടുത്തിടെ നടന്ന ബീഹാർ തിരഞ്ഞെടുപ്പിനുശേഷം, കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഒരു ആലോചന നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും…
രാഷ്ട്രീയ പോരാട്ടങ്ങൾക്ക് നിങ്ങളെന്തിനാണ് നിങ്ങളുടെ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്?; സിബിഐയോട് സുപ്രീം കോടതി
ഝാർഖണ്ഡ് നിയമസഭാ സെക്രട്ടേറിയറ്റിലെ നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ക്രമക്കേടുകൾ നടന്നുവെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം ആരംഭിക്കാൻ അനുമതി തേടിയുള്ള സിബിഐയുടെ ഹർജി ചീഫ് ജസ്റ്റിസ് ബിആർ ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. രാഷ്ട്രീയ പോരാട്ടങ്ങളിൽ ഏർപ്പെടാൻ സിബിഐ എന്തിനാണ് തങ്ങളുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസി (സി.ബി.ഐ) എന്തിനാണ് “രാഷ്ട്രീയ പോരാട്ടത്തിൽ” തങ്ങളുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്നതെന്ന് ഝാർഖണ്ഡ് കേസിൽ സുപ്രീം കോടതി ചോദിച്ചു . ഝാർഖണ്ഡ് നിയമസഭാ സെക്രട്ടേറിയറ്റിലെ നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ക്രമക്കേടുകൾ നടന്നുവെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം ആരംഭിക്കാൻ അനുമതി തേടിയുള്ള സിബിഐയുടെ ഹർജിയാണ് ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. “നിങ്ങൾ എന്തിനാണ് രാഷ്ട്രീയ പോരാട്ടത്തിനായി നിങ്ങളുടെ മെഷിനറി ഉപയോഗിക്കുന്നത്? ഞങ്ങൾ ഇത്…
കൊല്ലം പ്രവാസി അസോസിയേഷന്റെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്റെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം ടൂബ്ലി അബു സാമി സ്വിമ്മിംഗ് പൂളിൽ നടന്ന കുടുംബസംഗമത്തില്‍ വെച്ച് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് ഉത്ഘാടനം നിര്‍വഹിച്ചു. തതവസരത്തില്‍ പുതിയ അപേക്ഷ ഫോം മെമ്പർഷിപ് സെക്രെട്ടറി മജു വർഗീസില്‍ നിന്നും സ്വീകരിച്ചു. ചടങ്ങില്‍ മറ്റു സെക്രട്ടറിയേറ്റ്, സെൻട്രൽ, ഡിസ്ട്രിക്റ്റ്, പ്രവാസിശ്രീ അംഗങ്ങൾ സന്നിഹിതരായിരുന്നു.ബഹ്‌റൈനില്‍ അതിവസിക്കുന്ന മുഴുവന്‍ കൊല്ലം നിവാസികളെയും അസോസിയേഷന്‍റെ ഭാഗമാക്കുക എന്നതാണ് ഈ കാമ്പയിന്റെ മുഖ്യ ലക്ഷ്യം. 2025 ഡിസംബർ 31നു അവസാനിക്കുന്ന രണ്ടു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ആണ് തുടക്കമായത്. കൂടുതൽ വിവരങ്ങൾക്ക് കെ പി എ മെമ്പർഷിപ് സെക്രട്ടറി മജു വര്ഗീസ് 3987 0901 കെ പി എ സെക്രട്ടറിമാരായ അനിൽ കുമാർ 3926 6951 രജീഷ് പട്ടാഴി 3415 1895…
ജോയമ്മ വർഗീസ് ഡാളസ്സിൽ നിര്യാതയായി
ഡാളസ്സ്: അസംബ്ലീസ് ഓഫ് ഗോഡ് മുൻ മധ്യമേഖല ഡയറക്ടർ കടമ്പനാട് ആലുംമൂട്ടിൽ കുടുംബാംഗം പരേതനായ പാസ്റ്റർ ബേബി വർഗീസിന്റെ ഭാര്യ ജോയമ്മ വർഗീസ് (85) ഡാളസ്സിൽ നിര്യാതയായി. കൊട്ടാരക്കര തൃക്കണ്ണമംഗലം കാര്യാട്ട് കുടുംബാംഗമാണ്. സംസ്കാരം പിന്നീട് മക്കൾ: പാസ്റ്റർ ജോൺ വർഗീസ്, മേഴ്സി ജോൺസൺ, പാസ്റ്റർ തോമസ് വർഗീസ് (ഐ.സി.പി.എഫ് യു എസ് എ വൈസ് ചെയർമാൻ), ലീലാമ്മ സണ്ണി. മരുമക്കൾ: എൽസി വർഗീസ്, ജോൺ ജോൺസൺ, ഷേർളി വർഗീസ്, സണ്ണി പാപ്പച്ചൻ
ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83) നിര്യാതയായി
ചിക്കാഗൊ: ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83) ചിക്കാഗോയിൽ നിര്യാതയായി. പരേത കരിങ്കുന്നം കളപ്പുരയിൽ കുടുംബാഗമാണ്. ഭർത്താവ് : പരേതനായ കുട്ടപ്പൻ കാഞ്ഞിരത്തിങ്കൽ. മക്കൾ: ബെസ്സി & സജി ഉതുപ്പാൻ (ചിക്കാഗോ, USA). സിറിൾ & ജോളി കാഞ്ഞിരത്തിങ്കൽ (റ്റാമ്പാ, USA). സംസ്കാര ചടങ്ങുകൾ: Saturday, November 22,2025 9:00 AM to 11:00 AM Hultgren Funeral Home 304 N Main St Wheaton, IL 60187 Burial: Assumption Cemetery 1S510 Winfield Rd West Chicago, IL 60185 United States
കെ.എച്ച്.എൻ.എ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി ഷജീവ് പത്മനിവാസ് ചുമതലയേറ്റു
അറ്റ്ലാൻ്റ (ജോർജിയ): കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) പ്രമുഖ സാമൂഹ്യപ്രവർത്തകനായ ഷജീവ് പത്മനിവാസ് ചുമതലയേറ്റു. ജോർജിയ, അലബാമ, മിസിസിപ്പി (GA, AL, MS) സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേഖലയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. എറണാകുളം സ്വദേശിയായ ഷജീവ് നിലവിൽ അറ്റ്ലാൻ്റയിലാണ് താമസിക്കുന്നത്. പ്രവാസി മലയാളി സമൂഹത്തിൻ്റെ ഉന്നമനത്തിനായി വിവിധ തലങ്ങളിൽ പ്രവർത്തിച്ച് അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. കേരള ഹിന്ദൂസ് ഓഫ് ജോർജിയ (KHGA) യുടെ സ്ഥാപകാംഗവും നിലവിലെ ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറുമാണ് ഷാജീവ്. ഗ്രേറ്റർ അറ്റ്ലാൻ്റ മലയാളി അസോസിയേഷൻ്റെ (ഗാമ) മുൻ പ്രസിഡൻ്റായും (2022) നിലവിൽ ബോർഡ് ഓഫ് ട്രസ്റ്റിയായും അദ്ദേഹം പ്രവർത്തിക്കുന്നു. കെ.എച്ച്.എൻ.എയുടെ 2023-25 കാലയളവിലും സൗത്ത് ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡൻ്റ് പദവി അദ്ദേഹം വഹിച്ചിരുന്നു. കേരളത്തിൻ്റെ സംസ്കാരവും ആത്മീയ പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിലും സമൂഹത്തിൽ…
