റഷ്യൻ പ്രതിരോധ മന്ത്രാലയ വിമാനം എഎൻ-22 ടർബോപ്രോപ്പ് തകർന്നുവീണു

റഷ്യയിലെ ഇവാനോവോ മേഖലയിൽ റഷ്യൻ എഎൻ-22 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണു. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റേതാണ് വിമാനമെന്നാണ് റിപ്പോർട്ടുകൾ. തകർന്ന വിമാനത്തിൽ ഏഴ് ജീവനക്കാർ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ടർബോപ്രോപ്പ് വിമാനമാണ് ആൻ-22. ചൊവ്വാഴ്ച വെസ്റ്റി സ്റ്റേറ്റ് ടെലിവിഷൻ ചാനലാണ് അപകട വിവരം റിപ്പോർട്ട് ചെയ്തത്. മോസ്കോയുടെ വടക്കുകിഴക്കായിട്ടാണ് റഷ്യൻ സൈനിക വിമാനം തകർന്നുവീണത്. ലോകത്തിലെ ഏറ്റവും വലിയ ടർബോപ്രോപ്പായ റഷ്യയുടെ ഭീമൻ ആൻ-22, പ്രതിരോധ മന്ത്രാലയത്തിന്റേതാണെന്നും 7 ക്രൂ അംഗങ്ങളാണ് ഇതിൽ ഉണ്ടായിരുന്നതെന്നും പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം നടത്തിയ പരീക്ഷണ പറക്കലിനിടെയാണ് വിമാനം തകർന്നുവീണതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. അപകടസമയത്ത് ഏഴ് പേർ വിമാനത്തിൽ ഉണ്ടായിരുന്നു, അവരെല്ലാം രക്ഷപ്പെട്ടോ എന്ന് അറിയില്ല. വിമാനം കണ്ടെത്തുന്നതിനായി തിരച്ചിൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.…

സാമൂഹിക – സാംസ്കാരിക സേവന മേഖലകളിൽ കൂട്ടായ ശ്രമങ്ങൾക്ക് ആഹ്വാനം; സിഐസി സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റ്

ദോഹ: സമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഖത്തറിലെ പ്രവാസി സംഘടനകൾക്കിടയിൽ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണെന്ന് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സിഐസി – ഖത്തർ) സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു. വെറുപ്പും വിദ്വേഷവും വളരുന്ന കാലത്ത് സ്‌നേഹവും സഹോദര്യവും അടിസ്ഥാനപ്പെടുത്തി സാമൂഹിക സഹവാർത്തിത്തം സാധ്യമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന് മീറ്റ് ആഹ്വാനം ചെയ്തു. സിഐസി പ്രസിഡന്റ് ആർ എസ് അബ്ദുൽ ജലീൽ ആമുഖ ഭാഷണം നടത്തി. സമൂഹത്തിൽ സിഐസി നിർവ്വഹിക്കുന്ന പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. ഖത്തർ ഇന്ത്യൻ പ്രവാസികളിലെ സാമൂഹിക സാംസ്കാരിക ജനസേവന മേഖലകളിൽ കൂട്ടായി എന്നും സി ഐ സി ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിൻറെ മുന്നോട്ടുപോക്കിന് പ്രവാസി കൂട്ടായ്മകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആർ എസ് അബ്ദുൽ ജലീൽ ആഹ്വാനം ചെയ്തു. സിഐസിയുടെ നാൾവഴികൾ ചരിത്രപരമായ പശ്ചാത്തലത്തോടുകൂടി…