കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരായ പരാതികൾ വർദ്ധിച്ചതിനെത്തുടർന്ന് കോഴിക്കോട് നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ പോലീസ് പ്രത്യേക ഡ്രൈവ് ആരംഭിച്ചു. പുതുവത്സരാഘോഷത്തിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് (എംവിഡി), എക്സൈസ്, ട്രാഫിക് എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധനകളിൽ പങ്കെടുക്കും. വാഹനമോടിക്കുമ്പോൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ദുരുപയോഗം ചെയ്യുന്നതും ഗൗരവമായി കാണുമെന്ന് വാഹന പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ ഉടനടി സ്വീകരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. സംശയിക്കപ്പെടുന്ന ഡ്രൈവർമാരെ വേഗത്തിൽ പരിശോധിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾക്ക് സോടോക്‌സ മെഷീനുകളും ലഭ്യമാക്കി. ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഓരോ പരിശോധനയ്ക്കും ഏകദേശം ₹1,200 ചിലവാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു, എന്നാൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ഡ്രൈവ് തുടരും. “പ്രത്യേക പരിശോധനയിൽ നടുവണ്ണൂരിൽ നിന്നുള്ള മദ്യപിച്ച ഒരു സ്വകാര്യ ബസ്…
Day: December 27, 2025
സ്ഥാനമേറ്റെടുത്ത പുതിയ തിരുവനന്തപുരം മേയർക്ക് ലഭിച്ച ആദ്യ പരാതി മുൻ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ
തിരുവനന്തപുരം: തിരുവനന്തപുരം നഗര സഭാ മേയറായി ചുമതലയേറ്റ വി.വി. രാജേഷിനു മുമ്പാകെ വന്ന ആദ്യ പരാതി സ്ഥാനമൊഴിഞ്ഞ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ. മുൻ നഗരസഭാ ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും, അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മുൻ കൗൺസിലർ ശ്രീകുമാര്‍ പരാതി നൽകിയത്. ആര്യ രാജേന്ദ്രന്റെ പ്രവർത്തനങ്ങളിലെ അഴിമതിയെക്കുറിച്ച് ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. നഗരസഭയിലെ നിയമവിരുദ്ധവും പക്ഷപാതപരവുമായ നിയമനങ്ങൾ സംബന്ധിച്ച ആരോപണങ്ങളും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജോലികൾ സിപിഐ (എം) പാർട്ടി പ്രവർത്തകർക്കായി ആര്യാ രാജേന്ദ്രന്‍ സംവരണം ചെയ്തെന്ന ആരോപണങ്ങളും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ശുചിത്വ ജോലികൾക്കായി പാർട്ടി അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ട് സിപിഐ (എം) ജില്ലാ സെക്രട്ടറിക്ക് ആര്യാ രാജേന്ദ്രന്‍ അയച്ചതായി പറയപ്പെടുന്ന വിവാദമായ ഒരു കത്ത് ചോർന്നതാണ് ഈ ആരോപണങ്ങൾക്ക് ആക്കം കൂട്ടിയത്. ഇത് അഴിമതി, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം…
മേയർ സ്ഥാനം നല്‍കിയില്ല; കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ച കൗണ്‍സിലര്‍ ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു
തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനം നൽകാത്തതിനെ തുടർന്ന് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ നഗരസഭാ കൗൺസിലർ ലാലി ജെയിംസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് തീരുമാനമെടുത്തത്. പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്നാണ് ലാലി ജെയിംസ് ആരോപിച്ചത്. ജില്ലയിലെ പാർട്ടി നേതൃത്വത്തിനെതിരെയാണ് കൗൺസിലറുടെ ആരോപണം. തൃശ്ശൂരിലെ യുഡിഎഫ് മേയർ സ്ഥാനാർത്ഥിക്കെതിരെയും ലാലി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തൃശ്ശൂർ കോർപ്പറേഷൻ മേയർ സ്ഥാനം തന്റെ പാർട്ടി സഹപ്രവർത്തകയായ ഡോ. നിജി ജസ്റ്റിന് “പണത്തിന് വിറ്റു” എന്നും അവർക്ക് നൽകാൻ ഫണ്ടില്ലാത്തതിനാൽ അവഗണിക്കപ്പെട്ടു എന്നും ലാലി ജെയിംസ് പരസ്യമായി ആരോപിച്ചു. നിജി ജസ്റ്റിനും ഭർത്താവും പണപ്പെട്ടിയുമായി എഐസിസി നേതാക്കളെ കാണാൻ പോയി എന്നാണ് ലാലി ജെയിംസ് ആരോപിച്ചത്. നിജി കെസി വേണുഗോപാൽ ഗ്രൂപ്പിലെ അംഗമാണെന്നും നിജിയെ തിരഞ്ഞെടുത്തതിന് പിന്നിൽ അദ്ദേഹത്തിന്റെ ഇടപെടലാണെന്നും…
രാശിഫലം (27-12-2025 ശനി)
ചിങ്ങം: ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കുക. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി: പ്രിയപ്പെട്ടവർ അത്ഭുതങ്ങളൊന്നും തന്നില്ലെങ്കിലും ആവശ്യങ്ങൾ ഉന്നയിക്കും! ബിസ്സിനസ്സ് രംഗത്തുനിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. പഴയ തെറ്റുകളെ മനസ്സിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും. തുലാം: കൃത്യമായി മുൻ ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. വസ്ത്രങ്ങൾ വാങ്ങുന്നതിനും അതുപോലെതന്നെ മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഷോപ്പിംഗ് നടത്താൻ ആവേശപൂർവ്വം പുറത്തു പോകുന്നതായിരിക്കും. ശാരീരികവും മാനസികവുമായ ഊർജ്ജം മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ…
‘2026 ൽ ഇന്ത്യക്കാരെ തിരഞ്ഞെടുത്ത് ലക്ഷ്യം വയ്ക്കും…’; വംശീയവാദിയായ അമേരിക്കൻ പത്രപ്രവർത്തകന്റെ പ്രകോപനപരമായ പ്രസ്താവന
ഇന്ത്യക്കാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് മാറ്റ് ഫോർണി മുമ്പ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യക്കാർക്കും കുടിയേറ്റക്കാർക്കുമെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ ജോലി പോലും നഷ്ടപ്പെട്ടു. ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജർക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും ഭീഷണികളും അമേരിക്കയിൽ വർദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കൻ പത്രപ്രവർത്തകനും വലതുപക്ഷ പ്രവർത്തകനുമായ മാറ്റ് ഫോർണി വളരെ വിവാദപരവും വംശീയവുമായ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണിപ്പോള്‍. 2026 ൽ അമേരിക്കയിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അക്രമാസക്തമായ ആക്രമണങ്ങൾക്ക് വിധേയരാക്കുമെന്നാണ് മാറ്റ് ഫോര്‍ണി അവകാശപ്പെടുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ, ഇന്ത്യൻ വംശജരായ ആളുകൾ, അവരുടെ വീടുകൾ, ബിസിനസുകൾ, ഹിന്ദു ക്ഷേത്രങ്ങൾ പോലും ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് മാറ്റ് ഫോർണി പ്രസ്താവിച്ചു. ഇന്ത്യക്കാരുടെ “ജീവൻ രക്ഷിക്കാൻ” എല്ലാ ഇന്ത്യൻ-അമേരിക്കക്കാരെയും ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് പോലും അദ്ദേഹം പറഞ്ഞു. എന്നാല്‍, വ്യാപകമായ വിമർശനം നേരിട്ടതിനെത്തുടർന്ന് അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇന്ത്യക്കാർക്കെതിരെ…
വിവേക് രാമസ്വാമിക്കും ഉഷ വാൻസിനും നേരെയുള്ള വംശീയ അധിക്ഷേപം: റോ ഖന്ന ശക്തമായി അപലപിച്ചു
വാഷിംഗ്‌ടൺ ഡി സി ::ഇന്ത്യൻ വംശജരായ നേതാക്കൾക്കെതിരെ തീവ്ര വലതുപക്ഷ നിരീക്ഷകൻ നിക്ക് ഫ്യൂന്റസ് (Nick Fuentes) നടത്തുന്ന വംശീയ അധിക്ഷേപങ്ങളെ ശക്തമായി അപലപിച്ച് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റോ ഖന്ന. വിവേക് രാമസ്വാമിയുടെ ഹിന്ദു വിശ്വാസത്തെയും രണ്ടാം പ്രഥമ വനിത ഉഷ വാൻസിന്റെ ഇന്ത്യൻ പാരമ്പര്യത്തെയും ലക്ഷ്യം വച്ചുള്ള ഫ്യൂന്റസിന്റെ പരാമർശങ്ങൾ ഭയാനകമാണെന്ന് റോ ഖന്ന പറഞ്ഞു. വിവേക് രാമസ്വാമി ഒഹായോ ഗവർണറായാൽ ഗവർണറുടെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഉണ്ടാകില്ലെന്നും പകരം ദീപാവലിയായിരിക്കും ആഘോഷിക്കുകയെന്നും ഫ്യൂന്റസ് ആക്ഷേപിച്ചിരുന്നു. വിവേക് രാമസ്വാമിയെ ‘ആങ്കർ ബേബി’ (Anchor Baby) എന്ന് വിളിച്ച് അധിക്ഷേപിച്ച ഫ്യൂന്റസ്, അദ്ദേഹം ക്രിസ്ത്യാനി അല്ലാത്തതിനാൽ ഗവർണർ പദവിക്ക് അർഹനല്ലെന്നും വാദിച്ചു. “വിവേക് രാമസ്വാമി ഹിന്ദുവായതിന്റെയും ഇന്ത്യൻ പാരമ്പര്യമുള്ളതിന്റെയും പേരിൽ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നത് ഭയാനകമാണ്. നിന്റെ ഈ വിദ്വേഷത്തെ ഞാൻ തള്ളിക്കളയുന്നു,” എന്ന്…
എഡ്മിന്റൻ സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദൈവാലയം ‘പ്രോജക്ട് ബഥേൽ’ പ്രഖ്യാപിച്ചു
എഡ്മിന്റൻ : നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന് കീഴിലുള്ള പടിഞ്ഞാറൻ കാനഡയിലെ എഡ്മിന്റൻ സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദൈവാലയത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം. ദേവാലയത്തിന്റെ ഭാവി ആവശ്യങ്ങൾ മുൻനിർത്തി 17.8 ഏക്കർ ഭൂമി വാങ്ങുന്നതിനുള്ള നടപടികൾ ഇടവക വിജയകരമായി പൂർത്തിയാക്കി. 2025-ലെ ക്രിസ്മസ് ദിനത്തിൽ, അതിഭദ്രാസന മെത്രാപ്പോലീത്ത മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്ത പുതുതായി വാങ്ങിയ സ്ഥലത്തെ സന്ദർശിച്ച് അനുഗ്രഹ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. തുടർന്ന് ദൈവാലയത്തിന്റെ നാമഫലകം സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. ക്രിസ്മസ് ദിനത്തിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പ്രത്യേക ചടങ്ങിൽ, ഈ ബൃഹത്ത് പദ്ധതിയിൽ സഹകരിച്ച എല്ലാ ഇടവക അംഗങ്ങളെയും മെത്രാപ്പോലീത്ത അഭിനന്ദിച്ചു, കൂടാതെ പുതിയ വികസന പദ്ധതിയുടെ ഔദ്യോഗിക നാമം ‘പ്രോജക്ട് ബഥേൽ’ എന്നതായി മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു. സൺഡേ സ്കൂൾ വിദ്യാർത്ഥികായി സംഘടിപ്പിച്ച നാമനിർദ്ദേശ…
അമേരിക്കൻ വിസ തീരുമാനിക്കാൻ ബ്യൂട്ടി സലൂൺ ഉടമയെ നിയമിച്ചു; ട്രംപിന്റെ നീക്കത്തിൽ ചർച്ചകൾ കൊഴുക്കുന്നു
അമേരിക്കയിലേക്ക് ആരെ പ്രവേശിപ്പിക്കണം, ആരുടെ വിസ റദ്ദാക്കണം എന്ന് തീരുമാനിക്കുന്ന നിർണ്ണായക പദവിയിലേക്ക് ഒരു അഭിഭാഷകയും ബ്യൂട്ടി സലൂൺ ഉടമയുമായ മോള നംദാറിനെ നിയമിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ കൺസുലർ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയായാണ് ഇവർ നിയമിതയായത്. പാസ്‌പോർട്ട് വിതരണം, വിസ അനുവദിക്കൽ, റദ്ദാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇനിയുള്ള തീരുമാനങ്ങൾ മോള നംദാറിന്റെ കീഴിലായിരിക്കും. ടെക്സസിൽ ‘Bam’ എന്ന പേരിൽ പ്രശസ്തമായ ബ്യൂട്ടി സലൂൺ ശൃംഖല നടത്തുന്നയാളാണ് മോള. ഒപ്പം സ്വന്തമായി ഒരു നിയമസ്ഥാപനവും ഇവർക്കുണ്ട്. ഇറാാനി കുടിയേറ്റക്കാരുടെ മകളായ ഇവർ ട്രംപിന്റെ ആദ്യ ഭരണകാലത്തും താൽക്കാലികമായി ഈ പദവി വഹിച്ചിട്ടുണ്ട്. ട്രംപിന്റെ രണ്ടാം ഊഴത്തിലെ വിവാദ നയരേഖയായ ‘പ്രോജക്റ്റ് 2025’-ൽ പങ്കാളിയായ വ്യക്തി കൂടിയാണ് മോള നംദാർ. ഒരു സലൂൺ ഉടമയെ ഇത്തരം ഗൗരവകരമായ പദവിയിൽ നിയമിച്ചതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, അവർ മികച്ച…
