കെ.എച്ച്.എൻ.എ മണ്ഡലകാല അയ്യപ്പ ഭജന ഇന്ന് ഓൺലൈനിൽ

ടാംപ (ഫ്ലോറിഡ): മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തോടനുബന്ധിച്ച് വടക്കേ അമേരിക്കയിലെ അയ്യപ്പ ഭക്തർക്കായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) എല്ലാ ബുധനാഴ്ചയും ഓൺലൈൻ ‘മണ്ഡലകാല അയ്യപ്പ ഭജന’ നടത്തുന്നു. കേരളത്തിന്റെ തനത് ആചാരങ്ങൾ അമേരിക്കയിൽ നിലനിർത്തുന്നതിന്റെ ഭാഗമായാണ് കെ.എച്ച്.എൻ.എ എല്ലാ ബുധനാഴ്ച്ചയും മകരവിളക്ക് വരെ ഭജന സംഘടിപ്പിക്കുന്നത്. ഈ ആഴ്ചത്തെ (ഡിസംബർ 17, 2025) ഭജനയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ATHMA) ആണ്. ഇന്ന് വൈകിട്ട് ഈസ്റ്റേൺ സമയം 7:00 PM മുതൽ 8:30 PM വരെ യാണ് സൂമിൽ കൂടിയുള്ള ഭജന. മീറ്റിംഗ് ഐഡി: 882 7522 4714 മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് ഒരുമിച്ച് ഭജനയിൽ പങ്കെടുക്കാനും ആത്മീയമായി ഒത്തുചേരാനും ഈ ഓൺലൈൻ സംരംഭം സഹായകമാകും. കൂടുതൽ വിവരങ്ങൾക്ക് ജയപ്രകാശ് നായർ – 845 507 2621 , റീത്ത…

ക്രോഗർ സ്റ്റോറുകളിലെ കേക്കുകൾ എഫ്.ഡി.എ. തിരിച്ചുവിളിച്ചു: കാരണം ജീവന് ഭീഷണിയായേക്കാവുന്ന സോയ!

വാഷിംഗ്ടൺ ഡി.സി.: ഉൽപ്പന്നത്തിൻ്റെ പാക്കേജിംഗിൽ രേഖപ്പെടുത്താത്തതും ജീവന് ഭീഷണിയായേക്കാവുന്നതുമായ ഒരു അലർജൻ്റ്  അടങ്ങിയതിനാൽ, വിവിധതരം കേക്കുകൾ തിരിച്ചുവിളിക്കാൻ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ  അടിയന്തര ഉത്തരവിറക്കി. വിർജീനിയ ആസ്ഥാനമായുള്ള ഉക്രോപ്‌സ് ഹോംസ്റ്റൈൽ ഫുഡ്‌സ്, LLC ആണ് നാല് തരം ‘ഡെക്കറേറ്റഡ് പൗണ്ട് കേക്കുകൾ’  തിരിച്ചുവിളിക്കുന്നത്. കാരണം, ഇവയിൽ സോയ (Soy) എന്ന അലർജൻ്റ് അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. കേക്കുകൾ ഒട്ടിപ്പിടിക്കുന്നത് തടയാൻ ഉപയോഗിച്ച ‘കേക്ക് റിലീസിംഗ് ഏജൻ്റി’ലാണ് സോയയുടെ സാന്നിധ്യം കണ്ടെത്തിയത്. 8-ഇഞ്ച് പൗണ്ട് കേക്ക് വിത്ത് ബട്ടർക്രീം ഐസിംഗ്/പിങ്ക് റോസസ്, 8-ഇഞ്ച് പൗണ്ട് കേക്ക് വിത്ത് ബട്ടർക്രീം ഐസിംഗ്/റെഡ് റോസസ്, 6-ഇഞ്ച് പൗണ്ട് കേക്ക് വിത്ത് ബട്ടർക്രീം ഐസിംഗ്/റെഡ് റോസസ്, 6-ഇഞ്ച് പൗണ്ട് കേക്ക് വിത്ത് ബട്ടർക്രീം ഐസിംഗ്/കൺഫെറ്റി. വിർജീനിയ, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിലെ 28 ക്രോഗർ  മിഡ്-അറ്റ്‌ലാൻ്റിക് സ്റ്റോറുകളിലും ഉക്രോപ്‌സ് മാർക്കറ്റ് ഹാളുകളിലുമാണ് ഈ…

പൊയ്കയിൽ കലംപൊട്ടുവിളയിൽ ഉഷാ സൈമൺ (72) അന്തരിച്ചു

ടൊറന്റോ : കൊച്ചി , കലൂരിൽ, കതൃക്കടവ്, വാദ്ധ്യാർ റോഡിൽ പൊയ്കയിൽ കലംപൊട്ടുവിളയിൽ ഉഷാ സൈമൺ (72) അന്തരിച്ചു. കുണ്ടറ ആറുമുറിക്കട, കലംപൊട്ടുവിളയിൽ തോമസ് സൈമൺ ആണ് ഭർത്താവ് . തുമ്പമൺ വടക്കിടത്തു വീട്ടിൽ അന്തരിച്ച വി.സി തോമസിന്റേയും ,ചിന്നമ്മ തോമസിന്റേയും മൂത്ത മകളാണ് പരേത. മക്കൾ: ആൻ ഷേമ ജോയ് (കാനഡ), ഷെറിൻ മീന സോബേഴ്‌സ് (കൊച്ചി). മരുമക്കൾ: ജോയ് കുരുവിള (കാനഡ), സോബേഴ്‌സ് ജോർജ് (കൊച്ചി). കൊച്ചുമക്കൾ : മരിയ ആൻ ജോയ് ,എറിക് ജോയ് കുരുവിള , കാത്തി ആൻ ജോയ്, നഥാനിയാ സോബേഴ്‌സ് . സഹോദരങ്ങൾ : വത്സാ രാജു , ചെറിയാൻ തോമസ്. പൊതുദർശനം : ഡിസംബർ 23 ചൊവ്വാഴ്ച 4 .00 P.M മുതൽ സ്വഭവനത്തിൽ. ശവസംസ്‌കാരം : ഡിസംബർ 24 ബുധനാഴ്ച 11 .00 A .M…

ഡാളസ് പള്ളിയിലെ ക്രിസ്മസ് ദൃശ്യം “വിശുദ്ധ കുടുംബം” വൈറലാകുന്നു

ഡാളസ്: ഡാളസിലെ ഓക്ക് ലോൺ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിന് പുറത്തുള്ള ക്രിസ്മസ് പുൽക്കൂട് ഇത്തവണ ശ്രദ്ധേയമാകുകയാണ്. കുടിയേറ്റ വിഷയത്തെക്കുറിച്ചുള്ള ഒരു വിവാദപരമായ സന്ദേശം ഇത് പങ്കുവെക്കുന്നു. പള്ളിക്ക് പുറത്തുള്ള പുൽക്കൂട്ടിൽ, മറിയയും യോസേഫും ഉണ്ണിയേശുവും മുള്ളുവേലിക്ക് പിന്നിലെ ആധുനിക കുടിയേറ്റക്കാർ ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. വേലിക്ക് ചുറ്റുമുള്ള ബോർഡുകളിൽ “വിശുദ്ധരാണ് അഭയാർത്ഥി,” “വിശുദ്ധരാണ് നിരീക്ഷണത്തിലുള്ളവരും പട്രോളിംഗിലുള്ളവരും” എന്നിങ്ങനെ എഴുതിയിട്ടുണ്ട്. ഫെഡറൽ സർക്കാരിന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള നിലവിലെ യാഥാർത്ഥ്യത്തെ സൂചിപ്പിക്കാനാണ് ഈ മനഃപൂർവമായ പ്രദർശനമെന്ന് അസോസിയേറ്റ് പാസ്റ്റർ ഇസബെൽ മാർക്വേസ് പറയുന്നു. പ്രദേശവാസികൾ ഇതിനെ “ധീരമായ” ഒരു നീക്കമായും അതിർത്തിയിലെ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള “മികച്ച വ്യാഖ്യാനമായും” വിശേഷിപ്പിച്ചു. യേശു ഒരു കുടിയേറ്റക്കാരനും ദേശാടകനുമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടു.

വിബി-ജി റാം ജി ബില്‍ മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിനു തുല്യം; വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി കേന്ദ്ര സർക്കാർ പുതിയ പദ്ധതിയായ വികാസ് ഭാരത് ഗ്യാരണ്ടി ഫോർ എംപ്ലോയ്‌മെന്റ് ആൻഡ് ലൈവ്‌ലിഹുഡ് മിഷൻ (റൂറൽ) അല്ലെങ്കിൽ വിബി-ജി റാം ജി ബിൽ അവതരിപ്പിച്ചതോടെ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് കോലാഹലത്തിന് സാക്ഷ്യം വഹിച്ചു. മഹാത്മാഗാന്ധിയുടെ പൈതൃകത്തിനു നേരെയുള്ള ആക്രമണമാണിതെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതിഷേധിച്ചു. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവയുൾപ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ശക്തമായി എതിർത്തു. സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നും മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിനു തുല്യമാണിതെന്നും ചൂണ്ടിക്കാട്ടി സമാജ്‌വാദി പാർട്ടി എംപി ധർമ്മേന്ദ്ര യാദവും കോൺഗ്രസ് എംപി പ്രമോദ് തിവാരിയും ബില്ലിനെ എതിർത്തു. സർക്കാർ പഴയ പേരിൽ ബില്ല് പുനഃസ്ഥാപിക്കുന്നതുവരെ സമാജ്‌വാദി പാർട്ടി ബില്ലിനെ എതിർക്കുന്നത് തുടരുമെന്ന് ധർമ്മേന്ദ്ര യാദവ് പറഞ്ഞു. മഹാത്മാഗാന്ധിയുടെ പേര്…

ഐപിഎൽ ലേലം: രവി ബിഷ്‌ണോയിയെ വാങ്ങാൻ കാവ്യ മാരന് കഴിഞ്ഞില്ല; രാജസ്ഥാന്‍ റോയല്‍സ് അദ്ദേഹത്തെ 7.2 കോടി രൂപയ്ക്ക് വാങ്ങി

2026 ലെ ഐ‌പി‌എൽ മിനി ലേലത്തിൽ ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിക്ക് വൻ തുക ലഭിച്ചു. രാജസ്ഥാൻ റോയൽസ് അദ്ദേഹത്തെ ₹7.2 കോടിക്ക് (7.2 കോടി) വാങ്ങി. കഴിഞ്ഞ സീസണിൽ ലഖ്‌നൗ സൂപ്പർജയന്റ്‌സിനായി കളിച്ച വലം കൈയ്യൻ ലെഗ് സ്പിന്നർ. 11 മത്സരങ്ങളിൽ നിന്ന് 10.8 എന്ന ഇക്കോണമി റേറ്റിൽ ഒമ്പത് വിക്കറ്റുകൾ മാത്രമാണ് അദ്ദേഹം നേടിയത്, അതിനുശേഷം ടീം അദ്ദേഹത്തെ വിട്ടയച്ചു. എന്നാല്‍, ഇപ്പോൾ രാജസ്ഥാൻ റോയൽസ് ബിഷ്‌ണോയിയിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. രവി ബിഷ്‌ണോയിയെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ കടുത്ത പോരാട്ടം നടന്നെങ്കിലും, 5.8 കോടി രൂപയ്ക്ക് ലേലം വിളിച്ച ശേഷം ചെന്നൈ ബിഷ്‌ണോയിയെ ഒഴിവാക്കി, തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരരംഗത്തേക്ക് കടന്നു. കാവ്യ മാരൻ ബിഷ്‌ണോയിക്ക് വേണ്ടി 7 കോടി രൂപ വരെ ലേലം വിളിച്ചെങ്കിലും ഒടുവിൽ രാജസ്ഥാൻ…

ഏറ്റവും വിലയേറിയ വിദേശ കളിക്കാരൻ, പക്ഷേ ഗ്രീനിന് 7.2 കോടി രൂപയുടെ നഷ്ടം നേരിടേണ്ടി വന്നു

2026 ലെ ഐ‌പി‌എൽ ലേലത്തിൽ ഓസ്‌ട്രേലിയൻ ഓൾ‌റൗണ്ടർ കാമറൂൺ ഗ്രീനിന് വൻ തുക ലഭിച്ചു. ഈ കളിക്കാരനെ വാങ്ങാൻ ചെന്നൈ സൂപ്പർ കിംഗ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ കടുത്ത മത്സരം നടന്നിരുന്നുവെങ്കിലും ഒടുവിൽ കെ‌കെ‌ആർ ലേലം നേടി. 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ ഓസ്‌ട്രേലിയൻ കളിക്കാരനെ വാങ്ങി. ഇത്രയും വലിയ തുക നേടിയതിലൂടെ കാമറൂൺ ഗ്രീൻ ഐ‌പി‌എല്ലിലെ ഒരു വലിയ റെക്കോർഡ് തകർത്തു. ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി അദ്ദേഹം മാറി. നേരത്തെ ഈ റെക്കോർഡ് കെ‌കെ‌ആർ 24.75 കോടി രൂപയ്ക്ക് വാങ്ങിയ മിച്ചൽ സ്റ്റാർക്കിന്റെ പേരിലായിരുന്നു. എന്നിരുന്നാലും, ഇത്രയും വലിയ തുക ലഭിച്ചിട്ടും, കാമറൂൺ ഗ്രീനിനും 7 കോടി 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കാമറൂൺ ഗ്രീനിനെ കെകെആർ ₹25.2 കോടിക്ക് വാങ്ങിയെങ്കിലും, അദ്ദേഹത്തിന് ₹7.2 കോടി…

ഖത്മുൽ ബുഖാരിയും സനദ്‌ ദാനവും ഫെബ്രുവരി 5 ന്

വിപിഎം ഫൈസി വില്യാപ്പള്ളി മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് പ്രസിഡന്റ് കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സഖാഫി പണ്ഡിതരുടെ സനദ് ദാനവും 2026 ഫെബ്രുവരി 5 ന് നടത്താൻ മർകസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞവർഷം  പഠനം പൂർത്തിയാക്കിയ 517 സഖാഫി പണ്ഡിതർക്കും 31 കാമിൽ സഖാഫികൾക്കുമുള്ള സനദ്‌ദാനവും ഖത്മുൽ ബുഖാരിയോടനുബന്ധിച്ച് സംഘടിപ്പിക്കും. മർകസ് സീനിയർ മുദരിസും എസ് ജെ എം സംസ്ഥാന ട്രഷററുമായ വിപിഎം ഫൈസി വില്യാപ്പള്ളിയെ മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് പ്രസിഡന്റായി യോഗം തിരഞ്ഞെടുത്തു. കെകെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാരുടെ വിയോഗത്തെ തുടർന്നുവന്ന ഒഴിവിലാണ് ചുമതല നൽകിയത്. മർകസ് ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചാബിൽ നിർമിച്ച ഇമാം റബ്ബാനി ക്യാമ്പസിന്റെ…

ഗാന്ധിയെ വെട്ടി മാറ്റി തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാൻ സംഘ്പരിവാർ ശ്രമം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ തൊഴിലുറപ്പ് ഭേദഗതി ബില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. പേരു വെട്ടി മാറ്റിയും പദ്ധതികളെ ഭേദഗതി ചെയ്തും രാജ്യത്തിൻ്റെ ചരിത്രത്തെ മായിച്ചു കളയാനാണ് സംഘ്പരിവാർ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിയുടെ പേര് നീക്കം ചെയ്ത തീരുമാനം ഇതിൻ്റെ ഭാഗമാണ്. രാജ്യത്തെ കോടിക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയെ തന്നെ അട്ടിമറിച്ച് വൻകിട മാഫിയ സംഘങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പദ്ധതിയെ വഴിതിരിച്ചു വിടാനാണ് കേന്ദ്രസർക്കാർ ബിൽ ഭേദഗതിയിലൂടെ ശ്രമിക്കുന്നത്. കാർഷിക മേഖലയുമായി തൊഴിലുറപ്പ് പദ്ധതിയെ ബന്ധിപ്പിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ആവശ്യം ഉയരുന്നതിനിടയിലാണ് കാർഷിക സീസണിലെ തൊഴിലുറപ്പ് പദ്ധതി നിർത്തിവയ്ക്കാൻ ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്. പ്രാദേശിക വൈവിധ്യങ്ങൾ ഇല്ലാതാക്കിക്കൊണ്ട് തൊഴിൽ തീരുമാനിക്കാനുള്ള അധികാരം കേന്ദ്രം…

മൂല്യങ്ങൾ വിളംബരം ചെയ്യുന്നതാവണം കലാമേളകൾ: കാന്തപുരം

ജാമിഅ മർകസ് ആർട്സ് ഫെസ്റ്റിവൽ ‘ഖാഫ്’ പ്രൗഢമായി കോഴിക്കോട്: കേവലമായ ആസ്വാദനകൾക്കും വിനോദത്തിനുമപ്പുറം മൂല്യങ്ങളും വിജ്ഞാനങ്ങളും വിളംബരം ചെയ്യുന്നതാവണം കലാമേളകൾ എന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ ആഭിമുഖ്യത്തിൽ നടന്ന ‘ഖാഫ്‌’ ഒക്ടോ എഡിഷൻ ആർട്സ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ സർഗപരമായ ആവിഷ്കാരങ്ങൾ ഒച്ചപ്പാടുകളും കോലാഹലങ്ങളുമായി മാറുന്ന സാഹചര്യം ഇപ്പോഴുണ്ട്. മനോഹരമായ രാഷ്ട്രീയ പ്രഖ്യാപനമായി മാറേണ്ട തിരഞ്ഞെടുപ്പ് വിജയറാലികൾ പോലും കേവല ഒച്ചപ്പാടുകളായി മാറുന്നത് പരിതാപകരമാണ്-അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ‘മൂല്യങ്ങൾ പുനർനിർവചിക്കുന്നു’ എന്ന പ്രമേയത്തിൽ 150ൽ പരം  ഇനങ്ങളിലായി ആയിരത്തോളം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ സ്വദേശി സയ്യിദ് ഷഹീറുൽ അഹ്ദൽ കലാപ്രതിഭയായും, ഹാഫിള് ബിശ്ർ സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. കൺവെൻഷൻ…