യുഎഇയിൽ സോഷ്യൽ മീഡിയയിൽ കുറ്റകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്താല്‍ ജയിൽ ശിക്ഷയും 500,000 ദിർഹം വരെ പിഴയും

ദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുറ്റകരമോ ആക്ഷേപകരമോ ആയ ഏതെങ്കിലും ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് യുഎഇയിലെ സൈബർ കുറ്റകൃത്യ നിയമങ്ങൾ പ്രകാരം തടവും 500,000 ദിർഹം വരെ പിഴയും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാകുമെന്ന് ദുബായ് പോലീസ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലെ കുറ്റകരമായ ഉള്ളടക്കം ഉൾപ്പെടെയുള്ള യുഎഇയിലെ സൈബർ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുന്ന പ്രധാന നിയമം 2021-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 34 ആണ്. കിംവദന്തികളെയും സൈബർ കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനായി ഇത് നടപ്പിലാക്കുകയും 2022 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. പിന്നീട് 2024-ലെ നിയമം നമ്പർ 5 പ്രകാരം ഈ നിയമം ഭേദഗതി ചെയ്തു. അപകീർത്തിപ്പെടുത്തൽ, അപമാനിക്കൽ, ഓൺലൈനിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നിവ ഈ നിയമം കുറ്റകരമാക്കുന്നു. യഥാർത്ഥ പോസ്റ്റുകൾക്ക് മാത്രമല്ല, സോഷ്യൽ മീഡിയ…

അധികാര രാഷ്ട്രീയത്തിലെ സാമുദായിക പ്രാതിനിധ്യം ഭരണഘടനാവകാശം: ഫ്രറ്റേണിറ്റി സാഹോദര്യ സംഗമം

രോഹിത് വെമുലയുടെ പത്താം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത് എറണാകുളം: അധികാര രാഷ്ട്രീയത്തിൽ വ്യത്യസ്ത സാമൂഹിക ജനവിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത് ഭരണഘടനാപരമായ അവകാശമാണെന്നും അത്തരം അവകാശ ചോദ്യങ്ങൾ ഉന്നയിക്കുന്നവരുടെ മേൽ വർഗീയ ചാപ്പ ആരോപിക്കുന്നത് വലതുപക്ഷ രാഷ്ട്രീയ അജണ്ടയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ സംഗമം അഭിപ്രായപ്പെട്ടു. രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകത്തിന് പത്ത് വർഷം തികഞ്ഞ സന്ദർഭത്തിലാണ് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും സാഹോദര്യ സംഗമം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിച്ചത്. സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന സമുദായങ്ങളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഐക്യം രൂപപ്പെടുത്തണമെന്ന രാഷ്ട്രീയ സന്ദേശമാണ് രോഹിത് വെമുല ജീവിതത്തിലൂടെ കൈമാറിയതെന്നും പ്രസ്തുത രാഷ്ട്രീയ മുന്നേറ്റം നടത്താൻ ശ്രമിക്കുന്നവരെ സ്വത്വവാദം – വർഗീയത എന്നീ ലേബലുകളിലൂടെ അടിച്ചമർത്താനാണ് ഇടത് – വലത് കക്ഷികൾ ശ്രമിക്കുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി സംസ്ഥാന…

ഉജ്ജ്വലമായി കുരുന്നുകളുടെ കലാമേള; മർകസ് ‘കിഡ്‌സ്‌പയർ’ സമാപിച്ചു

കോഴിക്കോട്: കുട്ടികൾക്കായി മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസിന്റെആഭിമുഖ്യത്തിൽ കലാമേള ‘കിഡ്‌സ്‌പയർ’ണ് ഉജ്ജ്വല സമാപ്തി. കുരുന്നുകളിലെ സർഗ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മേളയിൽ പതിനഞ്ച്  സ്കൂളുകളിൽ നിന്നായി 960 വിദ്യാർഥികൾ  മാറ്റുരച്ചു. എട്ട് വേദികളിലായി 50-ഓളം വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക മത്സരങ്ങളാണ് അരങ്ങേറിയത്. എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്‌കൂൾ കാമ്പസിൽ നടന്ന മേള മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ് മുഖ്യാതിഥിയായിരുന്നു. മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് സി എ ഒ റഷീദ് സഖാഫി വിഎം, അക്ബർ ബാദുഷ സഖാഫി, ഷമീം കെ കെ, എം ജി എസ് ഡെപ്യൂട്ടി ഡയറക്ടർ മഹ്‌മൂദ്‌, അകാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി പി തുടങ്ങിയവർ സംബന്ധിച്ചു. പ്രീ-പ്രൈമറി തലം മുതൽ കുട്ടികളുടെ കലാപരമായ കഴിവുകളെ ശാസ്ത്രീയമായി…

24 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് ആർട്ടിസ്റ്റ് സൂപ്പർവൈസർ ഷിബു ഖത്തറിനോട് വിടപറയുന്നു

ഖത്തര്‍: ഖത്തറിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ കഴിഞ്ഞ 24 വർഷമായി തന്റെ കലാവൈഭവം കൊണ്ട് വിസ്മയങ്ങൾ തീർത്ത ആർട്ടിസ്റ്റ് സൂപ്പർവൈസർ ഷിബു പ്രവാസ ജീവിതത്തോട് വിടപറയുന്നു. തൃശൂർ ജില്ലയിലെ തളിക്കുളം സ്വദേശിയായ ഷിബുവിനെ ലുലുവിലെ മുൻ ചീഫ് ആർട്ടിസ്റ്റ് റഫീഖ് പൊക്കാക്കിയാണ് ഖത്തറിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് സ്വന്തം കഠിനാധ്വാനവും സമർപ്പണവും കൊണ്ട് ഷിബു ലുലുവിലെ ആർട്ട് വിഭാഗത്തിൽ ശ്രദ്ധേയനായ വ്യക്തിത്വമായി മാറി. ലുലു ഡി-റിംഗ് റോഡ്, അബു സിദ്ര മാൾ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹം പ്രധാനമായും സേവനമനുഷ്ഠിച്ചിരുന്നത്. ലുലുവിൽ നടന്ന നൂറു കണക്കിന് പ്രമോഷൻ ഡിസ്പ്ലേകളും, വിവിധ രാജ്യങ്ങളുടെ പ്രമോഷൻ ഫെസ്റ്റിവലുകളിലുമായി ഷിബു ഒരുക്കിയ വലിയ കലാസൃഷ്ടികൾ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ മർക്കസ് നോളജ് സിറ്റിയിലെ ‘മസ്ജിദ് ഫുത്തൂഹിന്റെ’ മനോഹരമായ വൻ മാതൃക ലുലു ഡി-റിംഗ് റോഡിൽ ഒരുക്കിയത് വലിയ വാർത്താ…

മലർവാടി മഴവില്ല് ബാല ചിത്രരചന മൽസരം സംഘടിപ്പിച്ചു

മക്കരപ്പറമ്പ് : മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന സംസ്ഥാന ബാല ചിത്രരചന മൽസരം ‘മഴവില്ല്’ മക്കരപ്പറമ്പ് ഏരിയതലം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ നടന്നു. നഴ്സറി തലം മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നാല് കാറ്റഗറികളിലായാണ് മൽസരം നടന്നത്. മികച്ച വിജയം നേടിയവർക്ക് മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, എട്ടാം വാർഡ് നിയുക്ത മെമ്പർ സമീറ തങ്കയത്തിൽ, സ്വാഗതസംഘം മുഖ്യ രക്ഷാധികാരി അനസ് കരുവാട്ടിൽ, മലർവാടി ഏരിയ വനിത കൺവീനർ‌ റിസ് വാന ടീച്ചർ എന്നിവർ ഉപഹാരം നൽകി. പാരന്റിങ് സെഷനിൽ മലർവാടി മലപ്പുറം ജില്ല മുൻ കൺവീനർ കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ രക്ഷിതാക്കളോട് സംവദിച്ചു. മലർവാടി മക്കരപ്പറമ്പ് ഏരിയ രക്ഷാധികാരി പി.പി ഹൈദരലി, ജില്ല കൺവീനർ ശഹീർ വടക്കാങ്ങര, ഹുസൈൻ കാളാവ്, കെ ജാബിർ എന്നിവർ സംസാരിച്ചു.

അമേരിക്കയിലെ മഞ്ഞുവീഴ്ച: എമിറേറ്റ്സ് നിരവധി വിമാന സര്‍‌വ്വീസുകള്‍ റദ്ദാക്കി; ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി

ദുബായ്: അപകടകരമായ ശൈത്യകാല കൊടുങ്കാറ്റായ ഫേണിനെ തുടർന്നുണ്ടായ കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും കാരണം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ നിരവധി നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. ദുബായിൽ നിന്ന് അമേരിക്കയിലേക്കുള്ള ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാ പദ്ധതികളെ ഈ തീരുമാനം ബാധിച്ചു. ജനുവരി 24 നും 26 നും ഇടയിൽ നിരവധി പ്രധാന വിമാനങ്ങൾ റദ്ദാക്കുമെന്ന് എമിറേറ്റ്സ് ഔദ്യോഗിക വെബ്‌സൈറ്റിൽ അറിയിച്ചു. ന്യൂയോർക്ക്, ഡാളസ്, വാഷിംഗ്ടൺ ഡിസി, ന്യൂവാർക്ക്, മിലാൻ എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിംഗ് വിമാനങ്ങളെ മോശം കാലാവസ്ഥ പ്രത്യേകിച്ച് ബാധിച്ചു. റദ്ദാക്കിയ വിമാനങ്ങളുടെ പട്ടിക: ദുബായ് വഴി കണക്റ്റിംഗ് ഫ്ലൈറ്റുകളിൽ യാത്ര ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരുന്ന വിമാന സർവീസുകൾ റദ്ദാക്കിയ യാത്രക്കാരെ അവരുടെ ഉത്ഭവ വിമാനത്താവളത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് എയർലൈൻ വ്യക്തമാക്കി. യാത്രക്കാർ പാതിവഴിയിൽ കുടുങ്ങിപ്പോകുന്നത് ഒഴിവാക്കുന്നതിനാണിത്. നിങ്ങൾ നേരിട്ട്…