രാശിഫലം (23-02-2026 തിങ്കള്‍)

ചിങ്ങം: ഐശ്വര്യ പൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. ഉദേശിച്ച പ്രതിഫലം ലഭിക്കാന്‍ നിങ്ങള്‍ ഏറെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ശത്രുക്കള്‍ നിങ്ങളെ തളര്‍ത്താന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്ക് മുന്നില്‍ വിജയിച്ച് കാണിച്ച് കൊടുക്കണം. കന്നി: നിങ്ങള്‍ കാത്തിരുന്ന കഠിനാധ്വാനത്തിന്‍റെ ഫലം ഇന്ന് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ നിങ്ങൾ ശ്രമിക്കും. പ്രതികൂല സാഹചര്യങ്ങളെ മൃദുവായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. തുലാം: ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും വസ്‌ത്രങ്ങളും വാങ്ങാന്‍ നിങ്ങള്‍ തയ്യാറാവും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ രൂപവും വ്യക്തിത്വവും വർധിപ്പിക്കാൻ ശ്രമിക്കും. വൃശ്ചികം: മാനസിക ശാരീരിക അവസ്ഥകള്‍ ഇന്ന് മെച്ചത്തിലായിരിക്കും. ശത്രുക്കള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ തോല്‍വി സമ്മതിക്കും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കും. സാമ്പത്തിക…

തൃശ്ശൂർ സഹകരണ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ട് ഡോ. പി. കെ. രമണി അന്തരിച്ചു

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ചികിത്സകയുമായ ഡോ. പി. കെ. രമണി (72) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം തൃശ്ശൂരിലെ ആരോഗ്യരംഗത്ത് സജീവസാന്നിധ്യമായിരുന്ന ഡോക്ടർ, കരുണാർദ്രമായ പെരുമാറ്റത്തിലൂടെയും പുഞ്ചിരിയോടെയുള്ള ചികിത്സയിലൂടെയും ജനമനസ്സുകളിൽ ഇടംനേടിയ വ്യക്തിത്വമായിരുന്നു. തൃശ്ശൂർ പൊന്നാരശ്ശേരി കാപ്പന്റെയും കാർത്യായനിയുടെയും മകളായി 1953 ഡിസംബർ 12-നാണ് ജനനം. തൃശ്ശൂരിലെ സ്കൂൾ വിദ്യാഭ്യാസത്തിനും ബി.എസ്.സി പഠനത്തിനും ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെ 18-ാം ബാച്ചിൽ നിന്ന് മെഡിക്കൽ ബിരുദം നേടി. തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ARMO ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. രമണി, നീണ്ട 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം മെഡിക്കൽ സൂപ്രണ്ട് ആയിട്ടാണ് വിരമിച്ചത്. ആശുപത്രിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അവർ രോഗികൾക്കും സഹപ്രവർത്തകർക്കും ഒരുപോലെ…

ജീവന്റെ കാവൽക്കാരുടെ കരുണാ കരങ്ങൾക്ക് വേതനത്തിന്റെ നീതി വേണം (ലേഖനം): വിന്‍സന്റ് ഇമ്മാനുവല്‍

യുഎൻഎ എന്ന സംഘടന 2026 ഫെബ്രുവരി 21 ശനിയാഴ്ച തൃശൂരിൽ സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്കും വമ്പിച്ച ഒരു ജാഥയും നടത്തിയത് അവരുടെ അടിസ്ഥാന ശമ്പളം 40,000 രൂപാ ആവശ്യപ്പെട്ടാണ്. അതാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. മനുഷ്യജീവിതത്തിന്റെ ഏറ്റവും ദുർബലവും നിർവചനാതീതവുമായ നിമിഷ ങ്ങളിൽ, ഒരാളുടെ കൈ പിടിച്ചു നിൽക്കുന്ന ഒരു നിശ്ശബ്ദ സാന്നിധ്യം ഉണ്ടാകുന്നു, അതാണ് നഴ്സ്. രോഗ ത്തിന്റെ മങ്ങിയ ഇടനാഴികളിലൂടെ ഭയം, വേദന, അനിശ്ചിതത്വം എന്നിവ കുത്തൊഴുക്കായി ഒഴുകുമ്പോൾ, പ്രതീക്ഷയുടെ ചെറുദീപമായി അവർ കാവൽ നിൽക്കുന്നു. ലോകത്തിലെ ഏത് തൊഴിലും മനുഷ്യനോട് ചേർന്ന് പ്രവർത്തിക്കുമ്പോൾ അതിന് മഹത്വമുണ്ടാകും; എന്നാൽ, ജീവന്റെ അതിർ വരമ്പുകളിൽ കാവലായി നിൽക്കുന്ന ഈ സേവനത്തിന് ഒരു വ്യത്യസ്തമായ ദിവ്യത്വമുണ്ട്. വിചിത്രമായൊരു വിരോധാഭാസം പോലെ, സമൂഹത്തിന്റെ ഏറ്റവും കരുണാഭരിതമായ ഈ ദൗത്യത്തിന് ലഭിക്കുന്ന പ്രതിഫലം പലപ്പോഴും അതിന്റെ മഹത്വത്തിന്…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ഹൂസ്റ്റൺ: അടുത്ത രണ്ടു വർഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി അമേരിക്കൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാകുവാൻ പ്രതിജ്ഞയെടുത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഫെബ്രുവരി 19 നു വൈകുന്നേരം 7 മണിക്ക് അപ്‌നാ ബസാർ ആഡിറ്റോറിയത്തിൽ നടന്ന ചാപ്റ്റർ പൊതുയോഗത്തിൽ വച്ചാണ് ഭാരവാഹികൾ ചുമതലയേറ്റത്‌. ഏപ്രിൽ മാസത്തിൽ വിപുലമായ രീതിയിൽ ചാപ്റ്ററിന്റെ ഔപചാരിക പ്രവത്തനോൽഘാടനം നടത്തുന്നതിനും തീരുമാനിച്ചു. പ്രസിഡണ്ട് ഫിന്നി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ജോയിന്റ് ട്രഷറർ സജി പുല്ലാട് പ്രാർത്ഥനാ ഗാനം ആലപപിച്ചു. തുടർന്ന് ഐപിസിഎൻഎ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാപ്റ്റർ മുൻ പ്രസിഡന്റ് കൂടിയായ അനിൽ ആറന്മുളയ്ക്ക് ഫിന്നിയും ജീമോൻ റാന്നി അനുമോദനങ്ങൾ അർപ്പിച്ചു. ഫിന്നി രാജു നടത്തിയ അദ്ധ്യക്ഷ…

മാർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ ന്യൂയോർക്കിൽ

ന്യൂയോർക്ക് : ഇരുപത്തിമൂന്നാമത് നോർത്ത് അമേരിക്ക ഭദ്രാസന മർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ്  ആഗസ്റ്റ് 14  മുതൽ 16 വരെ ന്യൂയോർക്കിലെ എല്ലെൻവിൽ ഹോണേഴ്സ് ഹെവൻ റിസോർട്ടിൽ വെച്ച് നടത്തപ്പെടുന്നു. ന്യൂയോർക്ക് ശാലേം മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ കോൺഫ്രൻസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ബൈബിൾ പഠനങ്ങൾ, പ്രചോദനാത്മക പ്രസംഗങ്ങൾ, ഗൈഡൻസ് സെഷനുകൾ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പാനൽ ചർച്ചകൾ, സെമിനാറുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന  പരിപാടികളാണ് കോൺഫ്രൻസിൽ ഒരുക്കിയിരിക്കുന്നത്. നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ , മാർത്തോമ്മാ സഭയിലെ പ്രമുഖ പ്രഭാഷകനായ റവ. ഡോ. മോത്തി വർക്കി എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ബൈബിൾ ക്ലാസ്സുകൾക്ക് റവ. സിബു എബ്രഹാം മാത്യു (കാനഡ) നേതൃത്വം നൽകും. “പ്രതിസന്ധികളിലെ പ്രബലത, രക്ഷകനോടൊത്തുള്ള അതിജീവനം” (Stronger than struggles, Resilience with the Savior) എന്നതാണ് ഈ വർഷത്തെ കോൺഫ്രൻസിന്റെ തീം. കോൺഫ്രൻസിൻറെ നടത്തിപ്പിനായി ശാലേം…

കാണാതായ കുട്ടിയെ കണ്ടെത്തി പ്രതി പിടിയിൽ:അംബർ അലർട്ട് പിൻവലിച്ചു

ഫീനിക്സ് : വെള്ളിയാഴ്ച രാത്രി കാണാതായ കെഹ്‌ലാനി റോജേഴ്‌സിനെ (3 വയസ്സ്) ഞായറാഴ്ച രാവിലെ ഫീനിക്സിൽ നിന്ന് സുരക്ഷിതയായി കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന മറീന നൊറിഗ (23) എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഗ്യാസ് സ്റ്റേഷന് സമീപം ഇവരെ കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ രക്ഷിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സഹായം ആവശ്യപ്പെട്ടതിനെത്തുടർന്ന് കുട്ടിയുടെ പിതാവ് മറീനയ്ക്ക് സ്വന്തം വീട്ടിൽ അഭയം നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രി പെട്ടെന്ന് കുട്ടിയെയും കൊണ്ട് ഇവർ അപ്രത്യക്ഷമാവുകയായിരുന്നു. കുട്ടി ആരോഗ്യവതിയാണെന്നും നിലവിൽ സുരക്ഷിതയാണെന്നും അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന അംബർ അലർട്ട്  പിൻവലിച്ചു