എഐ ഉച്ചകോടിയിൽ ഷർട്ട് ധരിക്കാതെ പ്രതിഷേധിച്ചതിന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ മൂന്ന് യൂത്ത് കോൺഗ്രസ് അംഗങ്ങളെ റിസോർട്ടിൽ നിന്ന് ബലമായി തട്ടിക്കൊണ്ടുപോയി. ഇത് തട്ടിക്കൊണ്ടുപോകലായി കണക്കാക്കി ഹിമാചൽ പ്രദേശ് പോലീസ് ഡൽഹി പോലീസിനെതിരെ കേസെടുത്തു. രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് മുഖാമുഖം എത്തി. ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലെ പോലീസുകാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ, റോഹ്രുവിൽ മൂന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് അംഗങ്ങളെ അറസ്റ്റ് ചെയ്ത ശേഷം ദേശീയ തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്ന ഏകദേശം 20 ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഹിമാചൽ പ്രദേശ് പോലീസ് ബുധനാഴ്ച തട്ടിക്കൊണ്ടുപോകൽ കേസ് ഫയൽ ചെയ്തു. അടുത്തിടെ സമാപിച്ച AI ഉച്ചകോടിയിൽ ഷർട്ട് ധരിക്കാതെ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഷിംലയ്ക്ക് സമീപവും സോളൻ ജില്ലയിലും ഡൽഹി പോലീസിന്റെ മൂന്ന് സ്പെഷ്യൽ സെൽ വാഹനങ്ങൾ സംസ്ഥാന അധികൃതർ തടഞ്ഞുവച്ചതായി സ്രോതസ്സുകൾ പറയുന്നു. അന്തർസംസ്ഥാന അറസ്റ്റുകൾക്ക് ട്രാൻസിറ്റ്…
Day: February 26, 2026
മത്സ്യത്തൊഴിലാളികൾക്ക് കുളവാഴയധിഷ്ഠിത ഉത്പന്ന നിർമ്മാണ പരിശീലനം: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി-എംപെഡ പൈലറ്റ് പദ്ധതിക്ക് തുടക്കമായി
കൊച്ചി: കുളവാഴ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് വരുമാനമാർഗ്ഗം ഒരുക്കുന്ന പൈലറ്റ് പരിശീലന പദ്ധതിക്ക് തുടക്കമായി. മറൈൻ പ്രോഡക്ട് ഡവലപ്മെൻ്റ് അതോറിറ്റിക്ക് (എംപെഡ) കീഴിലുള്ള നെറ്റ്ഫിഷും കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. എംപെഡ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി ഉദ്ഘാടനം നിർവ്വഹിച്ചു. കുളവാഴ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വികേന്ദ്രീകൃത കമ്മ്യൂണിറ്റി അധിഷ്ഠിത മോഡലാണ് ലക്ഷ്യമിടുന്നതെന്ന് വേണുരാജമണി പറഞ്ഞു. ഇതിലൂടെ ഒരു വശത്ത് കുളവാഴ നിർമാർജനം ഉറപ്പാക്കുമ്പോൾ മറുവശത്ത് മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും കൃത്യമായ വരുമാന മാർഗവും സൃഷ്ടിക്കപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഫ്യൂച്ചർ കേരള മിഷൻ ആരംഭിച്ച പദ്ധതിക്ക് ജില്ലാ ഭരണകൂടവും കൊച്ചി കോർപ്പറേഷനും പൂർണ പിന്തുണ നൽകിയിട്ടുണ്ട്. മറ്റു കേന്ദ്ര-സംസ്ഥാന ഏജൻസികളുടെയും സ്വകാര്യ മേഖലയുടെയും പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു. കുളവാഴയെ ഒരു പ്രതിസന്ധിയായല്ല,…
കഴുത്തിനേറ്റ പരിക്ക് കാരണം ആരോഗ്യ മന്ത്രി വീണാ ജോർജിന് വലതുകൈയ്ക്ക് മരവിപ്പെന്ന്; പരിയായം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിനേറ്റ പരിക്ക് കാരണം വലതുകൈ മരവിച്ചിരിക്കുന്നു എന്ന് മന്ത്രി. ഇടതുകൈയ്ക്കും ചെറിയ പരിക്കുണ്ട്. എംആർഐ സ്കാനിൽ ഗുരുതരമായ പ്രശ്‌നമൊന്നും കണ്ടില്ലെന്ന് ഡോക്ടര്‍മാര്‍. രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. അതേസമയം, മന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളൊന്നും തന്നെ കണ്ടെത്താനായില്ലെന്ന് പോലീസ് പറയുന്നു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ വീണ ജോർജിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്തേക്ക് കൊണ്ടുപോയത്. എംആർഐ സ്കാനിംഗ് ഉൾപ്പെടെ ആവശ്യമായ ചികിത്സ നൽകാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. കെഎസ്‌യു പ്രവർത്തകർ കഴുത്തിൽ ഇടിക്കുകയും കൈ തിരിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് മന്ത്രിയെ ഇന്നലെ വൈകുന്നേരം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ…
രാശിഫലം (26-02-2026 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. പലകാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. യാത്രകൾ പോകാൻ സാധ്യത. എന്നാൽ പല അവസരങ്ങൾ നഷ്‌ടപ്പെടാനും സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി സംഭാഷണത്തിൽ ഏർപ്പെടും. എപ്പോഴും ശാന്തത നിലനിര്‍ത്താൻ ശ്രമിക്കണം. കന്നി: ഈ ലോകത്ത് യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. പുതിയ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ പറ്റിയ ദിവസമാണ്. ഏത് ജോലിയാണെങ്കിലും വിജയകരമായി പൂർത്തികരിക്കാൻ സാധിക്കും. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം. തുലാം: നിയമപരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അവ ഇന്ന് പരിഹരിക്കപ്പെടും. കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ സാധിക്കും. പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. കോപം നിയന്ത്രിക്കുക. വൃശ്ചികം: ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അത്യാഗ്രഹവും അമിത പ്രതീക്ഷകളും നിയന്ത്രിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. ധനു: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമല്ല. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക്…
എടത്വ പള്ളി തോട്ടിൽ മാലിന്യം; ദുർഗന്ധം വമിക്കുന്നുവെന്ന് എടത്വ വികസന സമിതി
എടത്വ: വീടുകളിലെ ചപ്പു ചവറിന് കനത്ത പിഴ ഈടാക്കുന്ന പഞ്ചായത്തിന് സമീപം മാലിന്യം കൂട്ടത്തോടെ തള്ളുന്നു. മാലിന്യങ്ങൾ അടിഞ്ഞ് കൂടി നീരൊഴുക്ക് തടസ്സമാകുകയും സാംക്രമികരോഗങ്ങള്‍ പടരുന്നതായും എടത്വ വികസന സമിതി. എടത്വ ഗ്രാമ പഞ്ചായത്തിനും വില്ലേജ് ഓഫീസിനും പിന്നിൽ ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിക്ക് സമീപമാണ് മാലിന്യങ്ങൾ കെട്ടികിടന്ന് പുല്ലും കളകളും വളർന്ന് നീരൊഴുക്ക് തടസ്സപ്പെട്ട് ദുർഗന്ധം വമിക്കുന്നത്. ശുദ്ധജല ക്ഷാമം ശക്തമായ സാഹചര്യത്തിലും ജലസ്രോതസുകളെ മലിനമാക്കുന്ന പ്രവണതക്കെതിരെ അധികൃതർ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എടത്വ വികസന സമിതി ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി ഷാജി മാധവൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു, ഷാജി തോട്ടുകടവിൽ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ജോ…
