മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു

മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു. സെന്റ് പോൾ, മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിലുള്ള പള്ളിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സിവിൽ അവകാശ ലംഘനക്കേസിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കുറ്റം നിഷേധിച്ചു. വെള്ളിയാഴ്ച സെന്റ് പോളിലെ ഫെഡറൽ കോടതിയിൽ ഹാജരായ ലെമൺ, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു. ജനുവരി 18-ന് സെന്റ് പോളിലെ ‘സിറ്റീസ് ചർച്ചിന്’ മുന്നിൽ നടന്ന പ്രതിഷേധമാണ് കേസിന് ആധാരം. ഇവിടുത്തെ പാസ്റ്റർ ഒരു ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥൻ കൂടിയാണ്. താൻ അവിടെ എത്തിയത് മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനാണെന്നും പ്രതിഷേധത്തിൽ പങ്കാളിയായിട്ടില്ലെന്നും മുൻ സിഎൻഎൻ (CNN) അവതാരകൻ കൂടിയായ ലെമൺ കോടതിക്ക് പുറത്ത് പറഞ്ഞു. തന്റെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മനുഷ്യാവകാശ അഭിഭാഷക നെകീമ ലെവി…

ഡാളസിൽ അന്തരിച്ച ജോൺസൻ തോമസിന്റെ (ചെക്കാട്ട് സാംകുട്ടി) സംസ്കാരം ശനിയാഴ്ച

ഡാളസ്: ജനുവരി 23 നു ഡാലസിൽ അന്തരിച്ച തടിയൂർ ചെക്കാട്ട് ജോൺസൻ തോമസിന്റെ (ചേക്കാട്ട് സാംകുട്ടി) പൊതുദർശനവും സംസ്‍കാരവും ഫെബ്രുവരി 14 നു (ശനിയാഴ്ച) ഡാളസിൽ നടത്തും. 1980-90 കളിൽ കായിക രംഗത്ത് ശ്രദ്ധയനായിരുന്ന പരേതൻ തടിയൂർ Rider’s Club ഫുട്ബോൾ ടീം മാനേജരായി ദീർഘവർഷങ്ങൾ പ്രവർത്തിച്ചു. 23 വർഷങ്ങൾക്കു അമേരിക്കയിലെത്തിയ ഡാളസ് വിക്ടറി AG യിലെയും ഐപിസി റ്റാബെർനാക്കിലെയും സജീവ അംഗമായിരുന്നു. കൊട്ടാരക്കര കാര്യാട്ട് റോസമ്മയാണ് പരേതന്റെ ഭാര്യ മക്കൾ : ഷാംലി (ബാംഗ്ലൂർ) ,ഷെറിൻ (ഡാളസ് ) , ഷൈനി (ഡാളസ്) മരുമക്കൾ: പാസ്റ്റർ ബിനു (ബാംഗ്ലൂർ AG Church) , ലെസ്‌ലി (ഡാളസ്), ജേക്കബ് (ഡാളസ്) കൊച്ചുമക്കൾ : ജെയ്ക് ,ജൊഹാൻ, റയാൻ , ജോസിയ, മരിയ സഹോദരങ്ങൾ : മേഴ്‌സി – സ്റ്റീഫൻ (ഹൂസ്റ്റൺ ) ജോയ്‌സ് – ജോൺസൺ (ഹൂസ്റ്റൺ)…

സൗത്ത് കരോലിനയിൽ മീസിൽസ് പടരുന്നു; ആകെ രോഗബാധിതർ 950 ആയി

സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. പുതിയതായി 17 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 950 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും (883 പേർ) വാക്സിൻ എടുക്കാത്തവരാണ്. 26 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരായിരുന്നു. ഒക്ടോബറിൽ ആരംഭിച്ച ഈ രോഗവ്യാപനം നിലവിൽ ഗ്രീൻവിൽ, സ്പാർട്ടൻബർഗ് തുടങ്ങിയ വടക്കുപടിഞ്ഞാറൻ മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 186 പേർ നിലവിൽ ക്വാറന്റൈനിലും 9 പേർ ഐസൊലേഷനിലുമാണ്. പ്രതിദിന കേസുകളിൽ നേരിയ കുറവുണ്ടാകുന്നുണ്ടെങ്കിലും രോഗവ്യാപനം കുറഞ്ഞുവെന്ന് ഉറപ്പിച്ചു പറയാറായിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2026-ന്റെ തുടക്കം മുതൽ അമേരിക്കയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട മീസിൽസ് കേസുകളുടെ എണ്ണം ഫെബ്രുവരി 12-ലെ കണക്കനുസരിച്ച് 910 ആണ്.

ഡാളസ് ക്രിസ്തുരാജ ദൈവാലയത്തിന് പുതിയ പാരിഷ് കൗൺസിൽ അഗങ്ങൾ ചുമതലയേറ്റു

ഡാളസ് : ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ 2026 – 27 വർഷത്തേക്കുള്ള പുതിയ കൈക്കാരൻമാരെയും പാരീഷ് കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. റ്റെറി വാളാച്ചേരിൽ, ബിനോ പുല്ലുകാട്ട്, റെനി പഴേടത്ത്, ജയിംസ് കൊല്ലമാരുപറമ്പിൽ എന്നിവരാണ് പുതിയ കൈക്കാരന്മാര്‍. ഇവരോടൊപ്പം പാരിഷ് കൗൺസിൽ അംഗങ്ങൾ ആയി രാകേഷ് തേവരുപറമ്പിൽ, സ്റ്റാൻലി തൈപറമ്പിൽ, ജോ പുതിയടത്ത്ശ്ശേരിൽ, മിനി പടപുരയ്ക്കൽ, റോയ് പുത്തേട്ട്, തിയോഫിൽ ചാമക്കാല, സൈമൺ ചാമക്കാല, മെർലിൻ പാറയ്ക്കൽ പൂത്തറ, മാത്യു പാക്കാട്ടിൽ, പ്രിൻസ് പാറയ്ക്കശ്ശേരിൽ, ജെയിക്സൺ ചാലിൽ, മനോജ് വിരുത്തിക്കുളങ്ങര, റാഹൂൽ സ്റാമ്പിച്ചിറ, രത്ന്ന കുടകശ്ശേരിൽ, കുരുവിള ചെമ്മാച്ചേൽ, സിൽവി നടക്കുഴയ്ക്കൽ, ബീനു അത്തിമറ്റത്തിൽ, ജിനു കുടിലിൽ, അബീന മാടപറമ്പത്ത്, ജോനത്തൻ പരുപണത്തേട്ട് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച വി.കുർബാനയ്ക്ക് ശേഷം ദൈവതിരുമുമ്പാകെ അവർ തങ്ങളുടെ ശുശ്രൂഷ ഏറ്റെടുത്തു. പുതിയതായി ദൈവഹിതത്താൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും അഭിനന്ദിച്ച് കൊണ്ട്…

ഹൂസ്റ്റണിൽ അപ്പാർട്ട്‌മെന്റിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; കൊലപാതകത്തിന് ശേഷം ആത്മഹത്യയെന്ന് സംശയം

ഹൂസ്റ്റൺ: ഡൗൺടൗൺ ഹൂസ്റ്റണിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ യുവതിയെയും യുവാവിനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഫാനിൻ സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റിലാണ് സംഭവം. യുവാവ് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപ്പാർട്ട്‌മെന്റിന് പുറത്ത് രക്തം തളംകെട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് പൊലീസിനെ വിവരമറിയിച്ചത്. 24 വയസ്സുള്ള യുവതിയെ വെടിയേറ്റ നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൃതദേഹവും ലഭിച്ചത്. ഹൂസ്റ്റൺ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് ഒരു ‘മർഡർ-സൂയിസൈഡ്’ (കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യ) കേസാണെന്ന് കരുതുന്നു. യുവാവ് യുവതിയെ വെടിവെച്ച ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണ് സൂചന. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സിഖ് വിഘടനവാദി നേതാവിനെ വധിക്കാൻ ഗൂഢാലോചന: നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തി

ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന സിഖ് വിഘടനവാദി നേതാവിനെ വധിക്കാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തി. ഫെബ്രുവരി 13-ന് ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരായ ഗുപ്ത, തനിക്കെതിരെയുള്ള മൂന്ന് കുറ്റങ്ങളും സമ്മതിക്കുകയായിരുന്നു. വധഗൂഢാലോചന, വാടകക്കൊലപാതക ശ്രമം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ മൂന്ന് കുറ്റങ്ങളാണ് ഗുപ്ത സമ്മതിച്ചത്. ഇതോടെ മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് അന്ത്യമായി. ന്യൂയോർക്കിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ സിഖ് നേതാവിനെ വധിക്കാൻ 15,000 ഡോളർ അഡ്വാൻസ് നൽകിയതായും ഇതിനായി ഇടനിലക്കാരെ ഉപയോഗിച്ചതായും പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. അറസ്റ്റ്: 2023 ജൂണിൽ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് വിമാനത്താവളത്തിൽ വെച്ചാണ് ഗുപ്ത അറസ്റ്റിലായത്. പിന്നീട് ഇയാളെ അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു. വധഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. കേസ് ഇനി ശിക്ഷാവിധി പ്രഖ്യാപിക്കുന്ന ഘട്ടത്തിലേക്ക് കടക്കും. മാർച്ച് 15-ന് കേസ് വീണ്ടും…

സ്റ്റാൻലി ജോർജിന് മദർ തെരേസ പുരസ്കാരം

ന്യൂഡൽഹി: സുവിശേഷകനും, മനുഷ്യാവകാശ പ്രവർത്തകനും, യു.എസ്. റിപ്പബ്ലിക്കൻ സ്ട്രാറ്റജിസ്റ്റുമായ സ്റ്റാൻലി ജോർജിന് മദർ തെരേസ സമാധാന സൗഹാർദ്ദ പുരസ്കാരം. ഫെബ്രുവരി 15ന് ഡൽഹി ശ്രീനിവാസപുരിയിൽ നടക്കുന്ന എക്കുമെനിക്കൽ സമ്മേളനത്തിൽ കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഡൽഹി ആർച്ച് ബിഷപ് അനിൽ കൂട്ടോ പുരസ്കാരം സമ്മാനിക്കും. മനുഷ്യാവകാശ, മത സ്വാതന്ത്യ പ്രവർത്തന രംഗങ്ങളിലെ സംഭാവനകൾക്കും, ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യത മുൻനിർത്തിയുള്ള നേതൃത്വത്തിനും, ഇടപെടലുകൾക്കുമാണ് പുരസ്കാരം എന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ ഡോ. രാജീവ് ജോസഫ് അറിയിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ കേന്ദ്ര സംഘടനയായ ഫിയക്കോണ അഡ്വക്കസി ഡയറക്ടറായും അന്തര്‍ദ്ദേശീയ സംഘടനയായ ‘എക്ലീസിയ യുണൈറ്റഡ് ഇന്‍റര്‍നാഷണല്‍’ വൈസ് ചെയര്‍മാനായും മനുഷ്യാവകാശ, മതസ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നു. ഐ.പി.സി. സഭാംഗമായ സ്റ്റാൻലി ജോർജ് ഇന്ത്യയിലും, അമേരിക്കയിലും സഭാ, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ നേതൃത്വ പരമായ…

ഉന്നത സാഹിത്യ പ്രതിഭകൾ ആരുടെയും അടിമകളല്ല: കാരൂർ സോമൻ (ചാരുംമൂടൻ)

പ്രമുഖ കവിയും നിരൂപകനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാന ന്ദനും പ്രമുഖ സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ സാറ ജോസഫ് ഇന്നത്തെ ഭരണമാറ്റത്തെപ്പറ്റി പ്രതികരിച്ചത് അതിവൈകാരികമായ ഒരഭിപ്രായമല്ല. മനുഷ്യ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന ജാതിമത-രാഷ്ട്രീയ പാർട്ടികളുടെ മറവിൽ മനുഷ്യരെ വില്പനച്ചരക്കാക്കി മാറ്റുന്ന രാഷ്ട്രീയ കച്ചവട സംസ്‌കാരം മാറണം. തെരെഞ്ഞെടുപ്പിൽ ജയിക്കാനായി കാല് പിടിച്ചു് തോളിൽ കയറി വോട്ടുവാങ്ങും. അധികാരം കിട്ടിയാൽ കാലുപിടിച്ചവനെ തലോടലല്ല മറിച്ചു് തൊഴിച്ചു മാറ്റുന്നു. പാവങ്ങളുടെ നികുതിപണമെടുത്തു് ലോകത്തിന്റെ മനോരഞ്ജകങ്ങളായ സർവ്വ സുഖഭോഗങ്ങളും അലങ്കാരമാക്കിയാൽ പരിഹാസപാത്രങ്ങളായി, നഷ്ടവസന്തങ്ങളുടെ തേങ്ങലുകളാണ് കാണുക. ഏത് രാഷ്ട്രീയപാർട്ടി ഭരിച്ചാലും കണ്ടുവരുന്ന പ്രവണത അധികാരത്തിലെത്തിയാൽ കാട്ടിലെ മരം, തേവരുടെ ആന, എത്തിയടത്തോളം വലിക്കട്ടെ. 1848-ൽ ഏംഗൽസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിൽ പറഞ്ഞത്. ‘അഖില ലോക തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന മുദ്രാവാക്യത്തിൽ നിന്ന് മാറി എന്റെ ഭാഷയിൽ ‘ഞങ്ങൾ തൊഴിലാളികൾ അധികാരം കിട്ടിയാൽ മുതലാളിമാർ’…

ബംഗ്ലാദേശിൽ ‘ബിജെപി’ക്ക് ദയനീയ പരാജയം; ആനയെയും സൈക്കിളിനെയും ജനങ്ങൾ തള്ളിക്കളഞ്ഞു

ബംഗ്ലാദേശിലെ പതിമൂന്നാം പാർലമെന്റ് തിരഞ്ഞെടുപ്പിൽ, ബിഎൻപി വ്യക്തമായ ഭൂരിപക്ഷം നേടി, 209 സീറ്റുകൾ നേടി. ജമാഅത്തെ ഇസ്ലാമി സഖ്യം 77 സീറ്റുകൾ നേടി. അവാമി ലീഗിനെ നിരോധിക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാതിരിക്കുകയും ചെയ്തു. പുതിയ വിദ്യാർത്ഥി പാർട്ടിയായ എൻസിപി മോശം പ്രകടനം കാഴ്ചവച്ചു. പല ചെറിയ പാർട്ടികളും പൂർണ്ണമായും പരാജയപ്പെട്ടു. ഫെബ്രുവരി 12 ന് ബംഗ്ലാദേശിൽ നടന്ന പൊതുതെരഞ്ഞെടുപ്പ് രാഷ്ട്രീയ ഭൂപ്രകൃതിയെ പൂർണ്ണമായും മാറ്റിമറിച്ചു. 18 മാസത്തെ അസ്ഥിരതയ്ക്കും അക്രമത്തിനും ശേഷം, ഈ തിരഞ്ഞെടുപ്പ് ചരിത്രപരമായിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിക്കുകയും മത്സരിക്കുന്നത് തടയുകയും, ബിഎൻപി ശക്തമായ തിരിച്ചുവരവ് നടത്തുകയും ഭൂരിപക്ഷം നേടുകയും ചെയ്തു. നിരവധി ചെറിയ പാർട്ടികളും തുടച്ചുനീക്കപ്പെട്ടു. രസകരമെന്നു പറയട്ടെ, ഇന്ത്യയിലെ പാർട്ടികൾക്ക് സമാനമായ പേരുകളും ചിഹ്നങ്ങളുമുള്ള പാർട്ടികളും തിരഞ്ഞെടുപ്പിൽ മത്സരിച്ചു, പക്ഷേ പൊതുജനങ്ങൾ അവരെ നിരസിച്ചു. 299 സീറ്റുകളിൽ 209 എണ്ണവും…

മസ്തിഷ്ക മരണം സംഭവിച്ച പിഞ്ചു പൈതല്‍ ആലിൻ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങള്‍ ദാനം ചെയ്തു

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച, വെറും പത്ത് മാസം പ്രായമുള്ള പിഞ്ചു പൈതല്‍ ആലിൻ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങള്‍ ദാനം ചെയ്തതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആ കുഞ്ഞ് മാറി. എറണാകുളം അമൃത ആശുപത്രിയിൽ വെച്ചാണ് ആലിൻ ഷെറിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിന്റെയും മകളാണ് ആലിൻ ഷെറിൻ എബ്രഹാം. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്എടി (SAT) ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള 10 വയസ്സുകാരിക്കാണ് നൽകുന്നത്. ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലുള്ള കുഞ്ഞിന് നല്‍കും. ഇതിനായുള്ള ക്രോസ് മാച്ചിങ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുഞ്ഞിൻ്റെ കരൾ നൽകുന്നത് തിരുവനന്തപുരം കിംസ് (KIMS) ആശുപത്രിയിൽ…