അമേരിക്കയിൽ 50 വർഷം താമസിച്ച സൈനികനെ നാടുകടത്തി

ജോർജിയ : അഞ്ചു പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന മുൻ യുഎസ് സൈനികൻ ഗോഡ്ഫ്രി വേഡിനെ  ജമൈക്കയിലേക്ക് നാടുകടത്തി. ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും നടത്തിയ പോരാട്ടങ്ങൾ പരാജയപ്പെട്ടു. ജമൈക്കയിൽ ജനിച്ച ഗോഡ്ഫ്രി 1970-കളിൽ കൗമാരപ്രായത്തിലാണ് അമേരിക്കയിലെത്തിയത്. തുടർന്ന് യുഎസ് ആർമിയിൽ ചേർന്ന് സേവനമനുഷ്ഠിച്ചു. ജോർജിയയിൽ ആറ് മക്കളും കൊച്ചുമക്കളുമായി സ്ഥിരതാമസക്കാരനായിരുന്നു അദ്ദേഹം. 2014-ൽ ഒരു ഇമിഗ്രേഷൻ കോടതി ഹാജരാകാത്തതിനെത്തുടർന്ന് അദ്ദേഹത്തെ നാടുകടത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ തനിക്ക് അത്തരമൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് ഗോഡ്ഫ്രി പറയുന്നത്. കഴിഞ്ഞ വർഷം ഒരു ട്രാഫിക് നിയമലംഘനത്തിന് പിടിക്കപ്പെട്ടപ്പോഴാണ് പഴയ ഉത്തരവിന്റെ പേരിൽ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഗോഡ്ഫ്രിക്ക് മുൻപ് ചില ക്രിമിനൽ കേസുകൾ (ഗാർഹിക പീഡനം ഉൾപ്പെടെ) ഉണ്ടായിരുന്നുവെന്നും, നിയമം ലംഘിക്കുന്നവർക്ക് രാജ്യത്ത് തുടരാൻ അവകാശമില്ലെന്നുമാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ വാദം. തന്റെ പിതാവ് ഒരു കുറ്റവാളിയല്ലെന്നും, നീതിക്കായി കോടതിയിൽ ഒരു…

മൗണ്ട് ഒലീവ് സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി & യൂത്ത് കോൺഫറൻസ് കിക്കോഫ് ഉജ്വല വിജയം

ന്യൂജേഴ്‌സി : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മൗണ്ട് ഒലീവ് സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി മൗണ്ട് ഒലീവ് സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫെബ്രുവരി ഒന്നിന് ആശ ജോർജ് (ജോയിന്റ് സെക്രട്ടറി), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് കമ്മിറ്റി) എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി. കിക്കോഫ് മീറ്റിംഗിൽ ഇടവക വികാരി ഫാ. ഷിബു ഡാനിയേൽ, ഡീക്കൻ എമിൽ പീറ്റർ, ദേവാലയ സെക്രട്ടറി എൽസി തോമസ്, ട്രസ്റ്റി അനിത ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി എൽസി തോമസ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി ഇടവകയിലേക്ക് സ്വാഗതം…

അറ്റോർണി ലാൽ വർഗീസിന്റെ “A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church” ഫെബ്രുവരി 11-ന് പ്രകാശനം ചെയ്യും

മാർത്തോമ്മാ സഭയുടെ ചരിത്രയാത്രയെ ആസ്പദമാക്കി രചിച്ച അറ്റോർണി ലാൽ വർഗീസ്, ഡാലസ് രണ്ടാം പുസ്തകമായ “A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church” എന്ന ഗ്രന്ഥം, 2026 ഫെബ്രുവരി 11-ാം തീയതി (ബുധനാഴ്ച) രാവിലെ 9:00 മണിക്ക്, മാരാമൺ റിട്രീറ്റ് സെന്റർ, മാരാമൺ, കേരളം എന്ന വേദിയിൽ വെച്ച് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായ ഡോ. തീയോദോസിയോസ് മാർത്തോമ്മാ മാർത്തോമ്മാ മെത്രാപ്പോലീത്ത ഔപചാരികമായി പ്രകാശനം ചെയ്യുന്നതായിരിക്കും. ഈ സ്സമ്മേളനം തിരുവന്തപുരം–കൊല്ലം ഭദ്രാസനാധിപനും ശാന്തിഗിരി ആശ്രമത്തിന്റെ വൈസ് ചെയർമാനുമായ അഭിവന്ദ്യ ഡോ. ഐസക്ക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പ, കോട്ടയം–കൊച്ചി ഭദ്രാസനാധിപനും ശാന്തിഗിരി ആശ്രമത്തിന്റെ ട്രസ്റ്റിയും ബോർഡ് അംഗവുമായ അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ, വടക്കേ അമേരിക്ക ഭദ്രാസനാധിപനായ അഭിവന്ദ്യ ഡോ. അബ്രാഹാം മാർ പൗലോസ്…

പേർഷ്യൻ ഗൾഫിൽ രണ്ട് ടാങ്കറുകൾ ഇറാന്‍ പിടിച്ചെടുത്തു; 15 ക്രൂ അംഗങ്ങളെ കസ്റ്റഡിയിലെടുത്തു

പേർഷ്യൻ ഗൾഫിൽ ഇന്ധന കള്ളക്കടത്ത് നടത്തിയെന്ന് സംശയിക്കുന്ന രണ്ട് വിദേശ എണ്ണ ടാങ്കറുകൾ ഇറാൻ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു. ദോഹ (ഖത്തര്‍): ഇന്ധന കള്ളക്കടത്ത് ആരോപിച്ച് പേർഷ്യൻ ഗൾഫിൽ രണ്ട് വിദേശ എണ്ണ ടാങ്കറുകൾ ഇറാന്റെ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു. ഏത് രാജ്യങ്ങളുടെ ടാങ്കറുകളാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം ഒരു ദശലക്ഷം ലിറ്റർ ഇന്ധനം വഹിച്ചിരുന്ന കപ്പലുകളെയാണ് പിടിച്ചെടുത്ത് ബുഷെഹർ തുറമുഖത്തേക്ക് കൊണ്ടുപോയത്. ആകെ 15 ക്രൂ അംഗങ്ങളെ ജുഡീഷ്യൽ കസ്റ്റഡിയിൽ എടുത്തെന്നാണ് അറിവ്. കപ്പലുകളുടെ ദേശീയതയും പതാകകളും വെളിപ്പെടുത്തിയിട്ടില്ല. ഫാർസി ദ്വീപിനടുത്താണ് രണ്ട് ടാങ്കറുകളും പിടിച്ചെടുത്തതെന്ന് റെവല്യൂഷണറി ഗാർഡിന്റെ നാവിക മേഖലാ കമാൻഡർ ജനറൽ ഹെയ്ദർ ഹൊണേറിയൻ മൊജാറാദ് പ്രസ്താവനയില്‍ പറഞ്ഞു. ഡീസൽ ഉൾപ്പെടെ ഏകദേശം ഒരു ദശലക്ഷം ലിറ്റർ ഇന്ധനമാണ് കപ്പലുകളിൽ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത ശേഷം ടാങ്കറുകൾ ഇറാന്റെ ബുഷെർ തുറമുഖത്തേക്ക് കൊണ്ടുപോയി. രണ്ട്…

സാമ്പത്തിക തട്ടിപ്പ്: അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

സാമ്പത്തിക, ഭരണപരമായ ക്രമക്കേടുകൾ ആരോപിച്ച് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹി: സാമ്പത്തിക, ഭരണ ക്രമക്കേടുകൾ ആരോപിച്ച് അൽ ഫലാഹ് സർവകലാശാല പ്രസിഡന്റ് ജവാദ് അഹമ്മദ് സിദ്ദിഖിയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സർവകലാശാലയുമായി ബന്ധപ്പെട്ട പരാതികളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ നടപടി സ്വീകരിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദിഖിയുടെ അറസ്റ്റ്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി) നിരവധി പരാതികൾ ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം യുജിസി വിഷയം നിയമ നിർവ്വഹണ ഏജൻസികൾക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ, ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരെ വഞ്ചനയ്ക്കും മറ്റ് പ്രസക്തമായ വകുപ്പുകൾക്കുമായി രണ്ട് വ്യത്യസ്ത എഫ്‌ഐആറുകൾ…

പ്രതിപക്ഷ ബഹളം… 2004 ന് ശേഷം ആദ്യമായി പ്രധാനമന്ത്രിയുടെ പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗം ലോക്‌സഭ പാസാക്കി

2004 ന് ശേഷം ആദ്യമായി, പ്രധാനമന്ത്രി മോദിയുടെ മറുപടിയില്ലാതെ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹളവും രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതും കാരണം സഭ നിർത്തിവച്ചു. 2004 ലെ സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരിച്ചടിച്ചു. ന്യൂഡൽഹി: 2004 ന് ശേഷം ആദ്യമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടിയില്ലാതെ ബജറ്റ് സമ്മേളനത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ പ്രസംഗം ലോക്‌സഭ അംഗീകരിച്ചു. വ്യാഴാഴ്ച സംയുക്ത സമ്മേളനത്തിൽ നന്ദി പ്രമേയം ശബ്ദവോട്ടോടെ പാസാക്കി, എന്നാൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പ്രധാനമന്ത്രിയുടെ പതിവ് മറുപടി തടസ്സപ്പെട്ടു. ജനുവരി 28 ന്, രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം, ലോക്സഭയിൽ നന്ദി പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളി തുടർന്നു, ഇത് സഭയിൽ ബഹളത്തിനിടയാക്കി. പ്രതിഷേധങ്ങൾക്കിടയിലും, സ്പീക്കർ ഓം ബിർള പ്രമേയം ശബ്ദവോട്ടിലൂടെ പാസാക്കി. പ്രധാനമന്ത്രി മോദിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷം…

വരും തലമുറയെ കണ്ടുകൊണ്ടാകണം കേരളത്തിന്റെ വികസനം: ഫ്യൂച്ചര്‍ കേരള സമ്മിറ്റ്

കോഴിക്കോട്: കേരളത്തിന്റെ ഭാവി വികസന മാതൃകകള്‍ വരുംതലമുറയെ കൂടി ഉള്‍ക്കൊള്ളുന്നതും അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതുമാകണമെന്ന് ഫ്യൂച്ചര്‍ കേരള സമ്മിറ്റ്. മര്‍കസ് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മിറ്റ് സംസ്ഥാന വ്യവസായ-നിയമ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭാവി നിര്‍മ്മാണത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളാണ് മര്‍കസ് മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസ മുന്നേറ്റത്തിനും മര്‍കസും മര്‍കസിന്റെ സാരഥികളും നല്‍കുന്ന നേതൃത്വം ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവകേരള നിര്‍മാണത്തില്‍ യുവാക്കളുടെ കഴിവുകളും ആധുനിക സാങ്കേതിക വിദ്യയും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് സമ്മിറ്റ് ചര്‍ച്ച ചെയ്തു. അതോടൊപ്പം, വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളും വ്യവസായ സാധ്യതകളും സമ്മിറ്റ് ചര്‍ച്ച ചെയ്തു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം എല്‍ എ,…

ലോക കാൻസർ ദിനം: കൊച്ചിയിൽ ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബിന്റെ മെഗാ രക്തദാന ക്യാമ്പ്; നൂറിലധികം പേർ പങ്കെടുത്തു

കൊച്ചി: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബ്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. “മൈൽസ് ഫോർ ഹെൽത്ത്‌, ഡ്രോപ്പ്സ് ഫോർ ലൈഫ്” എന്ന സന്ദേശമുയർത്തി സുഭാഷ് പാർക്കിലെ ‘ആരാമം’ ഹാളിലായിരുന്നു ക്യാമ്പ് നടന്നത്. കൊച്ചി മേയർ അഡ്വ. മിനിമോൾ വി. കെ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബ് പ്രസിഡന്റ് കൃഷ്ണപ്രസാദ് ആർ. സ്വാഗതം ആശംസിച്ചു. സെക്രട്ടറി സന്തോഷ് കുമാർ ആശംസകൾ നേർന്നു.ജീവിതം രക്ഷിക്കുന്നതിനായുള്ള രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് മേയർ സംസാരിച്ചു. മേയറുടെ ഭർത്താവ് ജോയ് ജെ, ഓറഞ്ച് റണ്ണേഴ്സ് ക്ലബ്‌ മെംബേർസ്, വിദേശ പൗരന്മാർ എന്നിവരുൾപ്പെടെ നൂറിലധികം സന്നദ്ധപ്രവർത്തകർ രക്തം നൽകി. പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ റെനൈ മെഡിസിറ്റിയാണ് ക്യാമ്പിന് മെഡിക്കൽ പിന്തുണ നൽകിയത്. റെനൈ മെഡിസിറ്റിയിലെ പത്തോളജി വിഭാഗം മേധാവി ഡോ. സുനിതയുടെ…

36 വർഷങ്ങൾ, 300 സിനിമകൾ; ബൈജു എഴുപുന്നയുടെ പടയോട്ടം

കൊച്ചി: വില്ലൻ വേഷങ്ങളുടെ കരുത്തും സ്വഭാവ നടന്റെ ആഴവും ഒരുപോലെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ ബൈജു എഴുപുന്ന തന്റെ അഭിനയ ജീവിതത്തിലെ അപൂർവ നേട്ടമായ 300-ാം ചിത്രത്തിന്റെ ആഘോഷത്തിലേക്ക് കടക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയെ സ്വന്തം ശ്വാസമായി മാറ്റിയ ഈ കലാകാരന്റെ യാത്രയ്ക്ക് മറ്റൊരു മിഴിവേകുന്ന തരത്തിലാണ്, അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘കൂടോത്രം’ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ ഇരട്ട സന്തോഷങ്ങൾ പങ്കുവെക്കുന്നതിനായി കൊച്ചിയിൽ വാർത്താസമ്മേളനം സംഘടിപ്പിച്ചു. 36 വർഷങ്ങളോളം നീണ്ട തന്റെ കലാജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഓരോ കഥാപാത്രവും ഓരോ അനുഭവങ്ങളായിരുന്നുവെന്ന് ബൈജു എഴുപുന്ന പറഞ്ഞു. കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയും, പ്രേക്ഷകർ നൽകിയ സ്‌നേഹവും വിശ്വാസവുമാണ് 300 സിനിമകളെന്ന ഈ ഉയരത്തിലെത്തിച്ചതെന്ന് അദ്ദേഹം നന്ദിയോടെ ഓർത്തെടുത്തു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് തന്റെ യാത്രയുടെ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകനായി വീണ്ടും ബൈജു എഴുപുന്ന തൊപ്പി…

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു

ദോഹ: കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ്‌ ഇസ്മായിൽ ( 82) ദോഹയിൽ മരണപ്പെട്ടു. കാഞ്ഞിരപ്പള്ളി കല്ലുങ്കൽ, വിഴിക്കത്തോട് (കല്ലറക്കാവ്) സ്വദേശിയാണ്. ദീർഘകാലം ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷം നാട്ടിലും ഖത്തറിലുമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഖത്തറിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ഷൈല (എരുമേലി മാളികവീട്ടിൽ കുടുബംഗം). മക്കൾ : നജീം (മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി), നിയാസ് (ബീമാ ഇൻഷുറൻസ്), സജ്‌ന (ബാംഗ്ലൂർ). മരുമക്കൾ സജ്‌ന ഹാരിസ്, ഷമീർ മുഹമ്മദ്‌ , റോഷ്‌ന ഹാരിസ്. മൃതദേഹം കബറടക്കാനുള്ള നടപടിക്രമങ്ങൾ പ്രവാസി വെൽഫെയർ റിപ്രാടിയേഷൻ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഖത്തറിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.