പരിസ്ഥിതി സന്ദേശ ജലയാനം മാരാമണ്ണിൽ സമാപിച്ചു

ഹൂസ്റ്റൺ/മാരാമൺ: ചരിത്രപ്രസിദ്ധമായ 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി കല്ലിശ്ശേരി കടവിൽ മാളികയ്ക്ക് അടുത്തുള്ള കടവിൽ നിന്നും ആരംഭിച്ച ജലയാനം മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി റ്റി മാമ്മൻ ഫ്ലാഗ് ഓഫ് ചെയ്തു. ഉമയാറ്റുകര മാർത്തോമ്മാ ഇടവക വികാരി റവ. ജാക്സൺ ജോസഫ്, റവ. ജിജി വർഗീസ്, സുവി.തോമസ് മാത്യു, വിശ്വാസ സമൂഹം എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്. കല്ലിശ്ശേരിയിലെയും, സമീപ ഇടവകകളിൽ നിന്നുമുള്ള സ്ത്രീകൾ ചട്ടയും, മുണ്ടും, കസവ് നേര്യതും ധരിച്ച് കൈയ്യിൽ ബൈബിളും, കുടയും, റാന്തൽ വിളക്കുമായും; പുരുഷന്മാർ മുണ്ടും, ഷർട്ടും, തലയിൽ തൊപ്പി പാളയും വെച്ച് പരമ്പരാഗത വേഷവിധാനത്തിലാണ് ഈ സന്ദേശ യാത്രയിൽ പങ്കെടുത്തത്. “പ്രകൃതിയെ സംരക്ഷിക്കൂ ഭൂമിക്ക് കരുത്തേകൂ”, “നാം ശ്വസിച്ച വായുവും നാം കുടിച്ച വെള്ളവും സൃഷ്ടിജാല വൃന്ദവും ദൈവദാനം അല്ലയോ”, “മാനവൻറെ ജീവശക്തി വെള്ളവും ധരണിയും”, “ദൈവ സൃഷ്ടിയാം…

എപ്സ്റ്റീൻ ഫയല്‍സ്: ഇവാങ്ക ട്രംപും ഇലോൺ മസ്കും പുതിയ പട്ടികയിൽ!

വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകളുടെ പുതിയതും അന്തിമവുമായ പട്ടിക യുഎസ് നീതിന്യായ വകുപ്പ് പുറത്തിറക്കി. ഈ ബാച്ചിൽ 3 ദശലക്ഷത്തിലധികം പേജുകൾ, 180,000 ഫോട്ടോഗ്രാഫുകൾ, 2,000 വീഡിയോ ക്ലിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും കടത്തുന്നതിനുമുള്ള ഒരു ശൃംഖലയുമായി ബന്ധപ്പെട്ട അന്വേഷണ രേഖകളാണ് എപ്സ്റ്റീൻ ഫയലുകൾ. അമേരിക്കൻ സാമ്പത്തിക വ്യവസായിയും ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആത്മഹത്യ ചെയ്ത ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളാണ് എപ്സ്റ്റീൻ ഫയലുകൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും കടത്തുന്നതിനുമുള്ള ഒരു ശൃംഖലയിലെ പ്രധാനിയായിരുന്നു ജെഫ്രി എപ്സ്റ്റീന്‍. പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ അടുത്ത സുഹൃത്തുമായിരുന്നു അദ്ദേഹം. 2019-ൽ എപ്സ്റ്റീന്റെ മരണശേഷം, ഈ ഫയലുകൾ എഫ്ബിഐയും നീതിന്യായ വകുപ്പും കൈവശം വെച്ചിരുന്നു. 2015-ൽ പാസാക്കിയ എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം യുഎസ് നീതിന്യായ…

ഇസ്ലാമിന്റെ ഏറ്റവും പവിത്രമായ പരിശുദ്ധ കഅബയുടെ ‘കിസ്‌വ’ ജെഫ്രി എപ്സ്റ്റീന്റെ വീട്ടിലെത്തിച്ചതായ വിവരങ്ങള്‍ എപ്സ്റ്റീന്‍ ഫയല്‍സില്‍

കഅബയിലെ പവിത്രമായ കിസ്‌വ അമേരിക്കയിലേക്ക് അയച്ചതായും 2017 ൽ ജെഫ്രി എപ്‌സ്റ്റീന്റെ വീട്ടിൽ എത്തിച്ചതായും പുതിയ എപ്‌സ്റ്റീൻ ഫയലുകൾ അവകാശപ്പെടുന്നു. ഈ ഇമെയിലുകൾ ഗുരുതരമായ മതപരവും നയതന്ത്രപരവും സുരക്ഷാപരവുമായ ചോദ്യങ്ങൾ ഉയർത്തുന്നു. അമേരിക്കയിൽ പുതുതായി പുറത്തിറങ്ങിയ “എപ്സ്റ്റീൻ ഫയൽസ്” വളരെ സെൻസിറ്റീവും ഞെട്ടിപ്പിക്കുന്നതുമായ ഒരു കേസ് വെളിപ്പെടുത്തിയിരിക്കുന്നു. ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ കഅബയിൽ നിന്നുള്ള ഒരു കിസ്‌വ (കഅബയെ മൂടുന്ന കറുത്ത, സ്വർണ്ണ എംബ്രോയ്ഡറി ചെയ്ത വിശുദ്ധ തുണി) 2017 ൽ അമേരിക്കയിലേക്ക് അയച്ചതായും അത് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ഫ്ലോറിഡയിലെ വസതിയിൽ എത്തിച്ചതായും രേഖകൾ പറയുന്നു. യുണൈറ്റഡ് അറബ് എമിറേറ്റുകളുമായി ബന്ധപ്പെട്ട കോൺടാക്റ്റുകൾ വഴിയാണ് ജെഫ്രി എപ്സ്റ്റീന് കൈമാറിയത്. ശ്രദ്ധേയമായി, എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട പഴയ രഹസ്യങ്ങൾ വീണ്ടും വാർത്തകളിൽ ഇടം നേടുകയും അന്താരാഷ്ട്ര ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഈ വെളിപ്പെടുത്തലുകള്‍.…

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല…; അമേരിക്കയില്‍ നിന്നോ വെനിസ്വേലയിൽ നിന്നോ വാങ്ങും: ട്രംപ്

ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇനി വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച അവകാശപ്പെട്ടു. സ്വകാര്യ നിക്ഷേപം തുറക്കുന്നതിനായി വെനിസ്വേല അതിന്റെ നിയമം മാറ്റി. അമേരിക്ക ഇന്ത്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ കുറയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റുമായി സംസാരിച്ചു. വാഷിംഗ്ടണ്‍: ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്നും അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്കുമേലുള്ള തീരുവ 25% ൽ നിന്ന് 18% ആയി അമേരിക്ക കുറച്ചതിനു പിന്നാലെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി മോദി ട്രംപിന് നന്ദി പറയുകയും ഇന്ത്യയ്ക്ക് ഇത് വലിയൊരു കാര്യമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. റഷ്യൻ എണ്ണയ്ക്ക് പകരം യുഎസിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി…

ഇറാനെതിരെ ആക്രമണം: പെന്റഗണിൽ നടന്ന രഹസ്യ യോഗത്തിൽ ഇസ്രായേലും അമേരിക്കയും പൂർണ്ണ പദ്ധതി തയ്യാറാക്കി!

മിഡില്‍ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, അമേരിക്കയും ഇസ്രായേലും പെന്റഗണിൽ ഒരു രഹസ്യ യോഗം നടത്തി, ഇറാനെതിരെ ഒരു പ്രത്യാക്രമണം ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍: മിഡിൽ ഈസ്റ്റിലെ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, കയാണ്. പെന്റഗണിൽ വെച്ച് യുഎസും ഇസ്രായേലും തമ്മിൽ ഒരു രഹസ്യ കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട്. ഈ യോഗത്തിൽ ഏതൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് പറയാൻ പ്രയാസമാണെങ്കിലും, ഇറാൻ ഒരു കേന്ദ്ര ചർച്ചാ വിഷയമായിരുന്നിരിക്കാമെന്ന അഭ്യൂഹങ്ങൾ വ്യാപകമാണ്. യുഎസ് ജനറൽ ഡാൻ കൈനും ഇസ്രായേൽ സായുധ സേനാ മേധാവിയും യോഗത്തിൽ പങ്കെടുത്തതായി സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികൾക്ക് ഇറാൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറുപടി നൽകിയിരുന്നു. ഇറാനെതിരായ ഏതൊരു ആക്രമണവും ഒരു പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തു. അതേസമയം, ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ ഉദ്യോഗസ്ഥരുമായി…

ഹ്യൂസ്റ്റനെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യൻ റിപ്പബ്ലിക്കൻ മീറ്റ് & ഗ്രീറ്റ്

സ്റ്റാഫ്‌ഫോർഡ്: ഡെമോക്രറ്റുകളുടെ ഈറ്റില്ലം എന്ന് പലരും പറഞ്ഞു പുകഴ്ത്തിയ ഫോട്ബെൻഡ് കൗണ്ടിയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തേരോട്ടം കുറിച്ച ഇന്ത്യൻ റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളുടെ മീറ്റ് ആൻഡ് ഗ്രീറ്റ് വർണോജ്വലമായി. മലയാളികൾ മുൻകൈ എടുത്തുനടത്തിയ പരിപാടിയിൽ ഒഴുകിയെത്തിയത് മുന്നൂറിലധികം പേർ. ജനുവരി 23ന് വെള്ളിയാഴ്ച സ്റ്റാഫ്‌ഫോർഡ് ബാങ്ക്‌റ്റ് ഹാളിൽ അരങ്ങേറിയ ഫോട്ബെൻഡ്, ഹാരിസ് കൗണ്ടികളിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ കോൺഗ്രെസ്സ്മാൻ ട്രോയ് നെയ്ൽസ് മുഖ്യാതിഥിയായി. അദ്ദേഹത്തിന്റെ സഹോദരനും യൂ എസ് കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ട്രെവർ നെയ്ൽസ്, ഫോട്ബെൻഡ് കൗണ്ടി ജി ഓ പി ചെയർ ആയി സ്ഥാനമേൽക്കുന്ന ഗ്രെഗ് ബാൺസ് ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജ് ആയി മത്സരിക്കുന്ന ആശാ റെഡ്‌ഡി, ജസ്റ്റിസ് ഓഫ് പീസ് ആയി മത്സരിക്കുന്ന ഡോ. മാത്യു വൈരമൺ തുടങ്ങി…

സാഹിത്യവേദി ഫെബ്രുവരി 6-ന്, കവി പദ്മദാസ്‌ അക്കിത്തം കവിതകൾ ചർച്ച ചെയ്യുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) അശ്രു, ധർമ്മപരിചര്യകൾ അക്കിത്തം കവിതയിൽ എന്ന വിഷയത്തിൽ കവി പദ്മദാസ് പ്രബന്ധം അവതരിപ്പിക്കുന്നതാണ്. ലോകമെങ്ങുമുള്ള മനുഷ്യരുടെ കണ്ണുനീർ വിശ്ലേഷണ വിധേയമാക്കുന്ന ഒരു ദാർശനികവീക്ഷണം അക്കിത്തം കവിതകളിലുണ്ട്. സുധയായും, വെണ്ണക്കല്ലായും, ഭൂമി എന്ന വലിയ ഒറ്റത്തുള്ളി കണ്ണുനീർ തന്നെയായും അത് അദ്ദേഹത്തിൻ്റെ കവിതകളിൽ പ്രത്യക്ഷപ്പെടുന്നു. ഭരണകൂടമോ, പ്രത്യയശാസ്ത്രങ്ങളോ, ന്യായശാസനങ്ങൾ തന്നെയോ ന്യായപുസ്തകങ്ങളിൽ എഴുതി വെച്ച നീതിയോ, ഭൂരിപക്ഷജനത സൗകര്യാർത്ഥം പിന്തുടരുന്ന സാമാന്യനീതിയോ അല്ല അക്കിത്തത്തിൻ്റെ ധർമ്മസങ്കല്പത്തിൻ്റെ ആധാരശില. അത് ഒരു പരിധി വരെ വൈദികധർമ്മാധിഷ്ഠിതവും അതിലുമേറെ മാനുഷികവുമാണ്. അക്കിത്തം കവിതകളിലെ ഈ രണ്ടു ഘടകങ്ങൾ, എങ്ങനെ ആ കവിതയ്ക്കെന്നതു…

ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം ‘MAGH’ ആഘോഷ പൂർവ്വം കൊണ്ടാടി

ഹൂസ്റ്റൺ: മാതൃ രാജ്യത്തിൻ്റെ സ്നേഹവും ബഹുമാനവും പ്രതിഫലിപ്പിച്ച് കൊണ്ട് നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ആസ്ഥാന മന്ദിരമായ കേരള ഹൗസിൽ ഭാരതത്തിൻ്റെ എഴുപത്തിയേഴാം റിപ്പബ്ബിക്ക് ദിനം ആഘോഷപൂർവം കൊണ്ടാടി. അതിശൈത്യ കാലാവസ്ഥായിട്ടും ശനിയാഴ്ച രാവിലെ കേരള ഹൗസിൽ എത്തിച്ചേർന്ന നൂറു കണക്കിന് മാഗ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, അസ്സോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം എന്നിവർ ചേർന്ന് അമേരിക്കൻ പതാക ഉയർത്തി. അംഗങ്ങളുടെ “ബോലോ ഭാരത് മാതാ കി ജയ് ” മുദ്രാവാക്യത്തോടെ മാഗ് പ്രസിഡൻ്റ് റോയി മാത്യു ഭാരതത്തിൻ്റെ ദേശീയ പതാക ഉയർത്തി. തുടർന്ന് മാഗ് ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥികളും അർജ്ജുന അവാർഡ് ജേതാവും പ്രശസ്ത…

ജോർജിയയിൽ പോലീസ് ഓഫീസർ വെടിയേറ്റു മരിച്ചു

അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയയിലുള്ള ഗ്വിനറ്റ് കൗണ്ടിയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ  പോലീസ് ഓഫീസർ കൊല്ലപ്പെട്ടു. പ്രദീപ് തമാങ്ങ് (25) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഓഫീസർ ഡേവിഡ് റീഡിന് വെടിയേറ്റെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ ഏകദേശം 7:30-ഓടെയാണ് ഗ്വിനറ്റ് കൗണ്ടിയിലെ സ്റ്റോൺ മൗണ്ടൻ ഭാഗത്തുള്ള ഹോളിഡേ ഇൻ എക്‌സ്പ്രസ്  ഹോട്ടലീലാണ് സംഭവം നടന്നത്. ഒരു ക്രെഡിറ്റ് കാർഡ് തട്ടിപ്പ് പരാതി അന്വേഷിക്കാനായാണ് ഓഫീസർമാർ ഹോട്ടലിലെത്തിയത്. 35-കാരനായ കെവിൻ ആൻഡ്രൂസ് എന്നയാളാണ് വെടിവെച്ചത്. പ്രതിയെ പോലീസ് വെടിവെച്ച് പരിക്കേൽപ്പിക്കുകയും നിലവിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.ഹോട്ടൽ മുറിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി അകത്തേക്ക് ക്ഷണിക്കുകയും, സംസാരിക്കുന്നതിനിടെ പെട്ടെന്ന് കൈത്തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് ചീഫ് അറിയിച്ചു. പ്രദീപ് തമാങ്ങ് കഴിഞ്ഞ വർഷമാണ് ഗ്വിനറ്റ് കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്നത്. ഭൂട്ടാനിൽ ജനിച്ച് പത്ത് വർഷം മുമ്പ് അമേരിക്കയിലേക്ക്…

എബ്രഹാം മണലൂർ ഡാലസിൽ അന്തരിച്ചു

ഡാലസ്: തിരുവല്ലാ തടിയൂർ മണലൂർ കുടുംബാംഗം എബ്രഹാം ജോൺ മണലൂർ (മോനിച്ചൻ 85) ഡാലസിൽ അന്തരിച്ചു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള ആദ്യക്കാല സഭാ കൗൺസിൽ അംഗവും, ഡാലസിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനും, റിയൽ  എസ്റ്റേറ്റ് , സ്റ്റോക്ക് ബ്രോക്കറേജ് തുടങ്ങിയ ബിസിനസ് രംഗത്തെ അതികായകനും ആയിരുന്നു. കോഴഞ്ചേരി തെക്കേമല മേലകത്ത് കുടുംബാംഗം ഏലിയാമ്മ മണലൂർ ആണ് സഹധർമ്മിണി. മക്കൾ: എലിസബേത്ത് എബ്രഹാം (മർഫി സിറ്റി പ്രോ ടേം മേയർ), ഡോ. റെയ്ച്ചൽ തോമസ് (ചിൽഡ്രൻസ് ഹോസ്പിറ്റൽ, പ്ലാനോ), ജോൺ മണലൂർ ( ഐ.ടി പ്രൊഫഷണൽ). മരുമക്കൾ: റെനി എബ്രഹാം (മൈക്രോ സോഫ്റ്റ്), റവ. റോയ് തോമസ് ( വികാർ, സെന്റ്.ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച്, ഡാലസ് ), ഡോ.ജിജി മണലൂർ (ഒപ്റ്റോമെട്രിസ്റ്റ് ). കൊച്ചുമക്കൾ: ജെസിക്ക, ഹാന്ന, ഐസയ , ഫെയിത്ത്, ജെറമയ, സെറിന,…