42 കോടിയുടെ വിദ്യാഭ്യാസ വായ്പ തട്ടിപ്പ്; നോർത്ത് കരോലിനയിലെ മുത്തശ്ശിക്ക് 5 വർഷം തടവ്

ഫയെറ്റെവിൽ (നോർത്ത് കരോലിന): നോർത്ത് കരോലിന സംസ്ഥാനത്തെ ഞെട്ടിച്ച ഏറ്റവും വലിയ വിദ്യാഭ്യാസ വായ്പ തട്ടിപ്പ് കേസിൽ 60-കാരിയായ സിന്തിയ ഡെനീസ് മെൽവിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. 2016 മുതൽ 2023 വരെയുള്ള കാലയളവിൽ ഏകദേശം 80 പേരെ “വ്യാജ വിദ്യാർത്ഥികളായി” ഉപയോഗിച്ച് 5 മിലിയൻ ഡോളറിലധികം (ഏകദേശം 42 കോടി രൂപ) തട്ടിയെടുത്തു എന്നതാണ് കേസ്. വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് വെയ്ക്ക് ടെക്, കേപ്പ് ഫിയർ കമ്മ്യൂണിറ്റി കോളേജ് തുടങ്ങി വിവിധ കോളേജുകളിൽ ഫെഡറൽ സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചു.പണം ലഭിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് പകരം ഇവർ ഓൺലൈനായി ക്ലാസുകളിൽ ഹാജരാവുകയും കോഴ്സുകൾ പൂർത്തിയാക്കുകയും ചെയ്തു.ആകെ 5 മിലിയൻ ഡോളർ അനുവദിച്ചതിൽ 3.5 മിലിയൻ ഡോളറിലധികം ഇവർ കൈപ്പറ്റി. സിന്തിയയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിദ്യാർത്ഥികളുടെ ബാങ്ക് വിവരങ്ങളും പാസ്‌വേഡുകളും ഉൾപ്പെടെയുള്ള രേഖകൾ അന്വേഷണ…

ഡാളസിനെ ആവേശത്തിലാഴ്ത്തി സെനറ്റർ ജോൺ കോൺയൺ; ഭാരതീയ നിവാസിൽ പ്രവാസി സംഗമം

ഡാളസ്: 2026 മാർച്ച് 3-ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള  സെനറ്റർ ജോൺ കോൺയൺ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡാളസ് മെട്രോപ്ലെക്സിന്റെ ഹൃദയഭാഗത്തുള്ള ഭാരതീയ നിവാസ് ഗ്രാന്റ് ബാർ റൂമിൽ വിപുലമായ ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു .ഈ ഒത്തുചേരലിനു ഡോ എ കെ മംഗോ  നേതൃത്വം നൽകി. യുഎസിൽ നിയമപരമായി താമസിക്കുന്ന ഓരോ പൗരനും അർഹമായ എല്ലാ സംരക്ഷണവും സുരക്ഷയും നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് അമേരിക്കയിലെ ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സെനറ്റർ ജോൺ കോൺയൺ  ഓർമ്മിപ്പിച്ചു. ഇമിഗ്രേഷൻ വകുപ്പിന്റെ നിലവിലെ കെടുകാര്യസ്ഥതകൾ തിരുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സാമ്പത്തിക ലാഭത്തിനായി വാർത്തകൾ വളച്ചൊടിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ ഭീതി പടർത്തി വ്യൂവർഷിപ്പ് കൂട്ടുന്നതുമായ പ്രവണതകൾ അവസാനിപ്പിക്കണം.അദ്ദേഹം ആവശ്യപ്പെട്ടു വിദ്യാർത്ഥി വിസയിലെ നിയന്ത്രണങ്ങൾ: വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വരുന്ന കുറവിനെക്കുറിച്ച് നോർത്ത് ടെക്സസ്…

ഡാളസ് പാലത്തിലെ വെടിവെപ്പ്: പ്രതിക്കെതിരെ ഫെഡറൽ തോക്ക് നിയമപ്രകാരം കുറ്റം ചുമത്തി

ഡാളസ്: പുതുവത്സര തലേന്ന് ഡാളസിലെ മാർഗരറ്റ് മക്‌ഡെർമോട്ട് പാലത്തിൽ  നിന്ന് തിരക്കേറിയ റോഡിലേക്ക് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത കേസിലെ പ്രതിക്കെതിരെ ഫെഡറൽ തോക്ക് നിയമപ്രകാരം കുറ്റം ചുമത്തി. ഗ്രാൻഡ് പ്രേരി സ്വദേശിയായ 18-കാരൻ ജോസ് അലാർക്കൺ-സാഞ്ചസിനെതിരെയുള്ള അന്വേഷണത്തിലാണ് നിർണ്ണായകമായ പുതിയ വിവരങ്ങൾ പുറത്തുവന്നത്. 2025 മെയിൽ താൽക്കാലിക വിസയിൽ അമേരിക്കയിലെത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അനധികൃത കുടിയേറ്റക്കാർ ആയുധം കൈവശം വെക്കുന്നത് കടുത്ത ഫെഡറൽ കുറ്റമാണ്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എകെ-47 മാതൃകയിലുള്ള റൈഫിൾ, മൂന്ന് എആർ-15 പിസ്റ്റളുകൾ, മറ്റ് തോക്കുകൾ എന്നിവ കണ്ടെടുത്തു. പാലത്തിൽ നിന്ന് ലഭിച്ച 100-ഓളം വെടിയുണ്ടകളുടെ തോടുകൾ ഇയാളുടെ തോക്കുകളിൽ നിന്നുള്ളതാണെന്ന് ബാലിസ്റ്റിക് പരിശോധനയിൽ തെളിഞ്ഞു. പാലത്തിൽ ഗതാഗതം തടസ്സപ്പെടുത്തി ഇയാളും കൂട്ടാളികളും മാറി മാറി വെടിയുതിർക്കുന്നതിന്റെയും ഇത്…

യു.ജി.സി ചട്ടം സ്റ്റേ ചെയ്തത് സവർണ്ണ വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ മുന്നിൽ കണ്ടുള്ള കോടതിയുടെ നടപടി: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം തടയാനായി യു.ജി.സി കൊണ്ടുവന്ന Promotion of Equity in Higher Education Institutions Regulations, 2026 ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തത് സവർണ്ണ വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ മുന്നിൽ കണ്ടുള്ള നടപടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. ജാതി വിവേചനത്തെ തുടർന്ന് വ്യവസ്ഥാപിത കൊലപാതകത്തിനിരകളായ രോഹിത് വെമുലയുടെയും പായൽ തദ് വിയുടെയും അമ്മമാർ നൽകിയ ഹരജികളെ തുടർന്നായിരുന്നു 2012 ലെ ഇക്വുറ്റി നിയമത്തിന്റെ പരിഷ്കരിച്ച ചട്ടക്കൂട് പുറത്തിറക്കാൻ യു.ജി.സി യോട് കോടതി ആവശ്യപ്പെട്ടത്. പരിഷ്ക്കരിച്ച ചട്ടക്കൂടിലെ അപാകതകൾ ചൂണ്ടിക്കാട്ടി വ്യത്യസ്ത ദലിത്-ആദിവാസി സാമൂഹിക പ്രവർത്തകരും ചിന്തകരും വിമർശനം ഉന്നയിച്ചിരുന്നെങ്കിലും കോടതി ഇപ്പോൾ സ്റ്റേ ചെയ്യാൻ കാരണം ചട്ടക്കൂട് സവർണ്ണ വിഭാഗങ്ങളെ കുറ്റക്കാരാക്കുന്നുവെന്ന സവർണ്ണ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ്. ബനാറസ് ഹിന്ദു സർവകലാശാലയിലെ പോസ്റ്റ്-ഡോക്ടറൽ ഗവേഷകനായ മൃത്യുഞ്ജയ് തിവാരി,…

ബജറ്റ് 2026: ബയോ-സിഎൻജി മിശ്രിതം നികുതി രഹിതം; പൊതുജനങ്ങൾക്ക് ആശ്വാസം ലഭിക്കും

ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് തന്റെ ഒമ്പതാമത്തെ ബജറ്റ് അവതരിപ്പിച്ചു. അവതരണ വേളയിൽ, സാധാരണക്കാർക്ക് സ്വാഗതാർഹമായ ചില വാർത്തകൾ അവർ നൽകി. ബയോഗ്യാസ് അധിഷ്ഠിത സിഎൻജിയുടെ കേന്ദ്ര എക്സൈസ് തീരുവ കണക്കാക്കുമ്പോൾ ബയോഗ്യാസിന്റെ വില ഒഴിവാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് നിങ്ങളുടെ ഡ്രൈവിംഗ് ചെലവ് കുറയ്ക്കുകയും ശുദ്ധവായു ഉറപ്പാക്കുകയും ചെയ്യും. ന്യൂഡൽഹി: പാർലമെന്റിൽ അവതരിപ്പിച്ച ഒൻപതാമത്തെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ, പരിസ്ഥിതിയെയും സാധാരണക്കാരുടെ പോക്കറ്റിനെയും മനസ്സിൽ വെച്ചുകൊണ്ട് നയപരമായ ഒരു സുപ്രധാന മാറ്റം വരുത്തി. കൃഷിയിടത്തിലെ അവശിഷ്ടങ്ങളിൽ നിന്നും നഗര മാലിന്യങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് മലിനീകരണം കുറയ്ക്കുക മാത്രമല്ല, വാഹനമോടിക്കുന്നവരുടെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതിലും പ്രധാന പങ്ക് വഹിക്കും. ബയോഗ്യാസ് അധിഷ്ഠിത സിഎൻജിയുടെ (ബയോ-സിഎൻജി മിക്സ്) നികുതി ഭാരം കുറയ്ക്കുമെന്ന് സർക്കാർ ബജറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്, ഇത് ശുദ്ധവായുവിന് വഴിയൊരുക്കുക മാത്രമല്ല, സിഎൻജി വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ വിലകുറഞ്ഞതാക്കുകയും…

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയിയുടെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎമ്മും യുഡിഎഫും രംഗത്ത്

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണവും, സംഭവത്തിന് പിന്നിലെ വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും ഭരണകക്ഷിയായ സിപിഐ(എം) ഉം കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിപക്ഷവും ശനിയാഴ്ച (ജനുവരി 31, 2026) രംഗത്തെത്തി. റോയിയുടെ മരണത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, രാജ്യസഭാ എംപി എ എ റഹിം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, കേന്ദ്ര ഏജൻസികൾക്ക് റെയ്ഡുകളും മറ്റ് പ്രവർത്തനങ്ങളും നടത്തുമ്പോൾ കൂടുതൽ മനുഷ്യത്വപരമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ഗോവിന്ദൻ ചോദിച്ചു. റോയിയുടെ മരണശേഷവും അദ്ദേഹത്തിന്റെ ഓഫീസിൽ റെയ്ഡ് തുടർന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് റോയ് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വ്യവസായിയുടെ…

പ്രവാസികൾക്ക് നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ഒരു പ്രത്യേക നോർക്ക പോലീസ് സ്റ്റേഷൻ സ്ഥാപിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: “ശക്തവും ഫലപ്രദവുമായ ഒരു കുടിയേറ്റ നിയമം കാലഘട്ടത്തിന്റെ ആവശ്യകതയാണ്. കാരണം, എല്ലാ പ്രവാസികൾക്കും സുരക്ഷയാണ് മറ്റേതൊരു ആശങ്കയേക്കാളും പ്രധാനം,” ശനിയാഴ്ച നടന്ന അഞ്ചാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശക്തമായ ഒരു കുടിയേറ്റ നിയമനിർമ്മാണം നടത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നതിനാൽ അതൊരു വെല്ലുവിളിയായി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ നാളത്തെ ആവശ്യങ്ങള്‍ക്ക് ശേഷമാണ് 2019 ലെ കരട് എമിഗ്രേഷന്‍ ബില്‍ പുറത്തിറക്കിയത്. തുടര്‍ന്ന് 2021 ല്‍ രണ്ടാമത്തെ കരട് പുറത്തിറക്കി. 1983 ലെ എമിഗ്രേഷന്‍ നിയമത്തിന് പകരമായി 2025 ല്‍ കരട് ഓവര്‍സീസ് മൊബിലിറ്റേഷന്‍ (ഫെസിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ബില്‍ പ്രസിദ്ധീകരിച്ചു, ഇതില്‍ കാര്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പുതിയ ബില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷിതമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനും വിദേശത്തേക്ക് അവരെ സംരക്ഷിക്കുന്നതിനുമായി ചട്ടങ്ങള്‍ നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, വിദേശത്തേക്ക്…

എക്സ്പാറ്റ്സ് സ്പോര്‍ടീവ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ്; സ്വാഗത സംഘം രൂപീകരിച്ചു

ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്റെ വിജയത്തിനായി ആര്‍ ചന്ദ്രമോഹന്‍ മുഖ്യ രക്ഷാധികാരിയും എക്സ്പാറ്റ്സ് സ്പോര്‍ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ ചെയര്‍മാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സുഹൈല്‍ ശാന്തപുരം, ഡോ. താജ് ആലുവ, സാദിഖ് ചെന്നാടന്‍, റഷീദ് അഹമ്മദ്, അസീം എം.ടി എന്നിവരാണ്‌ വൈസ് ചെയര്‍മാന്മാര്‍. അഹമ്മദ് ഷാഫിയെ ജനറല്‍ കണ്‍വീനറായും വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായി താസീന്‍ അമീന്‍ (വിഭവം), നിഹാസ് എറിയാട് (ടെക്നിക്കല്‍) റഹീം വേങ്ങേരി (പബ്ലിക് റിലേഷന്‍), ഷുഐബ് അബ്ദുറഹ്മാന്‍ (അഡ്മിന്‍), ഷറഫുദ്ദീന്‍ വടക്കാങ്ങര (ഫസിലിറ്റി), റഷീദലി (ഗസ്റ്റ് മാനേജ്മെന്റ്), മജീദലി (ടീം പരേഡ്), അഹമ്മദ് അന്‍വര്‍ (ട്രോഫി, മെഡല്‍), സഞ്ജയ് ചെറിയാന്‍ (ഭക്ഷണം), അനീസ് മാള (സെറിമണീസ്), ലത കൃഷ്ണ (വനിതാ മത്സരം) സിദ്ദീഖ് വേങ്ങര (വളണ്ടിയര്‍) റബീഅ്‌ സമാന്‍ (മീഡിയ) ജസീം ലക്കി…

പതാക ഉയർന്നു: മർകസ് സനദ് ദാന സമ്മേളന പരിപാടികൾക്ക് തുടക്കം

കോഴിക്കോട്: ഫെബ്രുവരി 5 ന് നടക്കുന്ന മർകസ് സനദ് ദാന സമ്മേളനത്തിന്റെ പരിപാടികൾക്ക് തുടക്കം കുറിച്ച് നഗരിയിൽ പതാക ഉയർന്നു. സമ്മേളനത്തിന് മുന്നോടിയായി വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളാണ് ഇന്ന്(ശനി) മുതൽ മർകസിൽ നടക്കുക. ജാമിഅ മർകസിൽ നിന്ന് 517 സഖാഫികളും 31 കാമിൽ സഖാഫികളും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണത്തെ സമ്മേളനത്തിൽ സനദ് സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമമാണ് സമ്മേളനത്തിന്റെ പ്രധാന ആകർഷകങ്ങളിൽ ഒന്ന്. പ്രാസ്ഥാനിക സംഗമം, സഖാഫി പ്രതിനിധി മീറ്റ്, യുവ സംരംഭക കോൺക്ലേവ്, പ്രവാസി സമ്മിറ്റ്, അധ്യാപക സംഗമം, പണ്ഡിത സംഗമം എന്നിവയും സമ്മേളനത്തിന്റെ  ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നാളെ(ഞായർ) മുതൽ ബുധനാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ…

വംശീയക്കൊലകൾക്കെതിരെ കേരളത്തിൽ നിയമനിർമാണം നടത്തണം: പ്രതിരോധ സംഗമം

സംഘ്പരിവാറിൻ്റെ വംശീയ കൊലകൾക്ക് താക്കീതായി ജസ്റ്റിസ് ഫോർ രാം നാരായൺ ആക്‌ഷന്‍ കൗൺസിൽ സംഘടിപ്പിച്ച സാഹോദര്യ റാലി പാലക്കാട്: സംഘ്പരിവാറിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വംശീയ ആൾക്കൂട്ടക്കൊലകൾക്കെതിരെ കേരളത്തിൽ നിയമനിർമ്മാണം നടത്തണമെന്ന് ജസ്റ്റിസ് ഫോർ രാം നാരായൺ ആക്‌ഷന്‍ കൗൺസിൽ, കേരള സംഘടിപ്പിച്ച പ്രതിരോധ സംഗമം ആവശ്യപ്പെട്ടു. ആൾക്കൂട്ടക്കൊലപാതകങ്ങൾക്ക് തടയിടാനായി തഹ്സീൻ പൂനെവാല കേസിലെ സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ കേരള നിയമസഭ നടപ്പിലാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. രാം നാരായണൻ്റെ മുഴുവൻ കൊലപാതകികളെയും അറസ്റ്റ് ചെയ്യാൻ പോലും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. രാം നാരായണൻ്റെ കുടുംബത്തിന് പ്രഖ്യാപിച്ച 30 ലക്ഷത്തിൻ്റെ അടിയന്തര സഹായം ഉടൻ വിതരണം ചെയ്യണമെന്നും സംഗമം ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു സംഗമം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ അഡ്വ. കെ.എസ്.നിസാർ അധ്യക്ഷത വഹിച്ചു. രാം നാരായണൻ്റെ സഹോദരൻ ശശികാന്ത് ഭാഗേൽ മുഖ്യാതിഥിയായി.…