ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുഎഇ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നൂറു കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം പകരാൻ ഒമാൻ എയറിന്റെ 10 ഇന്ത്യൻ നഗരങ്ങളിലേക്കും പ്രധാന ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള സർവീസുകൾ വർദ്ധിപ്പിച്ചു. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഗൾഫ് വിമാന സർവീസുകൾ തടസ്സപ്പെടുത്തിയ സാഹചര്യത്തിൽ ഒമാൻ എയറിന്റെ വിപുലീകരിച്ച പ്രവർത്തനങ്ങൾ സുപ്രധാന വ്യോമ ബന്ധങ്ങൾ പുനഃസ്ഥാപിക്കുകയും ആശങ്കാകുലരായ യാത്രക്കാർക്ക് ആശ്വാസം നൽകുകയും ചെയ്തു. റംസാൻ കാലത്ത് മുമ്പ് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു, തിരക്ക് കൈകാര്യം ചെയ്യാൻ കൂടുതൽ ജീവനക്കാരെ വിന്യസിച്ചു. മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കുള്ള ട്രാൻസിറ്റ് ഡോക്യുമെന്റേഷനും ഒമാൻ ലളിതമാക്കിയിട്ടുണ്ട്. യുഎഇയിൽ നിന്നുള്ള നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ റോഡ് മാർഗം മസ്‌കറ്റിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ദുബായിൽ നിന്ന് 450 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഏകദേശം…
Day: March 5, 2026
സിറോ മലബാർ കൺവെൻഷനിൽ മെഗാ മാർഗം കളി
ചിക്കാഗോ: 2001-ൽ സ്ഥാപിതമായ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 9,10,11,12 തീയതികളിൽ നടക്കുന്ന കൺവെൻഷനിൽ രൂപതാതലത്തിൽ നിറപ്പകിട്ടാർന്ന കലാപരിപാടികൾ സംഘടിക്കപ്പെടുന്നു. ജൂലൈ 10, വെള്ളിയാഴ്ച്ച സായാഹ്നത്തിൽ രൂപതയിലെ എല്ലാ ഇടവകകളെയും സംഘടിപ്പിച്ച് വുമൺസ് ഫോറം മെഗാ മാർഗംകളി നടത്തുന്നു . വിശ്വാസികൾ ഒന്നു ചേർന് അവരുടെ വിശ്വാസവും കൂട്ടായ്മയും കലാഭിരുചികളും കോർത്തിണക്കി വേദിയിലെത്തുന്നു എന്നതു തന്നെ ഈ സായാഹ്നത്തെ ഏറെ മനോഹരമാക്കുമെന്നതിൽ സംശയമില്ല. മാർഗം കളി കേരളത്തിലെ ക്രൈസ്തവ പാരമ്പര്യത്തിന്റെ തനിമയാർന്ന ഒരു കലാരൂപമാണ്. തോമാശ്ലീഹായുടെ കേരളത്തിലേക്കുള്ള ആഗമനത്തെയും തുടർന്നുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ വ്യാപനത്തെയും ആസ്പദമാക്കിയുള്ള പാട്ടുകളും ചുവടുകളുമാണ് ഇതിൽ ഉൾക്കൊള്ളുന്നത്. സ്ത്രീകൾ അവതരിപ്പിക്കുമ്പോൾ, ഇത് കൂടുതൽ ഭക്തിനിർഭരവും മനോഹരവുമാകുന്നു. മാർഗംകളി എന്നത് കേരളത്തിലെ ക്രൈസ്തവ പാരമ്പര്യത്തിന്റെ തനിമയാർന്ന ഒരു കലാരൂപമാണ്. ഇതിന്റെ ഉത്ഭവം തോമാശ്ലീഹായുടെ ആഗമനവുമായി ബന്ധപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. യഹൂദ…
